യാറാസ് മീഡിയ എന്റർടൈൻമെന്റ്ന്റെ ബാനറിൽ സോമൻ കള്ളിക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് DEVIL’S BARK. ഉദ്വേഗജനകമായ കാഴ്ചകളിലൂടെയും സംഭവങ്ങളിലൂടെയും കഥപറയുന്ന ചിത്രം നവംബർ 20 ന് Lime light ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത് സംവിധായകനായ സോമൻ കള്ളിക്കാട്ട് തന്നെയാണ് .പ്രഭ മഞ്ചേരി നിർമിക്കുന്ന ചിത്രത്തിൽ ബിബിൻ ഓമേഘ, വിധു കള്ളിക്കാട്ട്, ഡീൻ ആർവിൻ, അപ്പൂട്ടി, അലൻ എൽദോ, ശ്രീജിത്ത് മാവേലി,അജു ഐരാപുരം, അഭിജിത് കോട്ടയം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അസിസ്റ്റന്റ് ഡയറക്റ്റർ : എ. ശശി, മേക്കപ്പ് & കോസ്റ്യൂം : കുക്കു ജീവൻ. ക്യാമറ : ശിവൻ മലയാറ്റൂർ . ചിത്രത്തെ കുറിച്ച് സംവിധായകൻ സോമൻ കള്ളിക്കാടിന്റെ വാക്കുകൾ ഇങ്ങനെ
“പതിവായി മുത്തശ്ശിക്കഥ കേട്ടുറങ്ങുന്ന കുഞ്ഞുമനസ്സുകളിൽ ആ കഥകളിലെ അമാനുഷിക സംഭവങ്ങൾ ആഴത്തിൽ പതിയാൻ കാരണമായേക്കാം ഈ ഫിലിമിലെ കഥയും അത്തരമൊരു കിനാവാണ്. മറു തക്കാടിനു നടുവിലുള്ള വിജനമായ ഒരിടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ . ഒരാൾ സിക്സർ പറത്തിയ പന്ത് തിരഞ്ഞു പോകുന്ന രണ്ട് ചെറിയ കുട്ടികൾ. അവരെക്കാണാഞ്ഞ് പിന്നാലെ ചെല്ലുന്ന മറ്റ് കുട്ടികൾ . സമയത്തിനു വീട്ടിൽ തിരിച്ചെത്താതാവുമ്പോൾ വേവലാതിയോടെ അന്വേഷിച്ചലയുന്ന രക്ഷിതാവ് എല്ലാവരും ആ ഭീകരനായ രക്ഷസിന്റെ ഇരകളായിത്തീരുകയാണ് ഉദ്വേഗജനകമായ കാഴ്ചകളിലൂടെ, സംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.” – സോമൻ കള്ളിക്കാട്ട് പറയുന്നു.
അപ്പോൾ നവംബർ 20 ന് വ്യത്യസ്തമായ ഈ സിനിമാനുഭവം കാണാൻ ഏവരും Lime light ഒ ടി ടി തുറക്കുക.
**