fbpx
Connect with us

Cricket

സ്റ്റീവ് വോയെ ഏറ്റവും ആകർഷിച്ച ക്രിക്കറ്റ് താരം ഒരു ഇന്ത്യൻ താരമാണ്, സച്ചിനല്ല, ലക്ഷ്മണനല്ല പിന്നാരാണ് ?

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ തൻറെ ആത്മകഥ എഴുതാനൊരുങ്ങിയപ്പോൾ അവതാരിക എഴുതാൻ സമീപിച്ചത്

 167 total views,  1 views today

Published

on

Dhanesh Damodaran

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ തൻറെ ആത്മകഥ എഴുതാനൊരുങ്ങിയപ്പോൾ അവതാരിക എഴുതാൻ സമീപിച്ചത് അദ്ദേഹത്തെ ഏറ്റവും ആകർഷിച്ച ഒരു ക്രിക്കറ്റ് താരത്തെ ആയിരുന്നു .പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത സ്വന്തം നാട്ടിലെ ക്രിക്കറ്റ് ഇതിഹാസങ്ങളെ മറന്ന് തന്നെ എന്നും അലട്ടിയ ഒരു കരുത്തനായ എതിരാളിയെ തെരഞ്ഞെടുത്തുവെങ്കിൽ സ്റ്റീവ് വോ എന്ന ഉലക നായകൻ ആ മനുഷ്യനിൽ എത്ര മാത്രം ആകൃഷ്ടനായിരിക്കണം ?

2003ലെ അഡ്‌ലൈഡ് ടെസ്റ്റിൽ എതിർടീമിലെ കളിക്കാരൻ ചരിത്രവിജയം കുറിച്ച് ഷോട്ട് ഉതിർത്തപ്പോൾ ബൗണ്ടറി ലൈൻ വരെ നടന്നു ആ പന്തെടുത്ത് തിരിച്ചെത്തി ആ കളിക്കാരന് പന്ത് സമ്മാനിച്ച സ്റ്റീവ് വോ അന്നുമുതലേ അദ്ദേഹത്തിൻറെ ഒരു ആരാധകൻ കൂടിയായിരുന്നു. 22 വർഷത്തിനുശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ഒരു വിജയം കുറിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചത് മറ്റാരുമായിരുന്നില്ല ,ഇന്ത്യയുടെ പ്രിയപ്പെട്ട വൻമതിൽ രാഹുൽ ദ്രാവിഡ് തന്നെയായിരുന്നു. വോയ്ക്ക് മാത്രമല്ല ക്രിക്കറ്റിലെ മറ്റ് അനേകം കളിക്കാരുടെ മാതൃകാ പുരുഷനും ഒരു പ്രചോദനവും കൂടിയാണ് ആ മനുഷ്യൻ .

ടെസ്റ്റ് ക്രിക്കറ്റ് ഒരു വലിയ പരീക്ഷയാണെങ്കിൽ ആ പരീക്ഷ എഴുതുന്ന ഏറ്റവും മികച്ച വിദ്യാർത്ഥി രാഹുൽദ്രാവിഡ് ആയിരിക്കും .ശരിയും തെറ്റും സമഗ്രമായി അപഗ്രഥിക്കാനുള്ള ശേഷിയുള്ള അയാൾ അവിടെ ഒരു റിസ്ക്കെടുക്കാൻ തയ്യാറാകില്ല. ശരിയെന്ന് ഉറപ്പു തോന്നുന്ന ചോദ്യങ്ങൾ മാത്രമേ അയാൾ അറ്റൻഡ് ചെയ്യുകയുള്ളൂ .ചെറിയൊരു അപകടം മണക്കുന്നു എന്ന് തോന്നുന്ന ചോദ്യങ്ങളെ അയാൾ തൊടാതെ വിടുന്നു .തന്നെ കൊടുക്കാനായി ചോദ്യകർത്താക്കൾ തയ്യാറാക്കിയ കൗശലങ്ങളിൽ നിന്നും അയാൾ സമർത്ഥമായി ഒഴിഞ്ഞുമാറി നെഗറ്റീവ് മാർക്ക് ഒഴിവാക്കുന്നു .

പഠിപ്പിച്ച കാര്യങ്ങൾ അതേപടി പഠിക്കുന്ന അയാൾ പഠിച്ച കാര്യങ്ങൾ മാത്രമേ പ്രാവർത്തികമാക്കാനും ഇഷ്ടപ്പെടുന്നുള്ളൂ . ആ പരീക്ഷയിൽ പക്ഷെ ഏറ്റവുമധികം മാർക്ക് വാങ്ങുന്നത് ചിലപ്പോൾ അയാൾ ആയിരിക്കില്ല .അത് സച്ചിനോ ലാറയോ പോണ്ടിങ്ങോ ആകാം . ആ പരീക്ഷയിൽ അവർ എടുക്കുന്ന റിസ്ക് കൂടി ആകാം അവരെ ആ നേട്ടത്തിൽ എത്തിക്കുന്നത്. കളിക്കളത്തിൽ ദ്രാവിഡ് അറിയാതെപോലും കൂറ്റനടികൾക്ക് മുതിരാതിരിക്കുമ്പോൾ സച്ചിനും ലാറയും ഉൾപ്പെടുയുള്ളവർ ഇടയ്ക്കിടെ ബൗളർമാരുടെ ചരടുകൾ പൊട്ടിക്കാൻ സിക്സറുകൾക്ക് ശ്രമിക്കുന്നത് ഒരു സാധാരണ കാഴ്ചയാണല്ലോ?

Advertisement

സച്ചിൻ ടെണ്ടുൽക്കർ എന്ന വൻമരത്തിൻ്റെ തണലിൽ നിൽക്കുന്ന മരങ്ങൾക്ക് ആ വലിയ മരത്തിൻറെ നിഴലിൽ ആകുമ്പോൾ വളർച്ചയ്ക്ക് പരിമിതികളുടെ സീമാ രേഖകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് . മറിച്ചായിരുന്നുവെങ്കിൽ രാഹുൽദ്രാവിഡ് മത്സരിക്കേണ്ടത് സ്വന്തം നിഴലിനോട് മാത്രമായിരുന്നു .സാങ്കേതിക തികവിൻ്റെ അവസാനവാക്കായ ടെസ്റ്റ് ക്രിക്കറ്റിൽ ദ്രാവിഡിൻ്റെ ശരീരഭാഷയിൽ നിങ്ങൾക്ക് ആക്രമണോത്സുകത കാണാൻ പറ്റിയേക്കില്ല . എന്നാൽ ഷോയിബ് അക്തറുടെയും ബ്രെറ്റ് ലീയുടെയും 100 മൈൽ വേഗതയിൽ വരുന്ന ചുവന്ന പന്തുകൾ നേരിടുമ്പോൾ അയാളുടെ കണ്ണും കാതും നോട്ടവും ഓരോ ചലനങ്ങളിലും ആരെയും ഭയപ്പെടുന്ന തരത്തിലുള്ള ആക്രമണോത്സുകത കാണാം .

” സച്ചിൻ ഒരു വല്ലാത്ത ശക്തിയാണ് .പക്ഷേ ദ്രാവിഡ് നമ്മെ മാനസികമായും ശാരീരികമായും തളർത്തും .അതിനുശേഷം അയാൾ നമ്മുടെ മേൽ വിജയം നേടും.”തൻ്റെ കാലഘട്ടത്തിലെ എല്ലാ ബാറ്റ്സ്മാൻമാരുടെയും പേടിസ്വപ്നമായ റാവൽപിണ്ടി എക്സ്പ്രസിൻ്റെ വാക്കുകളിൽ എല്ലാമുണ്ട് .
ഇന്ത്യൻ ക്രിക്കറ്റിലെ ദൈവങ്ങൾ പരാജയപ്പെടുമ്പോൾ അവതരിക്കപ്പെടുന്ന രക്ഷകൻ്റെ വേഷമായിരുന്നു ദ്രാവിഡ് ചെയ്തത് . ക്രിക്കറ്റ് ദൈവം സച്ചിനും ഓഫ് സൈഡിലെ ദൈവം ഗാംഗുലിയും സംഹാരമൂർത്തിയായ സേവാഗും പ്രതിസന്ധിയിലെ ദൈവമായ ലക്ഷ്മണനും പരാജയപ്പെടുമ്പോൾ ആ മുങ്ങുന്ന കപ്പലിനെ കൈപിടിച്ചുയർത്തിയിരുന്നത് ദ്രാവിഡ് ആയിരുന്നു. ഒരുപക്ഷേ ദ്രാവിഡിനോളം തൻറെ റോളുകൾ മാറിമാറി ചെയ്യേണ്ടിവന്ന മറ്റൊരാൾ ചരിത്രത്തിൽ അപൂർവ്വമായിരിക്കും .
ഓപ്പണർ ,വൺ ഡൗൺ തുടങ്ങി ആറ് ,ഏഴ് സ്ഥാനങ്ങളിൽ വരെ സാഹചര്യങ്ങൾക്കനുസരിച്ച് ഇറങ്ങേണ്ടി വന്ന അയാൾ ഒരു ഒരുപാട് കാലമായി ചെയ്യാതിരുന്ന വിക്കറ്റ് കീപ്പർ റോൾ കൂടി ടീമിനുവേണ്ടി ഏറ്റെടുക്കാൻ തയ്യാറായി എന്നത് തന്നെ അയാളുടെ പ്രതിബദ്ധതയ്ക്ക് തെളിവായിരുന്നു . അതും വലിയ ഒരു ലോകകപ്പ് വേദിയിൽ. തൊട്ടുമുൻപ് നടന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺ നേടിയ കളിക്കാരൻ ആയിരുന്ന അദ്ദേഹത്തിന് തികച്ചും ഒഴിവാക്കാൻ പറ്റുമായിരുന്നു ആ സാഹചര്യം ഒരു പരാതിയും കൂടാതെയായിരുന്നു ദ്രാവിഡ് ഏറ്റെടുത്തത് .ഒരു പക്ഷെ ആ ലോകകപ്പിൽ ഇന്ത്യക്ക് മുത്തമിടാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ ദ്രാവിഡിൻ്റെ ആ ത്യാഗം ഏറെ വാഴ്ത്തപ്പെടുമായിരുന്നേനെ .

ദ്രാവിഡ് ബാറ്റ് ചെയ്യുമ്പോൾ ടീം ക്യാപ്റ്റന് ടെൻഷനില്ലാതെ കുറച്ചുനേരം ഉറങ്ങാം എന്ന് പറഞ്ഞതിൽ അതിശയോക്തിയില്ല. രക്ഷകൻ വേഷം അദ്ദേഹത്തോളം ചെയ്ത മറ്റൊരാളെ കാണാനും കഴിയില്ല 2001ലെ വിഎസ് ലക്ഷണൻ ഈഡനിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ഇന്നിംഗ്സ് കളിച്ച മാച്ചിൽ മറുവശത്ത് മനോഹരമായ ഇന്നിംഗ്സ് കളിച്ച് ദ്രാവിഡ് നൽകിയ പിന്തുണ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും മികച്ച സപ്പോർട്ടിംഗ് റോൾ ആയിട്ടും അതിന് വേണ്ടത്ര മൂല്യം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നൽകിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു വശത്ത് ദ്രാവിഡ് നിലയുറപ്പിക്കുമ്പോൾ മറുവശത്ത് നിൽക്കുന്ന ബാറ്റ്സ്മാന് ലഭിക്കുന്ന സുരക്ഷിതത്വം അത്രമാത്രമായിരുന്നു. വീരേന്ദ്ര സേവാഗ് ടെസ്റ്റ് ക്രിക്കറ്റിലെ രണ്ട് ട്രിപ്പിൾ സെഞ്ചുറികളും നേടുമ്പോൾ മറുവശത്ത് പിന്തുണ നൽകിയതും ഇളകാത്ത വൻമതിൽ തന്നെയായിരുന്നു.

രഞ്ജിയിൽ ആദ്യമാച്ചിൽ അർധശതകവും തുടർച്ചയായ സെഞ്ച്വറികളും രാഹുലിനെ 96 ലോകകപ്പിൽ തന്നെ ഇന്ത്യൻ ടീമിലെത്തിക്കും എന്ന് കരുതിയിരുന്നു. അന്ന് ലോകകപ്പിൽ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം സിംഗപ്പൂരിൽ വെച്ച് നടന്ന സിംഗർ ഏകദിന ടൂർണമെൻ്റിൽ വിനോദ് കാംബ്ളിക്ക് പകരക്കാരനായാണ് ദ്രാവിഡ് ദേശീയ ടീമിൽ എത്തുന്നത്. ഒരു പ്രതിഭയെ എങ്ങനെ തുലക്കാം എന്ന് തെളിയിച്ച കാംബ്ലിക്ക് പകരം ഒരു പ്രതിഭയെ എങ്ങനെ കഠിനാധ്വാനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാം എന്ന് തെളിയിച്ച ദ്രാവിഡ് ആയിരുന്നു പകരക്കാരനായത് എന്നത് തന്നെ വൈരുദ്ധ്യമാകാം.

Advertisement

സഞ്ജയ് മഞ്ചേരേക്കർക്ക് പരിക്കുപറ്റിയതു കൊണ്ടുമാത്രം ടെസ്റ്റിൽ അരങ്ങേറാൻ അവസരം ലഭിച്ച ദ്രാവിഡ് ഏഴാമനായി ബാറ്റിങ്ങിനിറങ്ങി ഗാംഗുലിയുടേയും വാലറ്റക്കാരുടെയും കൂടെ പിടിച്ചുനിന്നു സെഞ്ച്വറിക്ക് 5 റൺ അകലെ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്തപ്പോൾ അംപയർ വിരലുയർത്തിന് മുൻപെ പവലിയനിലേക്ക് മടങ്ങുകയുണ്ടായി .ഒരു അരങ്ങേറ്റക്കാരൻറെ സെഞ്ചുറി നഷ്ടത്തിൻ്റെ തന്നെ നിരാശ കാണിക്കാതെ പവലിയനിലേക്ക് മടങ്ങിയത് മുതൽ കരിയർ അവസാനിക്കുന്നതുവരെയും ഇന്ത്യൻ ക്രിക്കറ്റിലെ മാന്യനും മര്യാദാപുരുഷോത്തമനും ആയിരുന്നു.

ലോഡ്സിലെ അരങ്ങേറ്റം മുതൽ എന്നും രണ്ടാമനാകാൻ വിധിക്കപ്പെട്ട ദ്രാവിഡ് കാര്യത്തിൽ ഒരു പരാതിപോലും പറയാറില്ല .തൻ്റെ അരങ്ങേറ്റ ടെസ്റ്റിൽ ഗാംഗുലിയുടെ അരങ്ങേറ്റ സെഞ്ചുറിയുടെ നേട്ടത്തിൽ നിഷ്പ്രഭനായപ്പോൾ ഏകദിനത്തിലെ ആദ്യ സെഞ്ചുറിയുടെ മാറ്റ് തല്ലിക്കെടുത്തിയത് സയ്യിദ് അൻവറിൻ്റെ 194 റൺസ് ലോക റെക്കോർഡ് പ്രകടമായിരുന്നു .ഒടുവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ചരിത്ര വിജയമായ കൽക്കത്തയിൽ വിഎസിനോളം പ്രാധാന്യമുള്ള ഇന്നിങ്ങ്സ് കളിച്ചപ്പോഴും ദ്രാവിഡ് രണ്ടാമനായിരുന്നു .
ഏകദിന ക്രിക്കറ്റിൽ രണ്ടുതവണ 300 കൂട്ടുകെട്ടിൽ എത്തിയ ഏക താരമായിട്ടും 2 തവണയും ദ്രാവിഡ് രണ്ടാമനാക്കപ്പെട്ടു .ആദ്യ തവണ ഗാംഗുലിയുടെ 183 റൺസും രണ്ടാം തവണ സച്ചിൻ ടെണ്ടുൽക്കറുടെ 186 റൺസും രാഹുലിൻ്റെ മാറ്റു കുറച്ചു. 1999 ലോകകപ്പിൽ ബാറ്റിങ്ങ് ദുഷ്കരമായ ഇംഗ്ളീഷ് മണ്ണിൽ ടോപ്സ്കോറർ നേട്ടം കൈവരിച്ചിട്ടും സച്ചിൻ്റെ കെനിയക്കെതിരായ 140 റൺസും സൗരവിൻ്റെ ലങ്കയ്ക്ക് എതിരായ 183 റൺസും ഓർക്കാനാണ് ക്രിക്കറ്റ് പ്രേമികളിൽ കൂടുതൽപേരും ഇഷ്ടപ്പെട്ടത്.

ലോഡ്സിലെ ആദ്യ ടെസ്റ്റിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ നേടിയ 85 റൺസ് ,1996- 97 സൗത്താഫ്രിക്ക എതിരെ ആദ്യ ഇന്നിംഗ്സിൽ ഡൊണാൾഡ്, പൊള്ളോക്ക് ക്ളൂസ്നർ അടങ്ങുന്ന ബൗളിങ്ങ് പടക്കെതിരെ ദുഷ്കരമായ സാഹചര്യത്തിൽ ആദ്യ ഇന്നിങ്സിൽ നേടിയ 148 റൺസിനും രണ്ടാം ഇന്നിംഗ്സിലെ 81 റൺസും പകരം വെക്കാനില്ലാത്ത രാഹുൽ ദ്രാവിഡ് എന്ന പ്രതിഭയുടെ കഴിവ് തെളിയിക്കുന്നതായിരുന്നു. 1990 ൽ ന്യൂസിലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 190 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 103 റൺസും കുറിച്ച് രണ്ടിന്നിങ്സിലും സെഞ്ച്വറി കുറച്ച മൂന്നാമനായ ഇന്ത്യക്കാരനെന്ന നേട്ടം . 2003 ഹെഡിങ്ലിയിൽ 148 റൺസും അഡലെയ്ഡിൽ 232 റൺസും നേടിയപ്പോൾ ഇന്ത്യക്കാർ ഏറ്റവും വിഷമിക്കുന്ന വിദേശ മണ്ണിൽ അപൂർവ വിജയങ്ങളാണ് നൽകിയത് .അന്ന് 85 റൺസ് 4 പേരെ നഷ്ടപ്പെട്ട ഇന്ത്യൻ ടീമിനെ ഇന്ത്യൻ ടീമിനെ 148 റൺസടിച്ച ലക്ഷ്മണിനൊപ്പം ചേർന്ന് ദ്രാവിഡ് പടുത്തുയർത്തിയ കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചത് എന്ന് പറയേണ്ടിവരും.

അഡലെയ്ഡിലെ ചരിത്ര വിജയത്തിൽ രണ്ടാമിന്നിംഗ്സിൽ 72 റൺസ് നേടിയ രാഹുൽ ദ്രാവിഡ് ആ പരമ്പരയിൽ ആകെ നേടിയത് 103 ശരാശരിയിൽ 619 റൺസായിരുന്നു. ആ പരമ്പരയിലെ മാൻ ഓഫ് ദ സീരീസും അദ്ദേഹം തന്നെയായിരുന്നു .അതേ വർഷം റാവൽപിണ്ടിയിൽ 3 ആം ടെസ്റ്റിൽ നായകനായി നേടിയ 270 റൺസും ദ്രാവിഡ് സമ്മാനിച്ച സമ്മോഹന മുഹൂർത്തങ്ങളായിരുന്നു .എന്നാൽ ദ്രാവിഡ് ടെസ്റ്റിലെ തൻ്റെ ഏറ്റവും മികച്ച പ്രകടനം ആയി കരുതുന്നത് ജമൈക്കയിലെ ബാറ്റിംഗ് തീരെ ദുഷ്കരമായ പിച്ചിൽ നേടിയ 81 റൺസാണ്. സ്വദേശത്തെ ക്കാൾ കൂടുതൽ ആവറേജ് വിദേശ പിച്ചിൽ സൂക്ഷിക്കുന്ന എത്ര കളിക്കാർ ഉണ്ടാകും ചരിത്രത്തിൽ??

Advertisement

നിരന്തരം നവീകരിക്കുകയായിരുന്നു ദ്രാവിഡ് തന്നിലെ ബാറ്റ്സ്മാനെ. കളിച്ച എല്ലാ ഫോർമാറ്റിലും അവസാന മത്സരത്തിൽ തോൽക്കാനായിരുന്നു വിധിയെങ്കിലും ദ്രാവിഡിനെപ്പോലെ കരിയറിൽ വിജയം ഉണ്ടാക്കിയ എത്ര പേരെ കാണാൻ പറ്റും?? 2011 ൽ ഇന്ത്യ നാണംകെട്ട ഇംഗ്ലണ്ട് പരമ്പരയിൽ യഥാർത്ഥത്തിൽ ദ്രാവിഡും ഇംഗ്‌ളണ്ടുമായിരുന്നു പോരാട്ടം നടന്നത് .ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ആറു മണിക്കൂറിലധികം ബാറ്റ് ചെയ്ത അതേ മനുഷ്യൻ 15 മിനിറ്റിനകം രണ്ടാമിന്നിംഗ്സിൽ ഓപ്പണറായി ഇറങ്ങി . മഹാരഥന്മാരായ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ഒരാൾക്ക് പോലും ആ പരമ്പരയിൽ സെഞ്ച്വറി നേടാൻ പറ്റാതായപ്പോൾ ദ്രാവിഡ് നേടിയത് എണ്ണം പറഞ്ഞ 3 സെഞ്ചുറികൾ .450 ലേറെ റൺസ് നേടിയ ദ്രാവിഡ് 38 ആം വയസ്സിലും ഇന്ത്യയുടെ ഒരേയൊരു വൻമതിൽ ആയിരുന്നു .
ആ മതിലിന് ഇളക്കം തട്ടിച്ചാൽ ജയിച്ചെന്ന് എതിരാളികൾ ഉറപ്പിച്ച കാലമായിരുന്നു .ഇംഗ്ളണ്ട് സീരീസിനു ശേഷം തൊട്ടടുത്ത ഓസീസ് പരമ്പരയിൽ തനിക്ക് തീർത്തും അപരിചിതമായ രീതിയിൽ തുടരെ തുടരെ ബൗൾഡ് ആയപ്പോൾ പിന്നൊരിക്കലും ഒരു തിരിച്ചു വരവിന് കാത്തുനിൽക്കാതെ സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തി അതിലും മാതൃകയാകാൻ പറ്റിയ എത്ര ഇന്ത്യൻ കളിക്കാരെ കാണാൻ പറ്റും ??
കഴിഞ്ഞ 50 വർഷത്തെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനെ കണ്ടെത്തുന്നതിന് വേണ്ടി വിസ്ഡൺ ഇന്ത്യ നടത്തുകയുണ്ടായ വോട്ടെടുപ്പിൽ 11400 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ കോലി നാലാമതും ഗവാസ്കർ മൂന്നാമതും എത്തിയപ്പോൾ 48% വോട്ട് നേടിയ സച്ചിനെക്കാൾ 4% അധികം വോട്ടുകൾ നേടി ഒന്നാമനായതിനേക്കാൾ വലിയ ബഹുമതി ദ്രാവിഡിന് വേറെ ലഭിക്കാനില്ല .

ഒരുതരത്തിലും ഏകദിന ക്രിക്കറ്റിന് യോജിച്ചവനല്ലെന്ന് സകലരും വിധിയെഴുതിയ മനുഷ്യൻ ആ ഫോർമാറ്റിൽ പതിനായിരത്തിലധികം റൺസ് കുറിച്ചു എന്നത് അവിശ്വസനീയമായ കണക്കുകളാണ് .തന്നിലെ ക്രിക്കറ്റിനെ പരിമിത ഓവറിലേക്ക് അനുയോജ്യമായ തരത്തിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ പറ്റി എന്നത് ദ്രാവിഡിൻ്റെ മനക്കരുത്തിനും നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും തെളിവാണ് . 2007 ൽ ബ്രിസ്റ്റോളിൽ ഇംഗ്ലീഷ് ബൗളിങ്ങിനെതിരെ 63 പന്തിൽ 92 റൺസ് അടിച്ച അതേ ദ്രാവിഡിന് 22 പന്തിൽ അർദ്ധസെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചരിത്രവുമുണ്ട് പറയാൻ .
പരിമിത ഓവർ ക്രിക്കറ്റിന് കൊള്ളാത്തവൻ എന്ന് പറഞ്ഞ ഒരാൾ വിദേശ പിച്ചിൽ നടക്കുന്ന ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ കളി മറന്നപ്പോൾ തിരിച്ചു വിളിക്കപ്പെട്ടു അപഹാസ്യരായത് വിമർശകർ കൂടിയായിരുന്നു .ഇന്നും ദ്രാവിഡിൻ്റെ ശൈലിയെ കുറ്റം പറയുന്നവർ സൗകര്യപൂർവം മറക്കുന്ന ഒരു സംഗതി. കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ബാറ്റ് വീശി പരിമിത ഓവർ ക്രിക്കറ്റിലും വിജയിച്ച ദ്രാവിഡിനെ പക്ഷെ T20 യുഗത്തിൻ്റെ വേഗതയിൽ സഞ്ചരിക്കുന്ന പുതു തലമുറ പരിഹസിക്കുമ്പോൾ അവരിലെ ക്രിക്കറ്റ് അനുഭവങ്ങൾ എത്ര ശുഷ്കമാണെന്ന് തിരിച്ചറിയാം .

ലോകകപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ലോകത്തിലെ രണ്ടാമത്തെ മാത്രം താരമായ ദ്രാവിഡ് 1999 ൽ 8 മേച്ചിൽ 461 റൺസ് നേടിയപ്പോൾ അയാളുടെ റൺ വേട്ടക്ക് 90 + സ്ട്രൈക്ക് റേറ്റിൻ്റെ അകമ്പടി കൂടി ഉണ്ടായിരുന്നു .ഏകദിന ക്രിക്കറ്റിൽ സിംഗിൾ എടുക്കാൻ പറ്റാതെ വിഷമിച്ച പരീക്ഷണ ഘട്ടത്തെ തരണം ചെയ്ത് അടുത്ത വർഷം നടന്ന ലോകകപ്പിൽ ടോപ്സ്കോററായി എന്നതിനേക്കാൾ വലിയ വീരഗാഥകളൊന്നും വേറെ പറയാന്നുണ്ടാകില്ല .

ഒപ്പം കളിച്ചവരിൽ മാതൃകാപുരുഷൻ എന്ന് വിവിഎസ് ലക്ഷ്മൺ വിശേഷിപ്പിച്ച ദ്രാവിഡ് അടുത്തദിവസം ഗ്രൗണ്ടിൽ സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും ബൗളർമാരുടെ റണ്ണപ്പ് മനസ്സിൽ കണ്ട് അവരെ ആത്മവിശ്വാസത്തോടെ നേരിടുന്നത് സങ്കൽപിച്ച് മനസിനെ സജ്ജീക്കുകയും ചെയ്യുന്ന വിഷ്വലൈസേഷൻ ടെക്നിക്കിൻ്റെ അചാര്യൻ കുടിയാണെന്നും സഹകളിക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .

Advertisement

87 ഐപിഎൽ മാച്ചുകളിൽ 2174 റൺസ് നേടി 2000 റൺസ് നേട്ടത്തിൽ ഏറ്റവും വേഗത്തിൽ എത്തിയ ഇന്ത്യക്കാരിൽ ഒരാളെന്ന നേട്ടത്തിലെത്തിയ കളിച്ച ഒരേയൊരു T20 ഇൻ്റർനാഷണലിൽ തുടർച്ചയായി 3 സിക്സറുകൾ പറത്തി തനിക്ക് ആ ഫോർമാറ്റും വഴങ്ങുമെന്ന് കരിയറിലെ അവസാന ഘട്ടത്തിലും അതിന് ശേഷം IPL ഉം സംശയലേശമന്യെ തെളിയിച്ചു . തൻറെ ഫ്രാഞ്ചൈസികൾക്ക് എടുക്കുക യാതൊരു തരത്തിലും ഭാരമാകാതെ ആയിരുന്നു ദ്രാവിഡ് ഐപിഎല്ലിൽ യുവതാരങ്ങളെ പിടിച്ചുയർത്തിയ സമയത്തും സ്വന്തം പ്രകടനത്തിലുടെ കാഴ്ചവച്ചത് .

റിട്ടയർമെൻ്റിനു ശേ ഷം രാഹുൽദ്രാവിഡ് ഒരു വാക്കു പറഞ്ഞാൽ അദ്ദേഹത്തിന് ഏറ്റവും ഗ്ളാമറുള്ള ഇന്ത്യൻപരിശീലക സ്ഥാനം കിട്ടുമായിരുന്നു .എന്നാൽ തീരെ ശ്രദ്ധിക്കപ്പെടാത്ത യുവതാരങ്ങളെ പരിപോഷിപ്പിക്കുന്ന റോളിലായിരുന്നു ദ്രാവിഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തനിക്ക് ലഭിക്കാത്ത ലോകകപ്പ് തൻറെ ശിഷ്യന്മാരിലുടെ സ്വായത്തമാക്കാനും ആ മഹാപ്രതിഭയ്ക്ക് കഴിഞ്ഞു. പേസർ മാരെയും സ്പിന്നർമാരെയും ഒരുപോലെ കളിക്കുന്ന ദ്രാവിഡ് മുരളീധരനെതിരെ യും മക്ഗ്രാത്തിനെതിരെയും വില്ലോ ചലിപ്പിച്ചത് ശൈലിയിൽ യാതൊരു മാറ്റവും വരുത്താതെ തന്നെയായിരുന്നു.

സ്ക്വയർ ഡ്രൈവർ ,കട്ട്, ഫ്ളിക്ക് ,ലെഗ് ഗ്ലാൻസ് ,പുൾ ഷോട്ട് ,ഹുക്ക് , കവർ ഡ്രൈവ് ,സ്ട്രെയ്റ്റ് ഡ്രൈവ് മുതൽ ഡിഫൻസ് ബ്ലോട്ടുകളുടെ ശേഖരം വരെ . ദ്രാവിഡിൽ കാണാത്തത് എന്തുണ്ട്??? കാലമേറെ കഴിഞ്ഞാലും ആ ലെഗ് ഗ്ലാൻസുകൾ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ അതുപോലെ നിലനിൽക്കും .രാഹുലിൻ്റെ അത്ര കരുത്തോടെ ഗ്രൗണ്ട് ഷോട്ടുകൾ കളിക്കുന്ന താരങ്ങൾ ലോകക്രിക്കറ്റിൽ തന്നെ അപൂർവ്വമായിരുന്നു .ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ട ആൾ ,ഏറ്റവും കൂടുതൽ സമയം ക്രീസിൽ ചെലവഴിച്ച താരം ,ക്രിക്കറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ വൺ ഡൗൺ പൊസിഷനിൽ 10000 ടെസ്റ്റ് റൺസ് തികച്ച ആദ്യ കളിക്കാരൻ , തുടർച്ചയായി നാല് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടിയ അപൂർവ നേട്ടം , 10 ടെസ്റ്റ് രാജ്യങ്ങളിലും സെഞ്ചുറി തികച്ച ആദ്യ മനുഷ്യൻ, 120 തുടർച്ചയായി ഏകദിനങ്ങളിൽ പൂജ്യത്തിന് പുറത്താകാതെ കുറിച്ച റെക്കോർഡ് സൂക്ഷിപ്പുകാരൻ.

മറ്റ് പല ഇതിഹാസങ്ങൾ ക്കും അവകാശപ്പെടാനില്ലാത്ത ഒരുപാട് പൊൻതൂവലുകൾ രാഹുൽ ദ്രാവിഡ് എന്ന മഹാരഥൻ്റെ തൊപ്പിയിൽ ഉണ്ട്. എല്ലാത്തിനുപരി കുംബ്ളെയും ഹർഭജനുമടക്കമുള്ള സമകാലിക ബൗളർമാർക്ക് വിക്കറ്റ് വേട്ടയിൽ നിർണായക ക്യാച്ചുകൾ എടുത്ത് ആ മേഖലയിൽ ഇന്നും ക്യാച്ചുകളുടെ ലോക റെക്കോർഡ് തീർത്ത ദ്രാവിഡ് എന്ന ലോകോത്തര ക്ലോസ് ഇൻ ഫീൽഡർ ക്യാച്ചകൾ പാഴാക്കുന്ന അവസരങ്ങൾ സംഭവിച്ചത് പോലും ആരുടേയും ഓർമ്മകളിൽ കാണാനിടയില്ല .

Advertisement

ദ്രാവിഡ് എന്ന ഇതിഹാസം ഒരു ജനതയുടെ യഥാർത്ഥ നായകനാണ് എന്നതിൻ്റെ തെളിവ് മുൾട്ടാൻ ടെസ്റ്റ് പറയും .വാദങ്ങൾ പലതുണ്ടാകാം .എന്നാൽ സച്ചിൻ 194 റൺസിൽ നിൽക്കെ എടുത്ത വിവാദ ഡിക്ലറേഷൻ നടത്തിയത് ദ്രാവിഡ് അല്ലാതെ മറ്റൊരു ഇന്ത്യൻ നായകൻ ആയിരുന്നുവെങ്കിൽ അയാളുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയേനെ .എന്നാൽ കരിയറിലെ ആ ഒരേയൊരു കറുത്ത ഏട് ഉണ്ടായിട്ടു കൂടി ദ്രാവിഡിനെ ഒരു പരാതിയുമില്ലാതെ ഒരു ജനത നെഞ്ചിലേറ്റുന്നുവെങ്കിൽ ഇതിഹാസം ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാക്കിയ വികാരം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ .

 168 total views,  2 views today

Advertisement
SEX5 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment5 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment11 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy12 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment12 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment12 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment13 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment13 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy15 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment15 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment16 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »