ഇളയരാജ എന്തുകൊണ്ടാണ് ഇളയരാജ ആയത് എന്ന് ഞങ്ങൾക്ക് ആ സംഭവത്തോടെ അനുഭവിച്ചറിഞ്ഞു
സാധാരണ ഞങളുടെ സിനിമകൾക്ക് മ്യൂസിക് ചെയ്യുന്നത് ശ്യാം, ഔസേപ്പച്ചൻ തുടങിയവരാണ് പക്ഷേ എനിക്ക് ഈ സിനിമയിൽ ഇളയരാജയെ കൊണ്ട് മ്യൂസിക് ചെയ്യിപ്പിക്കണം എന്ന ആഗ്രഹം തോന്നി. മുമ്പ് ഇളയരാജ
128 total views

ന്യൂ ഡൽഹി എന്ന സിനിമയുടെ പേര് കേട്ടതും ഒരു സെക്കന്റ് സൈലന്റ് ആയിട്ട് രാജാ സാർ പറഞു “നിങൾക്ക് ഇപ്പോൾ എന്റെ വീട്ടിൽ വരാൻ ബുദ്ധിമുട്ട് ഉണ്ടോ”..?…!!
Dennis Joseph:
സാധാരണ ഞങളുടെ സിനിമകൾക്ക് മ്യൂസിക് ചെയ്യുന്നത് ശ്യാം, ഔസേപ്പച്ചൻ തുടങിയവരാണ് പക്ഷേ എനിക്ക് ഈ സിനിമയിൽ ഇളയരാജയെ കൊണ്ട് മ്യൂസിക് ചെയ്യിപ്പിക്കണം എന്ന ആഗ്രഹം തോന്നി. മുമ്പ് ഇളയരാജ മലയാള സിനിമ കുറച്ചു ചെയ്തിട്ടുണ്ടെങ്കിലും അഥർവത്തിന്റെ സമയമായപ്പോൾ അദ്ദേഹത്തിന്റെ പ്രതിഫലം മലയാള സിനിമക്ക് ചിന്തിക്കാൻ പറ്റാത്ത അത്രയും മുകളിലായി.
ഇളയരാജയുടെ അപ്പോയിന്മെന്റ് കിട്ടാൻ കുറേ ബുദ്ധിമുട്ടി.. KRG വഴിയും നിർമ്മാതാവ് ഈരാളി വഴിയും ഒരുപാട് ശ്രമം നടത്തി..ഒന്നും നടക്കുന്നില്ല. ഇവരൊന്നും ശ്രമിക്കാഞ്ഞിട്ടല്ല, എന്തായാലും അവസാനം ഞാൻ തമിഴിലെ എന്റ സുഹൃത്ത് പിറൈ ചൂടൻ വഴി അദ്ദേഹത്തിന്റെ വീട്ടിലെ ഫോൺ നമ്പർ സംഘടിപ്പിച്ചു. അങ്ങനെ ഞാൻ ഒരു ദിവസം വുഡ്ലാന്റ് ഹോട്ടലിൽ നിന്ന് ധൈര്യത്തിൽ അദ്ദേഹത്തെ വിളിച്ചു.. അദ്ദേഹം തന്നെയാണ് ഫോൺ എടുത്തത്. അപ്പോൾ അദ്ദേഹം “ആരാണ് ..എന്താണ് കാര്യം..” എന്നൊക്കെ ചോദിച്ചു.. ഞാൻ എന്നെ പരിചയപ്പെടുത്തി.. മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ വേണ്ടിയാണെന്നും പറഞ്ഞു .”ഞാൻ ഇപ്പോൾ മലയാളം സിനിമ ഒന്നും ചെയ്യുന്നില്ല, ഇപ്പോൾ കമ്മിറ്റ് ചെയ്ത തമിഴ്, തെലുങ്ക് സിനിമകൾ തീർക്കാൻ തന്നെ ബുദ്ധിമുട്ട് ആണ്” അദ്ദേഹം മറുപടി പറഞ്ഞു. കൂടെ “നിങ്ങൾ മുമ്പ് ചെയ്ത സിനിമകൾ ഏതൊക്കെ “അണെന്നും അദ്ദേഹം ചോദിച്ചു..ഞാൻ പെട്ടെന്ന് പറഞ്ഞു” എന്റെ ഒന്നു രണ്ടു സിനിമകളുടെ റീമേക്കിൽ സാറ് മ്യൂസിക് ചെയ്തിട്ടുണ്ട് നിറക്കൂട്ട്, ശ്യാമ..പിന്നെ ഇപ്പോൾ ഇവിടെ സഫയറിൽ ഓടുന്ന “ന്യൂ ഡൽഹിയുടെ”റൈറ്ററും ഞാനാണ്..”
പെട്ടെന്ന് ഒരു സെക്കന്റ് അദ്ദേഹം സൈലന്റ് ആയിട്ട് പറഞ്ഞു ഇന്ന് നിങൾക്ക് ഇവിടെ വരാൻ തിരക്ക് വല്ലതും ഉണ്ടോ… ഞാൻ പറഞു ഇല്ല. എന്നാ ശരി നേരെ എന്റ വീട്ടിലേക്ക് വാ..എന്റ വീട് ഇന്ന സ്ഥലത്താണ് ആണ് അദ്ദേഹം പറഞു..”ന്യൂ ഡൽഹി” എന്ന ഒരു സിനിമയുടെ പേര് കേട്ട രാജ സാർ പിന്നെ നേരെ വീട്ടിലോട്ട് ഉള്ള വഴി ആണ് പറഞ്ഞു തരുന്നത്. അര മണിക്കൂർ കെണ്ട് ഞാനും പ്രൊഡൂസറും അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. അഥർവത്തിന്റെ കഥ പറഞ്ഞു കൊടുത്തു.. അദ്ദേഹത്തിന് കഥ ഇഷ്ടായി…ന്യൂഡൽഹി അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട സിനിമയാണെന്നും പറഞ്ഞു .പിന്നെ അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു “എന്റെ ശമ്പളം എത്രയാണെന്ന് അറിയോ?” ഞങ്ങൾ പറഞ്ഞു അറിയാം എന്ന്.. അപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു ഇത് നിങ്ങളുടെ മലയാള സിനിമക്ക് എങ്ങനെ അഫോർഡ് ചെയ്യാൻ പറ്റും എന്ന്. ഞാൻ പറഞ്ഞു “സാറിന്റെ ശമ്പളം അഫോർഡ് ചെയ്യാൻ പറ്റില്ല, സാറ് ഇപ്പോൾ വാങ്ങുന്നതിന്റെ പത്തിൽ ഒന്നു പോലും ഞങൾക്ക് അഫോർഡ് ചെയ്യാൻ പറ്റില്ല, പക്ഷേ ഞങ്ങളുടെ സിനിമക്ക് സാറിന്റെ മ്യൂസിക്അത്യാവശ്യം ആണ്” എന്ന്.
ഇങ്ങനെ മുഖത്ത് നോക്കി പറഞപ്പോൾ അദ്ദേഹം ഒന്നു ചിരിച്ചുകൊണ്ട് ചോദിച്ചു” മലയാളത്തിലെ ഇപ്പോഴത്തെ ടോപ് മ്യൂസിക് ഡയറക്ടർ ശ്യാംസാർ അല്ലേ” എന്ന് .ഞാൻ “അതേ “എന്ന് മറുപടി പറഞ്ഞു .എന്നാൽ എനിക്ക് നിങ്ങൾ അദ്ദേഹത്തിന് കൊടുക്കുന്ന തുക തന്നാൽ മതി രാജാ സാർ പറഞ്ഞു..അന്ന് ശ്യാം സാറ് വാങ്ങിയിരുന്നത് അമ്പതിനായിരത്തിൽ താഴെ മാത്രം ആണ്. എന്തായാലും രാജസാറിന് ഒരു ചെറിയ അഡ്വാൻസും കൊടുത്തു ഞങ്ങൾ പോന്നു. ഓർക്കണം അന്നൊക്കെ എത്രയും ചെറിയ തുക രാജ സാറിന് ആരും അഡ്വാൻസ് കൊടുക്കാറുണ്ടായിരുന്നില്ല.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു ഒരു കമ്പോസിംങ് തിയതി പറഞു..പിന്നെ രാജാസാറിന്റെ മേനേജർ വിളിച്ചു പറഞ്ഞു “പത്ത് മണിക്ക് തന്നെ വരണമെന്ന് രാജാസാറ് പറഞു. പത്തര പത്തേ മുക്കാലിന് പുള്ളിക്ക് ഒരു തമിഴ് സിനിമയുടെ റീ റെക്കോർഡിങിന് പോണം, അതിനുള്ളിൽ കമ്പോസിംങ് തീർക്കണം” എന്ന്..ഞാൻ അമ്പരന്നു പോയി..!! ഞങ്ങൾ സാധാരണ ഒരു നാല് പാട്ട് ഉണ്ടാക്കാൻ മ്യൂസിക് ഡയറക്ടേർസിന്റെ കൂടെ ഒരാഴ്ച ഒക്കെ ഇരിക്കാറുള്ളതാണ്. ഇത് ഒരു മണിക്കൂർ തികച്ചില്ല. ഞാൻ ആകെ വെപ്രാളത്തിൽ ആയി..ഞാൻ ഉടനെ ഈരാളി സാറിനോടും ഷിബുവിനോടും പറഞ്ഞു “എന്തെങ്കിലും ഒരു ട്യൂൺ കെട്ടി വെച്ച് നമ്മളുടെ തലയിലാക്കിയിട്ട് വിടാനാകും പ്ലാൻ” അപ്പോൾ ഈരാളി സാർ പറഞ്ഞു നമുക്ക് പറ്റാത്തതാണെങ്കിൽ സോറി പറഞ്ഞു പോരാം എന്ന്. ഞാനും ഷിബുവും ഈരാളി സാറും പ്രസാദ് സ്റ്റുഡിയോയിൽ അദ്ദേഹത്തെ കാണാൻ ചെന്നു.
അദ്ദേഹം നിലത്ത് ഒരു ബെഡ് വിരിച്ച് അതിൽ ഇരിക്കുകയായിരുന്നു..കഥയും പാട്ടിന്റെ സിറ്റ്വോഷനും മുന്നേ പറഞ്ഞത് കൊണ്ട് തന്നെ അദ്ദേഹം ചോദിച്ചു, സിൽക്ക് സ്മിതയുടെ പാട്ടിന് മലയാളത്തിൽ ഒരു സേമ്പിൾ പാട്ട് പറയാനുണ്ടോ എന്ന്. ഞാൻ പറഞു “പൂന്തേനരുവീ”എന്ന ദേവരാജൻ മാസ്റ്ററുടെ ആ പാട്ട് എന്ന് പറഞതും ഒറ്റ സെക്കന്റ് കൊണ്ട് “പുഴയോരത്തിൽ” എന്ന പാട്ടിന്റെ ഈണം അദ്ദേഹം പാടി..ഞാൻ സ്വിറ്റോഷൻ പറഞ്ഞു രണ്ടു സെക്കന്റ് നാക്ക് വായിലിട്ട് അപ്പോഴേക്കും പുള്ളി ഈ പാട്ടിന്റെ ഈണം പാടി. ഞാനും ഷിബുവും ഈരാളിയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി മരവിച്ചു നിന്നു..ഞങ്ങൾ പറഞ്ഞു ട്യൂൺ “ഇതു മതി..ഇതു മതി…”അടുത്ത പാട്ടിന്റെ സിറ്റ്വോഷൻ പറയാൻ പറഞ്ഞു …പറഞതും അടുത്ത പത്തു സക്കൻറിൽ MG Sree kumar പാടി ഹിറ്റായ “പൂവായ് വരിഞ്ഞ” എന്ന ഗാനം പിറന്നു..അങ്ങനെ നാല് പാട്ട് കമ്പോസ് ചെയ്യാൻ അരമണിക്കൂർ സമയം വേണ്ടി വന്നില്ല..
ഇളയരാജ എന്തുകൊണ്ട് ആണ് ഇളയരാജ ആയത് എന്ന് ഞങ്ങൾക്ക് അനുഭവിച്ച് അറിയാൻ പറ്റിയ അവസരം അയിരുന്നു അത്.. അഥർവത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ് ആയിത്തീരുകയും ചെയ്തു, ഗാനമേളകളിൽ ഇന്നും ആ പാട്ടുകൾ പാടിതിമിർക്കുന്നു….
പുഴയോരത്തിൽ… പൂതോണിയെത്തീല്ലാ….
പുഴയോരത്തിൽ…. പൂതോണിയെത്തീല്ലാ….
മന്ദാരം പൂക്കും….മറുതീരത്താണോ…..
പുന്നാകം പൂക്കും….പുഴയോരത്താണോ…..
Credit:safari tv
ചരിത്രം എന്നിലൂടെ.
129 total views, 1 views today
