ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
134 VIEWS

Denley Joseph

“എന്ത് വില കൊടുത്തും ഈ സിനിമ തീയേറ്ററിൽ തന്നെ കാണണം” എന്ന് പറയുന്നത് പോലെ..വെന്തു തനിന്തത് കാട്  കണ്ടത് അങ്ങനെ തന്നെയാണെന്ന് വേണമെങ്കിൽ പറയാം .. നദികളിലെ നീരാടും സൂര്യൻ അനൗൺസ് ചെയ്തപ്പോ മുതലുള്ള കാത്തിരിപ്പ്.. അത് വെന്തു തനിന്ദത് കാട് ആയി കഴിഞ്ഞപ്പോൾ, ജി. വി. എം മാസ്റ്റർപ്പീസ് ഐറ്റം ഗ്യാങ്സ്റ്റർ മൂവി എന്ന് കൂടി അറിഞ്ഞപ്പോൾ പ്രതീക്ഷ ഇരട്ടി ആയി .. അന്ന് പലരും 2030 റിലീസ്, 2050 റിലീസ് എന്നൊക്കെ ട്രോളുകൾ ഇറക്കിയിരുന്നത് ഓർക്കുന്നു.. എന്നാൽ വെറും 55 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് പറഞ്ഞ സമയത്തു തന്നെ സിനിമ വന്നു. അത് കൊണ്ട് തന്നെ പുതിയൊരു ജി. വി. എമ്മിനെയും പുതിയൊരു സിലമ്പരസനെയും കാണാൻ കഴിഞ്ഞു. സിമ്പുവിന്റെ മികച്ച പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത് (അധികം ആരും പറയാത്ത കാര്യം) മുത്തു എന്ന കഥാപാത്രമായി ജീവിക്കായിരുന്നു എന്ന് തന്നെ പറയാം. നാല്പതും അമ്പതും പേരെ അടിച്ചു പറത്തി അടുത്ത സീനിൽ ഡോൺ ആയി വരുന്ന പരുപാടി ഒന്നും ഇതിൽ ഇല്ല, അങ്ങനെ പ്രതീക്ഷിച്ചു വരുന്നവർക്ക് ഇഷ്ടപ്പെടണമെന്നില്ല.. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കുറച്ചു കാര്യങ്ങൾ റിയലിസ്റ്റിക് ആയിട്ടാണ് പറഞ്ഞു പോകുന്നത്.. എന്നാൽ ഒരു സീനിൽ പോലും ലാഗ് അനുഭവപ്പെട്ടതേയില്ലന്നു പറയാം. സിമ്പുവിന്റെ സ്ക്രീൻ പ്രെസെൻസ് തന്നെയാണ് കാരണം.. ഒപ്പം എ.ർ.റഹ്മാന്റെ മ്യൂസിക്.. “മറക്കുമാ നെഞ്ചം” റിപ്പീറ്റ് ആയി വരുന്ന ഭാഗങ്ങളിലൊക്കെ ശരിക്കും എ.ർ.റഹ്മാൻ മാജിക് കാണാം. ഒട്ടും പ്രതീക്ഷിക്കാതെ വന്ന മലയാളം റാപ് സോങ്. എല്ലാം കൊണ്ടും നല്ലൊരു തീയേറ്റർ അനുഭവം തന്നെയായിരുന്നു വെന്തു തനിന്തത് കാട്.. പാർട്ട് 2 പാൻ ഇന്ത്യൻ സിനിമ ആയി ഉടനെ പ്രതീക്ഷിക്കുന്നു. എന്തായാലും ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.