ജഗതിയുടെ അഭിപ്രായം അനുസരിച്ചാണ് സംഭവിച്ചതെങ്കിൽ സുരാജ് എന്നേ ഔട്ട് ആയേനെ, പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്

247

Devadath M

ഒരിക്കൽ ഒരു അഭിമുഖത്തിൽ ജഗതിയോട് ഒരു ചോദ്യം ഇങ്ങനെയായിരുന്നു.
“ആരാണ് മലയാളത്തിലെ അടുത്ത മികച്ച ഹാസ്യതാരം.. സലിം കുമാർ അല്ലെങ്കിൽ സുരാജ്??”
“തീർച്ചയായും സലിം കുമാർ. കാരണം അദ്ദേഹം നല്ലൊരു നടൻ കൂടിയാണ്. സുരാജ് തിരുവനന്തപുരം ഭാഷ കൊണ്ട് പിടിച്ചു നിൽക്കുന്നതായി തോന്നിയിട്ടുണ്ട്. അൽപ്പം കഴിഞ്ഞാൽ ഔട്ട്‌ ആയേക്കാം..!!”

എന്ന അന്നത്തെ ജഗതിയുടെ മറുപടി കേട്ടിരുന്നവർക്ക് അത്രത്തോളം ആസ്വഭാവികത തോന്നാനിടയില്ല എന്നയിടത്തും നിന്നും ഇന്നങ്ങനെയൊരു പോസിബിലിറ്റിയെ പറ്റി മലയാളികൾ ചിന്തിക്കാൻ പോലും താല്പര്യപ്പെടാത്ത ഇടത്താണ് എന്നതാണ് സുരാജ് വെഞ്ഞാറമൂട് എന്നാ നടന്റെ വളർച്ച..!!

ഒരുപക്ഷെ ഒരുപാട് ഭാഗ്യം ചെയ്തൊരു നടനാണ് സുരാജ് എന്ന് തോന്നിപോവാറുണ്ട്. എന്നാൽ ആ അവസരങ്ങളെ ഏറ്റവും നല്ലരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നയിടത്താണ് സുരാജ് ഒരു നടനെന്ന നിലയിൽ വിജയിച്ചത്. ഫീൽഡിൽ വന്നശേഷമുള്ള ആദ്യ പത്തുവർഷത്തോളം ഹാസ്യകഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുക. അതിൽ ഭൂരിഭാഗവും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുക.

അതിന്റെ പേരിൽ രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട സാഹചര്യം വരുക, അതിലൂടെ പ്രേക്ഷകരിൽ ഒരുതരം മടുപ്പുളവാക്കുന്ന സാഹചര്യത്തിൽനിന്നും എല്ലാം അതിജീവിച്ചുകൊണ്ട് ഇന്നത്തെ പോലെ സ്വന്തമായി ഒരിടം സിനിമാമേഖലയിൽ ഉണ്ടാക്കിയെടുക്കുന്നു.. പറയാൻ പോലും അത്ര എളുപ്പമല്ലാത്തൊരു തരം ഉയിർത്തെഴുന്നേൽപ്പ്.
ആ യാത്ര അതിന്റെ എല്ലാ വേഗതയും കൈവരിച്ചു നീങ്ങുന്ന ഇന്ന് ഒരു നാഴികക്കല്ല് കൂടി താണ്ടിയ സുരാജിന് അഭിനന്ദനങ്ങൾ..!!