fbpx
Connect with us

Cricket

നെയ്റോബിയിലെ ട്രയാംഗുലർ സീരീസ് ടൂർണമെൻ്റിൽ ഒരു പ്ളക്കാർഡുമായി നിന്ന ആ ക്രിക്കറ്റ് ആരാധകനെ നിങ്ങൾക്ക് വേണമെങ്കിൽ പരിഹസിക്കാം

” Yousuf Pathan ,The Greatest odi player after Legend Sachin Tendulkar ”
നെയ്റോബിയിലെ ട്രയാംഗുലർ സീരീസ് ടൂർണമെൻ്റിൽ ഒരു പ്ളക്കാർഡുമായി നിന്ന ആ ക്രിക്കറ്റ് ആരാധകനെ

 207 total views

Published

on

Dhanesh Damodaran

” Yousuf Pathan ,The Greatest odi player after Legend Sachin Tendulkar ”
നെയ്റോബിയിലെ ട്രയാംഗുലർ സീരീസ് ടൂർണമെൻ്റിൽ ഒരു പ്ളക്കാർഡുമായി നിന്ന ആ ക്രിക്കറ്റ് ആരാധകനെ നിങ്ങൾക്ക് പരിഹസിക്കാം .ബുദ്ധിയില്ലാത്തവനായി കണക്കാക്കാം .പക്ഷെ യൂസഫ് എന്ന ഹാർഡ് ഹിറ്ററുടെ ചില അമാനുഷിക പ്രകടനങ്ങൾ നേരിട്ടു കണ്ട ഒരാൾക്ക് സച്ചിനോളം പ്രതിഭയുണ്ടെന്ന് തോന്നിയില്ലങ്കിലും അയാളിൽ ഒരു ജയസൂര്യയെ ,ഗിൽക്രിസ്റ്റിനെ ,സേവാഗിനെ കണ്ടിട്ടുണ്ടെങ്കിൽ അതിനെ ഒരു തരത്തിലും കുറ്റം പറയാനാകില്ല .

പത്താൻ്റെ അത്രയും പ്രഹര ശേഷി മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനിലും കാണാത്തത് കൊണ്ട് തന്നെയാകാം അയാളെ ആരാധകർ അതിരറ്റു സ്നേഹിച്ചത് .വീരേന്ദർ സെവാഗ് ഫോറുകളുടെ പ്രണയിച്ചപ്പോൾ പത്താന് ആത്മനിർവൃതി തീർത്തത് സിക്സർ മഴ പെയ്യിക്കുന്നതിലൂടെയായിരുന്നു .
ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഉപയോഗപ്പെടുത്താത്ത ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് ചോദിച്ചാൽ പലരും യൂസഫ് പത്താൻ എന്ന ബറോഡക്കാരനിലേക്ക് പോകുന്നത് സ്വാഭാവികം
37 പന്തിൽ ഒരു IPL സെഞ്ചുറി ,40 പന്തിൽ List A സെഞ്ചുറി ,51 പന്തിൽ ഒരു ഫസ്റ്റ് ക്ലാസ് സെഞ്ചുറി .തൊട്ടടുത്തു പോലും മറ്റൊരു ഇന്ത്യക്കാരനും അടുത്തു പോലും എത്താത്രയും മികച്ച പ്രഹര ശേഷി .

Dream11 Team Prediction Baroda vs Maharashtra Fantasy Cricket, Captain And  Vice Captain For Today Group A, Super League, Syed Mushtaq Ali Trophy 2019  Between BRD vs MAH at CB Patel International Cricket

അപാര ഫോമിലിരിക്കെ നേരിടുന്ന എല്ലാ പന്തുകളും സിക്സർ പറത്തുമെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്ന പത്താൻ ബാറ്റ് ചെയ്തിരുന്നത് .ഒരു പക്ഷെ ഇന്ത്യൻ ക്രിക്കറ്റിൽ ക്രീസിലെത്തി ,തുടക്കത്തിലേ തന്നെ തുടർച്ചയായി സിക്സറുകൾ പറത്തുവാനുള്ള മികവ് യൂസഫിനോളം മറ്റാർക്കുമുണ്ടായില്ല എന്നു തന്നെ പറയാം .കൂടാതെ ഓഫ് സ്പിൻ എറിഞ്ഞ് വിക്കറ്റുകൾ വീഴ്ത്താനുള്ള അധിക മികവും അയാളെ ലോകത്തിലെ ഏത് പരിമിത ഓവർ ടീമിലും സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ള ഓൾറൗണ്ട് മികവ് തന്നെയായിരുന്നു.

എന്നാൽ പൊൻമുട്ടയിടുന്ന താറാവിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അറിയാതെ പോയ ഇന്ത്യൻ ക്രിക്കറ്റ് അയാൾക്ക് കല്പിച്ചു നൽകിയത് 5 വർഷത്തെ ഇൻ്റർനാഷണൽ ക്രിക്കറ്റ് മാത്രം .
പല ക്രിക്കറ്റർമാർക്കും സംഭവിച്ച തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കരിയർ ദീർഘിപ്പിക്കുവാൻ പറ്റാത്ത അവസ്ഥയായിരുന്നു പത്താൻ്റതും.

കൂറ്റനടി തീർക്കുന്നതിലുള്ള അയാളുടെ പ്രതിഭയിൽ ആർക്കും ലവലേശം സംശയമുണ്ടായിരുന്നില്ല .സമ്മർദ്ദ ഘട്ടത്തിൽ എതിർ പാളയത്തിലേക്ക് ഇടതടവില്ലാതെ ആക്രമണം നയിക്കുന്ന യൂസഫ് പത്താൻ്റെത് ഇന്ത്യൻ ക്രിക്കറ്റിലെ വേറിട്ട മുഖവുമായിരുന്നു .എന്നിട്ടും പക്ഷെ 5 ലും 6 ലും 7 ലും ഇറങ്ങി 57 ഏകദിനങ്ങളിൽ 810 റൺസുമായി പടിയിറങ്ങിയതിന് കാലഘട്ടത്തെ ശപിക്കാം .
മറ്റേത് ടീമുകളും ബൗളർമാരുടെ മനോവീര്യം തകർക്കുന്ന ഒരു ഹാർഡ് ഹിറ്ററെ ടോപ് ഓർഡറിൽ നിരന്തരം പരീക്ഷിക്കുമായിരുന്നു .ഒരു ജയസൂര്യയും ഗിൽക്രിസ്റ്റുമൊക്കെ ആകാനുള്ള ശൈലി യൂസഫിലുമുണ്ടായിരുന്നു . 33 ഏകദിന വിക്കറ്റുകളും സമ്പാദ്യമുള്ള ഒരാൾക്ക് ഏറെ മുന്നേറാനുമുണ്ടായിരുന്നു .പക്ഷെ സേവാഗ് ,സച്ചിൻ ,ഗംഭീർ ,കോലി ,യുവരാജ് ,റെയ്ന ,ധോണി മാർ അണിനിരക്കുന്ന ഒരു ബാറ്റിങ്ങ് പൊസിഷനിൽ ഒരു മാറ്റം വരുത്താൻ ഒരു നായകനും ടീമും തയ്യാറാകില്ല എന്നത് പകൽ പോലെ സത്യം .
നിരന്തരം ലോവർ ഓർഡറിൽ ഇറങ്ങുന്ന ഒരാൾക്ക് നൽകാൻ കഴിയുന്ന സംഭാവനകൾക്കുള്ള പരിമിതി ,അതു തന്നെയായിരുന്നു പത്താൻ്റെ കരിയറിലും സംഭവിച്ചത് .പത്താൻ്റെ കാലഘട്ടത്തിൽ ഒരാളെ മാറ്റി നിർത്തി അദ്ദേഹത്തിന് അവസരം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.

Advertisement

സമ്മർദ്ദ ഘട്ടങ്ങളിൽ ,ടീം തകർന്നു നിൽക്കുമ്പോൾ മികച്ച ബൗളിങ് നിരക്കെതിരെ കടന്നാക്രമണങ്ങൾ നടത്തുന്നതിൽ യൂസഫ് കാണിച്ച പാടവം അതിശയകരമായിരുന്നു . വളരെ ചുരുങ്ങിയ മത്സരങ്ങൾ മാത്രം കളിച്ച് ഇത്രയേറെ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടും, എവിടെയുമെത്താൻ പറ്റിയില്ലെങ്കിലും യൂസഫ് സമ്മാനിച്ച കുറെ നിമിഷങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ പറ്റില്ല .
യൂസഫിൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ തുടങ്ങുന്നു ആ വ്യത്യസ്ത.2007 ൽ T20 ലോകകപ്പിൽ ഫൈനൽ മത്സരത്തിൽ വാണ്ടറേഴ്സിൽ പാകിസ്ഥനെതിരെ അരങ്ങേറിയപ്പോൾ അത് ഒരു ICC ടൂർണമെൻ്റിൻ്റെ ഫൈനലിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അപൂർവതയായി .ആ മാച്ചിൽ പരിക്കേറ്റ സേവാഗിന് പകരമിറങ്ങി സേവാഗിൻ്റെ അതേ ശൈലി തന്നെയാണ് തൻ്റേതെന്ന് വിളിച്ചു പറഞ്ഞ പ്രകടനമായിരുന്നു അയാൾ കാണിച്ചത് .

ആ കാലത്തെ ഏറ്റവും മികച്ച പേസ് ബൗളറായ മുഹമ്മദ് ആസിഫിനെതിരെ നേടിയ സിക്സർ അടക്കം 8 പന്തിൽ 15 റൺസുമായി മടങ്ങുന്നതിനിടെ എതിരാളികളെ പരിഭ്രാന്തിയിലാക്കാൻ ആ ബറോഡ ക്കാരന് പറ്റിയിരുന്നു .പിന്നീടൊരിക്കലും ഓപ്പണിങ് പൊസിഷനിൽ ഇറങ്ങാൻ പത്താന് ഭാഗ്യം ലഭിച്ചില്ല .ഇപ്പഴും തോന്നാറുണ്ട് പത്താന് പിന്നീടും അത്തരം അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ അയാളുടെ കരിയർ തന്നെ മാറി മറിഞ്ഞേനെ എന്ന് .
2008 ൽ കരുത്തൻമാർ അണി നിരന്ന A ടീമുകളുടെ ഒരു മാച്ചിൽ ആണ് യൂസഫിൻ്റെ കരുത്തും മനസ്സാന്നിധ്യവും ക്രിക്കറ്റ് പ്രേമികൾ ആദ്യം കണ്ടത് .12 ഓവറിൽ 66 റൺസിന് 5 വിക്കറ്റുകൾ. വീണവരാകട്ടെ ഉത്തപ്പ ,ബദരീനാഥ് ,ദിനേശ് കാർത്തിക് ,റെയ്ന ,രോഹിത് ശർമ്മ എന്നിവരടങ്ങുന്ന ടീം 40 ഓവർ പോലും തികക്കാതെ കൂടാരം കയറുമെന്ന് ഉറപ്പിച്ച നിമിഷങ്ങൾ.
പക്ഷെ ഇന്ത്യ A ടീം 50 ഓവറും ബാറ്റ് ചെയ്തു .നേടിയതാകട്ടെ 8 വിക്കറ്റിന് 305 എന്ന കൂറ്റൻ സ്കോറും .പകുതിയോളം റൺസും വന്നത് ഒരൊറ്റ ബാറ്റിൽ നിന്ന് .123 പന്തിൽ 9 ഫോറുകൾ ,9 സിക്സറുകൾ അടക്കം 148 റൺസ് .50 ഓവറിലെ അവസാന പന്തിൽ ഔട്ടാകുമ്പോഴേക്കും യൂസഫ് പത്താൻ എന്ന ഹാർഡ് ഹിറ്റർ ഇന്ത്യയിലുടനീളം തരംഗമായി.5 വിക്കറ്റ് നഷ്ടമായ ശേഷം 239 റൺസ് നേടി എന്നതു മാത്രമല്ല ടീമിന് പിന്നീട് നഷ്ടപ്പെട്ടത് രണ്ടേ രണ്ട് വിക്കറ്റുകൾ മാത്രമായിരുന്നു. ആ മത്സരം ഇന്ത്യൻ A ടീം ജയിച്ചത് 81 റൺസിന് .

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആദ്യ നാളുകൾ പത്താൻ്റെ സുവരണ നാളുകളായിരുന്നു .രാജസ്ഥാൻ റോയൽസ് ആദ്യ എഡിഷനിൽ ചാംപ്യൻമാരായത് യൂസഫിൻ്റെ ചിറകിലേറിയായിരുന്നു .16 മാച്ചുകളിൽ 31 ശരാശരിയിൽ 4 ഫിഫ്റ്റികൾ അടക്കം നേടിയ 435 റൺസിനേക്കാൾ വിലയുണ്ടായിരുന്നു അയാളുടെ 180 നടുത്ത പ്രഹര ശേഷിക്ക് .ഫൈനലിൽ ധോണിയുടെ ചെന്നൈക്ക് തലവേദന സൃഷ്ടിച്ച 39 പന്തിൽ നേടിയ 56 റൺസ് യൂസഫിനെ മാൻ ഓഫ് ദ മാച്ചിനും അർഹനാക്കി .
ആ മാൻ ഓഫ് ദ മാച്ചിലുമുണ്ട് ചരിത്രം .ഒരു വർഷം മുൻപ് ആദ്യ T 20 ലോകകപ്പ് ഫൈനലിൽ സഹോദരൻ ഇർഫാൻ മാൻ ഓഫ് ദ മാച്ചായപ്പോൾ T20 യുടെ ജാതകം തിരുത്തിയ IPL ൽ ബഹുമതി യൂസഫ് കൊണ്ടു പോയി .മക്കളുടെ 2 വിലോഭനീയ ബഹുമതികളും കൈയിൽ പിടിച്ച് സന്തോഷിക്കുന്ന പിതാവിൻ്റെ ചിരിക്കുന്ന മുഖം കണ്ടാൽ അഭിമാനവും അസൂയയും തോന്നുന്നത് സ്വാഭാവികം .

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എറ്റവും ഓർത്തിരിക്കുന്ന ഒരു മത്സരം നടന്നത് 2009 ലായിരുന്നു .ഒരു രാജ്യത്തെ 2 സഹോദരൻമാർ ചേർന്ന് ഇല്ലാതാക്കുകയായിരുന്നു അന്ന് .സ്കൂൾ മുറ്റത്തും പള്ളിപ്പറമ്പിലും തൊട്ടടുത്ത നാട്ടിലെ ക്രിക്കറ്റ് ടീമുകളെ നിലം തൊടാതെ പറത്തുന്ന കുട്ടികളെ ബറോഡക്കാർ വീണ്ടും കണ്ടു .172 റൺസ് ലക്ഷ്യം ഉയർത്തിയ ശ്രീലങ്കക്കെതിരെ 7 വിക്കറ്റിന് 115 ലെത്തിയ ഇന്ത്യയുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ഒരു വിജയ സാധ്യതയുണ്ടായിരുന്നില്ല .എന്നാൽ 25 പന്തിൽ 59 റൺ നേടിയ പത്താൻമാരുടെ കുട്ട് കെട്ട് ഇന്ത്യക്ക് അത്ഭുത വിജയം നേടിക്കൊടുക്കുമ്പോൾ പിന്നെയും 4 പന്തുകൾ ബാക്കിയുണ്ടായിരുന്നു .
2010 IPL ൽ ഒരിന്ത്യക്കാരന് സാധിക്കുമെന്ന് സങ്കല്പങ്ങളിൽ പോലും കരുതാത്ത ബ്രൂട്ടൽ ഹിറ്റിങ്ങ് ആയിരുന്നു മുംബൈ ഇന്ത്യൻസിനെതിരെ യൂസഫ് കാഴ്ച വെച്ചത് .9 ഫോറുകളും ,8 സിക്സറുകളും പകർന്നാടിയ ഇന്നിങ്സിൽ പത്താൻ സെഞ്ചുറിയിലെത്തിയത് വെറും 37 പന്തുകളിൽ നിന്നായിരുന്നു .മുംബൈയുടെ 212 റൺ ചേസ് വിജയിക്കാൻ പറ്റിയിരുന്നെങ്കിൽ ആ ഇന്നിങ്സ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടേനെ .

Advertisement

സമ്മർദ്ദ നിമിഷങ്ങളിൽ എന്നും കരുത്താർജ്ജിക്കുന്ന ശീലം പത്താന് കിട്ടിയത് ഒരു പക്ഷെ തൻ്റെ കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങളായേക്കാം .2010 ലെ ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണും വെസ്റ്റ് സോണും തമ്മിൽ നടന്ന മത്സരം ശ്രദ്ധിച്ചവർക്ക് മനസിലാകും ഒരു മത്സരത്തെ ഒറ്റക്ക് മാറ്റി മറിക്കാനുള്ള അയാളുടെ ശേഷി .ദിനേശ് കാർത്തിക്കിൻ്റെ 183 റൺ മികവിൽ ആദ്യ ഇന്നിങ്സിൽ 400 കടന്ന സൗത്ത് സോണിനെതിരെ വെസ്റ്റ് സോൺ പുറത്തായത് 251 റൺസിന് . യൂസഫ് പത്താൻ 76 പന്തിൽ 12 ഫോറും 5 സിക്സറുകളുമടക്കം 108 റൺസടിച്ചിട്ടും വെസ്റ്റ് തകർച്ചയിൽ നിന്നും കര കയറിയില്ല .
രണ്ടാം ഇന്നിങ്സിൽ കാർത്തിക്കിന് വീണ്ടും സെഞ്ചുറി .സൗത്ത് 386 ന് 9 ൽ ഡിക്ലയർ ചെയ്തപ്പോൾ വെസ്റ്റിന് ലക്ഷ്യം 536 റൺസ് .ലോക ക്രിക്കറ്റിൽ അന്നേ വരെ ഒരു ടീമിനും ഏഴയലത്തു പോലും എത്താൻ പറ്റാത്ത ഒരു സ്കോർ .
വൻ തോൽവി നേരിട്ട വെസ്റ്റിന് യൂസഫ് പത്താനിൽ മാത്രമായിരുന്നു ഒരു പ്രതീക്ഷ .ഒന്നാമിന്നിങ്സിൽ നിർത്തിയിടത്തു നിന്നും യൂസുഫ് തുടങ്ങി .പക്ഷെ അപ്പോഴേക്കും ടീമിന് 294 റൺസെടുക്കുന്നതിനിടെ 5 മുൻനിര വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു .അതൊന്നും പക്ഷെ തീയിൽ കുരുത്ത യൂസഫിനെ ബാധിച്ചേയിരുന്നില്ല .സെഞ്ചുറിയും കടന്ന് അയാൾ മുന്നോട്ട് പോയി .ഒടുവിൽ 7 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന് ജയം .
10 സിക്സറുകളും 19 ഫോറുകളും അലങ്കരിച്ച ഒരു ഇന്നിങ്സ് .190 പന്തിൽ 210 നോട്ടൗട്ട് .ഒരു ക്രിക്കറ്റർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു ഇന്നിങ്സ് എന് നിസംശയം പറയാം .
2010 ൽ ന്യൂസിലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലെ 4 ആം ഏകദിനത്തിൽ ബാംഗ്ളുരിൽ യൂസഫിൻ്റെ പാളയത്തിൽ പട നയിക്കുന്ന ശീലം വീണ്ടും കണ്ടു .സച്ചിനും സേവാഗും ധോണിയും വിശ്രമിച്ച പരമ്പരയിൽ ഗംഭീർ ആയിരുന്നു ക്യാപ്റ്റൻ .ജെയിംസ് ഫ്രാങ്ക്ളിൻ 69 പന്തിൽ പുറത്തായാതെ നേടിയ 98 റൺസിൻ്റെ ബലത്തിൽ ന്യൂസിലണ്ട് ഉയർത്തിയ 315 നെതിരെ 4 ന് 108 ,5ന് 188 എന്ന നിലയിൽ തകർന്നപ്പോൾ തോൽവി ഉറപ്പിച്ച ഇന്ത്യയെ പിന്നീടൊരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ സൗരഭ് തിവാരിയെ ഒരറ്റത്ത് നിർത്തി കളി ജയിപ്പിച്ചപ്പോൾ ഒരു ത്രില്ലർ കണ്ട ആവേശത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികൾ .
96 പന്തിൽ 7 ഫോർ ,7 സിക്സർ .123 നോട്ടൗട്ട് .പത്താൻ നിറഞ്ഞാടിയ ബാറ്റിങ്ങ് മെഗാഷോ യ്ക്ക് മുൻപ് പന്തെറിഞ്ഞ് 9 ഓവറിൽ 49 റൺസ് വഴങ്ങി 3 വിക്കറ്റും യുസുഫ് വീഴ്ത്തിയിരുന്നു .ആ പരമ്പര 5-0 നാണ് ഇന്ത്യ ജയിച്ചത് .
ന്യൂസിലണ്ട് പരമ്പരക്ക് ശേഷം നടന്ന സൗത്ത് ആഫ്രിക്കൻ ടൂറിലെ പത്താൻ്റെ പ്രകടനമായിക്കും ക്രിക്കറ്റ് പ്രേമികൾ ഏറ്റുമധികം ഓർക്കുന്നുണ്ടാവുക .സ്റ്റെയ്ൻ ടോട്സോബെ, മോർക്കൽ ,ബോത പടക്കെതിരെ അവരുടെ നാട്ടിലെ ആ പരമ്പരയിലെ 3 ആം ഏകദിനത്തിൽ 50 പന്തിൽ 59 റൺസുമായി ടീമിനെ വിജയിപ്പിച്ച പത്താൻ്റെ വിശ്വരൂപം കണ്ടത് 2-2 ന് സമനിലയിലക്കു ശേഷം നിർണായകമായ അവസാന മത്സരത്തിലായിരുന്നു .സെഞ്ചുറിയനിൽ 46 ഓവറിൽ 251 ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 60 റൺസെടുക്കുമ്പോഴേക്കും 5 വിക്കറ്റുകളും 119 ലെത്തിയ പോൾ 8 വിക്കറ്റുകളും നഷ്ടമായിക്കഴിഞ്ഞിരുന്നു .
മത്സരം. അവിടെ തീർന്നെന്നു കരുതി ഗ്രൗണ്ട് വിട്ടവരുടെ നഷ്ടം അവിടെ തുടങ്ങി .ബൗളർമാർ ആരാണെന്ന് പോലും നോക്കാതെ യുസഫ് നടത്തിയത് മാരക ആക്രമണമായിരുന്നു .22.4 ഓവറിൽ 119 ന് 8 എന്ന നിലയിൽ നിന്നും 35.2 ഓവറിൽ 219 റൺസിലെത്തിച്ച് ടീമിന് അത്ഭുത വിജയം സമ്മാനിച്ചിടത്തു നിന്നായിരുന്നു യൂസുഫ് വീണത് .
70 പന്തിൽ 8 ഫോറുകളും 8 സിക്സറും മുമടക്കം 105 റൺ നേടിയ യൂസഫിൻ്റെ പ്രകടനം വിദേശപിച്ചിലെ ഒരിന്ത്യക്കാരൻ്റെ ഏറ്റവും മികച്ച ഇന്നിങ്ങ്സുകളിലൊന്നായി കണക്കാക്കപ്പെടുന്നു .രോഹിത് ,കോലി ,ധോണി ,യുവി ,റെയ്ന തുടങ്ങിയ പ്രതിഭകളെ നോക്കുകുത്തിയാക്കിയായിരുന്നു പത്താൻ്റെ ആ ബ്രൂട്ടൽ ഷോ .
അവിശ്വസനീയമായ ഇത്തരം പ്രകടനങ്ങൾ തന്നെയായിരുന്നു 2011 ൽ രോഹിത് ശർമയെ മറികടന്ന് ലോകകപ്പ് ടീമിലിടം നേടാൻ പത്താനെ പ്രാപ്തനാക്കിയതും .ടൂർണമെൻ്റിലെ പാതി വഴി വരെ ടീമിൽ കളിച്ചുവെങ്കിലും പിന്നീട് റെയ്നയുടെ ഫോം കാരണം പത്താന് ഇടം നേടാനായില്ല .
IPL ൽ യൂസഫ് എനും ആരാധകരുടെ പ്രിയപ്പെട്ടവനായിരുന്നു .രാജസ്ഥാൻ റോയൽസിനൊപ്പം ആദ്യ കിരീടം നേടിയ പത്താൻ ഷാറൂഖ് ഖാൻ്റെ KKR ജേഴ്സിയിൽ വീണ്ടും ഒരു കിരീടം നേടി .2014 ൽ ഡെയ്ൽ സ്റ്റയ്ൻ ,ഭുവനേശ്വർ ,ഹോൾഡർ, കരൺ ശർമ്മ തുടങ്ങിയവർ ഉൾപ്പെട്ട ബൗളിങ് നിരക്കെതിരെ പ്ലേ ഓഫിൽ കടക്കാൻ 15 ഓവറിൽ 161 റൺ വേണ്ടിയിരിക്കെ 4 ആം നമ്പറിലിറങ്ങി 22 പന്തിൽ 5 ഫോർ ,7 സിക്സർ അടക്കം നേടിയ 72 റൺസ് IPL ചരിത്രത്തിലെ മനോഹര ഇന്നിങ്സ് ആയിരുന്നു .അന്ന് 15 പന്തിൽ 50 അടിച്ച് യൂസഫ് IPL റെക്കോർഡും സുഷ്ടിച്ചിരുന്നു .Dhanam cric
പരമ്പരാഗത ശൈലിയിൽ നിന്നും വ്യത്യസ്തനായി ഏറെ പ്രതീക്ഷകൾ തന്ന പത്താനെ എന്ത് കൊണ്ട് പിന്നിടും ഉപയോഗപ്പെടുത്തിയില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു . ഒരു T20 ലോകകപ്പ് ,ഒരു 50 ഓവർ ലോകകപ്പ് ,2 IPL കിരീടങ്ങൾ .ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കു പോലും കിട്ടാത്ത അപൂർവ നേട്ടങ്ങൾ .
30 ആം വയസിൽ 2012 ൽ അവസാന അന്താരാഷ്ട്ര മത്സരം കളിക്കേണ്ട വന്ന അയാളുടെ അതേ വിധി തന്നെയായിരുന്നു അനുജൻ ഇർഫാൻ്റയും എന്നത് ഇന്നും ക്രിക്കറ്റ് പ്രേമികളിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു .ഷെയ്ൻ വോൺ അയാളെ വിശേഷിപ്പിച്ചത് ഓസീസ് ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ബിഗ് ഹിറ്റർ ആൻഡ്രൂ സൈമണ്ട്സിനോടായിരുന്നു എന്നത് തന്നെ അയാളുടെ മാരകമായ പ്രഹര ശേഷിയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു .

 208 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Featured16 mins ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history45 mins ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment1 hour ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment1 hour ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment2 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment2 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment2 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

Entertainment3 hours ago

ഫാസിൽ എന്ന വന്മരത്തിനു അടിതെറ്റിയ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ

Entertainment3 hours ago

തെലുങ്ക് സിനിമയുടെ ഗ്യാരണ്ടി നടൻ മഹേഷ് ബാബുവിന്റെ പിറന്നാളിന് കേരളത്തിലും സ്‌പെഷ്യൽ ഷോ

Entertainment4 hours ago

ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’; രണ്ടാം ഷെഡ്യൂൾ ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു

Entertainment16 hours ago

ലോക ആദിവാസി ദിനത്തിൽ നഞ്ചിയമ്മയുടെ ‘ സിഗ്നേച്ചർ’ സിനിമയുടെ പോസ്റ്റർ മഞ്ജു വാരിയർ റീലീസ് ചെയ്തു

Entertainment16 hours ago

അപ്പാനി ശരത്തിന്റെ ‘പോയിൻ്റ് റേഞ്ച്’; മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food19 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »