fbpx
Connect with us

Cricket

മലയോളം നേടിയിട്ടും കുന്നോളം അവശേഷിപ്പിക്കാൻ സാധിക്കാത്ത പ്രതിഭ

Published

on

2006 – 07 ൽ BBC TV യുടെ ഡാൻസ് റിയാലിറ്റി ഷോയിൽ ഒരു അപൂർവത കണ്ടു. വിജയിയായ ആളിന് വിധി നിർണയിച്ച 4 ജഡ്ജ്മാരും 10 മാർക്ക് വീതം നൽകി .പെർഫക് 40 എന്ന കൈവരിക്കാൻ വിഷമമുള്ള അപൂർവ നേട്ടം കൈവരിച്ച മാർക് രാംപ്രകാശ് അന്ന് വെള്ളിവെളിച്ചത്തിലായിരുന്നു.പക്ഷെ അയാൾ ഒരു ഡാൻസ് ഷോയിലെ വിന്നറായി ഉയർത്തു കാട്ടുന്നതിനപ്പുറം ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഉയർത്തിക്കാട്ടേണ്ടവനായി മാറാൻ തക്ക കഴിവുള്ളവനായിരുന്നു.പക്ഷെ എന്തു കൊണ്ടോ സാങ്കേതിത്തികവും റൺ ദാഹവും ഒത്തിണങ്ങിയിട്ടും ഇൻറർനാഷണൽ തലത്തിൽ അയാൾക്ക് പെർഫക്ട് ആകാൻ പറ്റിയില്ല .

എഴുതിയത്
DhaneshDamodaran

നിരന്തരമായി നവീകരിക്കപ്പെട്ട ആധുനിക ക്രിക്കറ്റിൻ്റെ ക്രമാനുഗതമായ വളർച്ചക്ക് ആക്കം കൂട്ടിയത് തൊണ്ണൂറുകളുടെ തുടക്കമാണെന്ന് പറയാം. പരമ്പരാഗത ക്രിക്കറ്റ് ശക്തികൾക്ക് ഒരു വെല്ലുവിളിയായി പുത്തൻ രാജ്യങ്ങൾ ഉയർന്നുവരികയും ചില പ്രതാപികൾ ക്ഷയിച്ചു വരുന്നതും അക്കാലഘട്ടത്തിൽ കണ്ടു .ശ്രീലങ്ക വൻശക്തിയായി പുതുയുഗത്തിലേക്ക് കടന്നപ്പോൾ ഇന്ത്യയും പാകിസ്ഥാനും ആരെയും തോൽപ്പിക്കുന്ന തരത്തിലും ആരോടും തോൽക്കുന്ന തരത്തിലും കളിച്ചപ്പോൾ ആ കാലഘട്ടത്തിലെ ഉഗ്ര പ്രതാപികളായ ആസ്ട്രേലിയയെ ചില സമയങ്ങളിലെങ്കിലും കടത്തിവെട്ടാൻ നവാഗതരായ സൗത്താഫ്രിക്കക്ക് സാധിച്ചു .പഴയ പ്രതാപികളായ വെസ്റ്റിൻഡീസ് ബ്രെയൻ ലാറ എന്ന ഒറ്റയാൾ പട്ടാളത്തിൽ മാത്രമായി ഒതുങ്ങിയപ്പോൾ ഇംഗ്ലീഷ് ക്രിക്കറ്റിൻ്റെ അവസ്ഥയായിരുന്നു ഏറെ പരുങ്ങലിലായത്. പ്രത്യേകിച്ചും പരമ്പരാഗത വൈരികളായ ആസ്ട്രേലിയയോട് നിരന്തരം പരാജയപ്പെട്ട് തങ്ങളുടെ ആസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് ആയിരുന്നു കാര്യങ്ങൾ നീങ്ങിയത്.

ഗ്രഹം ഗൂച്ചും മൈക്ക് ഗാറ്റിങ്ങും ഏറെക്കാലം തോളിലേറ്റിയ ഇംഗ്ലീഷ് ബാറ്റിംഗ് നിര ഒരു കൂരിരുട്ടിലേക്ക് ആണ് നീങ്ങിയത്. എന്നാൽ ആ ഇരുട്ടിലേക്ക് വെളിച്ചം പകരാൻ അവരോളം മികവുള്ള രണ്ടു ചെറുപ്പക്കാർ അതിനോടകം ഇംഗ്ലീഷ് ക്രിക്കറ്റിൽ ഉയർന്നുവന്നിരുന്നു. അതിലൊരാൾ ഗ്രേം ഹിക്ക് ആയിരുന്നു. മറ്റൊരാൾ കഴിഞ്ഞ 20 വർഷത്തിനിടെ ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികവുറ്റ സാങ്കേതികത്തികവുള്ളൻ എന്ന് മൈക്കൻ വോഗൻ വിശേഷിപ്പിച്ച മാർക്ക് എവിൻ രാംപ്രകാശും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കണ്ണു തള്ളുന്ന കണക്കുകൾ തീർത്തവർ ആയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ശരാശരിക്കാരൻ്റെ കണക്കുകൾ പോലും അവശേഷിപ്പിക്കാൻ ആകാതെ പോയ രണ്ടുപേരുടെ യാദൃശ്ചികത അവരുടെ അരങ്ങേറ്റത്തിൽ പോലും കാണാമായിരുന്നു .1991 ൽ ഹെഡിങ്ങ്ലിയിൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു രണ്ടുപേരും ടെസ്റ്റ് ക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത്.

Advertisement

461 ഫസ്റ്റ്ക്ലാസ് മാച്ചുകൾ ,114 സെഞ്ച്വറികൾ ,147 അർധശതകങ്ങൾ, 35659 റൺസുകൾ. ഫസ്റ്റ് ക്ലാസിൽ തുടർച്ചയായി അഞ്ച് മാച്ചുകളിൽ 150ലധികം റൺസ് നേടിയ ഒരേയൊരു താരം ,25 വർഷം നീണ്ട കരിയറിൽ 20 വർഷവും ആയിരത്തിന് മുകളിൽ റൺസ്, രണ്ടുതവണ നൂറിലധികം ശരാശരിയിൽ 2000 റൺസ് .
ഒരു കളിക്കാരന് സ്വപ്നം പോലും കാണാൻ പറ്റാത്ത കണക്കുകൾക്ക് ഉടമയായ ഒരാൾക്ക് ഇൻറർനാഷണൽ ക്രിക്കറ്റിൽ എത്ര നേട്ടങ്ങളുണ്ടാക്കാൻ പറ്റിയിട്ടുണ്ടാകും. കുറഞ്ഞത് 20 സെഞ്ച്വറികൾ???? 5000 റൺസുകൾ????

എന്നാൽ മാർക്ക് രാംപ്രകാശിൻ്റേത് വ്യത്യസ്തമായ ഒരു കഥയാണ് .ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 ലധികം സെഞ്ചുറികൾ കുറിച്ച 25 പേരിൽ ഒരാൾ എന്നത് മാത്രമല്ല അയാളുടെ സവിശേഷത .ആ നേട്ടം കൈവരിച്ച അവസാനത്തെ ആൾ എന്നതിലുപരി ഇനിയൊരിക്കലും ആവർത്തിക്കാൻ സാധ്യതയില്ലാത്ത നേട്ടം കൈവരിച്ച അവസാന താരം എന്ന നിലയിലും വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണയാൾ.

കൗണ്ടിയിൽ മിഡിൽസെക്സിനും സറെക്കുമായി 80കളിലും 90കളിലും 2000ങ്ങളിലും 2010 കളിലും നിറഞ്ഞുനിന്ന കാലഘട്ടത്തിലെ ലോകത്തിലെ എല്ലാ മികവുറ്റ ബൗളർ മാരെയും നേരിട്ട പരിചയസമ്പന്നൻ കൂടിയായ രാംപ്രകാശ് 1895 ൽ ഡബ്ല്യു ജി ഗ്രേസിൽ നിന്നും തുടങ്ങിയ 100 സെഞ്ചുറികളുടെ അവസാന സൂക്ഷിപ്പുകാരനാകുമ്പോഴേക്കും കൗണ്ടി മത്സരങ്ങൾ പഴയ പോലെ തിരക്കുകളില്ലായിരുന്നു എന്നത് തന്നെ ശ്രദ്ധേയം.

 

Advertisement

പക്ഷേ അയാൾക്ക് എവിടെയോ പിഴച്ചു പോയി. സമകാലികനായ ഗ്രേയിം ഹിക്കിൻ്റെ അതെ വഴിയിലായി രാം പ്രകാശും.52 ടെസ്റ്റുകൾ കളിച്ച് നേടാൻ പറ്റിയത് 27.32 ശരാശരിയിൽ 2350 റൺസ് മാത്രം. സെഞ്ചുറികളുടെ രാജകുമാരന് ടെസ്റ്റ് ക്രിക്കറ്റിൽ നേടാനായതാകട്ടെ 2 സെഞ്ച്വറികൾ മാത്രവും.

രാം പ്രകാശ് എന്തുപറ്റി എന്നത് ഒരു മിസ്റ്ററി കൂടിയാണ് . ബാറ്റിംഗ് ടെക്നിക്കിലും അനായാസതയിലും അയാൾ എന്നും മുന്നിൽ തന്നെയായിരുന്നു.
1997-98 ൽ ആംബ്രോസ്സ് ,വാൽഷ്, ബിഷപ്പ് എന്നിവരടങ്ങുന്ന വെസ്റ്റിൻഡീസ് ബൗളിങ്ങ് നിരക്കെതിരെ ബാർബഡോസിൽ നേടിയ 154 റൺസും 2002 ൽ ഷെയ്ൻ വോൺ ,മക്ഗ്രാത്ത്, ബ്രെറ്റ് ലീ ,ഗില്ലസ്പി എന്നിവരടങ്ങുന്ന ബൗളിങ്ങ് നിരക്കെതിരെ ഓവലിൽ നേടിയ 133 റൺസും പറയും അയാളിലെ പ്രതിഭയെ. ഇംഗ്ലീഷുകാർ അക്കാലഘട്ടത്തിൽ നിരന്തരം പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്കെതിരെ പക്ഷെ 12 ടെസ്റ്റിൽ 40 ലധികം ശതമാനം ശരാശരിയിൽ 933 റൺസ് നേടാൻ രാംപ്രകാശിന് പറ്റി. അതിനെക്കാൾ പ്രധാനം ഓസ്ട്രേലിയൻ മണ്ണിൽ 6 ടെസ്റ്റിൽ അയാൾ കുറിച്ച 493 റൺസിൻ്റെ ശരാശരി 49.30 എന്നതായിരുന്നു.

ഒന്നുകിൽ അയാൾക്ക് മാനസികമായി ആധിപത്യം പുലർത്താൻ പറ്റാതെ സ്വയം സമ്മർദത്തിലായി അല്ലെങ്കിൽ ഇംഗ്ലീഷ് ക്രിക്കറ്റിന്അയാളെ സമർത്ഥമായി ഉപയോഗിക്കാൻ പറ്റാതെ പോയി. രണ്ടായായാലും നഷ്ടം തൊണ്ണൂറുകളിൽ പ്രതാപം നഷ്ടമായ ഇംഗ്ലീഷ് ക്രിക്കറ്റിന് തന്നെയായിരുന്നു.
രാംപ്രകാശിൻറെ കരിയറിന് രണ്ട് വ്യത്യസ്ത തലങ്ങൾ കാണാം .1991 മുതൽ 2002 വരെയുള്ള 11 വർഷം ടെസ്റ്റ് കളിച്ച അയാൾ 52 ടെസ്റ്റുകളിൽ 27.3 ശരാശരിയിൽ നേടിയത് വെറും 2350 റൺസുകൾ മാത്രം. പരാജയപ്പെട്ട തൻ്റെ 10 വർഷങ്ങളെ അയാൾ ഒരു തരം വാശിയോടെ തിരിച്ചുപിടിച്ച 10 വർഷങ്ങളായിരുന്നു പിന്നീട് കണ്ടത്.2002 മുതൽ 2012 വരെയുള്ള അടുത്ത 10 വർഷത്തിനുശേഷം അയാൾ ചരിത്രത്തിൽ ഇടംപിടിച്ചത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ച്വറികളുടെ സെഞ്ച്വറി തീർത്താണ് .

പഴകും തോറും വീര്യം കൂടുന്ന മട്ടിൽ അയാൾ നിറഞ്ഞാടുമ്പോഴും ആ സമയത്തൊന്നും കഴിവുകെട്ട ഇംഗ്ലീഷ് ബാറ്റിങ് നിരയിൽ അയാളെ സെലക്ഷന് പരിഗണിച്ചിട്ടുണ്ടായിരുന്നില്ല. 2007 സീസണിൽ 25 ഇന്നിങ്ങ്സ് കളിച്ച രാംപ്രകാശ് 10 എണ്ണത്തിലും സെഞ്ച്വറി നേടി .2003 മുതൽ 2010 വരെ മാത്രമായി 53 സെഞ്ചുറികൾ കുറിച്ച അയാൾ 78.72 ശരാശരിയിൽ അടിച്ചത് 13062 റൺസുകളും. 2006ലും 2007ലും നൂറിലധികം ശരാശരി കാത്തു സൂക്ഷിച്ച അദ്ദേഹം 2009ൽ പുലർത്തിയത് 90 ശരിയായിരുന്നു .

Advertisement

ബാറ്റിംഗ് സൗന്ദര്യം വില്ലോയിൽ ആവാഹിച്ച രാംപ്രകാശ് ക്രീസിൽ നിൽക്കുമ്പോൾ മികച്ച ബോളർമാർ പോലും പലപ്പോഴും സാധാരണക്കാരെപ്പോലെ തോൽപ്പിച്ചിരുന്നു .34,000 ഫസ്റ്റ് ക്ളാസ് റൺസുകൾ നേടിയവരിൽ ജെഫ് ബെയ്ക്കോട്ട് ,, വാലി ഹാമണ്ട്, ലെൻ ഹട്ടൺ എന്നിവർക്ക് മാത്രമാണ് രാംപ്രകാശിൻ്റെ 54.60 നേക്കാൾ ശരാശരി ഉള്ളത് എന്നത് അയാളെ ക്രിക്കറ്റിൽ ചരിത്രത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്തവനാക്കുന്നു.

 

ഇതിനൊക്കെ പുറമെ ഒരുപാട് വർഷം താൻ കളിച്ച മിഡിൽ സെക്സിന് എതിരെ സറെയ്ക്കുവേണ്ടി സെഞ്ച്വറി കുറിച്ച് 18 കൗണ്ടി ടീമുകൾക്ക് എതിരെയും സെഞ്ചുറി നേടിയ ആദ്യ താരം കൂടിയായി രാം പ്രകാശ് .പിന്നീട് കാൾ ഹൂപ്പറിനും ക്രിസ് ആദംസിനും മാത്രം കൈവരിക്കാൻ കഴിഞ്ഞ നേട്ടം.1992 ൽ ഡുർഹം വരുന്നതുവരെ 17 ടീമുകൾക്കെതിരെ സെഞ്ച്വറി നേടിയത് ഗ്ളെൻ ടർണർ, ഗ്രഹാം ഗൂച്ച് ,ഗ്രെയിം ഹിക്ക്,സ്റ്റുവർട്ട് ലോ, വിവ് റിച്ചാർഡ്സ് എന്നിവരായിരുന്നു. മിഡിൽ സെക്സിനെയും സറെയും നയിച്ച ഒരേയൊരു നായകനും രാംപ്രകാശ് മാത്രമാണ്.

ഇൻറർനാഷണൽ ക്രിക്കറ്റ് പക്ഷെ രാംപ്രകാശിനെ കനിഞ്ഞനുഗ്രഹിച്ചില്ല. രാംപ്രകാശിൻ്റെ നഷ്ടം അറിയണമെങ്കിൽ അദ്ദേഹത്തിൻറെ സമകാലികനായ മൈക്ക് ആർതർടണിൻ്റെ കാര്യമെടുത്താൽ മതി.രാം പ്രകാശ് തൻറെ കരിയറിലെ രണ്ടാമത്തെ മാത്രം സെഞ്ചുറി കുറിക്കുമ്പോൾ ആർതർടൺ അയാളുടെ 115 ആമത്തെ ടെസ്റ്റും കളിച്ചു വിട വാങ്ങുകയായിരുന്നു.

Advertisement

ഇംഗ്ലണ്ടിന് അണ്ടർ 19 ക്യാപ്റ്റൻ ആയ സമയത്ത് പതിനെട്ടുകാരനായ രാം പ്രകാശ് ലങ്കയിലേക്കുള്ള ടൂറിന് പോയി തിരിച്ചു വന്ന ശേഷമാണ് മിഡിൽസെക്സുമായി കരാർ ഒപ്പിടുന്നത് ലങ്കാഷെയറിനെതിരായ അണ്ടർ-25 നാൽപത് ഓവർ മത്സരത്തിൽ ഓപ്പണറായിറങ്ങി 90 പന്തിൽ 152 റൺസ് നേടിയ രാംപ്രകാശ് ഒരു പ്രതിഭയുടെ ഉദയം ആണ് സൂചിപ്പിച്ചത്. അന്ന് എതിരെ പന്തെറിഞ്ഞത് ഇംഗ്ളീഷ് ദേശീയ ടീമിൽ കളിച്ച ക്രിസ് ലൂയിസും ഡെഫ്രറ്റിസും പീറ്റർ സച്ചും അടക്കമുള്ളവരായിരുന്നു.

അടുത്തവർഷം നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിൽ ടീമിൽ പോലും സ്ഥാനം ഉറപ്പില്ലാതിരുന്ന രാം പ്രകാശ് വോർസ്റ്റർ ഷെയറിനെതിരായ മത്സരത്തിൽ 162 റൺസ് ലക്ഷ്യം പിന്തുടർന്ന സ്വന്തം ടീം 25 റൺസിന് 4 വിക്കറ്റ് നഷ്ടപ്പെട്ട സമയത്ത് ആറാമനായി ഇറങ്ങി 56 റൺസെടുത്ത് ടീമിനെ വിജയിപ്പിച്ചതോടെ ഇംഗ്ലീഷ് ക്രിക്കറ്റിലെ “നെക്സ്റ്റ് ബിഗ് തിങ്ങ് “ആയിട്ടാണ് വിശേഷിപ്പിക്കപ്പെട്ടത്.

വാട്ട്ഫോർഡ് എഫ്.സിക്കു വേണ്ടി ഫുട്ബോൾ കളിച്ചു നടന്ന പ്രതിഭ ക്രിക്കറ്റിലേക്ക് തിരിഞ്ഞ് ഇംഗ്ലീഷ് ക്രിക്കറ്റിൻ്റെ സൗഭാഗ്യമെന്ന് പണ്ഡിതന്മാർ വിധിയെഴുതിയ പ്രകടനമാണ് പിന്നീട് കണ്ടത്. അടുത്തവർഷം യോർക്ക്ഷെയർ ബൗളിങ്ങ് നിരയെ പ്രതിരോധിച്ച് സീമിങ്ങ് പിച്ചിൽ നേടിയ 128 റൺസ് നേടി ഒടുവിൽ ഫിൽ കാഡിക്കിൻ്റെ പന്തിൽ ഷോട്ടിന് ശ്രമിക്കാതെ പുറത്താകുമ്പോൾ സാക്ഷാൽ ജെഫ് ബെയ്ക്കോട്ട് പറഞ്ഞത് ഇങ്ങനെ .
“well played lad ,But you silly boy, You still have given it away playing no shot .”

ആഭ്യന്തരക്രിക്കറ്റിൽ തീർക്കുന്ന റൺ മല തീർത്തപ്പോൾ ഇംഗ്ലീഷ് ക്രിക്കറ്റിനെ ഏറെനാൾ നയിക്കുമെന്ന് കരുതിയ രാംപ്രകാശിനെയും ഹിക്കിനെയും സെലക്ടർമാർ ശ്രദ്ധിച്ചു. വോർസ്റ്റെർഷെയറിനെതിരെ പുറത്താകാതെ 405 റൺസ് കുറിച്ച ഫോമിൻ്റെ പരകോടിയിലായിരുന്നു.

Advertisement

ലോക ക്രിക്കറ്റിനെ തന്നെ നയിക്കാൻ പോകുന്ന രണ്ട് മികച്ച യുവപ്രതിഭകളും അധികം വൈകാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുമിച്ച് അരങ്ങേറി. 1991 ൽ ഹെഡിങ്ങ്ലിയിൽ വിവ് റിച്ചാർഡ്സ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചപ്പോൾ മൂന്നാമനായി ഇറങ്ങിയ ഹിക്ക് 6 റൺസുമായി പുറത്തായതോടെ ക്രീസിലെത്തിയ 21 കാരനായ രാം പ്രകാശ് ആംബ്രോസ്,വാൽഷ്മാർക്കെതിരെ രണ്ടുമണിക്കൂർ പിടിച്ചുനിന്നു. ഒടുവിൽ 27 റൺസിന് പുറത്തായ അദ്ദേഹം രണ്ടാം ഇന്നിംഗ്സിലും നേടിയത് 27 റൺസ് .യാദൃശ്ചികമാകട്ടെ കരിയർ അവസാനിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ടെസ്റ്റ് ക്രിക്കറ്റിലെ ശരാശരിയും 27 തന്നെ ആയിരുന്നു.

യുവതാരങ്ങളുടെ അരങ്ങേറ്റം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ടെസ്റ്റ് പക്ഷെ പുറത്താകാതെ 154 റൺസ് നേടിയ ഗ്രഹാം ഗുച്ചിൻ്റെ ഐതിഹാസിക ഇന്നിങ്ങ്സിൻ്റെ പേരിലാണ് ചരിത്രത്തിലിടം നേടിയത് .ആ പരമ്പരയിൽ 5 ടെസ്റ്റിലായി 9 ഇന്നിങ്ങ്സുകളിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച കളിച്ച രാംപ്രകാശിന് പക്ഷെ ഒരിന്നിങ്ങ്സിലും മുപ്പതിലധികം റൺസ് പോലും നേടാൻ പറ്റിയില്ല. ശ്രീലങ്കയ്ക്കെതിരായ അടുത്ത ടെസ്റ്റിൽ പൂജ്യത്തിന് കൂടി പുറത്തായതോടെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിൽ നിന്ന് പുറത്തുമായി .

 

അപ്പോഴും കൗണ്ടിയിൽ റൺമല തീർത്ത താരം പക്ഷേ ഏതു നിമിഷവും ടീമിലേക്ക് തിരിച്ചു വരാൻ തരത്തിലുള്ള പ്രകടനം തന്നെയാണ് പിന്നീടും കാഴ്ചവച്ചത്.1993ലെ 4-0 പൂജ്യത്തിന് ഇംഗ്ളണ്ട് പിന്നിൽ നിന്ന ആഷസ് പരമ്പരയിൽ ഷെയ്ൻ വോൺ നിറഞ്ഞാടുകയായിരുന്നു. ഓവലിൽ ആറാം ടെസ്റ്റിൽ ടീമിലിടം കിട്ടിയ രാംപ്രകാശ് തൻ്റെ 10 ആമത് ടെസ്റ്റിൽ രണ്ടാമിന്നിംഗ്സിൽ ഏഴാം നമ്പറിൽ ഇറങ്ങി ഷെയ്ൻ വോണിനെതിരെ മികച്ച ഫുട്ട് വർക്കിലൂടെ നേരിട്ട് 184 പന്തിൽ 64 റൺസ് നേടിയത് ഇംഗ്ലണ്ടിൻ്റെ 161 റൺസ് വിജയത്തിൽ നിർണായകമായി .എന്നാൽ അടുത്ത കരീബിയൻ ടൂറിലെ നാല് ടെസ്റ്റിൽ ഇടാൻ പറ്റിയത് 73 റൺസ് മാത്രം.

Advertisement

ടീമിൽ നിന്ന് തഴയപ്പെട്ട ശേഷം കൗണ്ടിയിൽ 52.91 ശരാശരിയിൽ 1270 റൺ നേടിയ രാം പ്രകാശിനെ തിരിച്ചു വിളിക്കുന്നതിന് പകരം ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യ A ക്കെതിരായ ഇംഗ്ളണ്ട് A ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ചുമതലയാണ് നൽകിയത് .അന്ന് ബാംഗ്ളൂരിൽ രാജേഷ് ചൗഹാൻ ,ബഹതുലെ, ഉത്പൽ ചാറ്റർജി തുടങ്ങിയ സ്പിന്നർമാരെ ക്രീസിൻ്റെ ഡെപ്ത്ത് ഉപയോഗപ്പെടുത്തി മനോഹര ബാറ്റിങ്ങിലൂടെ 99 റൺ നേടിയ രാം പ്രകാശിൻ്റെ പ്രകടനം സെലക്ടർമാർക്കുള്ള മറുപടി കുടിയായിരുന്നു.

തൊട്ടടുത്ത വർഷം വീണ്ടും ആഷസിലെ അവസാന ടെസ്റ്റിൽ ഹിക്കിൻ്റെ പരിക്ക് കാരണം ടീമിലെത്തിയ രാം പ്രകാശ് ഷെയ്ൻ വോൺ ,മഗ്രാത്ത് എന്നിവർക്കെതിരെ ആധികാരികമായാണ് കളിച്ചത് .ആദ്യ ഇന്നിങ്സിൽ ഷെയ്ൻ വോണിൻ്റെ അത്ഭുത പന്തിൽ പുറത്താകും മുൻപ് 72 റൺ നേടിയ രാംപ്രകാശ് രണ്ടാമിന്നിങ്സിൽ 42 റൺ നേടി. പക്ഷെ സ്ഥിരത കാത്തു സൂക്ഷിക്കാൻ പറ്റാതായതോടെ വീണ്ടും ടീമിന് വെളിയിലും കൗണ്ടിയിലെ നല്ല പ്രകടനങ്ങളും ആവർത്തിച്ചു കൊണ്ടേയിരുന്നു.

1997-98 ൽ കരിയറിൽ ഒരു ബ്രേക്ക് ത്രൂ ഉറപ്പിച്ചതായിരുന്നു. ബാർബഡോസിൽ അഞ്ചാം ടെസ്റ്റിൽ ആംബ്രോസ്, വാൽഷ്, ബിഷപ്പ് മാർക്കെതിരെ 388 പന്ത് പ്രതിരോധിച്ച് നേടിയ 154 റൺസിൽ അയാളുടെ മുഴുവൻ മികവും ലോകം കണ്ടു. തൊട്ടു മുൻപത്തെ ടെസ്റ്റിൽ പുറത്താകാതെ 64 ഉം 34 ഉം നേടാനും രാംപ്രകാശിന് പറ്റിയിരുന്നു. 1997 മുതൽ 1999 വരെയുളള 19 ടെസ്റ്റുകളിൽ 40.27 ശരാശരിയിൽ 1168 റൺ കുറിച്ച രാംപ്രകാശിൻ്റെ പ്രകടനം അത്ര മോശമല്ലായിരുന്നെങ്കിലും ശ്രദ്ധേയമായ വലിയ ഇന്നിങ്ങ്സുകൾ കാഴ്ച വെക്കാൻ അദ്ദേഹത്തിന് പറ്റിയില്ല .

1999ൽ ന്യൂസിലണ്ടിനെതിരായ എഡ്ജ് ബാസ്റ്റൺ ടെസ്റ്റിൽ 27 പന്തിൽ ഒരു റൺപോലും നേടാനാകാതെ പുറത്തായ മാച്ചിൽ നതൻ ആസ്റ്റ്ലെയുടെ സ്ലോ മീഡിയം പേസിനു മുൻപിൽ പോലും പതറുന്ന രാംപ്രകാശിൻ്റെ ചിത്രം നിരാശാജനകമായിരുന്നു.

Advertisement

 

 

പിന്നീട് രാം പ്രകാശിന് കരിയറിൽ നേടാൻ പറ്റിയതാകട്ടെ ഒരേയൊരു സെഞ്ചുറിയും.2001 ആഷസിലെ 232 പന്തിൽ നേടിയ 133 റണ്സ് പ്രകടനമൊക്കൊ രാംപ്രകാശിൻ്റെ ക്ലാസിന് ഉദാഹരണമായിരുന്നു. ഇന്ത്യക്കെതിരെ അതേ വർഷം ചിന്നസ്വാമിയിൽ നേടിയ 58 ഉം പരാമർശമഹിക്കുന്നതാണ്.
ഏകദിന ക്രിക്കറ്റിന് പറ്റിയ കളിക്കാരനായിരുന്നെങ്കിലും 18 മാച്ചുകൾ മാത്രം കളിച്ച രാംപ്രകാശിന് സിംബാബ് വെക്കെതിരായ 47 റൺസും വിൻഡീസിനെതിരായ 51 റൺസും മാത്രമേ എടുത്തു കാട്ടാനുള്ളൂ .

Advertisement

അന്താരാഷ്ട്ര ക്രിക്കറ്റിൽ പിന്നീടൊരു തിരിച്ചുവിളി ഉണ്ടായില്ലെങ്കിലും രാം പ്രകാശിൻ്റെ കരിയർ പക്ഷെ ഉയരങ്ങളിലേക്കെത്തിയത് പിന്നീടായിരുന്നു. 1987 മുതൽ മിഡിൽ സെക്സിൽ ഹെയിൻസിനും ഗാറ്റിങ്ങിനുമൊപ്പം നെടും തുണായ രാം പ്രകാശ് 211 ഫസ്റ്റ് ക്ലാസ് മാച്ചുകളിൽ അവർക്ക് വേണ്ടി കുറിച്ചത് 15046 റൺസുകളും 46 സെഞ്ചുറികളുമായിരുന്നു.2001 മുതൽ സറേക്ക് വേണ്ടി പാഡണിഞ്ഞ് നേടിയതാകട്ടെ 15837 റൺസുകളും 61 സെഞ്ചുറികളും .ലിസ്റ്റ് എ ക്രിക്കറ്റിൽ മിഡിൽ സെക്സിനു വേണ്ടി 239 മാച്ചിൽ 38.57 ശരാശരിയിൽ 7445 റൺ നേടിയ രാംപ്രകാശ് സറെക്കായി 134 മാച്ചിൽ 46.94 ശരാശരിയിൽ നേടിയത് 5070 റൺസുകൾ.

2005 ൽ ഫോം അല്പം മങ്ങിയെന്നു കരുതിയ സമയത്ത് മിഡിൽ സെക്സിനെതിരെ 252 റൺസടിച്ച രാംപ്രകാശ് 5 ആം വിക്കറ്റിൽ അസ്ഹർ മഹ്മൂദിനൊപ്പം 318 റൺ കുറിച്ചപ്പോൾ ടീം നേടിയത് 5 വിക്കറ്റിന് 686 റൺസും ഇന്നിങ്ങ്സിനും 39 റൺസ് വിജയവുമായിരുന്നു .2006 ൽ സറെയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ രംപ്രകാശ് നോർത്താംപട്ണിനെതിരെ പുറത്താകാതെ 301 ഉം ഗ്ലസ്റ്റർ ഷെയറിനെതിരെ 292 ഉം വോർസ്റ്റർ ഷെയറിനെതിരെ 196 റൺസിൻ്റെയും പ്രകടനം നടത്തിയപ്പോൾ വെറും 20 ഇന്നിങ്ങ്സിലാണ് 2000 റൺ മറികടന്നത്. 21 ഇന്നിങ്ങ്സിൽ നേട്ടം കൈവരിച്ച ബ്രാഡ്മാനും ഗൂച്ചും അതോടെ പിന്നിലാക്കപ്പെട്ടു.കൂടാതെ 2001 ൽ മൈക്ക് ഹസ്സിക്കു ശേഷം നേട്ടത്തിലെത്തിയ ആദ്യ താരവുമായി.അതേ വർഷം തുടർച്ചയായി 5 മച്ചിൽ 150 ലധികം റൺ നേടി മറ്റൊരു റെക്കോർഡും സൃഷ്ടിച്ച രാംപ്രകാശ് ആ സീസണിൽ മാത്രം 122.54 ശരാശരിയിൽ 2278 റൺസ് അടിച്ചു കൂട്ടി.

ഇംഗ്ളീഷ് ടീമിലേക്ക് രാംപ്രകാശിനെ ഉൾപ്പെടുത്താൻ മുറവിളിയായിരുന്നു.എന്നാൽ 1991 മുതൽ 2002 വരെയുള്ള എല്ലാ വർഷങ്ങളിലും അവസരം കൊടുത്ത സെലക്ടർമാർ വീണ്ടും ഒരു പരീക്ഷണത്തിന് തയ്യാറായില്ല .2007 ലും രാം പ്രകാശ് റൺസുകളുടെ വസന്തം വിരിയിച്ചു.10 സെഞ്ചുറികളടക്കം 2026 റൺ നേടിയപ്പോൾ ശരാശരി 101.30 ആയിരുന്നു.തുടർച്ചയായി 2 സിസണുകളിൽ 100 ലധികം ശരാശരി പുലർത്തിയ ആദ്യ ഇംഗ്ളീഷ് താരവും രാംപ്രകാശ് തന്നെയാണ്.

2008 ൽ യോർക്ക് ഷെയറിനെതിരായ മാച്ചിൽ തൻ്റെ 100 ആമത് ഫസ്റ്റ് ക്ളാസ് സെഞ്ചുറി തികച്ച രാംപ്രകാശ് സോമർസെറ്റിനെതിരായ മാച്ചിൽ തൻ്റെ 101 ആം സെഞ്ചുറി നേടിയത് പുറത്താകാതെ 200 റൺസ് നേടിയായിരുന്നു. 2009 ൽ 90 റൺസ് ശരാശരിയുമായി നിറഞ്ഞു നിന്ന രംപ്രകാശ് വീണ്ടും ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരുമെന്ന് കരുതിയതായിരുന്നു.എന്നാൽ അവസാന നിമിഷം ജോനാതൻ ട്രോട്ടിനെ ടീമിലുൾപ്പെടുത്തുകയും ട്രോട്ട് അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടുകയും ചെയ്തതോടെ രംപ്രകാശിൻ്റെ വഴി മുഴുവനായും അടഞ്ഞു.

Advertisement

 

2010 ൽ 16 മാച്ചുകളിലെ 28 ഇന്നിങ്ങ്സുകളിൽ 5 സെഞ്ചുറികൾ അടക്കം 61.34 ശരാശരിയിൽ 1595 റൺ നേടിയ രാംപ്രകാശിൻ്റെ ആ വർഷത്തെ ഉയർന്ന സ്കോർ 248 ആയിരുന്നു .
നല്ലൊരു ഫുട്ബോൾ പ്ളെയർ കൂടിയായിരുന്ന രാംപ്രകാശ് 2010 ൽ ഒരു ചാരിറ്റി ഫുട്ബോൾ മാച്ചിനിടെ മുട്ടിന് പരിക്കേറ്റത് കരിയറിനെ ബാധിച്ചു.വികാരം അടക്കാൻ പറ്റാത്ത സ്വഭാവത്തിനുടമയായ റാംപ്സ്, ബ്ളഡ് ഏക്സ്, ദ ഹിപ്സ് എന്നീ പേരുകളിലറിയപ്പെട്ട രാംപ്രകാശ് തൻ്റെ കയർക്കൽ ശീലം കാരണം അംപയർമാരുമായി കൊമ്പുകോർത്ത് സസ്പെൻ്റ് ചെയ്യപ്പെട്ട സംഭവങ്ങൾ വരെ നടന്നിട്ടുണ്ട് .പെട്ടെന്നുള്ള ദേഷ്യം അടക്കാൻ ഗ്രഹാം ഗൂച്ചും ആദം ഹോളിയോക്കും വരെ ഇടപെട്ടുവെങ്കിലും വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഡ്രസിംഗ് റൂമിൽ എന്നും അയാൾ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു .

2012 ൽ സഹതാരം ടോം മെയ്നാർഡിൻ്റെ ശവസംസ്കാര ചടങ്ങിനു ശേഷം വിരമിക്കൽ പ്രഖ്യാപിക്കുന്ന സമയത്ത് 42 കാരനായ രാംപ്രകാശ് അക്കാലത്ത് കൗണ്ടി കളിക്കുന്ന പ്രായം കൂടിയ താരം കൂടിയായിരുന്നു.
2013 ൽ മിഡിൽ സെക്സിൻ്റ ബാറ്റിങ്ങ് കോച്ചായ രാം പ്രകാശ് 2014 ൽ ഇംഗ്ളണ്ടിൻ്റെ ബാറ്റിങ്ങ് കോച്ചായപ്പോൾ കൗതുകകരമെന്ന് പറയട്ടെ ,ആസ്ട്രേലിയയുടെ ബാറ്റിങ്ങ് കോച്ചായി നിയമിക്കപ്പെട്ടത് ഗ്രേയിം ഹിക്കായിരുന്നു. ഫസ്റ്റ് ക്ളാസിൽ രണ്ടു പേരും ചേർന്ന് നേടിയത് 76,771 റൺസായിരുന്നു.പക്ഷെ ഒരു ബാറ്റ്സ്മാൻ കടന്നു പോകേണ്ട എല്ലാ ഉയർച്ചതാഴ്കളിലൂടെ സഞ്ചരിച്ചിട്ടും 2 പേർക്കും കളിക്കാരനെന്ന നിലയിൽ എവിടെയുമെത്താൻ പറ്റിയില്ല .

പ്രതീക്ഷിച്ചിടത്തോളം ഇൻ്റർനാഷണൽ ക്രിക്കറ്റിൽ തെളിയിക്കാനായില്ലെങ്കിലും നേടിയ 2 സെഞ്ചുറികൾ പോലെ രാം പ്രകാശ് അവശേഷിപ്പിച്ച ചില മുഹൂർത്തങ്ങളുണ്ട്. ഏത് പൊസിഷനിലും അയാൾ കാണിച്ച ഫീൽഡിങ്ങ് മികവ് എടുത്തു പറയേണ്ടതാണ്. അരങ്ങേറ്റ ടെസ്റ്റിൽ ഫിൽസിമ്മൺസിനെ പോയിൻ്റിൽ ഫുൾ ലെങ്ങ്ത്ത് ഡൈവിൽ എടുത്ത ക്യാച്ച് ,1998 ൽ ഹെഡിങ്ങ്ലിയിൽ ജാക്ക് കാലിസിൻ്റെ പുൾ ഷോട്ട് മിഡ് വിക്കറ്റിൽ ഒറ്റക്കെയിലൊതുക്കിയ നിമിഷം .1998-99 ൽ MCG ൽ ആസ്ട്രേലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ അലൻ മുല്ലാലിയുടെ പന്തിൽ ജസ്റ്റിൻ ലാംഗറിൻ്റെ പുൾ ഷോട്ട് സ്ക്വയർലെഗിൽ പറന്നെടുത്ത മറ്റൊരു ഫീൽഡിങ്ങ് ബ്രില്യൻസി.

Advertisement

അപ്പോഴും ഫസ്റ്റ് ക്ളാസിലും ലിസ്റ്റ് എ യിലും കുടി നേടിയ 48932 റൺസും 363 തവണ അർധശതകത്തിലും അധികം കടന്ന ഇന്നിങ്ങ്സുകളും പുറത്തെടുത്ത രാംപ്രകാശ് ഒരു ഡൊമസ്റ്റിക് പില്ലർ മാത്രമായി ഒതുങ്ങുമ്പോൾ അതുണ്ടാക്കുന്ന നിരാശ അത്രയേറെ വലുതാണ്.കൗണ്ടിയിൽ വാൽഷ് ആംബ്രോസ്, ഡൊണാൾഡ്, വഖാർ, അക്രം ,കുംബ്ളെ എന്നിങ്ങനെയുള്ള വിഖ്യാത ബൗളർമാരെ വിജയകരമായി നേരിട്ട രാംപ്രകാശ് പക്ഷെ വേണ്ട അവസരത്തിൽ കളി മറന്നു പോയതിനെ പറ്റി വ്യക്തമായി തൻ്റെ ആത്മകഥയായ “Strictly Me” യിലും പറയുന്നില്ല ,.

 1,032 total views,  4 views today

Advertisement
Entertainment4 mins ago

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

Featured20 mins ago

“ഒരു രൂപ പോലും ചിലവില്ലാതെ എല്ലായിടത്തും ഉൽപ്പന്നതിന്റെ പേരെത്തിക്കാൻ ഉള്ള വഴി തെരഞ്ഞെടുത്ത സിനിമയാണ് “ന്നാ താൻ കേസ് കൊട്….”

Entertainment32 mins ago

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്

Environment52 mins ago

വിക്രം നായകനായ കോബ്ര ആഗസ്റ്റ് 31 ന്

Entertainment1 hour ago

മോഹൻലാലിൻറെ നരസിംഹത്തെ ആ വർഷം തന്നെ കടത്തിവെട്ടിയതു ഒരു സുരേഷ്‌ഗോപി ചിത്രം ആയിരുന്നു

Entertainment2 hours ago

“നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല”, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് റിപ്പോർട്ട്

condolence2 hours ago

പിടി ഉഷയുടെ എന്നത്തേയും എതിരാളി ആയിരുന്ന ലിഡിയ ഡി വേഗാ വിടപറഞ്ഞു

Entertainment2 hours ago

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

controversy3 hours ago

“ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്”, ‘കുഴി പരസ്യ ‘ വിവാദത്തിൽ പ്രതികരിച്ചു കുഞ്ചാക്കോ ബോബൻ

Entertainment3 hours ago

” ഹേറ്റ് ക്യാംപെയ്ൻ കാരണം സിനിമ റിലീസ് തീയതീയിൽ തന്നെ ബുക്ക് ചെയ്യാൻ തീരുമാനിച്ചു” അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

history4 hours ago

തിലകൻ എന്ന നടന്റെ ഏറ്റവും മികച്ചവേഷങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും എണ്ണപ്പെടാതെപോകുന്ന ഒരു ഉജ്ജ്വലപ്രകടനം, കുടമൺ പിള്ള

Featured5 hours ago

‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ പരസ്യം പുലിവാല് ആകുന്നു

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment5 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour5 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »