യുവതി നൽകിയ ചുംബനക്കഥയും വസിംജാഫറുടെ മുൻഗാമിയും

0
60

Dhanesh Damodaran

യുവതി നൽകിയ ചുംബനക്കഥയും വസിംജാഫറുടെ മുൻഗാമിയും

കളി നടന്നു കൊണ്ടിരിക്കെ, മൈതാനമധ്യത്തിൽ ആയിരങ്ങൾ നോക്കിനിൽക്കെ ഒരു ബാറ്റ്സ്മാന് ഒരു യുവതി ഓടിച്ചെന്ന് ഒരു ചുംബനം നൽകുക .മറ്റ് ഏതൊരു ചെറുപ്പക്കാരനെയും അസൂയപ്പെടുത്തുന്ന മുഹൂർത്തം .
“Waah, chahne walo ka badhaai dene ka kaisa anokha aandaz “
പോലീസ് സെക്യൂരിറ്റിയെ വെട്ടിച്ച് കടന്ന് കറുത്ത സാരി ധരിച്ച സുന്ദരി മൈതാനത്ത് അർധ സെഞ്ചുറി തികച്ച് ബാറ്റുയർത്തിയ 23 കാരനായ സുന്ദരൻ്റെ നേർക്ക് ഓടിയെത്തി കവിളിൽ ഉമ്മ നൽകി തിരിഞ്ഞോടുമ്പോൾ ഒരു കമൻ്റേർ പറഞ്ഞ വാക്കുകൾ .
ബോംബെയിലെ പുതുതായി പണിത വാംഖഡെ സ്റ്റേഡിയത്തിലെ ആദ്യത്തെ ടെസ്റ്റ് മാച്ചായിരുന്നു അന്ന് നടന്നത് .1975 ലെ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് .ഇരു ടീമുകളും 2 ടെസ്റ്റുകൾ വീതം ജയിച്ചതിനാൽ തന്നെ അതിനിർണായക മത്സരം .ക്ലൈവ് ലോയ്ഡ് ആദ്യ ഇന്നിങ്സ് 6 വിക്കറ്റിന് 604 റൺസിന് ഡിക്ലയർ ചെയ്തപ്പോൾ നല്ല മറുപടി നൽകിയ ഇന്ത്യ 406 റൺസ് നേടി .വീണ്ടും ലോയ്ഡ് 3 വിക്കറ്റിന് 205 ലെത്തി രണ്ടാം ഇന്നിങ്ങ്സ് ഡിക്ളർ ചെയ്തപ്പോൾ ഇന്ത്യക്കു മുന്നിൽ നാലാം ഇന്നിങ്സ് ലക്ഷ്യം 404 ആയി .

Video

മുൻനിര മടങ്ങിയപ്പോൾ ഇന്ത്യ 89 ന് 6 എന്ന അവസ്ഥയിലായി .അവസാന ദിനം കളി 201 റൺസിന് വിൻഡീസ് ജയിക്കുകയും ചെയ്തു .ഇന്ത്യ തോറ്റെങ്കിലും ആ ഇന്നിങ്സിൽ 11 ഫോറുകളും 2 സിക്സറുകളുമായി കടന്നാക്രമണം നയിച്ച സുന്ദരനായ ഒരു യുവാവിൻ്റെ 73 റൺ പ്രകടനം വേറിട്ടു നിന്നു .അയാൾ 50 തികച്ച് ബാറ്റുയർത്തിയപ്പോഴായിരുന്നു 100 മീറ്റർ ഓട്ടമത്സരത്തെ ധ്വനിപ്പിച്ച രീതിയിൽ ആ കറുത്ത സാരിക്കാരി എല്ലാവരെയും ഞെട്ടിച്ച് ആ സാഹസം കാണിച്ചത് .

SareeTwitter: When a woman kissed Indian cricketer in 1975 - YouTubeകർണാടക ക്രിക്കറ്റ് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അക്ഷയഖനി തന്നെയാണ്. ഒരു പക്ഷെ മുംബൈ കഴിഞ്ഞാൽ ഏറ്റവുമധികം പ്രതികളെ സംഭാവന ചെയ്ത ഇടം .എല്ലാ കാലത്തും കർണ്ണാടക സാന്നിധ്യം ഇല്ലാതിരുന്ന ദേശീയ ടീം അപൂർവും .കൂട്ടത്തിൽ കുംബ്ലെ ,ദ്രാവിഡ് പോലെ ആരാധികമാരുടെ ഹൃദയം കവർന്ന സുന്ദരൻമാരും ഒരു പാട്ടുണ്ട് .21 ടെസ്റ്റുകളും 10 ഏകദിനങ്ങളും മാത്രം കളിച്ചിട്ടും ദ്രാവിഡിനെയും കുംബ്ളെയെയും ശ്രീനാഥിനെയുമൊക്കൊ ചേർത്തു നിർത്തുന്ന കർണാടക്കാർ അവർക്കൊപ്പം തന്നെ മനസിൽ പ്രതിഷ്ഠിച്ച ഒരാളെ കൂടി കാണാം .

Brijesh Patel set to be BCCI president; Srinivasan regains control of Board  - The Weekകർണാടക ക്രിക്കറ്റിലെ ആദ്യ സുന്ദരൻ എന്ന് വിശേഷിപ്പിക്കാവുന്ന താരം .ഫ്രഞ്ച് താടിയുള്ള ഒരു ബാങ്ക് ഓഫീസറെ പോലെ തോന്നിച്ച ഒരാൾ .സൗന്ദര്യം ബാറ്റിങ്ങിലും കാണിച്ചുവെങ്കിലും അന്താരാഷ്ട്ര തലത്തിൽ പെരുമക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ പറ്റിയില്ലെങ്കിലും കർണാടകയുടെ ആദ്യത്തെ ബാറ്റിങ് ഹീറോ എന്ന നിലയിൽ അവർ വിശേഷിപ്പിക്കുന്നവരിൽ ഒരാൾ തന്നെയാണ് ബ്രിജേഷ് പർശുറാം പട്ടേൽ എന്ന ബ്രിജേഷ് പട്ടേൽ .

കഴിഞ്ഞ 45 വർഷമായി ഇതു പോലൊരു സംഭവം ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ടിട്ടുണ്ടാവില്ല .ഇന്ന് അത്ര മാത്രം സുരക്ഷ മുൻനിർത്തിയാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് .ഇർഫാൻ പത്താനും മഹേന്ദ്ര സിങ്ങ് ധോണിക്കും നേരെ ഇതു പോലുള്ള സാഹസങ്ങൾക്ക് ശ്രമം നടന്നുവെങ്കിലും അതെല്ലാം മൈതാനത്ത് പുറത്തായിരുന്നു . 1975 നും 15 വർഷം മുൻപ് 1960 ൽ ഇതു പോലൊരു പ്രശസ്തമായ ചുംബനം ലഭിച്ച മറ്റൊരു ഇന്ത്യക്കാരൻ കൂടിയുണ്ടായിരുന്നു .അന്നും വേദി മുംബൈ തന്നെ ആയിരുന്നു .

ബ്രാബോൺ സ്റ്റേഡിയത്തിൽ ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ അവസാന ദിവസം മത്സരത്തിലെ രണ്ടാം അർധ സെഞ്ചുറി നേടിയ അബ്ബാസ് അലി ബെയ്ഗ് ബാറ്റുയർത്തുമ്പോൾ ,നോർത്ത് സ്റ്റാൻ്റിൽ നിന്നും 20 വയസ് തോന്നിച്ച യുവതി പിച്ചിലേക്ക് ഓടിയെത്തി എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവർക്ക് മനസിലാകുന്നതിന് മുൻപ് ബെയ്ഗിൻ്റെ കവിളിൽ മുത്തമിട്ട് തൻ്റെ സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു .
” I wonder where all these enterprising young ladies. were , when I was scoring 100 ‘s & 200’s???
ഓൾ ഇന്ത്യ റേഡിയോയിൽ കമൻ്ററി പറഞ്ഞു കൊണ്ടിരുന്ന മുൻ താരം വിജയ് മർച്ചൻ്റ് തമാശയോടെ തൻ്റെ നഷ്ടബോധം പങ്കിടുന്നുണ്ടായിരുന്നു .

ആ സുന്ദരിയുടെ മുത്തം ബ്രിജേഷ് പട്ടേലിന് ഒരു പ്രത്യേക ഉൻമേഷം നൽകിയെന്നു വേണം പറയാൻ 😀😀. ആ ഇന്നിങ്സിൽ 73 റൺസെടുത്ത ബ്രിജേഷിൻ്റെ പ്രകടനം സാഹചര്യങ്ങളും എതിർ ടീമിൻ്റെ മികവും കണക്കിലെടുക്കുമ്പോൾ അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച നാലാം ഇന്നിങ്ങ്സുകളിലൊന്നായി വാഴ്ത്തപ്പെടുന്നു .

തൊട്ടു പിന്നാലെ നടന്ന വിൻഡീസ് പരമ്പരയിൽ വിൻസീസ് പേസ് പടക്കെതിരെ ബ്രിജേഷ് നടത്തിയ ചെറുത്ത് നിൽപ്പ് അതിശയകരമായിരുന്നു .പോർട്ട് ഓഫ് സ്പെയ്നിൽ പുറത്താകാതെ നേടിയത് 115 റൺ .ഗവാസ്കറിനൊപ്പം 5 ആം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 204 റൺസ് .ആ പരമ്പരയിൽ ബ്രിജേഷ് പട്ടേലിൻ്റെ ശരാശരി 207 ആയിരുന്നു .വിൻഡീസ് മണ്ണിൽ ലോകത്തിലെ ഒരു ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന ശരാശരി ഇന്നും ബ്രിജേഷിൻ്റെ പേരിൽ തന്നെ .

1975-76 ലെ ആ സീരീസിലെ പ്രകടനം തന്നെയാണ് ബ്രിജേഷിനെ ഓർക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ഓർമ്മ വരുന്നതും .രണ്ടാം ടെസ്റ്റിൽ ഇന്ത്യ 406 റൺസിൻ്റെ റെക്കോർഡ് ചേസ് നടത്തിയ ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ 49 റൺസുമായി പുറത്താകാതെ നിന്ന ബ്രിജേഷ് പട്ടേൽ ആയിരുന്നു വിജയ തീരത്തെത്തിച്ചത് .ബ്രിജേഷ് ക്രീസിലുണ്ടായിരുന്ന സമയത്ത് ഇന്ത്യ ആകെ നേടിയത് 70 റൺ മാത്രമായിരുന്നു .
അപ്രതീക്ഷിത തോൽവിയിൽ വിറളി പൂണ്ട ക്ലൈവ് ലോയ്ഡ് അടുത്ത ടെസ്റ്റിൽ തൻ്റെ മാരക പേസ് ബൗളർമാരെക്കൊണ്ട് ഇന്ത്യൻ ബാറ്റ്സ്മാരുടെ ചോര തെറിപ്പിച്ചപ്പോൾ 5 ഇന്ത്യൻ ബാറ്റ്സ്മാൻമാരാണ് “Absent Hurt ” ആയത് .അന്ന് ഹോൾഡറിൻ്റെ പന്തിൽ മേൽ ചുണ്ട് പൊട്ടി ചോര തുപ്പിയ പട്ടേലും കളത്തിന് പുറത്ത് പോയി .വിൻഡീസ് 10 വിക്കറ്റിന് വിജയിച്ച ടെസ്റ്റിൽ ഇന്ത്യക്ക് നഷ്ടമായത് 11 വിക്കറ്റുകൾ മാത്രമായിരുന്നു .

ഗുജറാത്തിലെ ബറോഡയിൽ ജനിച്ച് ബാംഗ്ളൂരിലേക്ക് പറിച്ച് നടപ്പെട്ട പട്ടേൽ സ്കൂൾ കാലഘട്ടം മുതൽ കൂറ്റൻ സിക്സറുകളും മനോഹരമായ ഫ്ളിക്കുകളിലൂടെയും ഡിഫൻസീവ് പുഷുകളിലൂടെയും ബാറ്റിങ്ങ് സൗന്ദര്യം പ്രദർശിപ്പിച്ച ബ്രിജേഷ് കവർ പോയിൻ്റിൽ പുലിയെ പോലെ പതുങ്ങി ,പന്ത് കൈയ്യിലൊതുക്കുന്നതിലും ഡയറക്ട് ത്രോയിലൂടെ അസാമാന്യ റണ്ണൗട്ടുകൾ സൃഷ്ടിക്കുന്നതിലും അസാമാന്യ മികവു കാട്ടിയിരുന്നു .
70 കളിൽ ഗുണ്ടപ്പ വിശ്വനാഥിനൊപ്പം കർണാടക ബാറ്റിങ്ങിൻ്റെ നെടും തൂണായി മാറിയ സുന്ദരനായ ബ്രിജേഷിൻ്റെ ബാറ്റിങ്ങ് കാണാൻ തിരക്കു കൂട്ടി എത്താറുണ്ടായിരുന്നു .തൻ്റെതായ ദിവസം ഏതൊരു ബൗളിങ്ങിനെയും അടിച്ചു പറത്തിയ ബ്രിജേഷ് സെഞ്ചുറികൾക്കു മേലെ സെഞ്ചുറികൾ അടിച്ചു കുട്ടിയതോടെ ദേശീയ ശ്രദ്ധയിൽ പെട്ടു .

ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീമിനൊപ്പം ആസ്ട്രേലിയൻ ടൂറിൽ പങ്കെടുത്ത ശേഷം 1968 – 69 രഞ്ജിയിൽ അരങ്ങേറ്റം കുറിച്ചു ആദ്യ മാച്ചിൽ പുറത്താകാതെ 11 റൺസെടുത്ത ബ്രിജേഷ് സെമിയിൽ ബോംബെ ക്കെതിരെ 175 പന്തിൽ പുറത്താകാതെ 105 നേടി വരവ് അറിയിച്ചു 1973-74 രഞ്ജി ക്വാർട്ടർ ഫൈനലിൽ കർണാടക ഡൽഹിയെ അട്ടിമറിച്ച് 223 റൺസിന് മത്സരത്തിൽ ബ്രിജേഷിൻ്റെ ബാറ്റിംഗ് അത്രമാത്രം മികച്ചതായിരുന്നു പട്ടേൽ 168 റൺസ് അടിച്ച ആ മത്സരത്തിൽ മറ്റൊരാൾക്കും സെഞ്ച്വറി നേടാൻ കഴിഞ്ഞില്ല .
സെമി ഫൈനലിൽ ബോംബെക്കെതിരെ കർണാടക നേടിയത് സ്വപ്നതുല്യമായ വിജയമായിരുന്നു 15 സീസണിൽ തുടർച്ചയായി കപ്പ് ഉയർത്തിയ ബോംബെയെ ഒടുവിൽ കർണാടക തറപറ്റിച്ചു .ഗുണ്ടപ്പ 162 ഉം ബ്രിജേഷ് 106 ഉം അടിച്ച കളിയിൽ ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 281 ആയിരുന്നു .എന്നാൽ മറ്റൊരാളും 30 റൺസിൽ കുടുതൽ എടുക്കാത്തതിനാൽ കർണാടക 385 നു പുറതതായി.

മറുപടിയിൽ ചാംപ്യൻമാരായ ബോംബെ ഒരു ഘട്ടത്തിൽ 2 വിക്കറ്റിന് 198 ആയിരുന്നു. എന്നാൽ അശോക് മങ്കാദിൻ്റെ തെറ്റായ വിളിയിൽ പ്രതികരിക്കാൻ വൈകിയ നായകൻ അജിത് വഡേക്കർ റണ്ണൗട്ട് ആയതോടെ പ്രസന്ന ,ചന്ദ്രശേഖരൻ എന്നിവരുടെ ബോളിങ്ങ് മികവിൽ അവർ 302 പുറത്തായി .പിന്നാലെ രണ്ടാമിന്നിംഗ്സിൽ ബോംബെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും 63 റൺ നേടി ടോപ് സ്കോററായി ബ്രിജേഷ് പട്ടേൽ എല്ലാ പ്രതീക്ഷയും തകർത്തു. കർണാടക ആ വർഷം ആദ്യമായി രഞ്ജി കിരീടം ഉയർത്തിയപ്പോൾ 62 ശരാശരിയിൽ 615 ബ്രിജേഷ് ഹീറോ ആയി .629 റൺസ് എടുത്ത ഹേമന്ദ് കനിത്കറിന് മാത്രം പിറകിലായിരുന്നു അദ്ദേഹം.Dhanam Cric
ആ പ്രകടനങ്ങൾ ഇരുപത്തിരണ്ടാം വയസ്സിൽ തന്നെ ബ്രിജേഷിനെ ഇന്ത്യൻ ടീമിൽ എത്തിച്ചു .ഇംഗ്ലണ്ടിലെ ടെസ്റ്റിനു മുൻപുള്ള സന്നാഹ മാച്ചിൽ ഡെറിക് അണ്ടർ വുഡ് ,ബോബ് വൂൾമർ, മുഷ്താഖ് മുഹമ്മദ് എന്നിവരുൾപ്പെട്ട ടീമിനെതിരെ 175 പന്തിൽ പുറത്താകാതെ നേടിയ 107 റൺസും ലങ്കാഷെയറിനെതിരെ നേടിയ 106 റൺസും ഓൾഡ് ട്രാഫോഡിൽ അരങ്ങേറ്റത്തിന് വഴി തെളിച്ചു . ടെസ്റ്റ് അരങ്ങേറ്റത്തിൽ ബ്രിജേഷ് സെഞ്ച്വറി അടിക്കും എന്നായിരുന്നു പലരും കരുതിയിരുന്നത്.

പക്ഷെ ആദ്യ ടെസ്റ്റിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. അടുത്ത ടെസ്റ്റിലും പരാജയപ്പെട്ടതോടെ 4 ഇന്നിങ്ങ്സിൽ 10 റൺ മാത്രമായിരുന്നു സമ്പാദ്യം . ടെസ്റ്റിൽ പരാജയമായിരുന്നെങ്കിലും ആ പരമ്പരക്കിടെ ഹെഡിങ്ലിയിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഏകദിന മത്സരത്തിൽ 78 പന്തിൽ നിന്നും 8 ഫോറുകളും രണ്ട് സിക്സറുകളും അടക്കം തകർപ്പൻ പ്രകടനം നടത്തിയ പട്ടേൽ നേടിയത് 82 വയസ്സായിരുന്നു .അക്കാലത്ത് ഏകദിന ക്രിക്കറ്റിൽ അത്രയും വേഗത്തിൽ കളിച്ച ഇന്നിങ്ങ്സുകൾ അപൂർവം മാത്രം .ഏറെക്കാലം ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ്റെ ഏറ്റവും മികച്ച അരങ്ങേറ്റ പ്രകടനമായിരുന്നു പട്ടേലിൻ്റേത് 2006-0 7 ൽ റോബിൻ ഉത്തപ്പ മറികടക്കും വരെ.
ഇംഗ്ലണ്ട് ടൂറിന് ശേഷം ക്ലൈവ് ലോയ്ഡിൻ്റെ സർവ പ്രതാപികളായ വെസ്റ്റിൻഡീസ് ടീം ഇന്ത്യയിലെത്തി .സൗത്ത് സോണിനു വേണ്ടി വിൻഡീസിനെതിരെ സന്നാഹ മത്സരം കളിച്ച പട്ടേൽ പുറത്താകാതെ 106 റൺസ് അടിച്ചു . അതോടെ ബാംഗ്ലൂരിലും ഡൽഹിയിൽ നടന്ന ടെസ്റ്റുകളിൽ വീണ്ടും അദ്ദേഹത്തിന് ടീമിൽ സ്ഥാനം കിട്ടി. വീണ്ടും നിർഭാഗ്യകരമായി പട്ടേൽ പരാജയപ്പെടുന്നു .ആ 2 ടെസ്റ്റും ഇന്ത്യ തോൽക്കുകയും ചെയ്തതോടെ അടുത്ത രണ്ട് ടെസ്റ്റിനുള്ള ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ടു .ആ രണ്ടു കളികളും ഇന്ത്യ വിജയിക്കുകയും ചെയ്തു.

അഞ്ചാമത്തെ ടെസ്റ്റിന് തൊട്ടുമുൻപ് നടന്ന സന്നാഹ മത്സരത്തിൽ കർണാടകക്കു വേണ്ടി ഇക്കുറി വെസ്റ്റിൻഡീസിനെതിരെ വീണ്ടും 106 റൺസടിച്ചതോടെ അവസാന ടെസ്റ്റ് ടീമിലേക്ക് ബ്രിജേഷ് തിരിച്ചെത്തി. ആ ടെസ്റ്റിൽ ആയിരുന്നു മേൽ പ്രതിപാദിച്ച വാംഖഡെയിൽ ആദ്യമായി നടന്ന ടെസ്റ്റിലെ ചുംബന സംഭവും ബ്രിജേഷിൻ്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനവും നടന്നത് .
1975 ലെ ആദ്യ ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷയും വേഗത്തിൽ റൺസ് നേടാനുള്ള ബ്രിജേഷിലായിരുന്നു .എന്നാൽ ഇന്ത്യയുടെ 3 മത്സരങ്ങളിലും കളിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല .ശേഷം നടന്ന ന്യൂസിലാൻഡിനെതിരെ ബേസിൻ റിസർവിൽ നടന്ന ടെസ്റ്റിൽ റിച്ചാർഡ് ഹാഡ്ലി 11 വിക്കറ്റുകളുമായി നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യ 220 നും 81 റൺസിനും ഓൾഔട്ടായി ഇന്നിങ്സ് തോൽവി നേരിട്ട ആദ്യ മത്സരത്തിൽ ഇന്ത്യക്കു വേണ്ടി അർദ്ധസെഞ്ച്വറി നേടിയത് പട്ടേൽ മാത്രമായിരുന്നു.
ആ പ്രകടനം അദ്ദേഹത്തെ വിൻഡീസ് ടൂറിലും ടീമിലെത്തിക്കുന്നു. ആദ്യ ടെസ്റ്റ് ഇന്ത്യ തോറ്റതോടെ രണ്ടാം ടെസ്റ്റിൽ ബ്രിജേഷിന് സ്ഥാനം കിട്ടി. വിൻഡീസിനെ ബിഷൻ സിംഗ് ബേദിയുടെ ടീം 241 റൺസ് പുറത്താക്കിയതോടെ ഒരു ഇന്ത്യൻ വിജയം മണത്തു .അഞ്ചാം വിക്കറ്റിൽ ഗവാസ്കർനോടൊപ്പം പട്ടേൽ സൃഷ്ടിച്ചത് 204 റൺസിന് കൂട്ടുകെട്ടായിരുന്നു .ഹോൾഡിങ് റോബർട്സ് ജൂലിയൻ മാർക്കെതിരെ പടപൊരുതി പട്ടേൽ ആ മത്സരത്തിൽ പുറത്താകാതെ നേടിയത് 115 റൺസ് ആയിരുന്നു .

390 മിനുട്ട് നീണ്ടുനിന്ന മനോഹരമായ ഇന്നിങ്ങ്സിൽ 10 ഫോറുകൾ അടക്കം പട്ടേൽ നേടിയത് കരിയറിലെ ഒരേ ഒരു സെഞ്ചുറി ആയിരുന്നു. ഇന്ത്യ ആ ടെസ്റ്റ് ജയിക്കേണ്ടത് ആയിരുന്നു എന്നാൽ ക്ലൈവ് ലോയ്ഡ് നൽകിയ കാച്ച് സോൾക്കറും ബ്രിജേഷ് പട്ടേലും കൂട്ടിയിടിച്ചു നഷ്ടപ്പെട്ടതോടെ മത്സരം സമനിലയിൽ ആയിപോയി.
മൂന്നാം ടെസ്റ്റിൽ ആയിരുന്നു ഇന്ത്യയുടെ ചരിത്രപരമായ 443 ചെയ്സിംഗ് നടന്നത്. 336 ൽ നിൽക്കെ അഞ്ചാമനായി വന്ന ബ്രിജേഷ് വളരെ പെട്ടെന്ന് നേടിയ 49 റൺസ് വളരെ നിർണായകമയി . ആ ടെസ്റ്റ് ജയത്തെ സുനിൽ ഗാവസ്കർ വിശേഷിപ്പിച്ചത് “India’s Greatest Test Victory ” എന്നായിരുന്നു .
തോൽവി നിരാശപൂണ്ട പ്രതികാരദാഹം പൂണ്ട ലോയ്ഡ് സ്പിന്നർമാരെ ഒഴിവാക്കി പേസർമാരെ കുത്തിനിറച്ച് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ തലയാണ് ലക്ഷ്യംവെച്ചത് .ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സംരക്ഷിക്കുന്നതിനുവേണ്ടി ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി ഇന്ത്യ 6 ന് 306 ൽ ഡിക്ലയർ ചെയ്തു. രണ്ടാമിന്നിംഗ്സിൽ ഇന്ത്യൻ നിരയിൽ 5 പേർ ബാറ്റ് ചെയ്തില്ല. ബാറ്റ് സ്മാൻമാരെ കൊലക്ക് കൊടുക്കാതിരിക്കാൻ 97 ന് 5 എന്ന നിലയിൽ ബേദി ഇന്നിങ്സ് ഡിക്ളയർ ചെയ്തു . പലർക്കും പരിക്കേറ്റ മാച്ചിൽ ഹോൾഡറിൻ്റെ പന്തിൽ ബ്രിജേഷിൻ്റെ മേൽച്ചുണ്ട് തകർന്നു . 11 വിക്കറ്റുകൾ മാത്രം നഷ്ടപ്പെട്ടിട്ടും ഇന്ത്യ 10 വിക്കറ്റിന് തോറ്റു എന്നത് ടെസ്റ്റ് ചരിത്രത്തിലെ വിൻഡീസിൻ്റെ മാന്യതക്ക് ഒരു നാണക്കേട് കൂടിയാണ് നൽകിയത് .

പിന്നീട് ന്യൂസിലാൻഡ് ഇന്ത്യൻ പര്യടനത്തിന് വന്നപ്പോൾ 121 പന്തിൽ 11 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം ബ്രിജേഷ് നേടിയ 82 പ്രകടനം ഏകദിനക്രിക്കറ്റിനെ പോലും വെല്ലുന്നതായിരുന്നു. ഇന്ത്യ ആ പരമ്പര 2-0ന് ജയിക്കുകയുണ്ടായി .
തുടർന്നായിരുന്നു ടോണി ഗ്രെഗ് നയിച്ച ഇംഗ്ലീഷ് പടയുടെ ഇന്ത്യൻ പര്യടനം .ഇന്ത്യ 3.1 ന് തോറ്റ സീരീസിൽ ആദ്യ ടെസ്റ്റിൽ കൊൽക്കത്തയിൽ 163 പന്തിൽ 56 റൺസെടുത്ത പട്ടേൽ മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ അരധസെഞ്ചുറി നേടിയത് . അവസാന ടെസ്റ്റിൽ ബോംബെയിൽ 16 ഫോറുകൾ സഹിതം 111 പന്തിൽ നേടിയ 83 റൺസും പട്ടേലിനെ ശ്രദ്ധാകേന്ദ്രമാക്കി .പിന്നീടുള്ള ആസ്ട്രേലിയൻ ടൂറിൽ രണ്ട് ടെസ്റ്റിലും പരാജയമായതോടെ ബ്രിജേഷിൻ്റെ ടെസ്റ്റ് കരിയർ അവസാനിച്ചു.

21 ടെസ്റ്റിൽ 29 ശരാശരി ൽ 972 റൺസ് ,10 ഏകദിന മത്സരങ്ങളിൽ 243 റൺസ്.ബ്രിജേഷ് പട്ടേൽ ഒരിക്കലും തൻ്റെ പ്രതിഭയോട് നീതി പുലർത്തിയില്ല എന്നു തന്നെ പറയേണ്ടി വരും .അല്ലെങ്കിൽ അദ്ദേഹത്തിൻറെ അന്താരാഷ്ട്ര കരിയർ വളരെ നിർഭാഗ്യകരമായിരുന്നു . അപ്പോഴും ബ്രിജേഷ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവ് തന്നെയായിരുന്നു .അവസാന ടെസ്റ്റ് മത്സരം കളിച്ച തൊട്ടടുത്ത വര്ഷം അദ്ദേഹം ഫസ്റ്റ് ക്ലാസിൽ നേടിയത് 6 സെഞ്ച്വറികളടക്കം 73.5 ശരാശരിൽ 1029 റൺസ് ആയിരുന്നു .
റൂസി മോഡി 1944- 45ൽ നേടിയ സെഞ്ചുറി റെക്കോർഡിനൊപ്പം ബ്രിജേഷ് എത്തി .പിന്നീട് ആ റെക്കോർഡിനൊപ്പം പലരും എത്തിയെങ്കിലും 1999 – 00 ൽ വിവിഎസ് ലക്ഷ്മൺ 8 സെഞ്ചറി അടിച്ചപ്പേഴാണ് നേട്ടം മറികടക്കപ്പെട്ടത് . 1987 88 വരെ ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ കളിച്ച ബ്രിജേഷ് ഒരിക്കൽപോലും ഫോം ഔട്ട് ആകാത്ത ഒരു ബാറ്റ്സ്മാനായിരുന്നു .അവസാനത്തെ രണ്ടു സീസണുകളിൽ പോലും അദ്ദേഹം കാഴ്ചവച്ചത് അസാമാന്യ പ്രകടമായിരുന്നു .
അവസാന സീസണിൽ. 3 സെഞ്ചുറികളടക്കം 74 ശരാശരിയിൽ 593 നേടിയ അദ്ദേഹം അവസാന സീസണിന് തൊട്ടുമുമ്പ് നേടിയത് 611 റൺസ് അതും 87.28 ശരാശരിയിൽ .തൻറെ അവസാന മാച്ചിൽ രഞ്ജി പ്രീ ക്വാർട്ടർ മത്സരത്തിൽ ബോംബെക്കെതിരെ കർണാടക 12 റൺസിന് ലീഡ് വീട് വഴങ്ങി പുറത്തായ മത്സരത്തിൽ അദ്ദേഹം നേടി സെഞ്ചുറിക്ക് 9 റൺസ് അകലെ ആയിരുന്നു പട്ടേൽ പുറത്തായത് .
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46 റൺസ് ശരാശരിയിൽ 11,911 റൺസിൻ്റെ റൺമല തീർത്ത ബ്രിജേഷിന് 35 സെഞ്ചുറികൾ സ്വന്തമായുണ്ട്. രഞ്ജി ട്രോഫിയുടെ കാര്യത്തിലാണെങ്കിൽ അദ്ദേഹം നേടിയത് 26 സെഞ്ച്വറികളടക്കം 7126 റൺസ് .അതും 57 എന്ന അക്കാലത്തെ സ്വപ്ന സമാനമായ ശരാശരിയിൽ . വിരമിക്കുമ്പോൾ ഏറ്റവും കൂടുതൽ റൺസ് ,ഏറ്റവും കൂടുതൽ സെഞ്ചുറി എന്നിങ്ങനെ എല്ലാ റെക്കോർഡുകളും ബ്രിജേഷിൻ്റെ സ്വന്തം ആയിരുന്നു. പിന്നീടാണ് വസിം ജാഫർ റെക്കോർഡുകൾ മറി കടന്നത് .
വിരമിച്ച ശേഷം കർണാടകയുടെ സെക്രട്ടറിയായ അദ്ദേഹം 2009 നടത്തിയ കെ പി എൽ വൻവിജയമായിരുന്നു .കുംബ്ളെ ,ശ്രീനാഥ് തുടങ്ങിയവരുടെ എതിർപ്പ് ഉണ്ടായിട്ട് പോലും അദ്ദേഹം വളരെ നല്ല രീതിയിൽ ടൂർണമെൻ്റ് സംഘടിപ്പിച്ചു. IPL ൽ RCB യുടെ CEO ആയി പ്രവർത്തിച്ച അദ്ദേഹം നിലവിലെ IPL ചെയർമാൻ എന്ന രീതിയിൽ സംഘാടന മികവ് തെളിയിച്ചു . മകൻ ഉദിത്ത് U- 19 ടൂർണമെൻ്റുകളിൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട് .

ഇന്ത്യൻ ക്രിക്കറ്റിലെ എതിരാളികളില്ലാത്ത വൻ ശക്തികളായ മുംബൈയ്ക്കൊപ്പം നിൽക്കാവുന്ന ഒരു ടീം ആക്കി കർണാടകയെ മാറ്റിയതിൽ നിർണായക പങ്കു വഹിച്ചു എന്നതു തന്നെയാണ് അദ്ദേഹത്തിൻറെ പ്രസക്തി. മികച്ച ഫീൽഡർ കൂടിയായ അദ്ദേഹത്തെ ഏകനാഥ് സർക്കാർ വിശേഷിപ്പിച്ചത് കവറിൽ ഏറ്റവും മികച്ച ഫീൽഡർ എന്നായിരുന്നു. ഗാവസ്കറും വിശ്വനാഥും ഒക്കെ നിറഞ്ഞു നിന്ന സമയത്ത് അവരെപ്പോലെ തന്നെ മികച്ച ടെക്നിക്കും ബാറ്റിംഗ് മികവും ഒക്കെ ഉണ്ടായിട്ടും പട്ടേലിനെ കരിയറിന് സംഭവിച്ച വീഴ്ച വളരെ നിരാശാജനകമായിരുന്നു .

ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞത് 20 സെഞ്ച്വറികളും 7000 റൺസും നേടേണ്ട ആളാണ് 1000 റൺസ് പോലും തിരക്കാതെ പോയതെങ്കിലും കർണാടക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ ദ്രാവിഡും വിശ്വനാഥ് ഒപ്പം നിലനിൽക്കുന്നു എന്നത് തന്നെയാണ് ബിജേഷ് പട്ടേൽ എന്ന ബാറ്റ്സ്മാൻ്റെ മൂല്യം വിളിച്ചോതുന്നത് .

………… ഇക്കഴിഞ്ഞ November 24 ന് ആയിരുന്നു ബ്രിജേഷ് പട്ടേലിൻ്റെ ജൻമദിനം ….