നഷ്ടപ്രതിഭയായ ആക്രമണകാരിയുടെ ഇടിമിന്നൽ പ്രകടനം

0
89

Dhanesh Damodaran

ഇൻസമാം ശരിക്കും വിതുമ്പുന്നതു പോലെ തോന്നി .

” He is not in this world anymore ,but every Pakistani & every cricket lover is sad about what happened to him.l am also very sad about him & it is why I’m emotional ”
പാകിസ്ഥാൻ ക്രിക്കറ്റ് അതിൻറെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നാളുകളിലൂടെ ആണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. അയർലണ്ടിന് എതിരെ തോൽവി സമ്മാനിച്ച നിരാശയ്ക്ക് പിന്നാലെ തൊട്ടടുത്ത ദിവസം കോച്ച് ബോബ് വൂൾമറുടെ മരണം അവർക്ക് അത് ഉൾക്കൊള്ളാൻ അത്രയ്ക്ക് ബുദ്ധിമുട്ടായിരുന്നു . ഒരു ചെറിയ ഒരു ടീമിനോട് തോറ്റ് സൂപ്പർ ഏട്ടിലെത്താൻ പറ്റാതെ പുറത്തായതിനു പുറമേ പാകിസ്ഥാൻ ജനതയ്ക്ക് മുഴുവൻ നാണക്കേട് എന്ന പോലെ വൂൾമറും ദുരൂഹ സാഹചര്യത്തിൽ വിട പറഞ്ഞതോടെ നായകൻ ഇൻസി ആകെ തകർന്നു പോയി .

Image may contain: 1 person, playing a sport, meme and outdoor, text that says "'NO An Article by Dhanesh Damodaran ICC World Cup 2007 160 (121 balls) 14 Four 8 Sixer നഷ്‌ടപ്രതിഭയായ ആക്രമണകാരിയുടെ ആക്രമണക ഒരു ഇടിമിന്നൽ പ്രകടനം"15 വർഷം മുമ്പ് 1992 ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനെതിരെ തന്നെ താനാക്കിയ 37 പന്തിൽ 60 റൺസ് എടുത്തതിൻ്റെ വാർഷിക ദിനം തന്നെ ഇൻസി വേദനയോടെ പാഡഴിച്ചു. പാകിസ്ഥാൻ്റെ തോൽവി വുൾമറെ വല്ലാതെ അലട്ടിയിരുന്നു .വലിയ ടൂർണമെൻ്റിൽ തൻ്റെ ടീമിൻ്റെ തോൽവി ഒരു മഹാനായ കോച്ച് എന്ന നിലയിൽ അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിൻറെ മരണം തന്നെയാണ് അതേ ലോകകപ്പിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ ഇൻസമാമിനേയും പ്രേരിപ്പിച്ചത് .
സിംബാംബ്‌വേക്കെതിരായ അടുത്ത മത്സരം പാകിസ്താന് അഭിമാനപ്പോരാട്ടം ആയിരുന്നു. വുൾമറുടെ മരണശേഷം അവർ മൈതാനത്ത് ഇറങ്ങുന്ന ആദ്യമത്സരം. അവരുടെ ഇതിഹാസനായകൻ ഇൻസി ഇറങ്ങുന്ന അവസാനമത്സരം .രണ്ട് തുടര്ച്ചയായ തോൽവികൾക്കു ശേഷം ഒരു വിജയം പാകിന് അനിവാര്യമായിരുന്നു .

ഇൻസിക്ക് ഒരിക്കലും മറക്കാനാകാത്ത ആ മാച്ച് പാകിസ്താൻ്റെ ഏറ്റവും വലിയ നഷ്ട പ്രതിഭകളിൽ ഒരാളായി കണക്കാക്കുന്ന ഇമ്രാൻ നസീറിനും മറക്കാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആക്രമണകാരികളിലൊരാൾ എന്ന് അവകാശപ്പെടാവുന്ന കവറിലൂടെ മനോഹരമായ ഷോട്ടുകൾ കളിക്കുന്ന വൻ വാഗ്ദാനമായി വിശേഷിക്കപ്പെട്ട എന്നാൽ സ്വന്തം കഴിവുകളോട് ഒരിക്കലും നീതി പുലർത്താതെ അശ്രദ്ധമായി കളിച്ചരുന്ന മോശം ഷോർട്ട് സെലക്ഷനിലൂടെ പുറത്തായി സ്ഥിരതയില്ലായ്മയിൽ എന്നും സ്ഥിരതയില്ലാത്ത കാണിച്ചിരുന്ന ഇമ്രാൻ നാസിറിൻ്റെ മികവു എന്തായിരുന്നു എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഇന്നിങ്സ് ആയിരുന്നു കിംഗ്സ്റ്റണിൽ കണ്ടത് .

Imran Nazir regrets premature Pakistan debut | ESPN.inഓപ്പണർ കമ്രാൻ അക്മലിന് പിന്നാലെ വൺ ഡൗ ൺഷോയ്ബ് മാലിക്ക് കൂടി മടങ്ങുമ്പോൾ പാകിസ്ഥാൻ സ്കോർ രണ്ടു വിക്കറ്റിന് 88 . നസീറിനൊപ്പം ക്യാപ്റ്റൻ ഇൻസിനാലാം നമ്പറിൽ കാണികൾക്കിടയിലൂടെ തൻ്റെ അവസാന ഇന്നിംഗ്സിസിന് ഇറങ്ങി. ഉത് സേയയെ സ്ട്രൈറ്റ് സിക്സർ പറത്തിയതിന് പിറകെ വില്യംസിനെ മിഡ് വിക്കറ്റിലൂടെ ഗാലറിയിലെത്തിച്ച ഇൻസി വളരെ ഭംഗിയായാണ് അവസാന ഇന്നിംഗ്സിന് തുടക്കമിട്ട് .ഒരു ബിഗ് സ്കോറിലേക്കുള്ള യാത്രയിലായിരുന്നു ഇൻസിയെന്ന് തോന്നിച്ചു .പ്രിയപ്പെട്ട വൂൾമറെ ഹൃദയത്തിൽ സൂക്ഷിച്ച ഇൻസി അദ്ദേഹത്തിന് മികച്ച ഒരു ഇന്നിങ്സ് സമർപ്പിക്കുമെന്ന് ഉറപ്പിച്ച സമയത്തായിരുന്നു കവറിലെ ഫീൽഡറുടെ കയ്യിൽ യാത്ര അവസാനിപിച്ചത്. 35 പന്തുകൾ നേരിട്ട് 2 ഫോറുകളും 3 സിക്സറുകളും അടക്കം ഇൻസി നേടിയത് 37 റൺസ് .സ്കോർ 27.4 ഓവറിൽ 3 ന് 158 .ഡ്രസിംഗ്‌ റൂമിലേക്ക് മടങ്ങുന്ന ഇൻസിക്കരികിലേക്ക് സിംബാബ് വേ കളിക്കാർ ഓടിയെത്തി ഹസ്തദാനം ചെയ്യുന്നു .പാകിസ്ഥാൻ ടീമംഗങ്ങൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി ഡ്രസ്സിംഗ് റൂമിലേക്ക് ആനയിക്കുന്നു .വികാര ഭരിതമായ നിമിഷങ്ങൾ. ഇൻസിയോടൊപ്പം നാസിർ കൂട്ടിച്ചേർത്തത് 10 ഓവറിൽ എഴുപതോളം റൺസുകൾ.

ഡ്രസ്സിങ് റൂമിൽ തൻറെ ബാറ്റിങ്ങ് പാഡ് അവസാനമായി അഴിക്കുമ്പോൾ ഇൻസിയുടെ പേരിൽ ഏകദിനത്തിൽ ഉണ്ടായിരുന്നത് 11739 റൺസ് .അദ്ദേഹത്തെക്കാൾ കൂടുതൽ റൺസ് നേടിയത് 14847 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമായിരുന്നു . 83 അർദ്ധ സെഞ്ച്വറികൾ നേടിയ ഇൻസിക്ക് പിന്നിലായായിരുന്നു 77 അർദ്ധ സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും .

തൊട്ടുപിന്നാലെ പതിവില്ലാത്തവിധം മുഹമ്മദ് യൂസഫ് ചെറിയ സ്കോറിൽ പുറത്തായെങ്കിലും നസിറിനൊപ്പം യൂനിസ് ഖാൻ എത്തിയതോടെ സ്കോർ വീണ്ടും ഒഴുകി. 40 ഓവറിൽ 252 ൽ നിൽക്കെ യൂനിസ് പുറത്താകുമ്പോൾ 10 ഓവറിൽ ഇരുവരും 82 റൺസ് കൂട്ടിച്ചേർത്തിരുന്നു . നാസിർ മാരക ഫോമിൽ ആയിരുന്നു .പതിയെ തുടങ്ങി ആളിക്കത്തിയ നാസിർ 6 ഫോറും ഒരു സിക്സറുമടക്കം 57 പന്തിൽ 50 ലെത്തിയപ്പോൾ സെഞ്ചുറിയിലെത്താൻ 95 പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അപ്പോഴേക്കും 11 ഫോറുകളും രണ്ട് സിക്സറുകളും പറത്തിയിരുന്നു. 100 ൽ നിന്നും അടുത്ത 150 ലെത്താൻ വേണ്ടി വന്നത് 21 പന്തുകൾ മാത്രം.

116 പന്തിൽ 14 ഫോറുകളും 7 സിക്സറുകളുമടക്കം നാസർ 150 ലെത്തുമ്പോൾ 8 ഓവറുകൾ പിന്നെയും ബാക്കിയുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി മണത്തുവെങ്കിലും പന്ത് നന്നായി മിഡിൽ ചെയ്യാതെ ഉയർത്തി അടിച്ചത് എക്സ്ട്രാ കവറിൽ പുറകോട്ടൊടിയ ഫീൽഡറുടെ കയ്യിൽ അവസാനിക്കുമ്പോൾ പാക് സ്കോർ 44.1 ഓവറിൽ സ്കോർ 7 വിക്കറ്റിന് 295 റൺസ്. ഇമ്രാൻ നസീർ 121 പന്തിൽ 14 ഫോറുകളും 2 സിക്സറുകളും അടക്കം 160. ആ ലോകകപ്പിൽ നെതർലണ്ട്സിനെതിരെ ജാക്വസ് കാലിസ് നേടിയ 128 റൺസ് മറികടന്നു നാസിർ മികച്ച വ്യക്തിഗത സ്കോറിനുടമയായി . ദിവസങ്ങൾക്കുശേഷം മാത്യു ഹെയ്ഡൻ വിൻഡീസിനെതിരെ 158 റൺസിൻ്റെ തകർപ്പൻ പ്രകടനം കാഴ്ചവച്ചെങ്കിലും നാസിറിനെ മറികടക്കാനായില്ല .

1989 ൽ ഗയാനയിൽ ഇന്ത്യക്കെതിരെ 126 പന്തിൽ പുറത്താകാതെ 152 രൺസ് റെക്കോർഡ് കുറിച്ച ഡെസ്മണ്ട് ഹെയിൻസിൻ്റെ പേരിലുള്ള വിൻഡീസ് മണ്ണിലെ ഉയർന്ന സ്കോറും നാസിർ മറി കടന്നു . 2013 ൽ ഇന്ത്യക്കെതിരെ ഉപുൽ തരംഗ 174 റൺസ് അടിക്കും വരെയും വെസ്റ്റിൻഡീസ് മണ്ണിലെ ഉയർന്ന സ്കോർ നാസിറിൻ്റെ പേരിലായിരുന്നു.
ഇന്ത്യയ്ക്ക് എതിരെ 2003 ലോകകപ്പ് ഫൈനലിൽ ജോഹന്നാസ്ബർഗിൽ റിക്കി പോണ്ടിങ് കുറിച്ച 8 സിക്സറുകളുടെ ലോകകപ്പ്റെക്കോർഡിനൊപ്പമെത്താനും നാസിറിനായി . തീർന്നില്ല ഇന്ത്യയ്ക്കെതിരെ 1997 ചരിത്ര ഇന്നിങ്ങ്സ് കാഴ്ച വെച്ച സയ്യിദ് അൻവർ നിശേഷം ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ പാക് താരവുമാകാൻ നാസിറിന് പറ്റി .

7 വർഷം മുമ്പ് ഇതേ എതിരാളികൾക്കെതിരെ ആദ്യ ഏകദിന സെഞ്ചുറി നേടിയ ശേഷം ടീമിൽ വന്നും പോയും ഇരുന്ന നാസിറിൻ്റെ രണ്ടാം സെഞ്ചുറി ആയിരുന്നു അത്. ലോകകപ്പിൽ ഒരു മാച്ചിലെ ഒരു പാക് താരത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ കുറിച്ച നാസിറിൻ്റേത് അതു വരെയുളള ലോകകപ്പ്ചരിത്രത്തിലെ 8 ആമത്തെ ഉയർന്ന സ്കോർ കൂടിയായിരുന്നു. 95 പന്തിൽ സെഞ്ചുറിയിൽ എത്തിയ നാസിർ ലോകകപ്പിൽ അതിവേഗ സെഞ്ച്വറിയുടെ പാക് റെക്കോർഡും സ്വന്തം പേരിലാക്കി .
അവസാന ഓവറുകളിൽ ഇഫ്ത്തിക്കർ അഞ്ജുമിൻ്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോൾ പാകിസ്ഥാൻ സ്കോർ പറന്നു 49.4 ഓവറിൽ 349 റൺസിൽ നിൽക്കെ അവസാനക്കാരനായി അഞ്ജും പുറത്താകുമ്പോൾ 16 പന്തിൽ അതിവേഗത്തിൽ 32 റൺസെടുത്തിരുന്നു. ലോകകപ്പിലെ പാകിസ്ഥാൻ മൂന്നാം തവണയാണ് 300 റൺസ് മറി കടന്നത് . ബാക്കി രണ്ടും പിറന്നത് ഏറെ നാളുകൾ മുൻപ് 60 ഓവറുകൾ മാച്ചുകളിലായിരുന്നു .മറ്റൊരു രസകരമായ കാര്യം ടീം സ്കോർ 300 കടന്ന ഇന്നിങ്ങ്സിൽ എല്ലാവരും പുറത്തായ ലോകകപ്പിലെ ആദ്യ സന്ദർഭം കൂടിയായിരുന്നു അത് എന്നതായിരുന്നു.

സിംബാബ്‌വെ ഇന്നിംഗ്സിൽ മഴ തുടർന്നതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം സിംബാബ്‌വെയുടെ ലക്ഷ്യം 20 ഓവറിൽ 193 റൺസ് ആയി പുനർനിർണയിക്കപ്പെട്ടു. 5 /45, 6/77 ,7/93 ,8/94, 9/94 എന്നിങ്ങനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ 19.1 ഓവറിൽ സിംബാബ്വേ സ്കോർ 99 ൽ അവസാനിച്ചു .മുഹമ്മദ് യൂസഫ് എറിഞ്ഞ ഒരേയൊരു പന്തിൽ അവസാന ബാറ്റ്സ്മാൻ നൽകിയ കാച്ചെടുത്ത നായകൻ ഇൻസമാമിൻ്റെ കളിയിലെ മൂന്നാമത്തെ ക്യാച്ച് ആയിരുന്നു അത് .
പാകിസ്താൻ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ നേടിയപ്പോൾ 1999 ലോകകപ്പിൽ പാകിസ്ഥാനെതിരെ കുറിച്ച 123 റൺസിൻ്റെ കുറഞ്ഞ സ്കോർ സിംബാബ് വെ വീണ്ടും കുറച്ച് 99 ലെത്തിച്ചു .ഗാരി ബ്രെൻ്റിനെ ക്ളീൻ ബൗൾ ചെയ്ത ഷാഹിദ് അഫ്രിഡി 200 വിക്കറ്റ് തികച്ചതും ഇതേ മച്ചിലായിരുന്നു .

ആ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം നാസിർ തന്നെ ആയിരുന്നു .അത്രക്ക് മനോഹരമായിരുന്നു നാസിറിൻ്റെ പ്രകടനം .ഏകദിന ക്രിക്കറ്റിൻ്റെ സമസ്ത സൗന്ദര്യവും ചാലിച്ച ആ ഇന്നിങ്സ് നാസിറിൻ്റെ കരിയറിന് ഒരു ബ്രേക്ക് ത്രൂ നൽകാൻ മാത്രം മികച്ചതായിരുന്നു .സ്കോർ 81 ൽ നിൽക്കെ ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡർ ക്യാച്ച് വിട്ടത് അനുഗ്രഹമായെങ്കിലും പിന്നീട് ആധികാരികമായ പ്രകടനമായിരുന്നു നാസിറിൻ്റേത് .

പ്രതിഭ ഉണ്ടായിട്ടും അശ്രദ്ധമായി കളിച്ചു ടീമിന് അകത്തും പുറത്തുമായി തൻറെ കരിയറിനെ ഇമ്രാൻ നസിർ സ്വയം കളഞ്ഞുകുളിച്ചു എന്ന് പറയേണ്ടിവരും. മൂത്ത സഹോദരനും ഫസ്റ്റ് ക്ളാസ് താരവുമായ മുസ്തഫ നാസിറിൻ്റെ ചിറകിലേറി കളിച്ചുതുടങ്ങിയ നാസർ 1999ൽ ശ്രീലങ്കയ്ക്കെതിരായ ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ടെസ്റ്റിൽ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ തൻ്റെ ആദ്യ ടെസ്റ്റിന് പാഡ് കെട്ടുമ്പോൾ പ്രായം വെറും 17 വയസ്സായിരുന്നു .ആദ്യമാച്ചിൽ തന്നെ 64 ഉം 13 ഉം റൺ നേടി പ്രായത്തെക്കാൾ പക്വത കാണിച്ച നസീർ 132 ആദ്യ മേച്ചിൽ രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഇന്നിംഗ്സിൽ 180 പന്തിൽ 131 റൺസ് നേടിയ ഇന്നിങ്സിലെ ഷോട്ടുകൾ കണ്ടു ക്രിക്കറ്റ് ലോകം അമ്പരന്നു .അതോടെ പാകിസ്ഥാൻ ക്രിക്കറ്റിലെ അടുത്ത സംഭവമായി ഉയർത്തപ്പെട്ടു .
വൻ പ്രതീക്ഷകളുമായി തുടങ്ങിയെങ്കിലും തുടർന്നുള്ള ടെസ്റ്റുകളിലെ മോശംപ്രകടനം നാസിറിന് പുറത്തേക്കുള്ള വഴിതെളിച്ചു .2003ന് ശേഷം ഒരു ടെസ്റ്റ് പോലും വിളിക്കാതിരുന്ന നാസിർ 8 ടെസ്റ്റിൽ 427 റൺസുകളിൽ ഒതുങ്ങി .

2000 ൽ ക്വീൻസ് പാർക്കിൽ കേബിൾ & വയർലെസ് ഏകദിനസീരിസിൽ സിംബാബ് വെക്കെതിരെ 224 റൺസ് ചെയ്യാനിറങ്ങിയ മാച്ചിൽ പുറത്താകാതെ 105 റൺസ് അടിച്ചു ടീമിനെ വിജയിപ്പിച്ചപ്പോൾ നാസിറിൻ്റെ പ്രായം 18 വയസ്സ് 171 ദിവസം ആയിരുന്നു. അക്കാലതത്ത് ഷാഹിദ് ഫ്രീക്ക് ശേഷം എകദിന ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചുറി ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ .ഏകദിന ക്രിക്കറ്റിൽ എല്ലാ ചേരുവകളും കരിയറിൽ ഒന്നാന്തരം മികച്ച തുടക്കം കിട്ടിയിട്ടും 79 ഏകദിനങ്ങളിൽ 24 ശരാശരിയിൽ 81 സ്ട്രൈക്ക് റേറ്റിൽ 1895 ൽ അയാളുടെ കരിയർ അവസാനിച്ചു എന്നത് അയാളുടെ കളി കണ്ടവർക്ക് വിശ്വസിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. 2002 ൽ ന്യൂസിലാൻഡിനെതിരെ ഇൻസമാം ട്രിപ്പിൾ സെഞ്ച്വറി നേടിയ ടെസ്റ്റിൽ മൂന്നാം വിക്കറ്റിൽ 204 റൺസ് കൂട്ടുകെട്ടിൽ പങ്കാളിയായത് നാസിറിന് മറക്കാൻ പറ്റാത്ത നിമിഷം ആയിരുന്നു.

2007 ൽ സൗത്ത് ആഫ്രിക്കൻ ടൂറിന് പോയ പാകിസ്ഥാൻ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 351 റൺസെടുത്തപ്പോൾ 39 പന്തിൽ നാസിർ അടിച്ചത് 75 റൺസ് ആയിരുന്നു. പാകിസ്ഥാൻ 141 റൺസിന് ജയിച്ചതോടെ 2007 ലോകകപ്പിലെ പാകിസ്ഥാൻ സ്ക്വാഡിൽ നാസിറും സ്ഥാനം പിടിച്ചു. 2011 ശേഷം ഇൻറർനാഷണൽ ക്രിക്കറ്റ് മത്സരങ്ങൾ കാണിക്കാതിരുന്ന നാസിർ 2013 ൽ ഇസ്ലാമാബാദ് നടന്ന 45 ഓവർ ലിസ്റ്റ് A ടൂർണമെൻ്റിൽ നിറഞ്ഞാടി വാർത്തകളിൽ വീണ്ടും സ്ഥാനം പിടിച്ചു .വെറും 83 പന്തിൽ നാസിർ 189 റൺസ് അടിച്ചപ്പോൾ ടീം 41.2 ഓവറിൽ 367 റൺസിന് ഓൾ ഓട്ടായി .തൻറെ ടീമിലെ സഹതാരം ഹാരിസ് സൊഹൈൽ നേടിയ 58 റൺസിൻ്റെ മൂന്നിരട്ടിയാണ് നാസിർ സ്കോർ ചെയ്തത് . പാകിസ്ഥാനിൽ ടീമിലെ പ്രമുഖ താരങ്ങളായ യാസിർ ഹമീദ്, ഷർജീൽ ഖാൻ , അബ്ദുൽ റസാഖ്, യാസിർ ഷാ, ആസാദ് അലി എന്നിവർ കൂടി കളിച്ച മത്സരമായിരുന്നു അത് .

നാസറിന് തിളങ്ങാൻ ഏറ്റവും സാധ്യതയുള്ള ഫോർമാറ്റ് ആയിരുന്നു ട്വൻറി 20 ക്രിക്കറ്റ് . 2012 ICC T20 വേൾഡ് കപ്പിൽ ബംഗ്ലാദേശിനെതിരെ 36 പന്തിൽ നേടിയ 72 റൺസ് പാകിസ്ഥാന് 8 വിക്കറ്റ് വിജയമാണ് സമ്മാനിച്ചത് .25 T20 മത്സരങ്ങളിൽ 135 സ്ട്രൈക്ക് റേറ്റിൽ നാസർ നേടിയത് കൃത്യം 500 റൺസ് . 2008 – 09 ഐസിഎൽ ടൂർന്നമെൻ്റിൽ നാസറിൻ്റെ മിന്നും പ്രകടനം കണ്ടു .ആ ടൂർണമെൻ്റിലെ 12T0 മത്സരങ്ങളിൽ 43.5 ആവറേജിലും 175 സ്ട്രൈക്റേറ്റിലും 392 റൺസ് അടിച്ചു കുട്ടിയ ഹൈദരാബാദ് ഹീറോസിനെതിരായ ബെസ്റ്റ് ഓഫ് ത്രീ ഫൈനൽ മച്ചിൽ വെറും 44 പന്തിൽ 111 റൺസായിരുന്നു .തൻ്റെ ടീമായ ലാഹോർ ബാദ്ഷാസിനെ കിരീടമണിയിച്ച ടൂർണമെൻ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതു തന്നെ ആയിരുന്നു. കൂടാതെ അതെ ടൂർണമെൻ്റിലെ പ്രകടനത്തിന് മുൻപ് മറ്റൊരു മാച്ചിൽ 38 പന്തിൽ 83 റൺസടിച്ച മത്സരത്തിൽ 9 സിക്സറുകൾ നാസിർ പറത്തിയിരുന്നു.

നാസിർ ഒരു നഷ്ട പ്രതിഭയാണെന്ന് അദ്ദേഹത്തിൻറെ കളി കണ്ട ഏതൊരാൾക്കും മനസ്സിലാകും. തികവുറ്റ, മികച്ച പ്രതിഭ ഉണ്ടായിട്ടും സ്ഥിരതയില്ലായ്മയും അശ്രദ്ധയുമാണ് ഉയരങ്ങളിലേക്ക് പോകുമായിരുന്ന നാസിറിൻ്റെ ഇൻ്റർനാഷണൽ കരിയറിനെ ഒന്നുമല്ലാതാക്കിയത്.