ജോൺ വിക്ക്
ചാപ്റ്റർ 4 (യുകെ പ്രീമിയർ )

Devaraj

* ഒരു അഡ്രിനാലിൻ പമ്പിങ്ങ് മെഷിൻ പോലെ ഒരു സിനിമ .എന്താണോ ഈ ഫ്രാഞ്ചൈസി സിനിമകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതിനും അപ്പുറം നിൽക്കുന്നുണ്ട് ജോൺ വിക്ക് നാലാം ഭാഗം .

* മൂന്നാം ഭാഗം എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങുന്നു നാലാം ഭാഗം .വളരെ വേഗം ഒരു ലാഗ് ഇല്ലാത്ത എന്നാൽ പ്രേക്ഷകരെ ഇമോഷണലി പിടിച്ചിരുത്തുന്ന കൂടെ ഒരുപാട് ത്രില്ല് അടിപ്പിക്കുന്ന കഥ പറച്ചിൽ .ജോണിന് വേദനിച്ചാൽ നമുക്കും വേദനിക്കും .ജോൺ ആളുകളെ കൊല്ലുമ്പോൾ നമുക്കും രോമാഞ്ചം വരും .അങ്ങനെ ആണ് സംവിധായകൻ ചാഡ് സിനിമ ഒരുക്കിയിരിക്കുന്നത്

* ഒരു പക്കാ കേനു റീവ്സ് ഷോ ആണ് സിനിമ എങ്കിലും ഡോണി യെന്നും സ്‌കോട് അടകിന്സ് അടക്കം ഉള്ളവർ നല്ല രീതിയിൽ ചിത്രത്തിൽ ഭാഗം ആകുന്നുണ്ട്

* റിയലിസ്റ്റിക് മാർഷ്യൽ ആക്ഷൻ രംഗങ്ങൾ ,ഹാൻഡ് ടു ഹാൻഡ് ഗൺ ഫൈറ്റ് ,ഫിസ്റ്റ് ഫൈറ്റ്, വാൾ കൊണ്ട് ഉള്ള ഫൈറ്റ്,കിടിലൻ കാർ ചേസും അതിനിടയിൽ ഉള്ള ഫൈറ്റ് അങ്ങനെ അങ്ങനെ അനവധി ആക്ഷൻ രംഗങ്ങൾ കൊണ്ട് സിനിമ നിറഞ്ഞു നിൽക്കുന്നു.സിനിമ തുടങ്ങി അഞ്ചാമത്തെ മിനിറ്റ് മുതൽ തുടങ്ങുന്ന ആക്ഷൻ രംഗങ്ങൾ പിന്നെ സിനിമ തീരുമ്പോൾ ആണ് അവസാനിക്കുന്നത് .അതിൽ തന്നെ ബെർലിനിൽ ഡിജെ പാർട്ടി ക്കിടയിൽ വെച്ചുള്ള ഫൈറ്റ്,പിന്നെ പാരിസിൽ വെച്ചുള്ള ക്ലൈമാക്സ് ഫൈറ്റ് ഒക്കെ ടോപ് ക്‌ളാസ് ആൻഡ് മാസ് സാധനങ്ങൾ ആണ് .

* സിനിമയുടെ ക്ളൈമാക്സ് ആണ് സിനിമയെ വളരെ മികച്ചത് ആക്കുന്നത് .പ്രേതേകിച്ചു അതിലേക്ക് വന്ന വഴി സിനിമയെ മററൊരു തലത്തിൽ എത്തിക്കുന്നു

* ഛായാഗ്രഹണം ,കളർ ഗ്രീഡിങ് ,ബാക് ഗ്രൗണ്ട് സ്‌കോർ ,സൗണ്ട് മിക്സിങ് അടക്കം ഉള്ള ടെക്നിക്കൽ മേഖലയിൽ ഈ സിനിമ ബാക്കി മൂന്ന് സിനിമകളേക്കാൾ ഒരു പടി മുന്നിൽ ആണ് .ഒരു 4dx തിയറ്ററിൽ കാണേണ്ട ഐറ്റം ആണ് ഈ സിനിമ

* സർപ്രൈസിംഗ് ആയിട്ട് ഉള്ള ചില രംഗങ്ങൾ കൂടെ സിനിമയിൽ ഉണ്ട് .അതൊക്കെ ഒരു നല്ല തിയറ്ററിൽ തന്നെ കണ്ട് അനുഭവിക്കുക.

Leave a Reply
You May Also Like

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

കോവിഡിന് ശേഷമുള്ള മലയാള സിനിമയുടെ അവസ്ഥ വളരെ പരിതാപകരമാണ്. തിയേറ്ററിൽ ആള് കയറുന്നില്ല എന്നതാണ് ഏറ്റവും…

ഹോളി വൂണ്ട് അഥവാ വിശുദ്ധ മുറിവ് ആർക്കാണ് സംഭവിക്കാൻ പോകുന്നത് ?

ആഗോള സിനിമ വ്യവസായത്തിൽ പോലും, “മതം” എന്ന വിഷയത്തിൽ തൊട്ടപ്പോഴാണ് കൂടുതൽ കലാപങ്ങളും, വിവാദങ്ങളും ഉണ്ടായിട്ടുള്ളത്.…

പുതിയ നായിക നടിമാരുടെ ഗ്ലാമർപ്രദർശവും നൃത്തരംഗങ്ങളും മുംതാജിന്റെ പ്രഭ കെടുത്തി

Magnus M സംവിധായകന്റെ നിര്യാണം കാരണം ഷാരുഖ് ഖാന്റെ നായികയായ് (1997) ആദ്യ ചിത്രത്തിൽ അരങ്ങേറ്റം…

കൊച്ചാൾ : അത്ര കൊച്ചല്ലാത്തൊരു ഗംഭീര സിനിമ

“കൊച്ചാൾ : അത്ര കൊച്ചല്ലാത്തൊരു ഗംഭീര സിനിമ” Susmitha R മലയാള സിനിമയുടെ കാര്യത്തിൽ 2022ന്റെ…