രാഗീത് ആർ ബാലൻ
ഒരു സിനിമയുടെ ഇൻട്രോ സോങ് നിങ്ങളെ മറ്റൊരു ലോകത്തിലേക്കു കൂട്ടി കൊണ്ട് പോയിട്ടുണ്ടോ…ഈ കാലയളവിൽ ഞാൻ കണ്ട സിനിമകൾക്ക് കണക്കുകൾ ഇല്ല.. പക്ഷെ ദേവദൂതൻ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഇൻട്രോ സോങ് തരുന്ന ഫീൽ അത് മറ്റൊരു സിനിമക്കും പകരം വെക്കാൻ പറ്റുന്ന ഒന്നല്ല.. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത തരം എന്തോ ഒന്ന് ആ ഇൻട്രോ സോങ്ങിനുണ്ട്.
ദേവദൂതൻ എന്ന സിനിമയും അതിന്റെ സംഗീതവും കാണുന്ന പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ഒന്നാണ്..എല്ലാത്തിനുപരി സംഗീതമാണ് ഈ സിനിമയുടെ ജീവൻ അല്ലെങ്കിൽ ആത്മാവ്. സിനിമയുടെ ഇൻട്രോ സോങ്ൽ അസാമാന്യ അഭിനയമാണ് ലാലേട്ടൻ നൽകിയിട്ടുള്ളത്.. സംഗീതത്തിന്റെ അനന്തമായ അറിവ് നേടിയ അതിന്റെ പരമോന്നതയിൽ എത്തി ചേർന്ന ഒരാളുടെ മാനറിസങ്ങൾ ചെറു ചലനങ്ങളിൽ പോലും എല്ലാം തികഞ്ഞ ഒരു സംഗീതജ്ഞന്റെ അടയാളങ്ങൾ…..ഇന്നും ഞാൻ അത്ഭുതത്തോടെ നോക്കി കാണുന്ന പെർഫോമൻസ്.. ഇനി ഇങ്ങനെ ഒന്ന് സംഭവിക്കുക ഇല്ല.
വിദ്യ സാഗർ എന്ന അത്ഭുത പ്രതിഭയാണ് ഈ സിനിമയുടെ ആത്മാവ് .. ഒരു പക്ഷെ വിദ്യ സാഗർ ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു ദേവദൂതൻ ഉണ്ടാകുക ഇല്ല അത് മറ്റ് ഒരാളിൽ നിന്നും കിട്ടുകയും ഇല്ല…അയാൾ സംഗീതത്തിന്റെ രാജാവ് ആണ്…ദേവദൂതൻ ഒരു ജിന്നാണ് .എത്ര തവണ കണ്ടാലും ആദ്യം കാണുന്നതിന്റെ ഫീലും ഭീതിയും കൗതുകവും തരുന്ന വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അതാണ് ദേവദൂതൻ..