Connect with us

Cricket

പട്ടേലിന്റെ ആ ആത്മധൈര്യത്തെ ഇന്ത്യക്കാർ മാത്രമല്ല ,ഇംഗ്ലണ്ട് കളിക്കാരും കൈയ്യടി നൽകിയാണ് അഭിനന്ദിച്ചത്

18 വർഷമായി ദേശീയ കുപ്പായത്തിൽ വന്നു പോയുമിരുന്ന ഇന്ത്യൻ ക്രിക്കറ്റിലെ നിത്യയൗവനം പടിയിറങ്ങുമ്പോൾ ഓർമ്മ വരുന്നത് അദ്ദേഹത്തിൻ്റെ ഇംഗ്ളണ്ടിനെതിരായ

 74 total views,  2 views today

Published

on

Dhanesh Damodaran

18 വർഷമായി ദേശീയ കുപ്പായത്തിൽ വന്നു പോയുമിരുന്ന ഇന്ത്യൻ ക്രിക്കറ്റിലെ നിത്യയൗവനം പടിയിറങ്ങുമ്പോൾ ഓർമ്മ വരുന്നത് അദ്ദേഹത്തിൻ്റെ ഇംഗ്ളണ്ടിനെതിരായ സംഭവബഹുലമായ ടെസ്റ്റ് അരങ്ങേറ്റം തന്നെയാണ് .

ഇന്ത്യൻക്രിക്കറ്റിലെ നിത്യയൗവനത്തിന്റെ സമ്മർദ്ദം അതിജീവിച്ച ടെസ്റ്റ്അരങ്ങേറ്റം

തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ പൂജ്യവും രണ്ടാമിന്നിങ്സിൽ 19 ഉം റൺ നേടിയ ഒരാൾ ആ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിയോളം എത്തിയ സെഞ്ചുറിയേയും മറ്റൊരു സെഞ്ചുറിയേയും രണ്ട് 90 കളയും മറി കടന്ന് ശ്രദ്ധാകേന്ദ്രമാകുക എന്നത് അവിശ്വസനീയമായി തോന്നാം .ഇത് കേട്ടാൽ പലരും കരുതുക ബാളിങ്ങി്ലോ ഫീൽഡിങ്ങിലോ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ മികവ് കാണിച്ചതു കൊണ്ടാകാം ഇത് സംഭവിച്ചിരിക്കാൻ സാധ്യത എന്ന് പറഞ്ഞാൽ സ്വാഭാവികം മാത്രം .എന്നാൽ വെറും ബാറ്റിങ്ങ് പ്രകടനം കൊണ്ട് മാത്രമാണ് അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത് എന്ന് അറിയുമ്പോൾ കൗതുകം തോന്നിയേക്കാം .ഈ കൊച്ചു പ്രകടനം നടത്തി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത് ഒരു കൊച്ചു മനുഷ്യൻ കൂടിയാണെന്നറിയുമ്പോൾ കൗതുകം ഇരട്ടിച്ചേക്കാം .

Parthiv Patel announces retirement from all formats of the gameഅതെ . അങ്ങനെയും സംഭവിച്ചിട്ടുണ്ട് ,ഏറെ കഥകൾ പറയാനുള്ള ടെസ്റ്റ് ചരിത്രത്തിന്റെ ഏടുകളിലൊരു പ്രാവശ്യം .2002 ലെ ഒരു വേനൽക്കാലത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ അത്ഭുതങ്ങൾ കാണിക്കാതെ ,സാധാരണ പോലെ ഇന്ത്യ ആദ്യ ടെസ്റ്റ് തോറ്റിട്ടു തന്നെ തുടങ്ങി .ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് 4 മം ഇന്നിങ്ങ്സിൽ അജിത് അഗാർക്കർ നേടിയ സെഞ്ചുറി മാത്രമായിരുന്നു .മാനം രക്ഷിക്കാനിറങ്ങിയ രണ്ടാം ടെസ്റ്റിലെ അദ്യ ഇന്നിങ്സിൽ സേവാഗ് മനോഹരമായി ഒരു സെഞ്ചുറി നേടിയെങ്കിലും മധ്യനിര തീർത്തും പരാജയപ്പേട്ടതോടെ ഇന്ത്യ 357 ന് പുറത്തായി .കഥാനായകനായ അരങ്ങേറ്റക്കാരൻ പുജ്യത്തിനാണ് പുറത്തായത്

Former India wicketkeeper Parthiv Patel retires from all forms of cricketമറുപടിയിൽ നായകൻ മൈക്കൽ വോഗന്റെ ആജ്ജ്വലമായ 197 റൺസിന്റേയും ക്രെയ്ഗ് വൈറ്റിന്റെ 94 റൺസിറേയും പിൻബലത്തിൽ 617 റൺസിലെത്തി .ലീഡ് 260 റൺ .രണ്ടാമിന്നിങ്സിൽ സേവാഗ് പൂജ്യത്തിനും വസിം ജാഫർ 5 നും പുറത്തായപ്പോൾ ഇന്ത്യ 11/2 എന്ന നിലയിൽ തകർന്നെങ്കിലും ത്രിമൂർത്തികളായ ദ്രാവിഡ് 115 ഉം സച്ചിൻ 92 ഉം ഗാംഗുലി 99 ഉം നേടി ഇനിങ്സിനെ തകർച്ചയിൽ നിന്നും രക്ഷിച്ചു .എന്നാൽ അവസാന സെഷൻ തുടങ്ങുന്നതന് മുൻപ് 8 വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ഇന്ത്യക്ക് 100 റൺ മാത്രമായിരുന്നു ലീഡ് .അതോടെ രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ പരാജയം ഉറച്ചു .പിന്നീടാണ് ആ ടെസ്റ്റിലെ നിർണായക നിമിഷങ്ങൾ സംഭവിച്ചത് .തന്റെ ആദ്യ ടെസ്റ്റിലെ രണ്ടാമിന്നിങ്സി നിറങ്ങിയ 17 കാരൻ ഗുജറാത്ത് പയ്യനും വിക്കറ്റ് കീപ്പറുമായ പാർത്ഥിവ് പട്ടേലിനൊപ്പം എത്തിയത് വാലറ്റക്കാരൻ സഹീർ ഖാൻ .അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പേസർമാരായ ഹൊഗ്ഗർഡ് ,ഫ്ളിന്റോഫ് ,ഹാർമിസൺ ,ഡൊമിനിക് കോർക്ക് എന്നിവർക്കെതിരെ പിടിച്ചു നിൽക്കുക എന്നത് ദുഷ്കരം തന്നെയായാരുന്നു .

Parthiv Patel retires from all forms of cricket - Rediff Cricketകാഴ്ചയിൽ ഒരു ചെറിയ കുട്ടിയെ പോലെ തോന്നിച്ച പാർത്ഥിവിനെ ഇംഗ്ലീഷ് ബൗളർമാർ നിരന്തരം സ്ളെഡ്ജ് ചെയ്യാൻ തുടങ്ങി .എന്നാൽ പയ്യൻ ഉറച്ചു നിന്നു .ഇരുവരും 15 ഓവറുകൾ പാറ പോലെ പിടിച്ച് നിന്നു .മാൻഡേറ്ററി 20 ഓവർ തുടങ്ങിയപ്പോൾ തന്നെ ഇംഗ്ലണ്ട് സമനിലക്ക് സമ്മതിച്ചു .84 മിനിറ്റും 60 പന്തും നീണ്ട നിമിഷങ്ങളിൽ പാർത്ഥിവ് ഒരു ബൗണ്ടറിയുമായി 19 റണ്ണുമായി പുറത്താകാതെ നിന്നപ്പോൾ 40 പന്ത് നേരിട്ട സഹീർ 14 റൺസെടുത്ത് ഒപ്പം നിന്നു .കളി നിർത്തിയപ്പോൾ ഇന്ത്യ 424/8 എന്ന നിലയിലായിരുന്നു .5 അടി 3 ഇഞ്ചുകാരനായ പട്ടേലിന്റെ ആത്മധൈര്യത്തെ ഇന്ത്യക്കാർ മാത്രമല്ല ,ഇംഗ്ലണ്ട് കളിക്കാരും കൈയ്യടി നൽകിയാണ് അഭിനന്ദിച്ചത് .അടുത്ത ടെസ്റ്റ് ജയിച് പരമ്പര ഇന്ത്യ സമനില നേടിയതോടെയാണ് ആ ഇന്നിങ്ങ്സിന് കൂടുതൽ മഹത്വം കൈവന്നത് .പാർത്ഥിവിന്റെ പോരാട്ടം പരമ്പരയുടെ ഗതി തന്നെയാണ് മാറ്റിയത് .

Parthiv Patel Announces Retirement From All Forms Of Cricket | Sportsഗാംഗുലിയുടെ നായകത്വത്തിൽ 17 മം വയസിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ആയിരുന്നു അദ്ദേഹം .കൂടതെ ഇന്ത്യയുടെ പ്രായം കുറഞ്ഞ 4 മത്തെ അരങ്ങേറ്റക്കാരനും .ഇന്നത്തെ ഇന്ത്യൻ ടീമിലോ ഇംഗ്ലണ്ട് ടീമിലോ ഉള്ള ഒരാൾ പോലും അന്ന് അരങ്ങേറിയിട്ടില്ല എന്നതും ഒരു കൗതുകം. ഇന്നത്തെ ഇംഗ്ലണ്ട് ടീമിലുള്ള ആൻഡേഴ്സൺ വരെ അരങ്ങേറ്റം കുറിച്ചത് പാർത്ഥിവിന്റ അരങ്ങേറ്റം നടന്ന് 4 മാസം കഴിഞ്ഞിട്ടായിരുന്നു .2003 ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും ദ്രാവിഡ് കീപ്പർ ആയതിനാൽ ഒരു മത്സരം പോലും കളിക്കാനായില്ല .ജൂനിയർ ലോകകപ്പ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ പാർത്ഥിവിന് ഏറെ ദീർഘമായ കരിയർ എല്ലാവരും പ്രവചിച്ചെങ്കിലും അദ്ദേഹത്തിന് 3 വർഷത്തിന് ശേഷം അരങ്ങേറിയ ധോണി എന്ന ഇതിഹാസം വലിയ വിലങ്ങു തടിയായി .എന്നാൽ 2002 ൽ അരങ്ങേറി 18 വർഷം പിന്നിട്ട സമയത്തും അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് ഒരു വിളി എന്നും പ്രതീക്ഷിച്ചിരുന്നു .

Mumbai Indians rope in Parthiv Patel as talent scout- The New Indian Expressഫസ്റ്റ് ക്ലാസിൽ തുടർച്ചയായ 5 ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഏക ഇന്ത്യക്കാരനായ പാർത്ഥിവ് IPL ൽ 6 ടീമുകൾക്കു വേണ്ടി കളിച്ച ആദ്യ കളിക്കാരനുമാണ് .കഴിഞ്ഞ 18 വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ ,ഇന്ത്യൻ ടീമിൽ വന്നും പോയുമിരിക്കുന്ന പാർത്ഥിവിനെ ഓർക്കുമ്പോൾ ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകളിൽ അലയടിക്കുന്നത് 2002 ലെ ആ രണ്ടാം ടെസ്റ്റിലെ അരങ്ങേറ്റ പ്രകടനം തന്നെയാണ്

 75 total views,  3 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement