fbpx
Connect with us

ദേശാടനക്കിളികള്‍

സ്മേര എന്റെ വലതുതോളില്‍ കിടന്നു മയക്കം തുടങ്ങിയിരുന്നു.ഇനി ദലൈലാമയുടെ നാടായ തിബത്തില്‍ നാല് ദിവസം ചിലവഴിക്കണം. പിന്നെ ഞാന്‍ ദുബായിലേക്കും സ്മേര ബഹറിനിലേക്കും യാത്രയാവും.

 78 total views

Published

on

നല്ല സൌഹൃദങ്ങള്‍ എപ്പോഴും മഴക്കാടുകള്‍ പോലെയായിരിക്കും. പെയ്തൊഴിഞ്ഞു അര്‍ത്ഥഗര്ഭത്തോടെ അത് മൃദു ഹസിതമായി മനസ്സില്‍ അവശേഷിക്കും.

സ്മേര എന്റെ വലതുതോളില്‍ കിടന്നു മയക്കം തുടങ്ങിയിരുന്നു.ഇനി ദലൈലാമയുടെ നാടായ തിബത്തില്‍ നാല് ദിവസം  ചിലവഴിക്കണം. പിന്നെ ഞാന്‍ ദുബായിലേക്കും സ്മേര ബഹറിനിലേക്കും യാത്രയാവും.

പത്തു ദിവസത്തെ പരിചയം അതായിരുന്നു ഞാനും സ്മെരയും തമ്മിലുള്ള ബന്ധം.പക്ഷെ ഒരിക്കലും വിശ്വസിക്കാനാവാത്തൊരു തലത്തിലേക്കായിരുന്നു ആ സൗഹൃദം വളര്‍ന്നത്. വര്‍ഷാന്ത്യത്തില്‍ കമ്പനിവക നറുക്കെടുപ്പിലൂടെ കിട്ടുന്ന ഒരൌദാര്യം.മൂന്നുവിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര.ഇത്തവണ ദുബായിലെ കമ്പനി ഓഫീസ് നിയന്ത്രിക്കുന്ന എനിക്കും ബഹറിനിലെ ഓഫീസ് നിയന്ത്രിക്കുന്ന സ്മേരക്കുമായിരുന്നു നറുക്ക് വീണത്.

ആദ്യയാത്ര തുണീഷ്യയിലേക്ക് ,അവിടെനിന്നു ചൈന ഷങ്ങ്ഹായ് പിന്നെ റോഡുവഴി തിബത്ത്.സ്വതവേ മൌനിയായിരുന്ന എന്നെ നിലാവിന്റെ നാട്ടിലെ വിശേഷങ്ങള്‍ പങ്ക്‌ വെച്ചു സമേരയെന്നെ വാചാലനാക്കി.

Advertisementമുല്ലപ്പൂ വിപ്ലവാനന്തരം ആത്മവിശ്വാസം സ്ഫുരിക്കുന്ന തെളിഞ്ഞമുഖങ്ങള്‍ നിറഞ്ഞ തുണീഷ്യയിലെ നഗരപ്രാന്തങ്ങളിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.

ആദ്യമായി സ്മേരയായിരുന്നു എന്നെ സ്പര്‍ശിച്ചത്.ഒരിക്കലും പറിച്ചെറിയാതെ എന്നെയോര്‍ക്കാന്‍ കരളിലൊരിടം തരിക. കാട്ടുകൈതകള്‍ പൂത്ത തോട്ടുവക്കുകളില്‍ കുളക്കോഴികള്‍ കൂടൊരുക്കും പോലെ. നിന്റെ സ്വകാര്യതകളില്‍ കരള്‍ക്കൂടിറങ്ങി ഞാന്‍ പാടങ്ങള്‍ താണ്ടി തിരിച്ചു വരാം.

ഷങ്ങ്ഹായിയിലെ ഒരു സായാഹ്നതെരുവില്‍ വൈകുന്നേരം ചിലവഴിക്കുകയായിരുന്നു ഞങ്ങള്‍.പാമ്പുകളും തേളുകളും മറ്റനേകം ഉരഗങ്ങളും ഭക്ഷണ യോഗ്യമാക്കി വിപണനം നടത്തുന്ന തെരുവ് പുകപടലങ്ങലാല്‍ മങ്ങിക്കിടന്നു.തെരുവ് അവസാനിക്കുന്നിടത്ത് പുകപടലം മൂടാതെ തെളിഞ്ഞു നിന്ന മാവോസേതുങ്ങിന്റെ ഭീമാകാരമായ പ്രതിമക്കു താഴെ ഞങ്ങള്‍ നെടുവീര്‍പ്പുകള്‍ അഴിച്ചിട്ടു.

തിബത്തിലേക്ക് റോഡു വഴി യാത്രക്ക് തയ്യാറെടുത്ത സ്മേരയുടെ മുഖം പ്രസന്നമായിരുന്നു.മുറി വൃത്തിയാക്കിയ പരിചാരകന്‍ ഉപചാര പൂര്‍വ്വം വണങ്ങി തിരിച്ചുപോകുമ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി നുണക്കുഴികളിലൂടെ ഒരായിരം കൈതപ്പൂവുകള്‍ വിരിച്ചിട്ടു.

Advertisementഇരുവശത്തും സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു നിന്ന പാത ഒരു പുഴപോലെ ഒഴുകി.ഇടയ്ക്കു പ്രത്യക്ഷപ്പെട്ട തടാകങ്ങളും മഞ്ഞുപുതപ്പ് വാരിയുടുത്ത കുന്നുകളും നിഘൂഡമായ ഏതോ മൌനം പേറി നിന്നു.

കേരളം തമിഴ്നാടിനോടതിരിടുന്ന പാലക്കാട്ടെ  ഉള്ഗ്രാമാങ്ങളിലൊന്നില്‍ കുടിയാന്‍ കുടുംബത്തിലായിരുന്നു ജനനം.എന്റെ അത്ഭുതം നിറഞ്ഞ മുഖത്തേക്ക് സാകൂതം നോക്കി സ്മേര പതിയെ പറഞ്ഞുതുടങ്ങി.പട്ടിണി കിടന്നും കൂലിപ്പണിക്കാരായ അച്ഛനുമമ്മയും പഠനത്തിനായി തന്ന പ്രോത്സാഹനങ്ങള്‍ക്കും സ്നേഹത്തിനും പകരം കൊടുത്തത് അവളെ തന്നെയായിരുന്നു.
മഹാരാജാസില്‍ റാങ്കോടെ ഡിഗ്രിയെടുത്ത മനസംതൃപ്തിയിലേക്ക് കാമ്പസ് ഇന്റര്‍വ്യൂ വഴി ഇതേ കമ്പനിയില്‍ മാനേജരായി ഇവിടം വരെയെത്തി നില്‍ക്കുന്ന ജീവിതം.ഒരു കീഴാള കുടുംബത്തിനു അപ്രാപ്യമായ ഭാഗ്യം.

മഞ്ഞ് വീണദൃശ്യമായ പാതയരികില്‍ വാഹനം വിശ്രമത്തിനിട്ടു.കരളിലൊരിടം തരണമെന്ന സ്മേരയുടെ അപേക്ഷയായിരുന്നു എന്റെ മനസ്സില്‍ .സമതലം എനിക്ക് പുറകിലായിരുന്നു.അകലെ മഞ്ഞുമൂടിയ കുന്നുകള്‍ സ്മേരക്ക് അഭിമുഖമായും.
സവര്‍ണ്ണനെന്നു പതിച്ചു നല്‍കിയ എന്റെ പൂണൂല്‍ ഞാനാ സമതലത്തില്‍ ഉപേക്ഷിച്ചു.

മഞ്ഞില്‍ പുതഞ്ഞ കുന്നുകള്‍ തുവര്‍ത്തി സൂര്യന്‍ ഭൂമിക്കുമേല്‍ വെയില്‍ വിരിച്ചിട്ടു.തെളിഞ്ഞ പാതയിലേക്ക് ചലിക്കാന്‍ തുടങ്ങിയ വാഹനത്തിനോപ്പം മനസ്സും തെളിഞ്ഞിരുന്നു. സമുദ്ര നിരപ്പില്‍നിന്നും അയ്യായിരത്തിലധികം ചതുരശ്ര അടി മുകളിലേക്കുള്ള തിബത്തന്‍ ചുരം കയറുകയായിരുന്നു വാഹനം.

Advertisementഇല്ലത്ത് ഇരുള്‍ വീഴാന്‍ തുടങ്ങുന്ന സായന്തനങ്ങളിലാണ് ഞാന്‍ കൂടുതല്‍ ഒറ്റയാവുന്നതെന്ന അമ്മത്തമ്പുരാട്ടിയുടെ പരിഭവങ്ങളിലേക്ക് കൂട്ടിനായി വൃഥാ ഞാന്‍ സ്മെരയെ ചേര്‍ത്തു വെക്കുകയായിരുന്നു.

താഴെ മൂകമാം വനാന്തരങ്ങളിലേക്ക് ചുരത്തിന്റെ നിഴല്‍ ചാഞ്ഞിറങ്ങിയ ഭാഗം കറുത്തിരുണ്ട്‌ കിടന്നു.പകുതി താഴ്ത്തിയ ജാലകത്തിലൂടെ മുഖം മുത്തി വീശിയ കാറ്റില്‍ പറന്ന സ്മേരയുടെ അളകങ്ങള്‍ ഞാന്‍ മാടിയൊതുക്കുമ്പോള്‍ അവളെന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു.

പ്രകൃതി വരദാനമായി നല്‍കിയ തിബത്തിന്റെ കുന്നിന്‍ പാര്‍ശ്വങ്ങളില്‍ നിന്നും ഔഷധസസ്യങ്ങളുടെ വേരുകള്‍ ശേഖരിച്ചെത്തിയ ബുദ്ധ ഭിക്ഷുക്കള്‍ സൂര്യ സ്നാനങ്ങളില്‍ മുഴുകുമ്പോഴാണ് ഞങ്ങളുടെ യാത്രയുടെ അവസാനഘട്ടം താണ്ടിയത്.

നിലാവ് മഞ്ഞുമലകളില്‍ വീണു പ്രതിഫലിച്ച ആ രാവില്‍ ഞങ്ങള്‍ പരസ്പരം തിരിച്ചറിയുകയായിരുന്നു.മഞ്ഞുമലകള്‍ തേടി യാത്ര തിരിച്ച അനേകം ദേശാടനക്കിളികള്‍ മലകളുടെ ഇരുണ്ടു തണുത്ത മാളങ്ങളില്‍ കൊക്കുകളുരുമ്മി രാത്രിയാസ്വദിച്ചു.

Advertisementആകാശം തൊട്ടും ചിലത് തൊടാതെയും തലയുയര്‍ത്തി നില്‍ക്കുന്ന വന്മരങ്ങളുടെ നിഴലില്‍ മൂന്നു പകലുകളും ,മഞ്ഞുപൊത്തുകളില്‍ കൊക്കുരുമ്മിപ്പാടിയ ദേശാടനപ്പക്ഷികളുടെ രാപ്പാട്ടിലലിഞ്ഞു നാല് രാവുകള്‍ ഒരേ പുതപ്പിനുള്ളില്‍ ഞങ്ങളൊന്നായ നിമിഷങ്ങള്‍ക്കുമറുതി യില്‍ ചുരമിറങ്ങിയത് ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്കായിരുന്നു..

 79 total views,  1 views today

Advertisement
Entertainment10 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business1 hour ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment1 hour ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment3 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment10 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement