ഒരു മരമണ്ടൻ തീരുമാനത്തിന്റെ മൂന്നാം ചരമ വാർഷികം

800

അജിത്ത് സുദേവൻ എഴുതുന്നത്

ആദായ നികുതി വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒര് കോടിക്ക് മുകളിൽ വരുമാനം ഉള്ള ഒര് ലക്ഷം പേർ പോലും ഇല്ല. വെറും 897,93 പേർക്ക് മാത്രമേ രാജ്യത്ത് ഒര് കോടിക്ക് മുകളിൽ വരുമാനം ഉള്ളൂ. 10 കോടിക്ക് മുകളിൽ ഉള്ളവർ 2,089 പേർ. 100 കോടിക്ക് മുകളിൽ 74 പേർ. 500 കോടിക്ക് മുകളിൽ ഉള്ളവർ 3 പേർ മാത്രം. നോട്ട് നിരോധനം കൊണ്ടൊന്നും നികുതി നിയമത്തിലെ സാങ്കേതിക പഴുതുകൾ ഇല്ലാതെ ആകില്ല എന്ന് ഇപ്പോൾ പലർക്കും ബോധ്യമായി കാണും എന്ന് കരുതുന്നു.

നോട്ട് നിരോധത്തിന് ശേഷം ആദ്യ രണ്ട് മൂന്ന് മാസങ്ങളിൽ ഉൾനാടൻ ഗ്രാമങ്ങൾ പോലും ഡിജിറ്റൽ ആയി മാറി കൊണ്ടിരിക്കുന്ന വാർത്തകളുടെ ബഹളം ആയിരിന്നു. എന്നാൽ ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം അത്തരം കഥകൾ ഒന്നും വലുതായി കേൾക്കാനില്ല. കാരണം പിൻവലിച്ചതിനേക്കാൾ കൂടുതൽ നോട്ടുകൾ വിപണിയിൽ എത്തിയതോടെ ഡിജിറ്റൽ ഒക്കെ ഭൂരിപക്ഷം വരുന്ന ഗ്രാമ വാസികൾ മൂലയിൽ എറിഞ്ഞു എന്ന് പ്രചാരകർക്ക് പോലും ബോധ്യമായി.

ഡിജിറ്റൽ ഇക്കോണമി വളരാത്തതിന് കാരണം പൊതുമേഖല ബാങ്കുകൾ ആണ് എന്ന് കരുത്തേണ്ടാ. പൊതുമേഖലാ ബാങ്കായ People’s Bank of China ചൈനയുടെ ഉടമസ്ഥതയിൽ ഉള്ള China UnionPay ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കാർഡ് സർവീസ് പ്രൊവിഡർ.

കഷ്ടിച്ചു കടംവീട്ടി രണ്ടറ്റം മുട്ടിച്ചു പോയിരുന്ന രാജ്യത്തെ 90% വരുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ തകർത്തെറിഞ്ഞു തൊഴിൽ ഇല്ലായിമാ നിരക്ക് 45 വർഷത്തെ ഉയർന്ന നിലയിൽ എത്തിച്ചു എന്നതാണ് നോട്ട് നിരോധനത്തിന്റെ ഏക നേട്ടം. അല്ലാതെ പ്രചരിപ്പിക്കപെട്ടപോലെ ആദായ നികുതി കുമിഞ്ഞു കൂടിയത് ഒന്നും ഇല്ലാ എന്നും ഇതിനോടകം മിക്കവർക്കും ബോധ്യമായി കാണും എന്ന് കരുതുന്നു.

മാറ്റങ്ങൾ നല്ലതാണ്. പക്ഷേ അവ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തിയാൽ വിപരീത ഫലം ചെയ്യും. ഇതിനോടകം അക്കാര്യം ബോധ്യമാകാത്തവർക്ക് ഇപ്പോൾ തകർത്ത് ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക്ക് കാർ കഥകൾ 2022 യോടെ ഡിജിറ്റൽ ഇക്കോണമി കഥകൾ പോലെ അപ്രത്യക്ഷമാകുമ്പോൾ മനസിലാകും; സ്വിച്ച് ഇട്ടപോലെ മാറ്റങ്ങൾ നടപ്പാക്കാൻ സാധ്യമല്ല എന്നും, അതിനുള്ള സാമ്പത്തിക, സാമൂഹിക സാഹചര്യം ഇന്ത്യയിൽ ഇല്ലാ എന്നും.