fbpx
Connect with us

Family

വിവാഹാനന്തര വിഷാദം, ചിലർ അവരുടെ പൊട്ടിത്തകർന്ന കിനാക്കളിൽ തേൻ പുരട്ടാനായി ഇതര പ്രണയങ്ങൾ തേടുന്നു

Published

on

വിവാഹാനന്തര വിഷാദം

ഫാസിൽ ഷാജഹാൻ

ദാമ്പത്യത്തെ കുറിച്ച് സിനിമകളും കഥകളും പാട്ടുകളും സങ്കൽപ്പങ്ങളും നിർമ്മിച്ചു വെച്ച വ്യാജമായ ഒരു ഇമേജുണ്ട്. എല്ലാ വിവാഹിതരിലും നിറയെ ആഹ്ലാദവും പ്രണയവും ചേർത്തുപിടിക്കലുമൊക്കെയാണ് ഉള്ളതെന്ന് അവ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. വിവാഹമെന്ന കനലണയാത്ത തീയിൽ വെന്തുനീറി നിൽക്കുന്നവരോ തങ്ങളുടെ യഥാർത്ഥ അവസ്ഥ ഒരിക്കലും പുറമെ പ്രകടിപ്പിക്കുന്നുമില്ല. അവരും വിവാഹ സങ്കൽപ്പങ്ങളെ സാധൂകരിക്കുംവിധം നിരന്തര അഭിനയത്തിലാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ സമൂഹം അവരെ തോറ്റുപോയവരുടെ ഗണത്തിൽ പെടുത്തിക്കളയും. മനോഹരമായ വീട്ടിൽ നിന്ന്, സുന്ദരമായ ഉടുപ്പുകളിട്ട്, ലക്ഷുറി കാറിൽ വീട്ടിൽ നിന്നുമിറങ്ങുന്ന രണ്ടു തീഗോളങ്ങൾ, പക്ഷേ നാട്ടുകാർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത് തെരെഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളെ പോലെ കൈവീശിയും ചുണ്ടിൽ ചിരി വരുത്തിയുമാണ്. അകമേ ഉരുകകയും പുറമേ പെരുകുകയും ചെയ്യുന്ന നാട്യത്തിന്റെ കഥയാണ് ബഹുഭൂരിപക്ഷം വിവാഹാനന്തര ജീവിതങ്ങൾക്കും പറയാനുള്ളത്.

ഇന്നലെ വരെ യാതൊരു കുഴപ്പവുമില്ലാതെ വീട്ടിലും നാട്ടിലും സൗഹൃദങ്ങളിലും ബാല്യത്തിലും കൗമാരത്തിലും പൂത്തുവിടർന്നുല്ലസിച്ച് നടന്ന രണ്ടു വ്യക്തികൾ ഭാര്യയായും ഭർത്താവായും മാറി ആരുമറിയാതെ പരസ്പരം തളർത്തുന്ന ജൈവികോല്ലാസം! ഭൂരിപക്ഷ ദാമ്പത്യങ്ങളിലെയും അവസ്ഥ ഇതാണ്. ഇതൊരു പുതിയ സംഭവ വികാസമാണോ? നമ്മുടെ അച്ഛനും അമ്മയും അച്ഛനച്ഛമ്മമ്മയും നേരെ മറിച്ചായിരുന്നോ ? അല്ല. അവരും നന്നായി അഭിനയിച്ചു. അവരുടെ മുൻഗാമികളെ പോലെ.. നമ്മളും നന്നായി അഭിനയിക്കുന്നു. നമ്മുടെ പിൻഗാമികൾക്കായി..ആരും ആരോടും പറയാത്ത തുടർക്കഥ..രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാനാരുമില്ലാത്ത ജീവിതകഥ..

Advertisement

നമ്മുടെ മക്കളും നന്നായി അഭിനയിക്കും. നാട്ടുകാരറിയാതിരിക്കാൻ. സ്വന്തം അച്ഛനുമമ്മയും ഇതറിഞ്ഞ് വെന്തുനീറാതിരിക്കാൻ. തങ്ങളുടെ കുഞ്ഞുകുസുമങ്ങൾ അനാഥരായിപ്പോകാതിരിക്കാൻ.. കിടപ്പറയിലെ മലക്കംമറിച്ചിലുകളിലെവിടെയോ വെച്ച് ഗർഭിച്ചു പുറത്തു ചാടിയ മക്കളിൽ തങ്ങളുടെ ശിഷ്ടകാലത്തെ കൊളുത്തിയിട്ട രണ്ടു ജഢങ്ങൾ അങ്ങനെ തലമുറ തലമുറയായി ഇവിടെ തകർത്താടുകയാണ്. ഇതൊരു ലോക പ്രതിഭാസമല്ല. ലോകരാജ്യങ്ങളിലെ എല്ലാ സമൂഹങ്ങളും ജീവിക്കുന്നതിങ്ങനെയല്ല. കേരളത്തിലെ സമൂഹത്തിലിത് ഏറ്റവും ഉയർന്ന നിലയിലാണ്. സംഘർഷങ്ങളിലാണ്. കുടുംബകോടതികളിൽ ഏറ്റവും തിരക്കനുഭവപ്പെടുന്നത് നമ്മുടെ നാട്ടിലാണ്. ആത്മഹത്യയിലും ഡൈവോഴ്സിലും ഗാർഹിക ധ്വംസനങ്ങളിലും വിവാഹേതര പ്രണയദാഹത്തിലും നാം മറ്റെല്ലാവരേക്കാളും മുന്നിലാണ്.

ഇതിനെ അഡ്രസ് ചെയ്യുന്നതിന് ഏറ്റവും വലിയ തടസ്സം ഈ വിഷയത്തിലെ ഒളിച്ചു വെക്കലുകളാണ്. ഫലമോ ഓൺഗോയിംഗ് വിഷാദമാണ്. പഴുത്തു ചീഞ്ഞു പൊട്ടിയ ചില ദാമ്പത്യങ്ങൾ മാത്രം മധ്യസ്ഥ ചർച്ചകൾക്കോ കൗൺസിലിങ്ങിനോ വിധേയമാകുന്നു. വളരെ വളരെ കുറച്ചുപേർ മാത്രം മക്കളെ അനാഥരാക്കി, ബന്ധുജനമിത്രാദികളെ രണ്ടായി പിളർത്തി ഡൈവോഴ്സിനു ധൈര്യപ്പെടുന്നു. വേറെയൊരു ന്യൂനപക്ഷം “കാമുകി കാമുകനോടൊപ്പം ഒളിച്ചോടി” എന്ന തലക്കെട്ടിൽ നാം നമ്മിലൊളിപ്പിച്ചു വെച്ച വന്യതയെ ഉദ്ധരിച്ചു സുഖിപ്പിക്കുന്ന പെട്ടിക്കോളം വാർത്തയാകുന്നു. ചിലർ അവരുടെ പൊട്ടിത്തകർന്ന കിനാക്കളിൽ തേൻ പുരട്ടാനായി ഇതര പ്രണയങ്ങൾ തേടുന്നു. ഒരു വലിയ ഭൂരിപക്ഷം കരളിൽ നിന്നും പൊടിയുന്ന കൈപ്പുനീര് ആരോരുമറിയാതെ സ്വയം കുടിച്ചിറക്കി തങ്ങളെ തന്നെ മറന്നു കളയുന്നു. വിധിയെന്ന് പഴിക്കുന്നു. ഇതിൽ നിന്നെല്ലാം ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടുനിൽക്കുന്നവർ സെലിബ്രിട്ടികളുടെയും പ്രശസ്തരുടെയും നേരിട്ടറിയാവുന്നവരുടെയും കഥകൾ വായിച്ചു തങ്ങളിലെ സാഡിസവൈകൃതത്തിന് നൊട്ടിനുണയാനുള്ള ഇക്കിളിവാർത്തകളായി പരദൂഷണത്തിനുള്ള ചേരുവകളാക്കുന്നു.

കേരളീയ ദാമ്പത്യങ്ങളിലെ ഈയൊരു വലിയ റിയാലിറ്റിയുടെ മുകളിൽ കാപട്യത്തിന്റെ കരിമ്പടം പൊതിഞ്ഞ് ഇതിലെവിടെയോ അവനും അവളും ഞാനും നീയും നിങ്ങളും ഞങ്ങളും ഒളിച്ചിരിക്കുകയാണ്. ഇപ്പറഞ്ഞത് എന്റെ കഥതന്നെയാണല്ലോ എന്ന് നിശ്ശബ്ദം വിതുമ്പുകയാണ്. ആരുമറിയാത്ത കഥകളുടെ നേർസാക്ഷ്യങ്ങളായി കുഞ്ഞുങ്ങൾ യുദ്ധഭൂമിയിലെന്നപോലെ മുറിഞ്ഞ് മുറിഞ്ഞ് വിഷാദച്ചെടികളായി വളരുകയാണ്.പാടില്ല. വിവാഹാനന്തര സംഘർഷങ്ങളുടെ തുടർച്ചകൾ നമ്മുടെ കണ്ണുകളിലെ തിളക്കത്തിനു മങ്ങലേൽപ്പിക്കും. സൗകുമാര്യങ്ങളെ ജഢിലമാക്കും. ഉൽസാഹങ്ങളെ ഇല്ലാതാക്കും. പുതിയ കാഴ്ചകളൊന്നുമൊരുക്കാനില്ലാതെ ആവർത്തനങ്ങളുടെ യാന്ത്രികതയിൽ പതിയെ നാമമരും. എന്താണ് പരിഹാരം?അഭിനയം മതിയാക്കലാണ് ആദ്യത്തെ വിപ്ലവകരമായ ചുവടുവെപ്പ്. ശേഷം ഹൃദയം തുറന്ന് വിശ്വസിച്ചു സംസാരിക്കാൻ പറ്റിയ, നമ്മെ ജഡ്ജ് ചെയ്തു കളയാത്ത, പാകപ്പെട്ട ഏതെങ്കിലുമൊരാളെ കണ്ടെത്തുക. പ്രയാസമുള്ള കാര്യമാണ്. പക്ഷേ ശ്രമം കഠിനമെങ്കിൽ നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. അത്തരം ഹൃദയങ്ങളെ കണ്ടെത്താനാവും.അങ്ങനെയൊരാളെ കിട്ടുന്നില്ലെങ്കിൽ ഒരു പ്രൊഫഷണൽ കൗൺസിലറെ കണ്ടെത്തി അവരോട് ഒറ്റയ്ക്കു പോയി ഹൃദയം തുറക്കുക.

“പ്രൊഫഷണൽ കൗൺസിലറെ” കണ്ടെത്തൽ ഒരു വലിയ ടാസ്ക്കാണ്. ഈ മേഖലയിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാണ്. അതിനിടയിൽ നിന്ന് നമുക്ക് പറ്റിയ ഒരാളെ കണ്ടെത്തുക എന്നാൽ അരിയിൽ നിന്ന് കല്ലെടുക്കുന്ന അധ്വാനമാണ്. പക്ഷേ വേറെ വഴിയില്ല. എങ്ങനെയെങ്കിലും കണ്ടെത്തണം.
എന്നിട്ട് ഹൃദയം തുറക്കണം. കരയണമെങ്കിൽ പൊട്ടിക്കരയണം.അലറണമെങ്കിൽ അലറണം. തളരാൻ തോന്നുന്നെങ്കിൽ തളരണം. ശീലിച്ചുപോയ അഭിനയങ്ങളിൽ നിന്നെല്ലാം വിടുതലാവണം. കുമ്പസരിക്കണം. കുഞ്ഞായി മാറണം.

ജീവിത പങ്കാളിയെ കുറിച്ചുള്ള ഒരു “കുറ്റംപറച്ചിൽ സെഷനായി” ഒരുപക്ഷേ അതുമാറിയേക്കാം. നിങ്ങൾക്കു പറയാനുള്ളത് മുഴുവനായും കൃത്യമായും നിങ്ങൾക്കു പറയാൻ കഴിഞ്ഞില്ലെന്നുവരാം. എങ്കിലുമതിൽ നാമറിയാത്ത മരുന്നുണ്ട്. സുഖപ്പെടൽ സംഭവിക്കുന്നുണ്ട്. ഉരുകിയുറച്ചു കല്ലായി മാറിയ മണ്ണിനെയത് ഇളക്കിയെടുക്കുന്നുണ്ട്. ഉഴുതുമറിച്ച് പരിഹാരത്തിനായി നമ്മെയത് നാമറിയാതെ പാകപ്പെടുത്തുന്നുണ്ട്. അതിനാൽ നിരാശ വേണ്ട. യൂ ഹാവ് ഡൺ യുവർ ഫസ്റ്റ് സ്റ്റെപ്പ്…ശേഷം പങ്കാളിയെയും കൂടി ഈ സെഷന്റെ/ ചർച്ചയുടെ ഭാഗമാക്കണം. പലർക്കും പലപ്പോഴും അതിനു സാധിച്ചു കൊള്ളണമെന്നില്ല. പങ്കാളി അതിനു തയ്യാറാകണമെന്നില്ല.

Advertisement

നിരാശവേണ്ട. പങ്കാളിയുടെ പങ്കാളിത്തം ഇതിൽ ലഭിക്കുന്നില്ലെങ്കിൽ സ്വയമൊരു തീരുമാനം കണ്ടെത്തുന്നതിനായുളള നമ്മുടെ യാത്ര തുടരുക. ചിലപ്പോൾ നാം തന്നെയാവാം രോഗഹേതു. എന്തായാലും ശരി, ആ യാത്ര കൊണ്ട് ശരികൾ മാത്രമേ സംഭവിക്കൂ. സ്വയമിങ്ങനെ ജീവിതകാലം മുഴുവൻ ഉരുകുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് അതാണ്.ഓരോരുത്തരുടെയും കഥകൾ വ്യത്യസ്തമാണ്. അതിനാലിതിന് മാജിക്കൽ സൊലൂഷനുകളൊന്നുമില്ല. ഹൃദയം തുറക്കാനാരെയും കിട്ടുന്നില്ലെങ്കിൽ മാതാപിതാക്കളോടോ, കൂടപ്പിറപ്പുകളോടെ പറയണം.

മക്കളോട് ചർച്ച ചെയ്യരുത്. ചിരപരിചയം കൊണ്ട് അവർ ഇതിനു പാകപ്പെട്ടവരെന്നു നമുക്ക് തോന്നാം. പക്ഷേ നാമറിയാത്ത, നമ്മെ അറിയിക്കാത്ത മുറിവുകൾ അവരിൽ വടുക്കളായി അവശേഷിക്കും. അവർ വിവാഹത്തെ ഭയക്കും. നാമറിയിച്ചാലും ഇല്ലെങ്കിലും അച്ഛനമ്മമാർക്കിടയിലെ ഓരോ സ്പന്ദനവും കുട്ടികളുടെ സെൻസിറ്ററി സിസ്റ്റം ഒപ്പിയെടുക്കും. നാം പറയുക കൂടി ചെയ്താലത് പുണ്ണായി മാറും.പ്രശ്നപരിഹാരം തേടുന്നവർ സ്വയമൊരുങ്ങേണ്ടതുണ്ട്. എല്ലാം പരിഹരിക്കപ്പെട്ടശേഷം എല്ലാം നോർമലൈസ് ചെയ്യാമെന്നു കരുതുന്നത് മൗഢ്യമാണ്. സ്വയം നല്ല വസ്ത്രങ്ങൾ ധരിക്കണം. സ്വയം തന്നെ ശരീരത്തിലും പെരുമാറ്റത്തിലും വന്ന വിഷാദ അടയാളങ്ങളെ തൂത്തുകളയാൻ പരിശ്രമിച്ചു തുടങ്ങണം. ഒരുങ്ങണം. സുഗന്ധങ്ങൾ ഉപയോഗിക്കണം. വീടും കിടപ്പറയും മാറാലകൾ തൂത്ത് വെടിപ്പാകണം. കാരണങ്ങളൊന്നുമില്ലാത്ത ഒരു പുഞ്ചിരി നമ്മുടെ വദനങ്ങളിൽ പടരണം. ചെടികൾ വളർത്തണം. മക്കളുമൊത്ത് പങ്കാളിയുമായി ഔട്ടിങ്ങുകൾക്ക് ചരടു വലിക്കണം.

വ്യാജമായൊരു വസന്തമെങ്കിലും അവിടെ പൂക്കൾ വിടരാതിരിക്കില്ല. ഒരു വലിയ ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം സാഫല്യം കണ്ടില്ലെന്നും വരാം. എല്ലാ അന്വേഷണങ്ങളും സാധ്യതകളാണ്. ശുഭപ്രതീക്ഷകളെ വഹിച്ചു കൊണ്ടുളള യാത്രകളാണ്. റിസൾട്ട് എന്തുമാവട്ടെ, അപ്പോഴേയ്ക്കും നാം നമ്മിലെ വിഷാദങ്ങളിൽ നിന്നും മോചിതരായിക്കഴിഞ്ഞിട്ടുണ്ടാകും. ഇനിയെങ്ങോട്ടു പോകണമെന്ന്, ഇനിയെന്ത് ചെയ്യണമെന്ന്, നിങ്ങൾക്കു തന്നെ തീരുമാനിക്കാൻ കഴിയും. ആശയക്കുഴപ്പങ്ങളുടെയും അന്ത:സംഘർഷങ്ങളുടെയും ഭയങ്ങളുടെയും ചുഴിയിൽ നിന്ന് കരകയറാനതു നമ്മെ പാകപ്പെടുത്തും. എന്തിനു ജീവിക്കണമെന്ന്, ഇനിയും ജീവിക്കണമെന്ന്, ജീവിച്ചേ പറ്റൂ എന്ന് ഇതൊക്കെയും നമ്മോടു പറഞ്ഞുതരും.

പുസ്തകങ്ങൾ വായിക്കണം. ഗൂഗിളിൽ, വാട്സപ്പിൽ പരിഹാരം പരതാതിരിക്കണം. പ്രൊഫഷണലുകൾക്ക് തെരയാൻ നിർമ്മിക്കപ്പെട്ട സെർച്ചിംഗ് ബാങ്കുകൾ ആണവ. സാധാരണക്കാരെ അതു വഴിതെറ്റിക്കും. തെറ്റായ, പാകപ്പെടാത്ത, നമ്മെ ജഡ്ജു ചെയ്യുമെന്ന് തോന്നുന്ന കാതുകളിൽ ചെന്നു വീഴാതിരിക്കണം. ഇല്ലെങ്കിൽ തുറന്നു പറച്ചിലുകൾ തീയെ തീനാളമാക്കും.സുന്ദരമെങ്കിൽ ഭൂമിയിലെ സ്വർഗ്ഗം സ്വന്തം ഫാമിലി തന്നെയാണ്. ഒരുപാടു സുന്ദരമൊന്നുമാവണ്ട, ഒരൽപം താളമുണ്ടെങ്കിൽ, മിനിമം ഒരു ലയമുണ്ടെങ്കിൽ, ഏറ്റവും സുന്ദരമായ സംഗീതം ദാമ്പത്യം തന്നെയാണ്. ഒരു കാലത്ത് വഴി തടസ്സമുണ്ടാക്കിയ ആൺ പെൺ ഈഗോകൾ മാറ്റിവെച്ച് പൂർവ്വാധികം ഒരുമിച്ച് മുന്നേറുന്ന ധാരാളം വിവാഹിതരുണ്ട്. അതിജീവനത്തിന്റെയും തിരുത്തലുകളുടെയും സമവായത്തിന്റെയും പാഠങ്ങളിലൂടെ ദാമ്പത്യ പ്രണയം തിരിച്ചുപിടിച്ചവരുണ്ട്. നാമാണ് തീരുമാനമെടുക്കേണ്ടത്. സുഹൃത്തല്ല. കൗൺസിലറോ മധ്യസ്ഥനോ അല്ല. അവരൊക്കെയും സഹായികൾ മാത്രമാണ്.

Advertisement

ജീവിക്കേണ്ടത്, ജീവനുണ്ടായിരിക്കേണ്ടത്, ജീവിത പങ്കാളിക്കല്ല, മക്കൾക്കുമല്ല, നമുക്ക് തന്നെയാണ്.
“ഞാനു”ണ്ടെങ്കിലേ “നീ” ഉള്ളൂ. കർത്താവുണ്ടെങ്കിലേ ക്രിയ ഉള്ളൂ. “l” ആണ് first person. “You” second person ആണ്. ഗ്രാമറിൽ മാത്രമല്ല, ജീവിതത്തിലും അതങ്ങനെത്തന്നെയാണ്.നിവൃത്തികേടു കൊണ്ട് അഭിനയിച്ചു തളർന്നു നിൽക്കുന്ന എനിക്കും നിനക്കും അവനും അവൾക്കും ഇവർക്കും അവർക്കും ഭാവുകങ്ങൾ നേർന്നുകൊണ്ട്..❤️

 

 492 total views,  32 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
knowledge3 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment3 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment4 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment5 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment5 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment5 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment6 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment6 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured6 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment6 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment7 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment8 hours ago

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment20 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »