Depression Trilogy- The Art of Depression

Shafi K Ahmed

ചില സിനിമകളുണ്ട്, വലിയൊരു കൂട്ടം വരുന്ന പ്രേക്ഷകവിഭാഗത്തെ ഒഴിവാക്കി ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം പെട്ട ആളുകളെ ലക്‌ഷ്യം വെച്ചിറക്കുന്നവ. അത്തരം ചിത്രങ്ങൾ സ്വഭാവികമായും ഭൂരിപക്ഷം തള്ളിക്കളയുകയും ആരെ ഉദ്ദേശിച്ചോ അവർക്ക് മാത്രം ബോധിക്കുകയും ചെയ്യും. Lars von Trierന്റെ ഡിപ്രെഷൻ ട്രിലോജിയും അത്തരത്തിൽ വന്ന ഒന്നായിരുന്നു. Lars von Trier എന്ന അല്പം ധീരനായ ഈ സംവിധായകന്റെ depression trilogy യിൽ മൊത്തം മൂന്ന് ചിത്രങ്ങൾ. ആദ്യത്തേത് Antichrist (2009), രണ്ടാമത്തേത് Melancholia (2011), മൂന്നാമത്തേത് Nymphomaniac Vol 1&2 (2013). ഈ സിനിമകളെ കുറിച്ച് അറിഞ്ഞതും മനസ്സിലാക്കാൻ പറ്റിയതുമായ ചില കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കുകയാണിവിടെ.

Antichrist
Powerful, disturbing and beautiful, and it is where movie meets art

കാട്ടിനുള്ളിലെ ഒറ്റപ്പെട്ട ആ വീട്ടിൽ ആ ദമ്പതികൾ എത്തിയത് ഒരു ഹണിമൂൺ ആഘോഷിക്കാനോ അല്പം ഒഴിവുദിവസങ്ങൾ ആസ്വദിക്കാനോ ആയിരുന്നില്ല. മറിച്ച് അങ്ങ് നഗരത്തിൽ തങ്ങളുടെ വീട്ടിൽ നടന്ന ഒരു അപകടത്തിന്റെ സങ്കടങ്ങൾക്ക് അല്പം അയവ് വരുത്തുന്നതിന് വേണ്ടിയായിരുന്നു. രണ്ടുപേരും കൂടെ ലൈംഗികബന്ധത്തലേർപ്പെട്ടുകൊണ്ടിരിക്കെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അവരുടെ കുഞ്ഞു മകൻ ജനലിലൂടെ താഴോട്ട് വീണ് മരണപ്പെടുന്നത്. അതിൽ ആകെ തകർന്ന ഭാര്യയുടെ മാനസികനില പഴയപോലെയാക്കാൻ വേണ്ടിയായിരുന്നു കാട്ടിലെ ഒറ്റപ്പെട്ടുകിടക്കുന്ന ഈ വീട്ടിലേക്ക് ദമ്പതികൾ എത്തിച്ചേർന്നത്. പക്ഷെ അവിടെയെത്തിയപ്പോൾ സംഭവിച്ചത് അതിലും ഭയാനകമായ കാര്യങ്ങളായിരുന്നു. ആ സംഭവങ്ങൾ നാലു അദ്ധ്യായങ്ങളിലായി വിവരിക്കുകയാണ് ഈ ചിത്രത്തിലൂടെ.

കണ്ടിരിക്കാൻ അൽപ്പം മനക്കട്ടി ആവശ്യമായി വേണ്ടിവരുന്ന ഒരുപിടി സീനുകളാൽ സമ്പന്നമായ ചിത്രം പക്ഷെ ഒരു പ്രേക്ഷകനെന്ന നിലയിൽ എനിക്ക് നൽകിയ ആസ്വാദനം വാക്കുകൾക്കുമപ്പുറമായിരുന്നു. എങ്ങനെയാണ് അത് വരികളിൽ പകർത്തുക എന്നറിയില്ല. അതേ സമയം gore ആയ, അമിതമായ വയലൻസ് നിറഞ്ഞ, പച്ചയായ സെക്സ് സീനുകളുടെയും മറ്റും അതിപ്രസരം കാരണം ചിത്രത്തെ വെറുക്കുന്നവരും കുറവല്ല. പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ച കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സിനിമ കണ്ട് പിന്നെയും ഒരുപാട് സമയമെടുത്തു എങ്കിലും അതറിഞ്ഞപ്പോൾ സിനിമയോടുള്ള ഇഷ്ടം എന്തെന്നില്ലാത്ത വർധിക്കുകയും ചെയ്തു. പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാളും കണ്ടനുഭവിക്കേണ്ടതാണ് ഈ ചിത്രം. കണ്ടിട്ട് നാളേറെയായി. എന്നിട്ടും ഇന്നും മറക്കാനാവാതെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയാണ് ഈ

Antichrist
Melancholia
Helplessness, fear and depression at it’s peak
തന്റെ വിവാഹരാത്രി, താൻ ഏറെ സന്തോഷിക്കേണ്ട ഒരു ദിവസം. എന്നിട്ടുകൂടെ അവൾക്ക് സന്തോഷിക്കാൻ കഴിയുന്നില്ല. തന്റെ വിഷാദത്തത്തിന്റെ പടുകുഴിയിലാണ് അവൾ. എഴുനേൽക്കാൻ പറ്റാത്തവിധം ആഴത്തിലാണ് അവൾ എങ്കിലും അവൾ സന്തോഷവതിയായി നടിക്കാൻ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ സഹോദരിക്ക് മാത്രമേ അവളെ മറ്റാരേക്കാളും മനസ്സിലാക്കാൻ പറ്റുമായിരുന്നുള്ളൂ. അവൾ കടന്നുപോകുന്നത് എന്തിലൂടെയാണെന്ന് വ്യക്തമായി സഹോദരിക്കറിയാം. തന്നെക്കൊണ്ട് ആകുംവിധമെല്ലാം സഹോദരി അവളെ കാര്യങ്ങൾ നേരെയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനിടെയാണ് Melancholia എന്നൊരു ഗ്രഹം ഭൂമിയിലേക്ക് വീഴാനൊരുങ്ങുന്നത്. തുടർന്ന് രണ്ടുപേരും കൂടെ വരാനിരിക്കുന്ന അപകടത്തിന്റെ ഭീതിയുമായി സംയമനം പുലർത്താനായി പരിശ്രമിക്കുന്നതിലൂടെ കഥ നീങ്ങുന്നു.

Melancholia എന്ന ഗ്രഹം തീർത്തും ഒരു metaphor ആയിട്ടാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് സിനിമ കണ്ടുകൊണ്ടിരിക്കെ നമുക്ക് മനസ്സിലാകും. ആ ഒരു സംഭവത്തിൽ നിന്നുദിക്കുന്ന പ്രശ്നങ്ങൾക്ക് പകരമായി വിഷാദത്തിനടിമപ്പെട്ടിരിക്കുന്ന നായികയുടെയും ഒപ്പം സഹോദരിയുടെയും മനസ്സിലൂടെയാണ് ചിത്രം നീങ്ങുന്നത്. നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതത്തിൽ അതിയായ വിഷാദം അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ, അത് നിങ്ങളെ വലിയ തോതിൽ തന്നെ അലട്ടിയിട്ടുണ്ട് എങ്കിൽ ഈ ചിത്രം നിങ്ങൾക്ക് ഒന്നുകൂടെ ഇഷ്ടപ്പെടും. ചിത്രത്തിലെ ഓരോ രംഗങ്ങളും നിങ്ങൾക്ക് അനുഭവിച്ചറിയാൻ പറ്റും. ചിത്രം കാണിച്ചുതരുന്ന ഓരോ സംഭവങ്ങളിലും നിഴലിച്ചു നിൽക്കുന്ന വിഷാദം ഒന്നല്ലെങ്കിൽ വേറൊരു രീതിയിൽ നിങ്ങൾക്ക് മനസ്സിലാക്കിയെടുക്കാനും പറ്റും. ചിത്രത്തിലൂടെ സംവിധായകൻ നൽകുന്ന സന്ദേശം പൂർണമായും ഗ്രഹിക്കാനും പറ്റും. അതാണ് Melancholia.അല്ലെങ്കിൽ സിനിമയിലെ പോലെ ഇത്രയും ആഴത്തിലേക്കുള്ള മനസ്സിന്റെ സഞ്ചാരത്തെയും വിഷാദത്തെയും മനസ്സിലാക്കിയെടുക്കുന്നതിൽ പരാജയപ്പെട്ടതുമാകാം. എന്നാൽ ഇത്തരത്തിൽ വിഷാദത്തിലേക്ക് വഴുതി വീണവർക്ക് മാത്രമേ ചിത്രം മനസ്സിലാകൂ എന്ന് പറയുന്നതിലും അർത്ഥമില്ല.

Nymphomaniac Vol 1&2
It is more than just sex

സെക്‌സിന്റെയും നഗ്നതയുടെയും അതിപ്രസരം കാരണം പലരും കാണാൻ മടിച്ചിട്ടുള്ള, അല്ലെങ്കിൽ കണ്ടവരിൽ തന്നെ പലർക്കും ഇഷ്ടപ്പെടാത്ത, നിരൂപകരിലും പ്രേക്ഷകരിലും ഒരു വിഭാഗം തീർത്തും അവഗണിച്ച, വേണ്ടത്ര വിധം ചർച്ച ചെയ്യപ്പെടാത്ത, അല്ലെങ്കിൽ പലർക്കും വേണ്ട രീതിയിൽ മനസ്സിലാകാതെ പോയ ചിത്രം. അതാണ് Nymphomaniac എന്ന ചിത്രം. രണ്ടു ഭാഗങ്ങളായി Nymphomaniac Vol 1, Nymphomaniac Vol 2 എന്നിങ്ങനെ ഇറങ്ങിയിട്ടുള്ള ചിത്രം. Vol 1ൽ ലൈംഗികദാഹിയായ ഒരു സ്ത്രീയുടെ ഓര്മക്കുറിപ്പുകളിലൂടെയാണ് ചിത്രം നീങ്ങുന്നത്. തന്നെ രക്ഷിച്ച ഒരാളോട് അവൾ തന്റെ ജീവിതകഥ പറഞ്ഞു തുടങ്ങുന്നു. ലൈംഗികതയോട് അമിതമായി താൽപര്യമുള്ള തന്റെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങളും അവൾ അയാളോട് പറയുന്നു. എങ്ങനെ താൻ ഈ ഒരു അവസ്ഥയിൽ ആയി എന്നും ഏതൊക്കെ രീതിയിലുള്ള ആളുകളുമായി താൻ ബന്ധം സ്ഥാപിച്ചു എന്നും തുടങ്ങി ലൈംഗികതയുടെ അങ്ങേ അറ്റം വരെ അവൾ അയാളോട് തുറന്നുപറയുന്നതിലൂടെ സിനിമ നീങ്ങുന്നു. ആദ്യത്തെ ഭാഗത്തിന്റെ തുടർച്ചയാണ് Vol 2ൽ പ്രേക്ഷകന് കാണാൻ സാധിക്കുന്നത്. തന്റെ ലൈംഗികമോഹങ്ങൾ വേറെ ഒരു തലത്തിലേക്ക് എത്തുന്നതും ഒപ്പം അതിവൈകൃതങ്ങൾ നിറഞ്ഞ ഓരോന്നും ചെയ്യാൻ അവൾ ശ്രമിക്കുന്നതുമാണ് ഈ ഭാഗത്തിൽ കാണിക്കുന്നത്. ആദ്യ ഭാഗത്തെ അപേക്ഷിച്ചു ലൈംഗികത നിറഞ്ഞ രംഗങ്ങൾ രണ്ടാം ഭാഗത്തിൽ കുറവാണ്. പക്ഷെ ഉള്ളത് പലതും തീവ്രമായ രംഗങ്ങളായിരുന്നു.

പലപ്പോഴും യാതൊരു കലാമൂല്യവുമില്ലാതെ ഇറങ്ങുന്ന ബി ഗ്രേഡ് സെക്സ് സിനിമകളുമായി ഈ സിനിമകയെ ചിലർ താരതമ്യം ചെയ്യുന്നത് കാണാറുണ്ട്. സിനിമയുടെ ഭംഗി വേണ്ട രീതിയിൽ ഉൾക്കൊള്ളാൻ പറ്റാഞ്ഞതുകൊണ്ടാവാം അങ്ങനെ. അല്ലെങ്കിൽ ആശയം വേണ്ടത്ര മനസ്സിലാകാത്തത് കൊണ്ടുമാവാം. അതുമല്ലെങ്കിൽ സമൂഹത്തിൽ നിലകൊള്ളുന്ന ചില പൊള്ളയായ ആശയ ആദർശ ധർമ്മ ചിന്തകളാൽ ആവാം.

അവസാനവാക്ക്
പലരും വേണ്ടത്ര രീതിയിൽ ഈ ചിത്രങ്ങളെ ഗ്രഹിക്കാൻ പറ്റാത്ത കാരണത്താൽ തള്ളിപ്പറഞ്ഞതായി കാണാം. അതുപോലെ പലരും അദ്ദേഹത്തെ ഒരു വിവാദ, കുപ്രസിദ്ധ സംവിധായകനായി കാണുന്നതു ഏറെ സങ്കടകരമാണ്. പലർക്കും പൂർണ അർത്ഥതലത്തിൽ മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ഒരുപക്ഷെ മനസ്സിലാക്കാൻ പറ്റായ്ക എന്നതിനേക്കാൾ നമ്മുടെയൊക്കെ മനസ്സുമായി സംവദിച്ച പോലെയാവില്ല ചിത്രം വേറൊളായുമായി ഇടപെട്ടത് എന്നതുകൊണ്ടാകാം. ഒരു ഇന്റെർസ്റ്റെല്ലാർ പോലെയോ ഒരു ഇൻസെപ്ഷൻ പോലെയോ ചിത്രത്തെ കൃത്യമായി വിവരിച്ചു കൊടുക്കാൻ പറ്റില്ല എന്നതും ഒരു കാരണമാണ്. കാണുന്നവരുടെ മനസ്സും ജീവിത ചുറ്റുപാടുകളും പോലെയിരിക്കും ചിത്രം ഇഷ്ടപ്പെടുന്നതും തള്ളിക്കളയുന്നതും.

ഈ സിനിമകളെ വിലയിരുത്തുമ്പോൾ പലർക്കും പലതാണ് അഭിപ്രായങ്ങൾ എന്നറിയാം. ഓരോരുത്തരുടെ ആസ്വാദനത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്കപ്പുറം സമൂഹത്തിൽ പലർക്കും ഉൾക്കൊള്ളാൻ പറ്റാത്ത വിധമുള്ള പ്രമേയവും അതിന്റെ പച്ചയായ ആവിഷ്കാരവുമെല്ലാം തന്നെ ഈ ചിത്രങ്ങളെ പലരിലും മടുപ്പുളവാക്കുന്നു. വെറുക്കപ്പെട്ടതാകുന്നു. പക്ഷെ സംവിധായകന്റെ കാഴ്ചപ്പാടിൽ, അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ തന്നെ ഒരു സിനിമ എടുക്കാൻ സാധിച്ചു എന്നതിൽ അഭിമാനം കൊള്ളാം. അതാണ് Lars von Trierന്റെ ഡിപ്രെഷൻ ട്രിലോജി.

Leave a Reply
You May Also Like

നിങ്ങൾക്കും ലോകസുന്ദരിയാകാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ഇതാണ് ലോകസുന്ദരിയുടെ യോഗ്യത..!

ലോകസുന്ദരി മത്സരങ്ങളെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. നിരവധി സുന്ദരികൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നു. എന്നാൽ അവരിൽ ഒരാൾ…

രേഖയുടെ ഭർത്താവ് മുകേഷ് അഗർവാളിന്റെ ജീവിതത്തിൽ ‘എബി’ ബന്ധം ഉണ്ടായിരുന്നു ! ആരാണ് ആ ‘എബി’ ? എല്ലാരും കരുതുന്നപോലെ ആ വ്യക്‌തിയല്ല

ചലച്ചിത്രതാരം രേഖയുടെ വ്യക്തിജീവിതം ഒരു പ്രഹേളികയായി കണക്കാക്കപ്പെടുന്നു, അതിന്റെ പരിഹാരം കണ്ടെത്താൻ പലരും ശ്രമിച്ചു .…

വെണ്ണതോൽക്കും ഉടലോടെ…

വ്യത്യസ്ത ഉള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിലൂടെ ആരാധകരെ നേടിയ താരത്തിന്റെ ഹോട്ട് ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

പത്തൊൻപതാംനൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം “മയിൽപ്പീലി ഇളകുന്നു കണ്ണാ” യുട്യൂബിൽ റിലീസ് ചെയ്തു

ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ടു. കേരളീയ ചരിത്രത്തിലെ നവോഥാന…