ലിജോ ജോസ് പെല്ലിശ്ശേരിയെ ഇന്നത്തെ ഏറ്റവും തന്റെടമുള്ള സംവിധായകൻ എന്ന് വിളിക്കാൻ കാരണമുണ്ട്

0
264

Devaraj Devan

ലിജോ ജോസ് പെല്ലിശ്ശേരിയയുടെ ഒരു ഇന്റർവ്യൂവിൽ പുള്ളി പറയുന്ന ഒരു കാര്യമുണ്ട്

“ഒരു ക്രിയേറ്റിവ് സ്‌പെയ്‌സ് എപ്പഴും വളരെ ഫ്രീ ആയിട്ടൊരു സ്‌പെയ്‌സ് ആയിരിക്കണം
അല്ലാതെ എങ്ങനെ ആണ് അതൊരു ക്രിയേറ്റിവ് സ്‌പെയ്‌സ് ആവുന്നത്”

നമ്മൾ മനസ്സിനകത്ത് ഒരു കാര്യം ചിന്തിച്ച് രൂപപ്പെടുത്തുമ്പോ അതിനൊപ്പം നമ്മുടെ ഉള്ളിൽത്തന്നെ ഒരു സെൻസർബോർഡ് ഉണ്ടാവാൻ പാടില്ലെന്നും സിനിമക്ക് ഒരു സെൻസേർബോർഡേ ആവശ്യമില്ലെന്നും പുള്ളി കൂട്ടിച്ചേർക്കുന്നുണ്ട്

ഏതു തരം കലയെ സംബന്ധിച്ചും വളരെ ക്ലിയറാണത്

മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നുള്ള പേടിയിൽ നിന്നുകൊണ്ടുള്ള കലക്ക്
നിലനിൽപ്പില്ല …….. തലയെടുപ്പില്ല

ആയതുകൊണ്ട് തന്നെ ലിജോ ജോസ് പെല്ലിശ്ശേരിയെ ഇന്നത്തെ സിനിമാക്കാരിൽ ഏറ്റവും തന്റെടമുള്ള സംവിധായകൻ എന്നുതന്നെ വിളിക്കാവുന്നതാണ്

സ്വീകരിക്കുന്ന പ്രമേയങ്ങളുടെ കാര്യത്തിലും അത് ആവിഷ്കരിക്കുന്ന കാര്യത്തിലും

ഒരു പോത്തിനൊപ്പം ഒരു നാട് മുഴുവൻ ഓടിത്തുടങ്ങുന്ന അത്രയും വന്യവും വേഗവും വിശാലവുമായ ഒരു കാൻവാസിനെ ‌ മെരുക്കി രൂപപ്പെടുത്തിയെടുക്കൽ പണി അയാൾ മനഃപൂർവം സ്വീകരിച്ച വെല്ലുവിളി തന്നെയാണ്

തിരഞ്ഞെടുത്ത പ്രേമയത്തിലൂടെ തനിക്ക് സേഫ് സോൺ കളികളിൽ താല്പര്യമില്ല എന്നൊരിക്കൽ കൂടി പുള്ളി ആവർത്തിക്കുന്നു

“Sorry , No Plans To Change, No Plans To Impress – ONES AGAIN 😎

(കപട ബുദ്ദിജീവി സിനിമക്കാരുടെ ചപ്പടാച്ചിസോണിലും പുള്ളിയില്ല എന്നതിൽ അതിലേറെ ഇഷ്ടം )

എഴുത്തിന്റെ പേരിൽ സമൂഹം മുഴുവൻ ഒരിക്കൽ വളഞ്ഞ്ഞ്ഞിട്ട് ആക്രമിച്ച അക്ഷരങ്ങളെ ചുട്ടു കരിച്ച ഹരീഷിനെ പോലെയുള്ളയുള്ള കിണ്ണം കാച്ചി എഴുത്തുകാരന്റെ ചെറുകഥ സിനിമയാക്കാൻ തിരഞ്ഞെടുത്തിടത്തുന്ന് ഈ സിനിമക്ക് കയ്യടിച്ച് തുടങ്ങാം

കാരണം കലയെ ഉപരോധിക്കുന്നത്ര ബുദ്ധിയില്ലായ്മ വേറെയില്ല എന്നൊരിക്കൽ കൂടെ തെളിയിക്കപെടുകയാണ്

ഇവിടെ നുള്ളിയെറിഞ്ഞ അപ്പുറത്ത് അത് കാടായി മുളക്കും

സമൂഹത്തിനെ “ഞാനെനിക്ക് ശെരിയെന്ന് തോന്നിയ ഒന്നുണ്ടാക്കി വച്ചിട്ടുണ്ട് വേണേ വന്നു ടിക്കെറ്റെടുത്ത് കണ്ടേച്ചും പൊയ്ക്കോ” എന്ന് വെല്ലുവിളിക്കുന്ന ഇത്തരം ചിലരുണ്ട് …. ഉണ്ടാവണം

അവര് പൂഞ്ഞയിലിടിച്ചും മേത്ത് തെരക്കിയും വെകിളി ഇളക്കിവിടുന്ന കാഴ്ച്ചയുടെ കൂറ്റൻ പോത്തുകൾ നിങ്ങളുടെ തിരശ്ശീലകളിലെ കൊഴുത്ത ഇരുട്ടിലും വ്യക്തമായി പൊടിപാറിക്കും

വീശിതെളിക്കുന്ന ചൂട്ടുകറ്റകളുടെ ഇടവേളകളിൽ തൊട്ടടുത്തുണ്ടെന്ന തോന്നലിൽ നിങ്ങളുടെ ശ്വാസങ്ങളിൽ ചേറു ചൂര് നിറയ്ക്കും

കലയെ ഭയപ്പെടുത്തി മാത്രം ശീലിച്ചവർ
ഇടക്കൊക്കെ ഒന്ന് ഭയക്കുന്നതും നല്ലതാണ്