“ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും”എന്ന പരസ്യം കാണുമ്പോൾ, ആ ചായപ്പൊടി വാങ്ങുമ്പോൾ അതിന് ചൂഷണത്തിന് വിധേയരായ തൊഴിലാളികളുടെ വിയർപ്പിന്റെയും ചോരയുടെയും രുചി കൂടി ഉണ്ടാവും

38

Đevika Binđhu Śuresh

തേയില തോട്ടങ്ങൾ സാധാരണ ആൾക്കാരെ സംബന്ധിച്ചടുത്തോളം ഫോട്ടോ ഫ്രെയിം ആണ്.”ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും” എന്ന പരസ്യം നമ്മൾ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ! ഒന്ന് ഓർത്തു നോക്കിയാൽ ആ പരസ്യ വാചകം ഒരു രഹസ്യ അജണ്ട തന്നെയാണ്. ഉയരങ്ങളിൽ വെട്ടിപ്പിടിക്കാൻ ഉള്ള അജണ്ട. മലകൾ നിരത്തി തേയില കൃഷി നടത്താൻ ഉള്ള മൗനാനുവാദം നമ്മളിൽ നിന്ന് വാങ്ങൽ. ഉയരത്തിൽ നിന്ന് കിട്ടുന്ന തേയില ഇലയിൽ നിന്നുണ്ടാകുന്ന ചായ പൊടിക്കെ കടുപ്പവും സ്വാദും ഉണ്ടാവു എന്ന നമ്മളെ അടിച്ചേൽപ്പികൾ ആണ് !

അങ്ങനെ അവർ ഉയരങ്ങൾ കീഴടക്കിയപ്പോൾ മണ്ണിനടിയിൽ ആയത് ഒരുപറ്റം പാവങ്ങൾ ആയ തൊഴിലാളികൾ ആണ്… ! എന്തിനും ഏതിനും ചൂഷണം ചെയ്യപ്പെടുന്നത് അവർ തന്നെയാണ്. പണ്ട് ബ്രിട്ടീഷ് കാലത്ത് തുടങ്ങിയ ബോണ്ടഡ് ലേബർ സിസ്റ്റം ഇപ്പോഴും അതേ സത്തയോടെ തുടർന്ന് പോകുന്നു.ചെയുന്ന തൊഴിലിനനുസരിച്ചു കൂലി കൊടുക്കാതെയും, താമസിക്കാൻ ബ്രിട്ടീഷ്കാരുടെ കാലത്ത് ഉണ്ടാക്കിയ ലയങ്ങൾ കൊടുത്തും അവരുടെ അടിസ്ഥാന തൊഴിൽ സൗകര്യങ്ങൾ കടലാസ്സിൽ ഒതുക്കിയും ഇപ്പോഴും അവർ ചൂഷണം ചെയ്യുകയാണ്.

കണ്ണൻ ദേവനും ടാറ്റയ്ക്കും കേരളത്തിലെ തേയില തോട്ടങ്ങൾ ഇല്ലങ്കിൽ മറ്റൊരിടതത് . എല്ലായിടത്തും ചൂഷണം ചെയ്യപ്പെടുന്നത് അടിസ്ഥാന വർഗമായ തൊഴിലാളികൾ തന്നെയാണ്. അവകാശങ്ങൾ വേണം എങ്കിൽ അത് സമരത്തിലൂടെ നേടിയെടുക്കണം എന്ന് പറയുന്നവരോട്. ആനാവശ്യ കാര്യങ്ങൾക്കു സമരം ചെയുന്ന തൊഴിലാളികളെ ആണ് വരവേൽപ്പ് പോലെയുള്ള പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾ ഉൾപ്പടെ ചിത്രീകരിച്ചിട്ടുള്ളത്. അതിലെ തൊഴിലാളി നേതാവ് ആയി അഭിനയിച്ച മുരളിയെ എത്രപേർ ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ പൊതുസമൂഹം അവരുടെ കൂടെ നില്കും എന്ന് ഉറപ്പുണ്ടോ? കൊക്കകോളയ്ക്കു എതിരെ പൊരുതിയ മൈലമ്മയുടെ കഥ അറിയാവുന്നവർ ആണ് നമ്മൾ !

പഴയകാലത്ത് വെള്ളക്കാർ തുടങ്ങിയ ചൂഷണം ഇന്നു അതേ ഭംഗിയോടെ പോകുന്നു. തൊഴിലാളികൾ എന്നും അടിമകൾ ആയി തന്നെ ഇരിക്കണം അവർ നല്ല അടച്ചുറപ്പുള്ള വീടുകളിൽ കിടക്കാനോ നല്ല വസ്ത്രങ്ങൾ ധരിക്കാനോ നല്ല വിദ്യാഭ്യാസം നൽകാനോ പാടില്ല. ഉയരങ്ങൾ കീഴടക്കി ചായയുടെ രുചി കൂട്ടുന്നവരുടെ ചായയ്ക്ക് ഇത്ര രുചി ഉണ്ടാവില്ല. നമ്മൾ ഇതെല്ലാം മറക്കും വീണ്ടും വിഷു വരും വർഷം വരും തിരുവോണം വരും. ഇനി ഉയരം കൂടുന്തോറും എന്ന് പറഞ്ഞു ആ പരസ്യം വീണ്ടും പ്രത്യക്ഷപ്പെടും. അത് കാണുമ്പോൾ ആ ചായപ്പൊടി വാങ്ങുമ്പോൾ അതിന് ചൂഷണത്തിന് വിധേയരായ തൊഴിലാളികളുടെ വിയർപ്പിന്റെയും ചോരയുടെയും രുചി കൂടി ഉണ്ടാവും !!

Nb- ഇവിടെ തേയില കൃഷി പരിപാലനം അല്ല ഉദേശിച്ചത്‌.