മോദി എന്നുപറയുന്ന ദുരൂഹത നിറഞ്ഞ മനുഷ്യൻ ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാക്കി എന്ന് വിമർശിക്കാൻ പറയുന്നതല്ല, ഇതാ തെളിവ്

160
Joli Joli
മോദി എന്നുപറയുന്ന ദുരൂഹത നിറഞ്ഞ മനുഷ്യൻ ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാക്കി എന്ന് ബോധമുള്ള ഈ കാണാവുന്ന മനുഷ്യർ മുഴുവനും ഒരു പഞ്ചിന് വേണ്ടി ആരോപിക്കുന്നതല്ല…
167 രാജ്യങ്ങളുടെ പട്ടികയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 51 ാം സ്ഥാനത്തായി പോയത്….!!
Image result for india and democracy indexപ്രതിഷേധങ്ങള്ക്കെതിരെ നിരന്തരം നിരോധനാജ്ഞ പുറപ്പെടുവിച്ച്‌ പൗരസ്വാതന്ത്രം ഹനിച്ചതിലൂടെ ഇന്ത്യന് ജനാധിപത്യ സൂചിക കുത്തനെ താഴ്ന്നു.
ഇക്കണോമിക് ഇന്റലിജന്സ് യൂണിറ്റ് പുറത്തു വിട്ട പുതിയ റിപ്പോര്ട്ട് പ്രകാരം പത്ത് സ്ഥാനങ്ങള് നഷ്ടപ്പെട്ട് ഇന്ത്യ 51-മതായി പിന്തള്ളപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രക്രിയ,
ബഹുസ്വരത്വം,
പൗര സ്വാതന്ത്രം,
സര്ക്കാറിന്റെ പ്രവര്ത്തനം,
രാഷ്ട്രീയ പങ്കാളിത്തം,
രാഷ്ട്രീയ സംസ്‌കാരം തുടങ്ങിയ ഘടകങ്ങള് പരിഗണിച്ചാണ് ജനാധിപത്യ സൂചിക കണക്കാക്കുന്നത്.
ഇതില് പൗര സ്വാതന്ത്യത്തിലെ തകര്ച്ചയാണ് തിരിച്ചടിയായത്.
2018 ല് പത്തില് 7.23 പോയന്റ് നേടിയ ഇന്ത്യ 2019 ല് 6.90 ആയി താഴോട്ടുപോയി. ഇതോടെ 41-ാം സ്ഥാനത്ത് നിന്ന ഇന്ത്യ 51ലെയ്ക്ക് പിന്തള്ളുകയായിരുന്നു.
2017 ല് ഇന്ത്യയ്ക്ക് 42 സ്ഥാനമായിരുന്നു.
ജനാധിപത്യത്തെ സംബന്ധിച്ച്‌ ഏറ്റവും മോശപ്പെട്ട വര്ഷമാണ് 2019 എന്ന് ഇക്കണോമിക് ഇന്റലിജന്സ് യൂണിറ്റ് വ്യക്തമാക്കി.
430 ദശലക്ഷം ജനസംഖ്യയുള്ള 22 രാജ്യങ്ങളെ മാത്രമാണ് 2019 ല് സബൂര്ണ്ണ ജനാധിപത്യ രാജ്യങ്ങള് എന്ന് തരംതിരിച്ചത്.
അതേസമയം ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിലാണ് ജീവിക്കുന്നതെന്നും റിപ്പോര്ട്ടില് പറയുന്നു.
ആഗോള പട്ടികയില് ഏറ്റവും മുന്നില് നോര്വെയാണ്.
പിന്നാലെ ഐസ്ലാന്ഡും
സ്വീഡനും.
ന്യൂസിലാന്ഡ്,
ഫിന്ലന്ഡ്,
അയര്ലാന്ഡ്,
ഡെന്മാര്ക്ക്,
കാനഡ,
ഓസ്ട്രേലിയ,
സ്വിറ്റസര്ലാന്ഡ് എന്നിവയാണ് ആദ്യ 10ല് വരുന്ന രാജ്യങ്ങള്.
അമേരിക്കയുടെ ഡൊണാള്ഡ് ട്രംപ്,
റഷ്യയുടെ വ്‌ളാഡിമിര് പുടിന്,
തുര്ക്കിയുടെ റിസെപ് തയ്യിബ് എര്ദോഗന്, ഇന്ത്യയുടെ നരേന്ദ്ര മോദി,
ബ്രസീലിന്റെ ജയിര് ബോല്സൊണാരോ, ചൈനയുടെ ഷീ ജിന്പിംഗ്,
നോര്ത്ത് കൊറിയയുടെ കിംഗ് ജോങ്-ഉന്… ആഗോള തലത്തില് നോക്കിയാല് ഇത്തരത്തിലുള്ള ഭരണാധികാരികളാണ് മിക്ക രാജ്യങ്ങളുടേയും തലപ്പത്ത്.
അവര്ക്ക് ജനാധിപത്യ മര്യാദകളോടും ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങളോടും പുച്ഛമാണ്.
ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്ത്തിയും വിഡ്ഡിത്തങ്ങള് വിളബിയും
മതഭ്രാന്തിന് കൈയടിച്ചും പ്രോത്സാഹിപ്പിച്ചും എല്ലാ വിധത്തിലുമുള്ള വലതുപക്ഷ ആശയങ്ങള് നടപ്പാക്കിയും ഇവര് തങ്ങളുടെ ജനങ്ങളെ ‘ഭരിക്കുക’യാണ്.
ജനാധിപത്യം എന്ന് ഓമനപ്പേരിട്ട് വിളിക്കുബോള് തന്നെ ജനാധിപത്യവിരുദ്ധമായ ആശയങ്ങളാണ് അവര് എപ്പോഴും മുന്നോട്ടുവയ്ക്കുന്നത്.
കഴിഞ്ഞ ആറു വര്ഷമായി ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന നഗ്നമായ ജനാധിപത്യ ലംഘനത്തിന് ഇന്ന് നമ്മുടെ തെരുവുകളില് ഉയരുന്ന മുറവിളികള് തന്നെ സാക്ഷ്യമാണ്.
ഭരണഘടനാ വിരുദ്ധമായ, വിവേചനങ്ങള് നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രാജ്യം മുഴുവന് തെരുവിലിറങ്ങിയിട്ടും നിങ്ങള് എത്ര വേണമെങ്കിലും പ്രതിഷേധിച്ചോളൂ, ഞങ്ങള് അണുവിട പിന്നോട്ടില്ലെന്ന് ആക്രോശിക്കുന്ന ഭരണാധികാരികളാണ് നമുക്കുള്ളത്.
അത് ജനാധിപത്യത്തിന് ഭൂഷണമല്ല.
മതവൈര്യം വളര്ത്തിയും ഭിന്നിപ്പിച്ചും അതുവഴി ഭൂരിപക്ഷതാ നാട്യത്തിന്റെ മറവില് തെരഞ്ഞെടുപ്പുകള് ജയിച്ചും അവര് ഭരിക്കുകയാണ്.
അവര്ക്ക് ജനങ്ങളോടോ അവരുടെ ആശങ്കകളോടോ അവരുടെ വേദനകളോടോ അലിവില്ല.
അന്യമത വിദ്വേഷവും വെറുപ്പും വ്യാജ ഏറ്റുമുട്ടലുകളും ജനങ്ങളെ തടവിലിടലും രാജ്യദ്രോഹ കുറ്റം ചുമത്തലുമാണ് അവര്ക്ക് ജനാധിപത്യം.
ഇതില് നിന്ന് മുക്തി നേടണമെങ്കില് ഇന്ന് തെരുവിലിറങ്ങിയിരിക്കുന്ന യുവജനതയ്ക്ക് നാം കാതു കൊടുത്തേ മതിയാകൂ.
സ്വീകരണ മുറിയില് നിന്ന് തെരുവിലേക്കിറങ്ങേണ്ട സമയമായി.

.