യു എ ഇ പതാക വഴിയിലിടുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴയും 6 മാസം തടവും !

0
243

uae-flag

യു എ ഇയിലെ ദേശീയ ആഘോഷ ദിനങ്ങളില്‍ പതാകയുമേന്തി തങ്ങളുടെ ഒഴിവു ദിനം ആഘോഷിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ആഘോഷം കഴിഞ്ഞു കയ്യിലിരിക്കുന്ന പതാക ചുമ്മാ റോഡിലേക്ക് വലിച്ചും എറിഞ്ഞു വീട്ടില്‍ പോയാല്‍ പിറകെ വരുന്നത് വന്‍ പിഴയും കൂടെ 6 മാസത്തെ ജയില്‍ വാസവും.

നിയമം അനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തി, അത് സ്വദേശിയോ വിദേശിയോ ആയിരിക്കട്ടെ യു എ ഇ ദേശീയ പതാക പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ, കേടു വരുത്തുകയോ, അപമാനിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറു മാസം തടവും ആയിരം ദിര്‍ഹത്തിന് മേല്‍ പിഴയുമാണ് അയാള്‍ക്ക് ലഭിക്കുക. യു എ ഇ മിസിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് നോളജ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ പതാക നിയമത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ യു. എ. ഇ. പ്രസിഡണ്ട് ആയി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തെരഞ്ഞെ ടുക്ക പ്പെട്ടതിന്റെ ആഘോഷമായി നവംബര്‍ മൂന്ന് യു. എ. ഇ. യി ല്‍ പതാക ദിന മായി ആചരി ക്കുകയാണ്.

വിവിധ മന്ത്രാലയ ങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഏജ ന്‍സി കള്‍, മറ്റു സ്ഥാപന ങ്ങള്‍ എന്നിവിട ങ്ങളില്‍ എല്ലാം നവംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ യു. എ. ഇ. പതാക ഉയര്‍ത്തുവാന്‍ വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.

സ്വതന്ത്ര രാജ്യ ത്തി ന്റെയും പരമാധി കാര ത്തിന്റെ യും പ്രതീക മായി 1971 ഡിസംബര്‍ രണ്ടി നാണ് ചതുര്‍ വര്‍ണ്ണ പതാക ക്ക് യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ രൂപം നല്‍കി യത്. 2013ലാണ് പതാകദിനം ദേശീയ വാര്‍ഷിക പരി പാടി യായി നടപ്പാക്കിയത്.