ആലിയയുടെ ചിത്രം തകർന്നടിയുമെന്നു പറഞ്ഞ കങ്കണ ശരിക്കും പുലിവാൽ പിടിച്ചിരിക്കുകയാണ്. കാരണം സമാനതകൾ ഇല്ലാത്ത തകർന്നടിയൽ ആണ് കങ്കണയുടെ ധാക്കഡ് എന്ന സിനിമയ്ക്ക് സംഭവിച്ചത്. നൂറുകോടി മുടക്കിയ ചിത്രത്തിന് ഇതേവരെ മൂന്നുകോടി മാത്രമാണ് ലഭിച്ചത്. എന്നാലോ ആലിയയുടെ ‘ഗംഗുഭായ് കത്ത്യാവാടി’ ബോക്സ്ഓഫീസിൽ തരംഗമാകുകയും ചെയ്തു. 100 കോടി മുതല്‍മുടക്കിലാണ് ഗംഗുഭായ് ഒരുക്കിയത്. സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ 210 കോടിയോളം വരുമാനം നേടി. ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമ അടുത്തകാലത്തൊന്നും നേടാത്ത വിജയമാണത്രെ ഗംഗുഭായ് കത്ത്യാവാടി നേടിയത്. ആലിയക്കെതിരെയുള്ള ആരോപണങ്ങളും വ്യക്തിഹത്യകളും കൊണ്ട് കങ്കണ ഇപ്പോൾ സിനിമാരാധകരുടെയും മാധ്യമങ്ങളുടെയും വിചാരണ നേരിടുകയാണ്. ധാക്കഡ് കണ്ടങ്കയുടെ തുടർച്ചയായ എട്ടാമത്തെ പരാജയചിത്രമാണ്.കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ കങ്കണ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. ഇതോടെ കങ്കണയുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

 

‘ഗംഗുഭായ് കത്ത്യാവാടി’യുടെ റിലീസിന് മുന്നോടിയായി ആലിയയുടെ ചിത്രം പരാജയമാകുമെന്ന് കങ്കണ, സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആലിയയ്‌ക്കെതിരേയും പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെയും മോശമായ പരിഹാസങ്ങൾ ആണ് കങ്കണ ഉന്നയിച്ചത്. കങ്കണയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു

 

”ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്സ് ഓഫീസില്‍ ചാരമാകും. പപ്പയുടെ (മാഫിയ ഡാഡി) മാലാഖയ്ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന) വേണ്ടി. കാരണം പപ്പയ്ക്ക് അയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകള്‍ക്ക് അഭിനയിക്കാന്‍ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്മ കാസ്റ്റിങ് ആണ്. തിയേറ്റര്‍ സ്‌ക്രീനുകള്‍ തെന്നിന്ത്യന്‍, ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പിറകെ പോകുന്നതിനെ കുറ്റം പറയാനാകില്ല. മാഫിയ ഉള്ള കാലത്തോളം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി. ഡാഡി പപ്പയുടെ ബോളിവുഡ് മാഫിയയാണ് സിനിമയെ നശിപ്പിച്ചത്. ഒരുപാട് വലിയ സംവിധായകരെ സ്വാധീനിച്ച് സിനിമാറ്റിക് ബ്രില്ല്യന്‍സ് ഇല്ലാത്ത മോശം സിനിമകള്‍ നിര്‍ബന്ധപൂര്‍വ്വം ഇയാള്‍ ചെയ്യിപ്പിച്ചു. ഇയാളെ പ്രോത്സാഹിപ്പിക്കുന്നത് പ്രേക്ഷകര്‍ നിര്‍ത്തണം.” ഇതായിരുന്നു കങ്കണയുടെ വാക്കുകൾ. എന്തായാലും വാക്കുകൾ തിരിച്ചടിച്ചതിന്റെ ആഘാതത്തിൽ ആണ് കങ്കണ.

Leave a Reply
You May Also Like

സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ് ?

സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ് ?…

അയാളോടുള്ള ഇഷ്ടത്തിന് അതൊക്കെ തന്നെ തന്നെ ധാരാളം, ഹാപ്പി ബർത്ത് ഡേ തലൈവാ…

Vishnu Vijayan : വിജയ്…. തമിഴ് സിനിമയുടെ ചരിത്രം നോക്കുമ്പോൾ ഒരേ സമയം സാമൂഹിക പരിവർത്തനത്തിനായി…

പ്രേക്ഷകരെ ത്രില്ലടിപിക്കുന്ന ഒരു കിടിലൻ സസ്പെൻസ് മൂവി പരിചയപ്പെടാം

The Hand that Rocks the Cradle (1992)???????? Unni Krishnan TR പ്രേക്ഷകരെ ത്രില്ലടിപിക്കുന്ന…

കേരളാ കഫെ നമ്മോട് പറയുന്നത് കുറെ കഥകളിലൂടെ കുറേയേറെപ്പേരുടെ ജീവിതങ്ങളാണ്

ബസ് യാത്രയ്ക്കിടയിൽ അക്ഷമനായിരുന്ന അപരിചിതനായ യാത്രക്കാരനോട് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെക്കുറിച്ചു ചോദിക്കുമ്പോൾ