പി കെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച കഥ കുറച്ച് കൂടി തമിഴ്നാടിന്റേതായ രീതിയിൽ മാറ്റിയിട്ടുണ്ട്

261

Đevika Binđhu Śuresh

ഭക്തി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഒരു ഇന്ത്യൻ സംസ്ഥാനം ആണ് തമിഴ് നാട്. ഒരു കിലോമീറ്റർ ഉളളിൽ തന്നെ കുഞ്ഞു കുഞ്ഞു അമ്പലങ്ങളും അല്ലങ്കിൽ ഏതെങ്കിലും മരത്തിന്റെ മൂട്ടിൽ കൊണ്ടുവച്ച ദൈവങ്ങളും ഒക്കെ കാണാൻ ആകും. ചന്ദനക്കുറി നെറ്റിയിൽ തൊടാത്ത തമിഴ് നാട്ടുകാർ കുറവായിരിക്കും. അത്കൊണ്ട് തന്നെ ഭക്തി ഏറ്റവും കൂടുതൽ കച്ചവടവത്കരിക്കുന്നതും അവിടെയാണ്. നമ്മുടെ ശബരിമലയിൽ തന്നെ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഒരു വിഭാഗം തമിഴ് നാട്ടുകാർ തന്നെയാണ്.

‘ഭക്തി’ ആണ് പ്രശ്നം. അത് ഒരു മതത്തിന്റെയോ ദൈവത്തിന്റെയോ കീഴിൽ മാത്രം ഉള്ളതല്ല. അത്കൊണ്ട് തന്നെ മുക്കുത്തിയമ്മൻ ഇവിടെ എല്ലാ ദൈവത്തിന്റെയും പ്രതിനിധിയാണ് എന്ന് പറയാം. മതത്തിന്റെ പേരിൽ വേർതിരിവ് ഉണ്ടാകാൻ പറ്റാത്ത ഒരു സംസ്ഥാനം ആണ് തമിഴ് നാട്. അതുകൊണ്ട് തന്നെ വെട്രിവേൽ യാത്രകൾ ഉൾപ്പടെ ഇലക്ഷന് സമയത്ത് ഹിന്ദുത്വ പാർട്ടികൾക്ക് നയിക്കേണ്ടി വരുന്നത്. ആള്ദൈവങ്ങളെ വോട്ട് കൊടുത്തു ഭരണത്തിൽ കൊണ്ടുവന്ന രാജ്യം ആണ് നമ്മുടേത്. അതുകൊണ്ട് തന്നെ മുക്കുത്തിയമ്മന് പ്രസക്തിയുണ്ട്. വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യണ്ട വിഷയം ആണ്. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ ഒരു കലാപം വരെ ഉണ്ടായേക്കാവുന്ന ഒരു വിഷയം എടുത്തു കോമഡി ചേർത്ത് ലൈറ്റ് ആക്കിയെങ്കിലും ചിലയിടത്തൊക്കെ കൊളേളണ്ട രീതിയിൽ കൊണ്ടിട്ടുണ്ട്.

“വിശ്വസികാതെ ഇരുന്നപ്പോൾ എല്ലാം തന്നു.. ഒരു തവണ വിശ്വാസം വന്നപ്പോൾ എല്ലാം തിരിച്ചു എടുത്തു” എന്ന് മുക്കുത്തിയമ്മൻ പറയുന്നത് ഇലക്ഷന് സമയത്തെ ലക്ഷങ്ങൾ ബാങ്ക് അക്കൗണ്ടിൽ വരും എന്നതുപോലെയുള്ള വാഗ്ദാനങ്ങളെകൂടി ആവാം ഉദേശിച്ചത്‌.
പി കെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച കഥ കുറച്ച് കൂടി തമിഴ്നാടിന്റേതായ രീതിയിൽ മാറ്റിയിട്ടുണ്ട്. മതം അല്ലങ്കിൽ ഭക്തി എന്നത് ഒരു സോഷ്യലൈസിങ് ഏജന്റ് എന്ന് ഇപ്പോഴും മനുഷ്യൻ വിശ്വസിക്കുന്നത് കൊണ്ടാവാം അത് വേണ്ട എന്നവർ പറയുന്നില്ല. ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിൽ ഉള്ള മീഡിയേറ്റർ വേണ്ട എന്ന് പറഞ്ഞു നിർത്താൻ ആണ് സിനിമയ്ക്ക് കഴിഞ്ഞത്.
ഇത്രയും കാലം പുരോഗമിച്ചിട്ടും ജാതി വേണ്ടാന്ന് ചില സിനിമകൾ എങ്കിലും പറഞ്ഞു വയ്ക്കുന്നുണ്ട് പക്ഷെ മതം വേണ്ട എന്ന് പറഞ്ഞു വയ്ക്കാൻ നമുക്ക് ഇതുവരെ പറ്റിയിട്ടില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോഷൂട്ട്‌ അല്ലാതെ മതത്തിന്റെ ചട്ടക്കൂട് മാറ്റിയുള്ള സിനിമയോ ഫോട്ടോകളോ വിരളം ആയിരിക്കും.

ട്രാൻസിൽ പറയുന്ന ഒരു കാര്യം ഉണ്ട്, ഭക്തിയാണ് ഇപ്പൊ ഏറ്റവും നല്ല കച്ചവടം എന്ന്. ശരിയാണ്. മതവും ദൈവവും ഉള്ളടത്തോളം കാലം ഭഗവതി ബാബമാരും ജോഷുവ കാൾട്ടുമാരും മുസ്ലിയാരുമാരും ഉണ്ടായിക്കൊണ്ടിരിക്കും. പരിഷ്‌കൃത സമൂഹം എന്ന് സ്വയം വിശേഷിപ്പിക്കുന്ന നാം അവരുടെ പിന്നാലെ പാഞ്ഞുകൊണ്ട് ഇരിക്കുകയും ചെയ്യും. !!

**