കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ മലയാളം ഗാനമാണ് ദേവദൂതർ പാടി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലാണ് ആ പഴയ ഗാനത്തെ വീണ്ടും റീ ക്രിയേറ്റ് ചെയ്തിട്ടുള്ളത്. കുഞ്ചാക്കോ ബോബന്റെ ഡാൻസ് ആണ് ഇത് തീർത്തും വ്യത്യസ്തമായ അനുഭവമാക്കി തീർത്തത്. ഗാനത്തിലെ ഇദ്ദേഹത്തിൻറെ നൃത്തച്ചുവടുകൾ പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ മുഴുവൻ ഈ ഗാനം വൈറലാണ്. . പല പ്രശസ്ത സെലിബ്രിറ്റികൾ അടക്കം ഈ നൃത്തചുവടുകൾ വീണ്ടും ചെയ്യുകയുണ്ടായി. യൂട്യൂബിൽ ഗാനം ഇപ്പോൾ ഒരു കോടിയിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ഒരു മലയാള ഗാനത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡ് തന്നെയാണ് ഇത്. നേരത്തെ ദുൽഖറും, ധ്യാൻ ശ്രീനിവാസനും അടക്കം പല സെലിബ്രിറ്റികളും ഗാനത്തിന് ചുവടു വച്ചിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മഞ്ജുവാര്യർ ഈ ഗാനത്തിന് ചുവടുവെക്കുന്നതാണ്. കല്യാൺ ജ്വല്ലറിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് താരം എത്തിയത്. ഇതിനിടയിൽ ഏതാനും പെൺകുട്ടികൾക്കൊപ്പം താരം ഈ പാട്ടിനെ നൃത്തം ചെയ്തു. ഈ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.

Leave a Reply
You May Also Like

പതിനേഴു തികയാത്ത പാൽക്കാരൻ പയ്യനെ അഞ്ച് പെൺകുട്ടികൾ ചേർന്ന്… അങ്ങനെ ഒരു കഥ ഉണ്ട്‌, ഹോളിവുഡിൽ !

Shameer KN Rough Night (2017) Dark Comedy Direction : Lucia_Aniello Rating :…

ഇടവേളയ്ക്കു ശേഷം വന്ന സംവിധായകരുടെ ചില നനഞ്ഞ പടക്കങ്ങൾ

ജാതവേദൻ വലിയ വിജയം ഉണ്ടാക്കിയ സിനിമക്ക് ശേഷം സംവിധായകൻ അഞ്ചു വർഷത്തിന് മേലെയുള്ള ഇടവേള എടുക്കുന്നു.അതിനു…

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത ട്രോജൻ മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും. ശബരീഷ്…

‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന പുതിയ മലയാള സിനിമയിൽ പ്രതിപാദിക്കുന്ന റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും ഫിസിക്സും തമ്മിലെന്ത് ?

‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന പുതിയ മലയാള സിനിമയിൽ പ്രതിപാദിക്കുന്ന റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും…