കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?
അറിവ് തേടുന്ന പാവം പ്രവാസി
👉 ചൈനയിൽ മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയ കൊറോണ വൈറസ് ഇന്ന് ലോകരാജ്യങ്ങൾക്ക് തന്നെ വലിയ ഭീഷണിയാവുകയാണ്. എന്നാൽ അതിനു മുൻപത്തെ വർഷം പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് എങ്ങനെ ഇതു സംഭവിച്ചു?
ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി.മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നതെന്ന് കമ്പനി പറയുന്നു. ലോകത്തെ ഇപ്പോൾ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ല. തൊലിപ്പുറമെ ഉളള ബാക്ടീരിയെയും, അണുക്കളെയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുളള ആന്റിസെപ്റ്റിക് മാത്രമാണ് ഡെറ്റോള്‍. കൊറോണയ്ക്ക് സമാനമായ മറ്റു വൈറസുകളില്‍ 99 ശതമാനവും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിനുമേല്‍ ഞങ്ങളുടെ പ്രോഡക്ട് ഇതുവരെ പരീക്ഷണവിധേയമാക്കിയിട്ടില്ലെന്നും ഡെറ്റോളിന്റെ നിര്‍മ്മാതാക്കൾ വ്യക്തമാക്കി.
‘വൈറസുകളുടെ കൂട്ടം’ എന്ന അർഥത്തിലാണ് ഡെറ്റോളിന്റെ ലേബലില്‍ ‘കൊറോണ വൈറസ്’ എന്ന വാക്ക് ഉപയോഗിച്ചിട്ടുളളത്. പക്ഷേ ഇത് തിരിച്ചറിയാതെയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നത്.