മികച്ചൊരു കുറ്റാന്വേഷണ സിനിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
194 VIEWS

Department Q – ഡാനിഷ് ഫിലിം സീരീസ്.

ഒരു പോലീസ് ആക്ഷനിടെ പരിക്കേറ്റ് ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്ന ഡിക്റ്റക്റ്റീവ് കാൾ ജോലിയിൽ തിരികെ കയറുന്നതോടെയാണ് സീരീസിലെ ആദ്യ സിനിമയായ The Keeper of lost cause ആരംഭിക്കുന്നത്. ചൂടനും തന്നിഷ്ടക്കാരനുമായ കാളിന്റെ കൂടെ ജോലിചെയ്യാൻ മറ്റ് ഓഫീസർമാർക്ക് താത്പര്യമില്ലാത്തതിനാൽ കാളിനെ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ചൂകൊണ്ട് കൊലപാതകാന്വേഷണ വിഭാഗത്തിൽ നിന്നും ഡിപ്പാർട്ട്മെന്റ് ക്യൂ വിഭാഗത്തിലേക്ക് മാറ്റുന്നു.

പത്തും ഇരുപതും വർഷം പഴക്കമുള്ള ഫയലുകൾ പരിശോധിച്ച് അവയിൽ തെളിയിക്കപ്പെടാത്ത കേസുകൾ ഉണ്ടെങ്കിൽ അവ തരംതിരിച്ചു വെക്കുക എന്നതാണ് Q ഡിപ്പാർട്ട്മെന്റിലെ ജോലി. കാളിന് സഹായത്തിനായി അസദ് എന്ന അറബ് വംശജനായ ഓഫീസറുമുണ്ട്. മടുപ്പിക്കുന്ന ജോലിയുമായി ആ ഓഫീസിൽ ഫയലും നോക്കി ഇരിക്കാൻ കാളിനെ പോലുള്ള മിടുക്കനായ ഒരു ഓഫീസർക്ക് കഴിയില്ലായിരുന്നു.

ഫയലുകൾക്കിടയിൽ നിന്ന് അഞ്ച് വർഷം മുമ്പ് ഫെറിയിൽ നിന്നും കടലിൽ വീണ് കാണാതായ പെൺകുട്ടിയുടെ കേസ് എടുത്ത് കാൾ അന്വേഷണം തുടങ്ങുന്നു.. ഫയലുകൾ തരംതിരിച്ചുവെക്കാൻ മാത്രം അധികാരമുള്ള ക്യൂ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തുന്നതിനെതിരെ പോലീസിൽ നിന്നുണ്ടായ ശക്തമായ എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് കാളും അസദും അന്വേഷണം നടത്തുന്നത്. മേലധികാരികളുടെ ഉത്തരവ് ലംഘിച്ചതിന് രണ്ടു പേരും സസ്പെൻഷനിലാകുന്നു.

എന്നിട്ടും കേസന്വേഷണവുമായി മുന്നോട്ട് പോകുന്ന അവർ കേസ് തെളിയിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. രണ്ടു പേരുടേയും സസ്പെൻഷൻ പിൻവലിക്കുകയും കാളിനെ പഴയ ഡിപ്പാർട്ട്മെന്റിലെക്ക് തന്നെ മാറ്റാൻ സീനിയർ ഓഫീസർ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കാൾ തെയ്യാറാകൂന്നില്ല. ഡിപ്പാർട്ട്മെന്റ് ക്യുവിൽ തന്നെ തുടർന്ന് ഇതുപോലുള്ള തെളിയാത്തകേസുകൾ തെളിയിച്ചുകൊടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മികച്ചൊരു കുറ്റാന്വേഷണ സിനിമയാണ് ഡിപ്പാർട്ട്മെന്റ് ക്യവിലെ ആദ്യ കഥയായ ദി കീപ്പർ ഓഫ് ലോസ്റ്റ് കേസ്. The Absent One, A Conspiracy of Faith, The Purity of Vengeance, The Marco Effect എന്നിവയാണ് Department Q. സീരീസിലെ മറ്റു സിനിമകൾ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ