മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്. എ ആർ റഹ്മാൻ ആണ് ‘ദേവരാളൻ ആട്ടം’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് . ഗാനം ആലപിച്ചിരിക്കുന്നത് യോഗി ശേഖർ . വരികൾ ഇളങ്കോ കൃഷ്ണൻ . താരസമ്പുഷ്ടമാണ് 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ’. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നമാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ദൃശ്യവിസ്മയം ആസ്വദിക്കാൻ.