Devika Devootty R

ആദ്യ റൌണ്ട് വന്നപ്പോൾ – ബ്രെക് എടുത്തില്ലായിരുന്നെങ്കിൽ ഇതുവരെ മലയാളത്തിൽ വന്ന നായികമാരിൽ ഏറ്റവും കൂടുതൽ നായികാ പ്രാധാന്യ വേഷങ്ങൾ ചെയ്ത ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങിയ അങ്ങനെ ഒരു പാട് റെക്കോർഡുകൾ സ്വന്തം പേരിലാക്കുന്ന നായികാ ആയേനെ മഞ്ജു വാര്യർ..

വീണ്ടും ചില വീട്ടുകാര്യങ്ങൾ – ഫ്രണ്ട്സ് – ഉസ്താദ് – മഴ- സാഫല്യം തുങ്ങി അന്ന് തന്നെ ഉപേക്ഷിച്ചവ, മഞ്ജു പിന്മാറിയപ്പോൾ ഏട്ടൻ-അനിയത്തി സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ ഒരു മാസ് മസാല ആക്കേണ്ടി വന്നതുപോലെ ഉണ്ട് ഉസ്താദ്. ‘അഭിനയിക്കാൻ വേണ്ടി ദൈവം ഉഴിഞ്ഞു വിട്ട പെൺകുട്ടി’ എന്ന് മഞ്ജുവിനെ വിശേഷിപ്പിച്ച ലോഹിതദാസ് ഒക്കെ എത്ര കഥാപാത്രങ്ങൾ മഞ്ജുവിനായി സൃഷ്ടിച്ചേനെ… ആ ഒരു ബ്രെക്കിൽ അവർക്ക് നഷ്ടമായത് രാജ്യത്തെ ഏറ്റവും മികച്ച നായികാ ആയി എത്തേണ്ട ഇടം നഷ്ടപ്പെട്ടു എന്നതാണ്.. അതവരുടെ നഷ്ടം തന്നെ ആണ് തിരിച്ചു കിട്ടാത്ത നഷ്ടം. ആ ഒരു കാലം മഞ്ജുവിനെ മനസിലാക്കിയ പോലെ സ്നേഹിച്ച പോലെ ഒരു നടിയെയും ഒരു കാലത്തും മലയാളികൾ സ്നേഹിചിച്ചിട്ടുണ്ടാവില്ല (96 -2000 ).

മുപ്പത്തിയാറു വയസ്സിൽ തിരിച്ചു വന്നപ്പോഴും അവർ നല്ല തിരക്കഥയിൽ സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രവും മോശമാക്കിയിട്ടില്ല – അസുരനും സൈറ ഭാനുവും സുജാതയും ലൂസിഫറും ഒക്കെ ഗംഭീരമാക്കി എന്ന്പറയാം – കുറച്ചു സിനിമകൾ മോശമാണ്, ‘ആ സിനിമകൾ തന്നെ അനാവശ്യം’ ആണ് എന്ന് തോന്നിയിട്ടും ഉണ്ട്. അത് സൃഷ്ടിച്ചവരുടെ അജ്ഞത – പക്ഷെ പഴി മഞ്ജുവിന്… ( വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്താൻ മഞ്ജു ശ്രമിക്കണം, ലോഹിതദാസ്, രഞ്ജിത്ത് ഒക്കെ ആദ്യ ഘട്ടത്തിൽ നൽകിയ പോലെ കഥാപത്രങ്ങൾ ഇക്കാലത്തു ഉണ്ടാകുന്നതും ഇല്ല എന്നത് സത്യം ) ഇപ്പോഴും നല്ല തിരക്കഥയിൽ നല്ലൊരു കഥാപാത്രമായി മഞ്ജു വന്നാൽ ആ സിനിമ സ്വീറ്കരിക്കപ്പെടുക തന്നെ ചെയ്യും .

പലപ്പോഴും കാണുന്ന പരിഹാസങ്ങൾ കാണുമ്പൊൾ, അത്രയും പരിഹാസത്തിലേക്ക് അവരെ വലിച്ചിഴയ്ക്കേണ്ട കാര്യം ഉണ്ടോ എന്ന് തോന്നിയിട്ടുണ്ട് സന്തോഷ് ശിവൻ പോലെ ഒരു സംവിധായകന് പറ്റിയ പിഴവും മഞ്ജുവിനാണ് പഴി അതൊന്നും അത്ര നിഷ്കളങ്കം ആയി തോന്നുന്നില്ല – വീണിടത്ത് നിന്ന് തലയുയർത്തി നിലയുറപ്പിയ്ച്ചു നിൽക്കുന്ന ഒരു പെണ്ണിനെ അംഗീകരിക്കാൻ കഴിയാത്ത ഒരു കൂട്ടത്തിനു അവരോടു കാണിക്കുന്ന പെരുമാറ്റം അതറിഞ്ഞോ അറിയാതെയോ പലരും അതിൽ പങ്കാളികളാകുന്നു…
ഉടനെ ഒന്നും അത് തിരുത്തപ്പെടും എന്നൊന്നും വിശ്വാസം ഇല്ല അത് തുടരും, തലകുനിച്ചു നിൽക്കാത്ത മഞ്ജു പലർക്കും തലവേദന ആണല്ലോ – പക്ഷെ ഒന്നിലും ആശങ്ക ഇല്ലാതെ കൂൾ ആയി മുന്നിലൊറ്റ പോകുന്ന മഞ്ജു അങ്ങനെ തന്നെ പോകും – നല്ല സിനിമകൾ അവരിലൂടെ ഇനിയും കാണാൻ പറ്റട്ടെ എന്ന് മാത്രം

Leave a Reply
You May Also Like

ജാൻവി കപൂർ രശ്മികയെക്കാൾ കൂടുതൽ പ്രതിഫലം ചോദിച്ചത് ടോളിവുഡിനെ ഞെട്ടിക്കുന്നു

ജാൻവി കപൂർ രശ്മികയെക്കാൾ കൂടുതൽ പ്രതിഫലം ചോദിക്കുന്നു തെന്നിന്ത്യൻ സിനിമാലോകത്തേക്ക് നായികയായി ചുവടുവെക്കാനൊരുങ്ങുന്ന ജാൻവി കപൂറും…

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.…

സ്ത്രീകളെ സെക്‌സ് ഒബ്ജക്റ്റ് ആക്കി കൊണ്ടുള്ള ഐറ്റം ഡാൻസ് തന്റെ സിനിമയിൽ ഉൾപ്പെടുത്താത്തത് അയാളുടെ ധീരമായ നിലപാട് തന്നെ

ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന് ഒപ്പം ചുവട് വെയ്ക്കുന്ന നായകന്റെയോ വില്ലന്റെ സംഘത്തിന്റെയോ ഇന്റഗ്രിറ്റിയെ ചോദ്യം…

ബോസിനും കൂട്ടർക്കും സെൻസർ ബോർഡിൻ്റെ U/A സർട്ടിഫിക്കറ്റ്; രാമചന്ദ്ര ബോസ്സ് & കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

ബോസിനും കൂട്ടർക്കും സെൻസർ ബോർഡിൻ്റെ U/A സർട്ടിഫിക്കറ്റ്; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി…