മിഷ്‌കിൻ, വിധാർത്ഥ്, പൂർണ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’; ചിത്രം ഫെബ്രുവരി 2ന് തീയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’. ചിത്രം ഫെബ്രുവരി 2ന് തീയേറ്റർ റിലീസിന് ഒരുങ്ങി. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ്ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയരം​ഗത്തും സജീവമാണ് അദ്ദേഹം.

മിഷ്കിൻ്റെ സഹോദരൻ ജി.ആർ. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ നിർമ്മിച്ചിരിക്കുന്നത് മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്. ഷംനാ കാസിം (പൂർണ), വിദാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരി​ഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം കാർത്തിക് മുത്തുകുമാറും ഇളയരാജയും നിർവ്വഹിക്കുന്നു. ആർട്ട് – ആൻ്റണി മരിയ കേർളി, വസ്‌ത്രാലങ്കാരം – ഷൈമ അസ്ലം, സൗണ്ട് മിക്‌സ് – തപസ് നായക്, സൗണ്ട് ഡിസൈൻ – എസ്.അലഗിയക്കൂത്തൻ, ലൈൻ പ്രൊഡ്യൂസർ – എൽവി ശ്രീകാന്ത്ലക്ഷ്മൺ, സഹസംവിധായകൻ – ആർ.ബാലചന്ദർ, കളറിസ്റ്റ് – രാജരാജൻ ഗോപാൽ, സ്റ്റണ്ട് – രാംകുമാർ, സ്റ്റിൽസ് – അഭിഷേക് രാജ്, പബ്ലിസിറ്റി ഡിസൈൻ – കണദാസൻ, വിഎഫ്എക്‌സ് – ആർട്ട് എഫ്എക്സ്, വിഎഫ്എക്‌സ് സൂപ്പർവൈസർ – ടി.മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്.വെങ്കടേശൻ, പിആർഒ – സതീഷ് കുമാർ ശിവ എഐഎം, പി.ശിവപ്രസാദ്, പ്രമോഷൻസ് – കെ വി ദുരൈ DEC, പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

You May Also Like

ജയറാം മണ്ടത്തരംകാട്ടി ഒഴിവാക്കിയ ബ്ലോക്ബസ്റ്റർ ആയ 6 ചിത്രങ്ങൾ

Ajai K Joseph ജയറാം ഒഴിവാക്കിയ , അദ്ദേഹത്തിന് നഷ്ടമായ, വിജയ ചിത്രങ്ങൾ 1. ദളപതി(1991)…

അവതാർ – വെള്ളത്തിന്റെ വഴി

അവതാർ – വെള്ളത്തിന്റെ വഴി SS Swathykrishnan എല്ലാ തലത്തിലും ഭൂമിയെ ഊറ്റി ഒരു പരുവം…

50 വയസിൽ മരിക്കേണ്ടിവന്ന മൈക്കിൾ ജാക്സൺ 150 വർഷം ജീവിക്കാൻ ചെയ്തത് എന്തെല്ലാം ?

50 വയസിൽ മരിക്കേണ്ടിവന്ന മൈക്കിൾ ജാക്സൺ 150 വർഷം ജീവിക്കാൻ ചെയ്തത് എന്തെല്ലാം ? മൈക്കൽ…

സൗത്ത് ഇന്ത്യൻ ചിത്രങ്ങളെ ബൊളിവൂഡ് അങ്ങെടുക്കുവാ ….

സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ നിലവാരം ഇപ്പോഴാണ് ബോളീവുഡിന് മനസിലാകുന്നത്. ഒന്നിനുപിറകെ ഒന്നായി ഏതാണ്ട് ഇരുപത്തി ആറോളം…