Cricket
താൻ ഒരു മണ്ടനാണ് ശ്രീശാന്ത്..
ബാറ്റ്സ്മാൻമാരുടെ പൂരപ്പറമ്പിൽ 7 കൊല്ലം ക്രിക്കറ്റ് കളിക്കാതെ വന്ന് കളിച്ച ശ്രീശാന്ത് 4 ഓവറിൽ 46 റൺസ് വഴങ്ങി നേടിയത് 2 വിക്കറ്റ്. ഇപ്പോഴും ഇന്ത്യൻ ടീമിൽ സജീവമായി കളിക്കുന്ന ഇന്ത്യയുടെ മൂർച്ചയേറിയ
184 total views

ബാറ്റ്സ്മാൻമാരുടെ പൂരപ്പറമ്പിൽ 7 കൊല്ലം ക്രിക്കറ്റ് കളിക്കാതെ വന്ന് കളിച്ച ശ്രീശാന്ത് 4 ഓവറിൽ 46 റൺസ് വഴങ്ങി നേടിയത് 2 വിക്കറ്റ്. ഇപ്പോഴും ഇന്ത്യൻ ടീമിൽ സജീവമായി കളിക്കുന്ന ഇന്ത്യയുടെ മൂർച്ചയേറിയ ആയുധവും ആസ്ത്രേലിയയിൽ ടെസ്റ്റ് കളിക്കാൻ ഏവരും ആഗ്രഹിക്കുകയും ചെയ്യുന്ന ഇഷാന്ത് ശർമ്മ 4 ഓവർ എറിഞ് വഴങ്ങിയത് 48 റൺസ്.കിട്ടിയതോ 1 വിക്കറ്റും .
എന്നിട്ടും നമ്മുടെ പ്രിയപ്പെട്ട മലയാളികൾക്ക് ശ്രീശാന്ത് ചെണ്ടയും മദ്ദളവും .ശ്രീശാന്തിൻ്റെ സാമർത്ഥ്യം ലോംഗ് ഫോർമാറ്റിൽ ആണെന്നറിഞ്ഞിട്ടും നമ്മൾ മന:പൂർവം അയാളെ പരിഹസിക്കുവാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു .
ചിരിയാണ് വരുന്നത് മറ്റുള്ളവരുടെ ഭാഷയിൽ വയസ്സനായ ശ്രീശാന്തിനെ പരിഹസിക്കുന്നത് കാണുമ്പോൾ .ശ്രീശാന്തിനെ കോമാളിയാക്കുന്നവർ അറിയുന്നില്ല യഥാർത്ഥ കോമാളികളായി മാറുന്നത് അവരാണെന്ന് . സൂചിയുടെ സുഷിരത്തിലൂടെ ആനകൾ കടന്നു പോകുന്ന കാഴ്ചകൾ ചുറ്റിലും കാണുമ്പോഴും ശ്രീശാന്തിൻ്റെ ചോരയാണ് നമുക്ക് വേണ്ടത് .നമ്മൾ മലയാളിസ് പൊളിയാണ് . പൊളി . അംഗീകരിക്കരുത് ഒരുത്തനെയും .മലയാളി ഞണ്ടുകളുടെ കൊട്ടയിൽ നിന്നും ഒരു ഞണ്ടിനെയും നമ്മൾ രക്ഷപ്പെടാൻ വിടില്ല . ബംഗാളികളെ വിളിക്കാം ഇയാളെ സപ്പോർട്ട് ചെയ്യാൻ .2 ലോകകപ്പുകൾ ജയിച്ച ,സച്ചിനും സൗരവിനും ദ്രാവിഡിനും സഹീറിനും യുവിക്കും സേവാഗിനും ഒപ്പം ഒന്നിച്ച് ഡ്രസിംഗ് റൂം പങ്കിട്ട ഒരാൾക്ക് ഈ 38 ആം വയസിൽ തെളിയിക്കാൻ ഒന്നുമില്ല .എന്നിട്ടും അയാൾ തൻ്റെ പാഷനെ പിന്തുടരുന്നു .
അയാൾ ഇപ്പഴും ജയിച്ചു കൊണ്ടേയിരിക്കുന്നു .മലയാളികൾ നാളെയും കുറ്റം പറയും .ഇന്ന് ശ്രീശാന്ത് … നാളെ സഞ്ജു .. മറ്റന്നാൾ വീടിൻ്റെ തൊട്ടടുത്തുള്ള മറ്റൊരു യുവതാരം .2 കളി കേരളം ജയിച്ചു പോയി .ഇല്ലെങ്കിൽ ഇയാളുടെ തലക്കിട്ട് രണ്ട് കൊടുക്കായിരുന്നു .Bad Luck. താൻ ഒരു മണ്ടനാണ് ശ്രീശാന്ത് .ഇന്ത്യൻ ടീമിൽ എത്തും മുൻപ് സച്ചിൻ ടെണ്ടുൽക്കറെ 2 തവണ ക്ലീൻ ബൗൾ ചെയ്ത അന്ന് നിങ്ങൾ കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് പോകണമായിരുന്നു .ഇനി നാളെ 4 ഓവറിൽ 100 റൺ വഴങ്ങിയാലും ശ്രീ നിങ്ങൾ ജയം തന്നെയാണ് .കാരണം നിങ്ങൾ മുള്ളുകളിലൂടെ ഒറ്റയ്ക്കാണ് നടക്കുന്നത് .അങ്ങനെ നടന്ന് ചരിത്രത്തിൽ വിജയിച്ചവർ കുറവാണ് .
185 total views, 1 views today