fbpx
Connect with us

Cricket

മഹേന്ദ്ര സിങ് ധോണിയുടെ വളർച്ച ഒരു യക്ഷിക്കഥയെ കടത്തി വെട്ടും

മറ്റു പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കൽ ചെയ്യാൻ സാധിച്ചുണ്ടെങ്കിൽ നിങ്ങൾ ഒരു കേമനാണ് .എന്നാൽ മറ്റുള്ളവർക്ക് സാധിക്കാത്ത

 231 total views

Published

on

Dhanesh Damodaran എഴുതിയത്

മറ്റു പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കൽ ചെയ്യാൻ സാധിച്ചുണ്ടെങ്കിൽ നിങ്ങൾ ഒരു കേമനാണ് .എന്നാൽ മറ്റുള്ളവർക്ക് സാധിക്കാത്ത കാര്യങ്ങൾ നിരവധി തവണ ചെയ്യാൻ സാധിക്കുമ്പോൾ നിങ്ങൾ ആ മേഖലയിലെ ജീനിയസ് ആകുന്നു .പക്ഷെ അത്തരം കാര്യങ്ങൾ ശീലമാക്കുന്ന ഒരാളെ നിങ്ങൾ എന്ത് പേരിട്ടാകും വിളിക്കുക ?പലരും അങ്ങനെ ഒരാളെ വിളിക്കുന്നത് ” മഹേന്ദ്ര സിങ് ധോണി ” എന്നാണ് .
MS Dhoni @ 40
❤️❤️❤️❤️❤️
ഇതിഹാസത്തിന് ജൻമദിനാശംസകൾ

🌷🌷🌷🌷🌷🌷🌷
കായിക ലോകത്ത് ,അത് ഏത് ഗെയിമിലായാലും ആരാധകർക്ക് ചില ടീമുകളോടും ,കളിക്കാരോടും ഒരു പ്രത്യേകമായ അടുപ്പം കാണാം .അതു പോലെ മറ്റു ചിലരോട് അനിഷ്ടവും (വിരോധം എന്ന് പറയുന്നില്ല .കാരണം സ്പോർട്സിൽ “വിരോധം ” എന്ന വാക്കിന് പ്രസക്തി പോലുമില്ല ) എന്നാൽ തന്നോട് ഇഷ്ടക്കേട് ഉള്ളവർക്കു പോലും അവരുടെ മനസിൽ ,അവർ സ്നേഹിക്കുന്ന ഗെയിമിലെ ഏറ്റവും സുന്ദരമായ ചിത്രം സൂക്ഷിക്കേണ്ട ഗതികേട് സമ്മാനിച്ചിട്ടുണ്ടാകുക ” മഹേന്ദ്ര സിങ് ധോണി ” എന്ന പകരം വെക്കാനാകാത്ത ഇതിഹാസം മാത്രമായിരിക്കും .💖

10 Mahendra Singh Dhoni things we will miss | Sports News,The Indian Express2011 ൽ വാങ്കഡെയിൽ ലോകകപ്പ് ഫൈനലിൽ ആ സിക്സർ പറത്തി ആകാശം നോക്കി നിർവികാരതയോടെ നിൽക്കുന്ന ധോണിയുടെ മുഖം തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയുടെ ,അതിപ്പോ ഇഷ്ടക്കാരനായാലും അല്ലെങ്കിലും ,അവരുടെ മനസിൻ്റെ ഓർമ്മത്താളിൽ തങ്ങി നിൽക്കുക .👑👑
മറിച്ചാരെങ്കിലും പറയുന്നുന്നെങ്കിൽ അവർ അത് തങ്ങളുടെ മനസിനോട് തന്നെ പറയുന്ന കള്ളമായിരിക്കും .80 കളിൽ തുടങ്ങി 90 ൽ മൊട്ടിട്ട് പുതിയ നുറ്റാണ്ടിൽ ഒരു വടവൃക്ഷമായി പന്തലിച്ച ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത് ഇതിഹാസങ്ങളുടെ ഒരു പടയെ തന്നെയാണ് .ഇവരിൽ വളർന്നു വരുന്ന ഒരു യുവതാരത്തിന് ആരെ മാതൃകയാക്കാം എന്ന ചോദ്യത്തിന് കിട്ടുന്ന ഒരു വലിയ ഉത്തരം .❤️ മഹേന്ദ്ര സിംഗ് ധോണി ❤️ …. എന്നാകും

Pehchanna Sir, Main MS Dhoni" - MS Dhoni To His Railways' Team Coach • ProBatsman

സുനിൽ ഗവാസ്കർ മുതൽ സച്ചിൻ ,ദ്രാവിഡ് ,അസ്ഹർ ,കുംബ്ലെ ,ഗാംഗുലി അടക്കമുള്ളവർക്ക് തങ്ങളുടെ പ്രതിഭക്കൊപ്പം തന്നെ കൈ പിടിക്കാൻ അവരുടെ ദേശത്തെ സമ്പന്നമായ ഒരു ക്രിക്കറ്റ് പാരമ്പര്യം ഒരു അധിക മേൻമയായിരുന്നു .അതിൽ തന്നെ സച്ചിനെ പോലുമുള്ളവർക്ക് ജൻമസിദ്ധമായ കഴിവുകളെ ആധുനികവൽക്കരിക്കുക മാത്രമേ ചെയ്യാനും ഉണ്ടായിരുന്നുള്ളൂ .

എന്നാൽ മഹേന്ദ്ര സിംഗ് ധോണി എന്ന പോരാളി ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി യുദ്ധത്തിൽ ഉടനീളം ഒറ്റക്ക് പട നയിക്കേണ്ടി വന്ന വ്യത്യസ്തനാണ് .ക്രിക്കറ്റിന് തീരെ വേരുകളില്ലാത്ത ഒരിടത്ത് ജനിച്ച സാധാരണ കുടുംബത്തിൽ നിന്നും വരുന്ന ഒരാൾക്ക് പരമാവധി എന്തൊക്കൊ നേടാം എന്ന് റാഞ്ചിയിലെ കുട്ടികളോട് നാളെ ആരെങ്കിലും ചോദിച്ചാൽ അവർ അധികം കണക്കുകൾ ഒന്നും നിരത്തി നിങ്ങളെ ബോധ്യപ്പെടുത്താനൊന്നും ശ്രമിക്കാതെ ചുരുക്കി പറയും .

Advertisement

Pune: Mahendra Singh Dhoni Buys Home In Pimpri-Chinchwad – Punekar Newsലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ശക്തിയുടെ നായകനായി വെറും 4 വർഷം കൊണ്ട് 2 ലോകകപ്പുകൾ .റാഞ്ചി പോലൊരു നാട്ടിൽ നിന്നും ഒരാൾക്ക് അനുഭവിക്കേണ്ടി വരുന്ന മുഴുവൻ തടസ്സങ്ങളും ,പ്രതിസന്ധിയും ,എന്തിനധികം ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുകളിലെ ഇരട്ടത്താപ്പുകളെ പോലും സിക്സർ പറത്തി ഒടുവിൽ അതേ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ സ്വാധീനിക്കാൻ തക്ക വളർച്ച കൈവരിക്കുക .💪💪അതെ ,മഹേന്ദ്ര സിങ് ധോണിയുടെ വളർച്ച ഒരു യക്ഷിക്കഥയെ കടത്തി വെട്ടും .🔥🔥നിങ്ങൾക്ക് കണ്ണുമടച്ച് ഒരു മാതൃകയെ ചൂണ്ടിക്കാണിക്കാം .എം.എസ്.ധോണിയെ

സെലക്ടർമാർക്കു മുന്നിൽ മറ്റു വഴികൾ ഇല്ലാത്തത് കൊണ്ട് താത്കാലികമായി നായകനാക്കപ്പെട്ട ധോണി തൻ്റെ ജീവിതത്തിലെ വെല്ലുവിളികൾ അതിജീവിച്ച അതേ ലാഘവത്തോടെ ഏറ്റെടുത്തപ്പോൾ ആ മസ്തിഷ്കത്തിൽ അത്ര വലിയ തന്ത്രങ്ങൾ ഒളിച്ചിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല.എന്നാൽ ഓരോ കളിക്കാരനിലും പ്രചോദനം നിറച്ച് ,മുന്നിൽ നിന്നും നയിച്ച് ,തൻ്റെ സഹകളിക്കാരെ പൂർണമായും വിശ്വസിച്ച അയാൾ ഒരു സൈക്കോളജിസ്റ്റിൻ്റെ റോൾ കൂടി മനോഹരമായി നിർവഹിക്കുന്ന കാഴ്ചകളാണ് പിന്നീട് ലോകം കണ്ടത് .😱😱

Run-out binds Mahendra Singh Dhoni's debut and last international matchഒരു താത്കാലിക പ്രതിഭാസം എന്ന നിലയിൽ നിന്നും ധോണിയുടെ വളർച്ച ശരവേഗത്തിലായിരുന്നു .നായക പദവി ഉറപ്പിച്ചതോടെ ധോണി തൻ്റെ പ്രിയപ്പെട്ട മനോഹരമായ മുടി വെട്ടിക്കളഞ്ഞതിലുടെ തന്നെത്തന്നെ സ്വയം മാറ്റുക തന്നെയായിരുന്നു ലക്ഷ്യമിട്ടത് .അതും ഒരു രാജ്യം തന്നെ സ്ഥിരം വൈരികളായി കാണുന്ന പാകിസ്ഥാനിലെ ഭരണാധികാരി പോലും പ്രശംസിച്ച അതേ മനോഹരമായ മുടി .

ലോക ക്രിക്കറ്റിലെ അതിബുദ്ധിമാൻ തന്നെയാണ് ധോണിയെന്നത് കാലം തെളിയിച്ചു .കരിയറിൻ്റെ തുടക്കം മുതൽ ഇന്നു വരെ അയാൾ തൻ്റെ ബാറ്റിങ് കേളീ മികവ് വികസിപ്പിച്ചെടുത്തതിൽ കാണാം അയാളുടെ മിടുക്ക് .തനിക്ക് നേരെ വരുന്ന പന്തുകളെ പരമാവധി ശക്തിയിൽ പ്രഹരിച്ച് കാണികളെ ആനന്ദിപ്പിക്കാൻ ശ്രമിച്ച കളിക്കാരനിൽ നിന്നും മറ്റൊരു തരത്തിലേക്ക് ബാറ്റിങ്ങിനെ സമർത്ഥമായി രൂപപ്പെടുത്തുകയായിരുന്നു അയാൾ .🤝🤝

ടോപ് ഓർഡറിൽ വെടിക്കെട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരുന്ന അയാൾ പതിയെ പക്വമതിയായി ടീമിൻ്റെ വിജയം മാത്രം ലക്ഷ്യമിടുന്നതിനായി മധ്യനിരയിൽ കളി നിയന്ത്രിക്കത്തക്ക രീതിയിൽ അത്ഭുതകരമായി ശൈലി മാറ്റിയെടുത്തു .5 ,6 പൊസിഷനുകളിലിറങ്ങി കൈ വിട്ട കളികളെ തിരിച്ചു പിടിക്കാനും സ്കോർ പിന്തുടരുന്ന ഘട്ടങ്ങളിൽ നങ്കൂരമിട്ട് പുറത്താകാതെ നിന്ന് ഭൂരിഭാഗം മത്സരങ്ങളും ജയിപ്പിക്കുന്ന കാഴ്ചകൾ അയാൾക്ക് ഒരു പുതിയ പേര് തന്നെ നേടിക്കൊടുത്തു .

“ഫിനിഷർമാരുടെ ഫിനിഷർ “👑👑👑
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ എന്ന മഹിമക്കൊപ്പം തന്നെ ഏകദിന ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി 50 + ശരാശരിയിൽ 10,000 തികച്ച ആദ്യ കളിക്കാരനാകാനാൻ മഹിയെ സഹായിച്ചതും കേളി ശൈലിയിലെ ഈ മാറ്റം തന്നെ ആയിരുന്നു .
2️⃣0️⃣0️⃣7️⃣ൽ തൻ്റെ ആദ്യ ലോകകപ്പിൽ ഒരു കളിക്കാരനായി ഇറങ്ങുമ്പോൾ 66 ഏകദിനങ്ങളിൽ 2 സെഞ്ചുറികളും 12 അർധ സെഞ്ചുറികളും അടക്കം 1958 റൺ നേടിയ ഒരു വെടിക്കെട്ടുകാരൻ എന്നതിലപ്പുറം യഥാർത്ഥത്തിൽ തന്നെ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ കാരണമായ വിക്കറ്റ് കീപ്പർ റോളിൽ ധോണി വെറും ഒരു ശരാശരിക്കാരൻ മാത്രമായിരുന്നു .

Advertisement

Mahendra Singh Dhoni Net Worth | Celebrity Net Worthഗില്ലിയെ പോലെ ,ബൗച്ചറെ പോലെ ,സമകാലികരായ മറ്റു വിക്കറ്റ് കീപ്പർമാരെ പോലെ റിഫ്ളക്സ് ക്യാച്ചുകളും ,മിന്നൽ സ്റ്റംപിങ്ങുകളും അത്ര പരിചിതമല്ലാത്ത ഒരാളെക്കാൾ ഇന്ത്യൻ ടീമിന് അക്കാലത്ത് വേണ്ടിയിരുന്നത് ഒരു തകർപ്പൻ വിക്കറ്റ് കീപ്പർ എന്നതിലെക്കാളുപരി ഒരു ശരാശരി കീപ്പിങ് മാത്രം ചെയ്യാനാകുന്ന വെടിക്കെട്ട് ബാറ്റ്സ്മാനെ തന്നെയായിരുന്നു .
റാഞ്ചിയിലെ ലോക്കൽ ക്ളബ്ബുകളിൽ ഫുട്ബോൾ മാച്ചുകളിൽ ഗോൾകീപ്പറായി തിളങ്ങി പിന്നീട് ക്രിക്കറ്റിലേക്ക് തിരിഞ്ഞ് 2️⃣0️⃣0️⃣1️⃣മുതൽ ആദം ഗിൽക്രിസ്റ്റിനെ ആരാധിച്ച് ഖൊരഗ്പൂർ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ഒടുവിൽ ക്രിക്കറ്റ് ചരിത്രത്തിൽ കളിക്കാരനെന്ന നിലയിൽ തൻ്റെ ആരാധനാപാത്രത്തിൻ്റെ മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ആൾ ടീമിലെത്തി നായകനായി വെറും 4 വർഷം കൊണ്ട് രാജ്യത്തിന് സമ്മാനിച്ചത് 2 ലോകകിരീടങ്ങൾ .🏆🏆

കാലചക്രം നീങ്ങിയപ്പോൾ കീപ്പിങ് മേഖലയിൽ അയാൾ നടത്തിയ കഠിന പരിശീലനം എത്തിച്ചത് ഒരു പുതിയ തലത്തിലേക്കായിരുന്നു .ബാറ്റിങ് മേഖലയിലെ വിജയിച്ച പരീക്ഷണങ്ങൾക്കൊപ്പം തന്നെ ലക്ഷണമൊത്ത ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിലേക്കും നീണ്ടു ആ വളർച്ച .ക്യാച്ചിങ്ങിൽ തരക്കേടില്ലാത്ത പുരോഗതി കൈവരിച്ച ആൾ പക്ഷെ സ്റ്റംപിങ് മികവിൽ എക്കാലത്തെയും മികച്ചവൻ എന്ന പേരുണ്ടാക്കിയെടുത്തു .

ബാറ്റ്സ്മാൻമാരുടെ മനസ് വായിച്ചെടുക്കുന്നതിൽ അയാൾ കാണിച്ച സവിശേഷ മികവ് ബൗളർമാർ ,പ്രത്യേകിച്ച് സ്പിന്നർമാർക്ക് സമ്മാനിച്ചത് വിക്കറ്റുകളുടെ ചാകരയായിരുന്നു .പിറകിലെ സ്റ്റംപ്കളെ കാണാതെ തന്നെ മുന്നിൽ കയറി പന്തിനെ പിറകിലേക്കെറിഞ്ഞ് പലവട്ടം ബാറ്റ്സ്മാരെ റൺ ഔട്ടാക്കി പുതിയ സ്റ്റൈൽ കൊണ്ടു വന്ന ധോണിയെ അനുകരിക്കാൻ ശ്രമിച്ചവർ അപഹാസ്യരായ കാഴ്ചയും ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമാണ് .

ടെസ്റ്റ് ക്രിക്കറ്റിൽ അയാൾ ഒരു പരാജയമല്ലേ എന്നു പലരും ചോദിച്ചേക്കാം .എന്നാൽ ടീമിൽ വന്ന സമയത്ത് അയാളുടെ ശൈലി കണ്ട് വിദഗ്ധർ 40 ടെസ്റ്റ് പോലും കളിക്കില്ലെന്ന് പറഞ്ഞ അയാൾ കളിച്ചത് ഇരട്ടിയിലധികം ടെസ്റ്റുകൾ .പോരാത്തതിന് ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ഒട്ടും മോശമല്ലാത്ത ബാറ്റിങ് ശരാശരിയുമുണ്ട് .ടെസ്റ്റ് ക്രിക്കറ്റിൽ ധോണി ഒരു വിജയം തന്നെയാണ് .🥇🥇

എന്നാൽ ധോണി എന്ന മനുഷ്യനിൽ നിന്നും ആരാധകർ അതിലേറെ പ്രതീക്ഷിച്ചിരുന്നത് കൊണ്ടും ,തനിക്ക് തന്നെ സംതൃപ്തി കിട്ടാത്തതും കൊണ്ടാകാം ,കുറെ കൂടി ബാല്യം ഉണ്ടായിട്ടും ,തന്നോളം വരാൻ മാത്രമുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാർ ഇന്ത്യൻ ടീമിൽ വരാഞ്ഞിട്ടും അയാൾ ലോങ്ങ് ഫോർമറ്റിൽ നിന്നും വിട ചൊല്ലിയിട്ടുണ്ടാകുക .

Advertisement

ദേശീയ ടീമിന് ധോണി നേടിത്തന്ന വിജയങ്ങൾ ഒട്ടേറെ .എന്നാൽ വിജയാഘോഷങ്ങളിൽ അയാളെ കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും .പടയ്ക്ക് മുന്നിലും വിരുന്നിന് പിറകിലും എന്ന മഹിയുടെ ശൈലിയും അയാളെ വേറിട്ടു നിർത്തുന്നു .

ആദം ഗിൽക്രിസ്റ്റ് ,കുമാർ സംഗക്കാര ,എ ബി ഡിവില്ലിയേഴ്സ് .തൻ്റെ സമകാലികരായ വിക്കറ്റ് കീപ്പർമാരിൽ ധോണി മുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നുവെങ്കിൽ അതിന് കൃത്യമായ കാരണങ്ങളുമുണ്ട് .അഴിച്ചു വിട്ട ഒരു മദയാനയെ പോലെയാണ് ഗില്ലി .അയാൾക്ക് കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കാം എന്ന ലൈസൻസ് ഉണ്ട് .മറ്റു ഉത്തരവാദിത്തങ്ങളൊന്നുമില്ല .ബാറ്റിങ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതു കൊണ്ട് തന്നെ കീപ്പിങ് ഗ്ലൗ ഉപേക്ഷിച്ചവരാണ് സംഗയും എ ബി യും .എന്നാൽ ഒരു മത്സരത്തിലെ എല്ലാ പന്തുകളും സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ഭാരം അതേപടി നിലനിർത്തി ബാറ്റിങ് ഭാരം കൂടി തൻ്റെ ഉത്തരവാദിത്തമായി കണ്ട് , ടീമിനെ നയിച്ച ആൾ . രസകരമായ കാര്യം ഇൻ്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവുമധികം ഓവറുകൾ എറിഞ്ഞ വിക്കറ്റ് കീപ്പറും മഹി തന്നെ എന്നതാണ് .

അതെ .നാളെ ക്രിക്കറ്റ് ലോകത്തിന് ഒരു ഗില്ലിയെ കിട്ടിയേക്കാം ,സംഗയെ കിട്ടിയേക്കാം ,ABDയെ കിട്ടിയേക്കാം .പക്ഷെ ധോണി എന്ന കംപ്ലീറ്റ് പാക്കേജ് നൂറ്റണ്ടുകളിൽ എപ്പഴേങ്കിലും മാത്രം സംഭവിക്കുന്ന ഒരു ജനുസ്സ് മാത്രമായിരിക്കും .
ഒരു കാലമുണ്ടായിരുന്നു, ക്രിക്കറ്റ് പ്രേമികൾ സച്ചിൻ പുറത്തായാൽ ടി.വി ഓഫ് ചെയ്യുന്ന നാളുകൾ .2003 ലോകകപ്പ് ഫൈനൽ കാണുന്ന സമയത്ത് താനും അങ്ങിനെ ചെയ്തിരുന്നു എന്ന് ധോണി പോലും അംഗീകരിച്ച സത്യം .ആ ജനതയെ താൻ ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ടി.വി ഓൺ ചെയ്യുവാൻ പ്രേരിപ്പിച്ചതാണ് ഈ റാഞ്ചിക്കാരന് ഇന്ത്യൻ ക്രിക്കറ്റിലെ പ്രസക്തി. കരിയറിൻ്റെ അവസാന ഘട്ടത്തിൽ പ്രായത്തിന്റെ പരിമിതികളും ,പല കോണുകളിൽ നിന്നുള്ള വിമർശനങ്ങളും ഉള്ള സമയത്തും ഒരു ഘട്ടത്തിലും 1% പോലും വിജയസാധ്യതയില്ലാത്ത മത്സരത്തിൽ ഒരറ്റത്ത് ധോണിയുണ്ടെങ്കിൽ ,ആ മത്സരം ജയിക്കാമെന്ന പ്രതീക്ഷ ഒരു വിഭാഗം ജനങ്ങൾ പുലർത്തിയിരുന്നുവെങ്കിൽ അതു തന്നെയാണ് ”#ഫിനിഷർമാരുടെ_ഫിനിഷർ ” ആയ ആ ഇന്ദ്രജാലക്കാരന് ലോക ക്രിക്കറ്റിലെ , പ്രത്യേകിച്ചും ഡെത്ത് ഓവറുകളിൽ വലിയ അത്ഭുതങ്ങൾ അത്ര പരിചിതമല്ലാത്ത ഇന്ത്യൻ ക്രിക്കറ്റിലെ വില മതിക്കാനാകാത്ത മൂല്യം .
ചുരുക്കത്തിൽ ആരാണ് ധോണി ????
അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ എതിരാളികളുടെ തന്ത്രങ്ങളുടെ മുനയൊടിക്കുന്നവൻ ,തോറ്റന്നുറപ്പിക്കുപോൾ തൻ്റെ കളിക്കാരിൽ വിശ്വാസം ചെലുത്തി പരീക്ഷണം നടത്തുന്നവൻ ,യുദ്ധം മുറുകുമ്പോൾ ശാന്തനാകുന്നവൻ,, തോൽവിയിൽ നിരാശപ്പെടാത്തവൻ ,ജയത്തിൽ അമിതാവേശം കൊള്ളാത്തവൻ ,അവസാന ഓവറുകളിൽ പ്രകമ്പനം സൃഷ്ടിക്കുന്നവൻ .
🔥🔥🔥🔥🔥🔥🔥🔥
ധോണിയുടെ ക്രിക്കറ്റ് ലോകത്തെ കണക്കുകൾ ഇവിടെ പരാമർശിക്കുകയേ ചെയ്യുന്നില്ല .കാരണം കണക്കുകൾ അയാളെ ഒരു മഹാൻ മാത്രമാണാക്കുന്നത് .എന്നാൽ കണക്കുകൾക്കപ്പുറത്ത് അയാൾ നൽകിയ സംഭാവനകൾ ,അത് അയാളെ ഒരു ഇതിഹാസമാകുന്നു .
മറക്കില്ലൊരിക്കലും ആ മഹേന്ദ്രജാലം
💖💖💖💖💖💖💖💖

❤️❤️

Advertisement

 232 total views,  1 views today

Advertisement
SEX10 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment10 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment14 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment14 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment16 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy17 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment17 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment18 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment18 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment19 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy20 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment20 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment14 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment21 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment3 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »