മിതാലി- സച്ചിൻടെണ്ടുൽക്കറുടെ സ്ത്രീജൻമം

0
96

Dhanesh Damodaran

മിതാലി- സച്ചിൻടെണ്ടുൽക്കറുടെ സ്ത്രീജൻമം

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ആരെന്ന് ചോദിച്ചാൽ നിങ്ങൾ കണ്ണും പൂട്ടി ഉത്തരം പറയും .” സച്ചിൻ ടെണ്ടുൽക്കർ ” T20 ക്രിക്കറ്റിൽ 2000 റൺ തികച്ച ആദ്യ ഇന്ത്യൻ താരം എന്ന് ചോദിച്ചാൽ ഭൂരിപക്ഷവും പറയുന്ന ഉത്തരം .” വിരാട് കോലി “. എന്നാൽ ഈ 2 ചോദ്യത്തിനും കടുത്ത ക്രിക്കറ്റ് ആരാധകർ ആയ നിങ്ങൾ പറഞ്ഞ ഉത്തരം തെറ്റാണെന്ന് അറിയുമ്പോൾ ഒരു വലിയ യാഥാർത്ഥ്യം കൂടി നമ്മൾ അറിയും .” ഒരു അവഗണനയുടെ യാഥാർത്ഥ്യം ”

Mithali Raj - IMDb1999 ൽ ഇന്ത്യയുടെ അയർലണ്ടിനെതിരായ വനിതാ ഏക ദിനമാച്ചിൽ ഒരപൂർവ സംഭവം നടന്നു. ആ മാച്ചിൽ അരങ്ങേറ്റം കുറിച്ച രേഷ്മ ഗാന്ധി 104 റൺസടിച്ചപ്പോൾ അത് ചരിത്രമായി .വനിതാ ഏക ദിന ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം .ലോകത്തിൽ മുന്നാമത്തെ മാത്രം കളിക്കാരി .വിശേഷം അവിടെ തീർന്നില്ല .വളരെ യാദൃശ്ചികമെന്നു പറയട്ടെ അതേ മച്ചിൽ ഇന്ത്യയുടെ മറ്റൊരു അരങ്ങേറ്റക്കാരിയും പിന്നാലെ സെഞ്ചുറി കുറിച്ചു .അപ്പോൾ അവൾക്ക് വയസ് വെറും 16 വർഷം 250 ദിവസം ! സച്ചിൻ ടെണ്ടുൽക്കർ അരങ്ങേറ്റം കുറിച്ച അതേ പ്രായത്തിൽ അരങ്ങേറ്റത്തിൽ ഒരു സെഞ്ചുറി .

Mithali Raj Wants A Women's IPL And We Are Cheering Her Onവനിതാ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നതിനു പുറമെ 114 റൺസടിച്ച് അരങ്ങേറ്റത്തിൽ ഏറ്റവുമധികം റൺസ് നേടിയ രണ്ടാമത്തെ താരം എന്ന ബഹുമതിയും അവൾ സ്വന്തമാക്കി .പിന്നീട് കണ്ടത് ഒരു പടയോട്ടമായിരുന്നു .എന്നും വനിതാ ക്രിക്കറ്റിനെ അടുക്കളക്കാരികളായി മാത്രം കണ്ട ക്രിക്കറ്റ് പ്രേമികൾ പക്ഷെ അതൊന്നും ഗൗനിച്ചു പോലുമില്ല .ഏകദിന ക്രിക്കറ്റിൽ 5000 റൺ തികച്ച രണ്ടാമത്തെ വനിത ആയപ്പോൾ ട്വിറ്റർ അവളെ വിളിച്ചു .” Lady Sachin ” 1982 ൽ രാജസ്ഥാനിൽ ജനിച്ച “മിതാലി ദുരൈ രാജ് ” എന്ന മിതാലി രാജിന് കുട്ടിക്കാലത്ത് ഭരതനാട്യത്തിലായിരുന്നു അഭിനിവേശം .അതിനു പിന്നാലെ നടന്ന് ഒരു നർത്തകിയാകണമെന്ന അഭിലാഷം പക്ഷെ അവസാനിച്ചത് ക്രിക്കറ്റ് ലോകത്തായിരുന്നു . മുദ്രകൾ കാട്ടി നടക്കേണ്ട മൃദുലമായ കൈകൾ ക്രിക്കറ്റ് ബാറ്റ് പിടിച്ച് തഴമ്പിച്ച കൈകളായി മാറിയത് ഒരു നിയോഗം പോലെ .

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ ആയ അച്ഛൻ തൻ്റെ മകളുടെ കുസൃതികൾ മാറ്റി അച്ചടക്കം പഠിപ്പിക്കുവാനും കുറെക്കൂടി ഊർജസ്വലതയാക്കാനും വേണ്ടി ഒരു താൽക്കാലിക ലാവണം എന്ന നിലയിൽ മാത്രമാണ് ക്രിക്കറ്റിലേക്ക് തിരിച്ചത് .മിതാലി തന്നെ പിന്നിട് പറഞ്ഞിട്ടുണ്ട് ,താൻ ആദ്യം ക്രിക്കറ്റ് കളിച്ചത് എൻ്റെ മാതാപിതാക്കൾക്ക് തെല്ല് സന്തോഷമാകട്ടെ എന്ന് കരുതി മാത്രമാണെന്ന് .ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ താൻ സിവിൽ സർവീസിൽ എത്തിപ്പെട്ട ഒരു ഭരതനാട്യക്കാരി ആയേനെ എന്ന് .കുട്ടിക്കാലത്ത് തന്നെ അതീവ സാങ്കേതികത്തികവിലൂന്നി കളിച്ച മിതാലി ചെറു പ്രായത്തിൽ തന്നെ പൂർണിമ റാവു, അഞ്ജും ചോപ്ര ,അഞ്ജു ജെയ്ൻ എന്നിവർക്കൊപ്പം റെയിൽവേയ്ക്കു വേണ്ടി ആഭ്യന്തര മാച്ചുകളിൽ കളിച്ചു .1997 ലെ വനിതാ ലോകകപ്പിനുള്ള സാധ്യതാ പട്ടികയിൽ വെറും 14 വയസുള്ള മിതാലിയും ഉൾപ്പെട്ടിരുന്നു .പക്ഷെ അവസാന നിമിഷം ഒഴിവാക്കപ്പെട്ടു .ഇല്ലെങ്കിൽ 9 ആം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി ലോകകപ്പ് കളിച്ച് ചരിത്രം സൃഷ്ടിച്ചേന്നെ .ഒടുവിൽ 1999 ൽ അവൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ച് രാജകീയമായി അരങ്ങേറി .2002 ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം .തൻ്റെ വെറും 3 ആമത്തെ ടെസ്റ്റിൽ തന്നെ മിതാലി മറ്റൊരു ചരിത്രം കുറിച്ചു .അന്ന് 19 കാരിയായ മിതാലി 214 റൺ കുറിച്ചപ്പോൾ അത് വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു .കാരെൻ റോൾട്ടൺ പുറത്താകാതെ നേടിയ 209 റൺസ് നേട്ടമാണ് അന്ന് മിതാലി പഴങ്കഥ ആക്കിയത് .പിന്നീടുള്ള വർഷങ്ങൾ മിതാലിയുടേതായിരുന്നു .റെക്കോർഡുകളുടെ കുത്തൊഴുക്ക് സൃഷ്ടിച്ച വനിതാ ക്രിക്കറ്റിലെ മഹാറാണിയായി മാറിയ മിതാലിയെ അരങ്ങേറ്റം കുറിച്ച് 4 വർഷത്തിനുള്ളിൽ 2003 ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു .

On this day in 1999, Indian batswoman Mithali Raj made her international  debut | Cricket News | Zee News21 ആം വയസിൽ ദേശീയ ടീം ക്യാപ്റ്റൻ ആയ മിതാലി യുടെ നായകത്വത്തിൽ പ്രബലരായ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യ ചരിത്രത്തിലാദ്യമായി പരമ്പര വിജയം നേടി .മിതാലിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ കൺസിസ്റ്റൻസി ആണ് .വളരെ അപുർവമായി മാത്രം പരാജയപ്പെടുന്ന മിതാലി തൻ്റെ കരിയറിൽ പൂജ്യത്തിന് പുറത്തായത് വളരെ കുറച്ച് മാത്രമാണ് .മറ്റു മികച്ച കളിക്കാരുമായി തട്ടിച്ചു നോക്കുമ്പോൾ ഈ റേഷ്യോ അത്ര മാത്രം മികച്ചതാണ് .സച്ചിൻ ടെണ്ടുൽക്കറെ പോലെ ഏറ്റവും കൂടുതൽ 90 കൾ വനിതാ ക്രിക്കറ്റിൽ നേടിയതും മിതാലി തന്നെ .2013 ൽ ലോകത്തെ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയ മിതാലി അതേ വർഷം ലോകകപ്പിൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 103 റൺസിൻ്റെ ഇന്നിങ്സ് വളരെ മനോഹരമായിരുന്നു .2015 ൽ രാജ്യം പത്മശീ നൽകിയാണ് മിതാലിയുടെ മികവിന് അംഗീകാരം നൽകിയത് .ഇന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സകല റെക്കോർഡുകളും മിതാലി കൈയ്യാളുന്നു .ടെസ്റ്റിലും ഏകദിനത്തിലും T20 യിലും ഏറ്റവുമധികം റൺസ് മിതാലിയുടെ പേരിലാണ് .കൂടാതെ ഇന്ത്യൻ പുരുഷ ക്രിക്കറ്റർമാരെക്കാൾ മുൻപ് 2000 T20 റൺസ് നേടി മിതാലി ശ്രദ്ധ നേടുകയും ചെയ്തു .

വനിതാ ക്രിക്കറ്റിലെ അവഗണനകൾ കാരണം ടെസ്റ്റ് ക്രിക്കറ്റിന് ലോകത്ത് വേണ്ട രീതിയിൽ പ്രാധാന്യം ലഭിച്ചിട്ടില്ലാത്തതിനാൽ 10 ടെസ്റ്റുകൾ മാത്രം കളിച്ച മിതാലി പക്ഷെ ഒരു സെഞ്ചുറിയും 4 അർധ സെഞ്ചുറികളുമടക്കം 51 ശരാശരിയിൽ 663 റൺസ് ഇതിനകം നേടിയിട്ടുണ്ട് .89 T20 മത്സരങ്ങൾ കളിച്ച മിതാലി 17 അർധ സെഞ്ചുറികൾ അടക്കം 37.52 ശരാശരിയിൽ നേടിയത് 2364 റൺ .ഉയർന്ന സ്കോർ 97.ഏകദിന ക്രിക്കറ്റിലെ മിതാലിയുടെ കണക്കുകൾ അവരെ ആ ഫോർമാറ്റിലെ മഹാറാണി യാക്കുന്നു .209 ഏകദിനങ്ങളിൽ നേടിയത് 7 സെഞ്ചുറികളും 53 അർധ സെഞ്ചുറികളും .50.64 ശരാശരിയിൽ കുറിച്ചത് 6888 റൺസ് .ഉയർന്ന സ്കോർ പുറത്താകാതെ 125 .
ലോക ക്രിക്കറ്റിൽ ഏറ്റവുമധികം റൺ നേടിയ താരം ,ലോകത്തിൽ 6000 റൺസിലധികം കുറിച്ച ഒരേയൊരു വനിത ,തുടർച്ചയായി 7 അർധ സെഞ്ചുറികൾ നേടിയ ഒരേയൊരു താരം ,ഏറ്റവുമധികം അർധസെഞ്ചുറികൾക്കുമ,200 ഏകദിനങ്ങൾ പിന്നിട്ട ആദ്യ താരം ,20 വർഷക്കാലം കരിയർ കൊണ്ടു പോയ ഒരേയൊരു കളിക്കാരി ,തുടർച്ചയായി 109 ഏകദിനങ്ങൾ

മിതാലി സൃഷ്ടിച്ചത് എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ

2017ലോകകപ്പിൽ മിതാലിക്ക് അർഹിച്ച ലോകകിരീടം കിട്ടി എന്നുറപ്പിച്ചതായിരുന്നു .എന്നാൽ അവസാന നിമിഷം ജയിച്ചിടത്തു നിന്നും ഇന്ത്യ ഇംഗ്ളണ്ടിനോട് 9 റൺസിന് തോറ്റപ്പോൾ ടീമിൻ്റെ നായിക കൂടിയായ മിതാലി കരഞ്ഞ് കൊണ്ടാണ് കളം വിട്ടത് .
2018 T20 ലോകകപ്പിൽ സെമിഫൈനലിൽ സ്ഥാനം ലഭിക്കാത്തതു സംബന്ധിച്ച് കോച്ച് രമേഷ് പവാറുമായി ഉണ്ടായ വിവാദത്തെത്തുടർന്ന് മിതാലി T20 ക്രിക്കറ്റിൽ നിന്നും വിട പറഞ്ഞ് ഏകദിന ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരുമാനിക്കുകയുണ്ടായി .
മിതാലി യാത്ര തുടരുകയാണ് ,അവഗണനയുടെ ക്രീസിൽ. 2019 ൽ തൻ്റെ 36 ആം വയസിൽ 20 വർഷ കരിയർ പൂർത്തിയാക്കിയ ലോക ക്രിക്കറ്റിലെ ഒരേയൊരു വനിതാ താരം പക്ഷെ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ മേധാവിത്തത്തിൻ്റെ ആർഭാടത്തിൻ്റെയും അഹങ്കാരത്തിൻ്റെയും ആഘോഷത്തിൻ്റെയും വെള്ളി വെളിച്ചത്തിൽ പുറ ത്തേക്ക് കടക്കാനാകാതെ ഇരുട്ടിൽ തന്നെയാണ്.