Riyas Pulikkal 

റോബർട്ട്‌ മക്കോൾ, ദി ഇക്വലൈസർ. ഒരു പൂച്ചയെപ്പോലെ, ആക്രമിക്കുന്നതിനു തൊട്ടുമുൻപ് വരെ അയാൾ ശാന്തനായിരിക്കും. തന്റെ ഇരയെ കീഴടക്കിയതിന് ശേഷവും അയാൾ അങ്ങനെതന്നെയായിരിക്കും. “ഞാൻ എവിടെയാണോ, അതാണെന്റെ നാട്” എന്ന് കരുതുന്ന ഒരു ഇന്റർനാഷണൽ സിറ്റിസൺ. തനിക്ക് ചുറ്റിലുമുള്ളവർക്ക് സദാ വെളിച്ചം പകരുന്ന, സഹായമെത്തിക്കുന്ന, സംരക്ഷണം നൽകുന്ന, അവർക്ക് വേണ്ടി പ്രതികാരം ചെയ്യുന്ന ഒരു പോരാളി.

“നിങ്ങൾ നല്ലവനാണോ, അതോ ചീത്തയാണോ” എന്ന ചോദ്യത്തിന് “എനിക്കറിയില്ല” എന്ന് മറുപടി പറഞ്ഞ താൻ എല്ലാം തികഞ്ഞ, നന്മ മരമായ ഒരു ക്ലീഷേ ഹീറോയല്ല എന്ന് ഉത്തമ ബോധ്യമുള്ളവൻ. പലപ്പോഴും സ്വന്തം ജീവൻ രക്ഷിക്കാനാണ് ജോൺവിക്ക് പോരാടിയിട്ടുള്ളതെങ്കിൽ, “മരണത്തെ ഒരു നാൾ നാമെല്ലാവരും അഭിമുഖീകരിക്കേണ്ടിവരും” എന്ന് നിസ്സംഗതയോടെ പറയാൻ കഴിയുന്ന മരണഭയം തെല്ലുമില്ലാത്ത, മറ്റുള്ളവർക്ക് വേണ്ടി പോരാടുന്നവനാണ് റോബർട്ട്‌ മക്കോൾ.

ജോണിനെക്കാൾ മക്കോളിനെ ഇഷ്ടപ്പെടാനുള്ള എന്റെ കാരണവും അതുതന്നെയാണ്. ഇരയെ അതിന്റെ മടയിൽ ഒറ്റയ്ക്ക് പോയി ആക്രമിക്കുന്നതാണ് അയാളുടെ രീതി. പക്ഷേ, ആ ഒരു സമയം വരുന്നത് വരെ അയാളൊരു തികഞ്ഞ സമാധാനപ്രേമിയായിരിക്കും. മക്കോളിനെക്കാൾ വിക്കിന് ആരാധകരുണ്ടാവാൻ കാരണം ഒരുപക്ഷേ, മക്കോളിന്റെ ഈ സ്ലോ പേസ് ജീവിതരീതിയായിരിക്കും. പക്ഷേ, ഇക്വലൈസർ ഫ്രാഞ്ചസിയുടെ പേസ് ആസ്വദിച്ചുതുടങ്ങിയാൽ, മക്കോളിന്റെ ദാറ്റ്‌ സോ കോൾഡ് “കൊലമാസ്സ്” സീനുകൾ നിങ്ങളെ രോമാഞ്ചത്തിന്റെ പാരമ്യത്തിൽ കൊണ്ടുനിർത്തുമെന്നത് തീർച്ച!

റോബർട്ട്‌ മക്കോൾ എന്തിന് സിസിലിയിൽ പോയി എന്നത് ഭൂരിപക്ഷം പ്രേക്ഷകരെയും പോലെ അവസാനം വരെ എന്റെയും സംശയമായിരുന്നു. സ്വന്തമായി ആരുമില്ലാത്തവർക്ക് ചുറ്റുമുള്ളവർ എല്ലാം സ്വന്തമായിരുന്നു. സിസിലിയെത്തേടി വന്ന അയാൾക്ക് പക്ഷേ, അവിടെ നേരിടേണ്ടി വരുന്നത് അഗ്നി പരീക്ഷയാണ്. എന്നാൽ, അഗ്നിയിൽ കുരുത്തവനുണ്ടോ അഗ്നിയെ ഭയപ്പെടുന്നു! മക്കോളിന്റെ മൂന്നാം യുദ്ധം അവിടെ തുടങ്ങുകയാണ്.

You May Also Like

ഒടുവിൽ അശോകൻ ഇതാ കൺമുന്നിൽ! ‘ചാവേറി’ലെ ചാക്കോച്ചന്‍റെ കട്ടക്കലിപ്പൻ ലുക്ക് പുറത്ത്

ഒടുവിൽ അശോകൻ ഇതാ കൺമുന്നിൽ! ‘ചാവേറി’ലെ ചാക്കോച്ചന്‍റെ കട്ടക്കലിപ്പൻ ലുക്ക് പുറത്ത് സൂപ്പർ ഹിറ്റായ ‘അജഗജാന്തര’ത്തിന്…

കീർത്തിയുടെ വിഡിയോകൾ ഫിറ്റ്നസ് മാത്രമല്ല ആരാധകർക്ക് ചങ്കിടിപ്പും കൂട്ടുന്നതാണ്

സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഫിറ്റ്നസ് താരമാണ് കീർത്തി. സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്ന സെലിബ്രിറ്റി ആണ്.…

ഒരേ ടൈപ്പ് പോലീസ് വേഷങ്ങളുടെ സ്ഥിരം കുപ്പായങ്ങളിലേക്ക് കേറ്റി വെച്ച് കഥ പറഞ്ഞവർ ആ നടനോട് ചെയ്ത പാതകം ചെറുതൊന്നുമല്ല

Latheef Mehafil ഈയ്യിടെ ഒരു ഇന്റർവ്യൂയിൽ സുരേഷ് ഗോപി വേദനയോടെ പറഞ്ഞ ഒരു കാര്യമുണ്ട്.ഒരു നടൻ…

കീർത്തി ഒരു കളിമണ്ണ് ശേഖരമാണ്, അത്രയും മികച്ച ഒരു സംവിധായകന് ഉരുവപ്പെടുത്തി എടുക്കാവുന്നത്

എഴുത്തുകാരനും സഞ്ചാരിയും എല്ലാമായ ശൈലൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് . അദ്ദേഹത്തിന്റെ സിനിമാ റിവ്യൂകൾ…