അതെ, ഒരു ചീത്ത പെണ്‍കുട്ടിയാകാനായിരുന്നു എനിക്കിഷ്ടം

0
303

Dennies John Devasia

“…അതെ, ഒരു ചീത്ത പെണ്‍കുട്ടിയാകാനായിരുന്നു എനിക്കിഷ്ടം”.ലോകപ്രശസ്ത ഇന്ത്യന്‍ നർത്തകിയും അഭിനേത്രിയുമായിരുന്ന പ്രൊതിമാബേദിയുടെ ആത്മകഥ “ടൈംപാസ്സ്” ൽ അവർ എഴുതിയതാണ്…’70കളിൽ ഇന്ത്യൻ സദാചാരത്തെ വെല്ലുവിളിച്ച് ജൂഹു ബീച്ചിലൂടെ പ്രമുഖ ബോളിവുഡ് മാഗസിന് വേണ്ടി പ്രൊതിമ നടത്തിയ നഗ്നയോട്ടം ഇന്നും വിവാദ വിഷയമാണ്…

Bedi Family's Biggest Scandals Revealed“സിനിബ്ലിട്സ്” മാഗസിൻ്റെ ആദ്യപതിപ്പിന് വേണ്ടിയായിരുന്നു ഇത്തരമൊരു കാര്യം സംഭവിച്ചത്….. എന്നാൽ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് തന്റെ മുന്നിൽ ഇത്തരം വിചിത്രമായ ഫോട്ടോഷൂട്ട് ആവശ്യം എത്തിയപ്പോൾ ആ ആവശ്യം നിറവേറ്റി കൊടുക്കാന്‍ തന്നെ അവർ തീരുമാനിയ്ക്കുകയുണ്ടായി..

അങ്ങനെ ഒരു പുലര്‍ച്ചെ വിജനമായ മുംബൈ തെരുവകളിലൂടെ പ്രോതിമ ബേദി എന്ന യുവതി പൂര്‍ണ നഗ്നയായി ഓടി. തൻ്റെ നഗ്ന ചിത്രങ്ങളില്‍ പ്രോതിമയ്ക്ക് അസംതൃപ്തി തോന്നിയതിനാല്‍ വീണ്ടും ഫോട്ടോഷൂട്ട്‌ നടത്തി. ഇപ്രാവശ്യം നഗ്ന ഓട്ടത്തിന് വേദിയായത് ജുഹു ബീച്ച്. അങ്ങനെ പ്രോതിമയുടെ നഗ്ന ചിത്രങ്ങളുമായി ആദ്യ സിനിബ്ലിട്സ് മാഗസിന്‍ പുറത്തിറങ്ങി. പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു ആ ചിത്രങ്ങള്‍ തൊടുത്തു വിട്ട വിവാദം. ഒരു സ്ത്രീയുടെ ശരീരത്തെ സംബന്ധിച്ച് അവള്‍ക്കു പൂര്‍ണമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നും പ്രൊതിമ പറഞ്ഞു.

Kabir Bedi wife-Protima Bedi-Niki Bedi and Parveen Dusanj biography | Protima  bedi, Biography, Wifeഅന്ന് ഇന്ത്യ മുഴുവൻ ച‍ർച്ച ചെയ്ത വിഷയമായിരുന്ന പ്രൊതിമയുടെ ആ നഗ്ന ഓട്ടം..!!ഇന്ത്യന്‍ സിനിമ ജേണലിസത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമായി അത് ഇന്നും നിലകൊള്ളുന്നു.1998ൽ ഓഗസ്റ്റ് മാസത്തിൽ …മാനസരോവറിലേക്കുള്ള യാത്രയ്ക്കിടെ പ്രൊതിമയെ കാണാതായി. ദിവസങ്ങൾക്കു ശേഷം മാൽപ്പ മലനിരകളുടെ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയുണ്ടായി.