Connect with us

interesting

ഒരു രാജ്യത്തു കളിനടക്കുന്നു, ഔട്ടായതു മറ്റൊരു രാജ്യത്തുവച്ചു , ക്രിക്കറ്റിലെ അത്യപൂർവ്വമായ പുറത്താകൽ

ലോക ക്രിക്കറ്റിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു പുറത്താകൽ 2002 സെപ്തംബറിൽ സംഭവിച്ചു .ഏറ്റവും കൗതുകകരവും അതിശയിപ്പിക്കുന്നതും രസകരവുമായ അതു പോലൊരു പുറത്താകൽ

 7 total views

Published

on

Dhanesh Damodaran

ലോകക്രിക്കറ്റിലെ ഏറ്റവും അപൂർവമായ പുറത്താകൽ

ലോക ക്രിക്കറ്റിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു പുറത്താകൽ 2002 സെപ്തംബറിൽ സംഭവിച്ചു .ഏറ്റവും കൗതുകകരവും അതിശയിപ്പിക്കുന്നതും രസകരവുമായ അതു പോലൊരു പുറത്താകൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല .ആ കളിക്കാരനെ അംപയർ പുറത്താക്കുമ്പോൾ അയാൾ ക്രീസിലോ ,ഗ്രൗണ്ടിലോ ,ആ സ്ഥലത്തോ പോയിട്ട് ,ആ രാജ്യത്തിൽ പോലും ഉണ്ടായിരുന്നില്ല അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ .എന്നാൽ അങ്ങെനെ ഒരു സംഭവം നടന്നിട്ടുണ്ട് .കാര്യം പറയുന്നതിന് മുൻപ് ഇൻ്റർനാഷണൽ ക്രിക്കറ്റിൽ തൻ്റെ രാജ്യത്തിനു വേണ്ടി ഹ്രസ്വമായ കാലയളവിൽ ചില ഓർമ്മയിൽ തങ്ങി നിൽക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച ആ കളിക്കാരനെ പറ്റി പറയാം.

ഈ കളിക്കാരനെ നമുക്ക് എല്ലാവർക്കും അറിയും .2003 ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചിനുടമയാണ് ഇദ്ദേഹം .ക്യാനഡയുടെ ഡേവിഡ് ജോൺസൺ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിൽ തകർത്താടി വെറും 76 പന്തിൽ 111 റൺസെടുത്തെ നിൽക്കെ കാനഡ ഒരു അട്ടിമറി ജയം സ്വപ്നം കണ്ടിരുന്നു .വേവൽ ഹൈൻഡ്സിൻ്റെ അടിച്ചു പറപ്പിച്ച പന്ത് കാണികൾ സിക്സർ എന്നുറപ്പിച്ചതായിരുന്നു .എന്നാൽ ലോങ് ഓണിൽ പിറകിലേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് ഫീൽഡർ ക്യാച്ചെടുത്തപ്പോൾ കണ്ട് നിന്നവർക്ക് വിശ്വസിക്കാനായില്ല .ഒരു അക്രോബാറ്റിക് ക്യാച്ച് എന്നതിലുപരി ഒരു മത്സരത്തിൻ്റെ ഗതി പോലും നിർണയിച്ച ക്യാച്ചായിരുന്നു അത് .22 ഓവറിൽ 156 ന് 2 എന്ന ശക്തമായ നിലയിൽ നിന്ന ക്യാനഡ ആ ഒരൊറ്റ ക്യാച്ചിൽ ആത്മവിശ്വാസം കൈവിട്ടു .202 റൺസിന് അവർ എല്ലാവരും പുറത്തായി .

തീർന്നില്ല ,ആ അത്ഭുത ക്യാച്ചെടുത്ത താരം ബൗളിങിലും മിന്നിത്തിളങ്ങി .44 റൺസ് വിട്ടു കൊടുത്ത് 5 വിക്കറ്റുകൾ .വെസ്റ്റ് ഇൻഡീസ് പുഷ്പം പോലെ ജയിച്ചു ആ കളി 🌷🌷.ആ ലോകകപ്പിലെ അയാളുടെ പ്രകടനം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല .വീണ്ടും കെനിയക്കെതിരെ 33 റൺസിന് 5 വിക്കറ്റുകൾ വിഴ്‌ത്തിയ വാസ്ബെർട്ട് ഡ്രേക്ക്സ് എന്ന കരീബിയൻ ഓൾറൗണ്ടർ ഒരു ലോകകപ്പിൽ 2 തവണ 5 വിക്കറ്റ് നേട്ടം നേടിയ വെറും 3 ആമത്തെ മാത്രം കളിക്കാരനായി .ആ ലോകകപ്പിൽ വിൻഡീസ് വേഗം മടങ്ങിയെങ്കിലും വെറും 6 മാച്ചിൽ 13 ശരാശരിയിൽ 4.01 എക്കണോമിയിൽ 16 വിക്കറ്റുകൾ നേടിയ ഡ്രേക്ക്സിൻ്റെ പ്രകടനം ചർച്ചാ വിഷയമായി .💥💥

ഇനി നമ്മുടെ സംഭവത്തിലേക്ക് വരാം .2002 ൽ ചാംപ്യൻസ് ട്രോഫി ടൂർണെമെൻ്റിൽ വിൻഡീസ് ടീമിൽ കളിച്ചു വരുമ്പോഴാണ് ഡ്രേക്ക്സിനെ അദ്ദേഹത്തിൻ്റെ ഫസ്റ്റ് ക്ലാസ് ടീമായ ബോർഡർ ടീമിൽ ഫ്രീ സ്റ്റേറ്റിനെതിരായ ടീമിൽ ഉൾപ്പെടുത്തിയത് .ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റ് കഴിഞ്ഞിട്ട് നടക്കുന്ന മത്സരമായത് കൊണ്ട് തന്നെ ഈസ്റ്റ് ലണ്ടനിൽ നടക്കുന്ന മത്സരത്തിൽ ഡ്രേക്ക്സിന് കളിക്കാൻ പറ്റും എന്ന ധാരണയിലായിരുന്നു ടീമിലിടം കൊടുത്തത് . സ്വന്തം രാജ്യമായ വിൻഡീസിൽ പോയി ഈസ്റ്റ് ലണ്ടനിലെ മത്സരത്തിൽ പങ്കെടുക്കാനായിരുന്നു ഡ്രേക്ക്സിൻ്റെ ഉദ്ദേശ്യം .

എന്നാൽ വിമാനം വൈകിയതോടെ എല്ലാ പദ്ധതികളും പൊളിഞ്ഞു ✈️✈️.കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്താൻ പറ്റിയില്ല .കളിയാണെങ്കിൽ തുടങ്ങുകയും ചെയ്‌തു.ടോസ് നേടിയ ബോർഡർ ടീം ഡ്രേക്ക്സ് എത്തുമെന്ന പ്രതീക്ഷയിൽ ബാറ്റിങ് തെരഞ്ഞെടുത്തു .പക്ഷെ അവിടെയും പദ്ധതി പൊളിഞ്ഞു .ടീം ബാറ്റിങ്ങിൽ ദയനീയമായി തകർന്നു .172 റൺസിൽ 9 വിക്കറ്റ് നഷ്ടമായതോടെ ടീം പൊല്ലാപ്പിലായി .1980 മുതൽ ക്രിക്കറ്റ് നിയമ പുസ്തകത്തിലെ Law-31 പ്രകാരം അടുത്ത ബാറ്റ്സ്മാൻ 3 മിനിറ്റിനുള്ളിൽ ക്രീസിൽ എത്തിയില്ലെങ്കിൽ ബാറ്റ്സ്മാനെ അംപയർ ടൈംഡ് ഔട്ട് (Timed Out ) ആയി പുറത്താക്കും .അതോടെ മറ്റൊരു രാജ്യത്ത് വെച്ച് ടീമിലിടം പിടിച്ച് കളിക്കുന്ന രാജ്യത്തെ ഗ്രൗണ്ടിൽ പോലും സാന്നിധ്യം ഇല്ലാതെ ,മറ്റൊരു രാജ്യത്ത് വെച്ച് അംപയർ പുറത്താക്കിയ അപൂർവങ്ങളിൽ അപൂർവമായ സംഭവം ഡ്രേക്ക്സിൻ്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.

ഇതൊക്കെയാണെങ്കിലും വെറും 12 ടെസ്റ്റ് മാത്രം കളിച്ച് 33 വിക്കറ്റും 34 ഏകദിനങ്ങൾ മാത്രം കളിച്ച് 51 വിക്കറ്റുകൾ മാത്രവും നേടിയ ഡ്രേക്ക്സ് വിൻഡീസിൻ്റെ ക്രിക്കറ്റ് ചരിത്രത്തിൽ മറക്കാനാകാത്ത ഒരു പേരായി മാറാൻ മറ്റു 2 പ്രകടനങ്ങൾ കൊണ്ടു കൂടിയാണ് .
2003 ൽ ആൻ്റിഗ്വയിൽ ആസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് ഓരോ വിൻഡീസുകാരനും ഹ്യദയത്തിൽ സൂക്ഷിക്കുന്ന മത്സരമാണ് .അവസാന ഇന്നിങ്സിൽ 418 റൺസ് എന്ന ലോക റെക്കോർഡ് ചേസ് ചെയ്യുമ്പോൾ സ്കോർ 372 ൽ നിൽക്കെ 104 റൺസെടുത്ത ചന്ദർപോൾ 7 മനായി പുറത്താകുമ്പോൾ ആസ്ട്രേലിയ വിജയം ഉറപ്പിച്ചതായിരുന്നു .എന്നാൽ 8 മം വിക്കറ്റിൽ ഓമർ ബാങ്ക്സിനൊപ്പം 46 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് വിൻഡീസിന് വിജയം സൃഷ്ടിച്ചപ്പോൾ ഡ്രേക്ക്സിൻ്റെ സംഭാവന പുറത്താകാതെ 27 റൺസായിരുന്നു .ക്രിക്കറ്റുള്ളിടത്തോളം വിൻഡീസുകാർ ആ മത്സരത്തേയും ഡ്രേക്ക്സിനെയും മറക്കില്ല .

Advertisement

2003 ൽ തന്നെ ആസ്ട്രേലിയക്കെതിരെ ബോർഡാ ഗ്രൗണ്ടിൽ നടന്ന ടെസ്റ്റ് ഡ്രേക്ക്സിനെ ഒരു നായക പരിവേഷം നൽകി .ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെയടക്കം പുറത്താക്കി 93 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ പ്രകടനം വിൻഡീസ് ക്രിക്കറ്റിലെ തന്നെ അവിസ്മരണീയമായ ഒരു സ്പെല്ലായിരുന്നു .ആ ബൗളിങ് പ്രകടനത്തിൻ്റെ പേരിൽ ”വാസ് ബെർട്ട് അവാർഡ് ” എന്ന ബഹുമതി തന്നെ ഏർപ്പെടുത്തുകയുണ്ടായി .ഒരു അതിജീവനത്തിൻ്റെ കഥ കൂടി പറയാനുണ്ട് ഡ്രേക്ക്സിന്. 1995 ൽ തൻ്റെ 25 ആം വയസിൽ വിൻഡീസ് ടീമിലേക്ക് സെലക്ട് ചെയ്യപ്പെടുമ്പോൾ ഷോർട്ട് റണ്ണിൽ മികച്ച പേസിൽ എറിയുന്ന ബൗളറും വാലറ്റത്ത് തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്ന ഹാർഡ് ഹിറ്ററും എന്ന ലേബലായിരുന്നു അയാൾക്ക് .എന്നാൽ ആസ്ട്രേലിയക്കെതിരായ ഏകദിന സീരീസിൽ 5 മത്സരങ്ങളിൽ 3 വിക്കറ്റുകളും ആകെ 25 റൺസും മാത്രം നേടിയ ഡ്രേക്ക്സിന് മോശം പ്രകടനം പുറത്തേക്കുള്ള വാതിൽ തുറന്നു .

അതോടെ ഇംഗ്ലീഷ് കൗണ്ടിയിലും ദക്ഷിണാഫ്രിക്കയിലെ ബോർഡർ ടീമിലും കളിച്ച് വർഷങ്ങൾ തള്ളി നീക്കിയ ഡ്രേക്ക്സ് 7 വർഷം കഴിഞ്ഞ് 33 ആം വയസിൽ 2002 ൽ ചാംപ്യൻസ് ട്രോഫിയിൽ വീണ്ടും ദേശീയ ടീമിൻ്റെ കുപ്പായം അണിഞ്ഞു .ജാക്വസ്കാലിസിൻ്റെ വിക്കറ്റെടുത്ത് തിരിച്ചുവരവ് ആഘോഷിച്ച ഡ്രേക്ക്സിന് പിന്നിട് നല്ല നാളുകളായിരുന്നു .ആദ്യന്തര ക്രിക്കറ്റിലെ അനുഭവ പരിചയം അയാളെ 2003 ലോകകപ്പ് ടീമിലുമെത്തിച്ചു .തിരിച്ചു വരവിൽ 29 എകദിനങ്ങളിൽ 22.68 എന്ന മികച്ച ശരാശരിയിൽ ഡ്രേക്ക്സ് നേടിയത് 48 വിക്കറ്റുകൾ .

കൗണ്ടിയിൽ സസെക്സ്, ലീസ്റ്റർ ഷെയർ, നോട്ടിങ്ഹാം ഷെയർ ,വാർവിക് ഷെയർ തുടങ്ങി 5 ടീമുകൾക്ക് വേണ്ടി കളിച്ച ഡ്രെക്ക്സ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബാറ്റിങ് പ്രകടനങ്ങൾക്കും ഉടമയാണ് .4 ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾക്കുമായ ഇദ്ദേഹത്തിൻ്റെ ഉയർന്ന സ്കോർ പുറത്താകാതെ 180 ആണ് .2004 ൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡ്രേക്ക്സ് പിന്നീട് കോച്ചിങ്ങിലേക്ക് തിരിഞ്ഞു .2008 ൽ UAE ടീമിൻ്റെ കോച്ചായ ഇദ്ദേഹത്തിൻ്റെ കോച്ചിങ് കരിയറിൽ എടുത്തു പറയാൻ പറ്റിയത് വിൻഡീസ് വനിതാ ടീം 2016 ൽ നേടിയ T20 ലോകകപ് കിരീടനേട്ടമാണ് .വളരെ ഹ്രസ്വമായ അന്താരാഷ്ട്ര കരിയർ ആണെങ്കിലും ആ ഔട്ടിൻ്റെ പേരിൽ അദ്ദേഹം റെക്കോർഡ് ബുക്കിൽ എക്കാലവും ഉണ്ടാകും .കൂടാതെ 2003 ലോകകപ്പിലെ ആ അസാധ്യ ക്യാച്ചിൻ്റേയും, ആസ്ട്രേലിയയുടെ ശവപ്പെട്ടിയിൽ ആണിയടിച്ച 418 റൺ റെക്കോർഡ് ചേസിൻ്റേയും പേരിൽ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലും

 8 total views,  1 views today

Advertisement
Entertainment13 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment20 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment2 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment6 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement