രാവണപ്രഭുവിലെ മംഗലശേരി നീലകണ്ഠനേക്കാൾ മികവുറ്റതായിരുന്നു ഉടയോനിലെ ശൂരനാട് കുഞ്ഞു

0
411

Dhanish Ajmal

2005 ൽ ഭദ്രൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചു പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ഗണത്തിൽ പെട്ട സിനിമയാണ് ഉടയോൻ മോഹൻലാൽ എന്ന നടൻ തന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ സ്ഫടികത്തിന്റെ സംവിധായകനുമായി ഒന്നിച്ചു വീണ്ടുമൊരു സിനിമ ചെയ്യുന്നു എന്നതും അച്ഛനും മകനുമായി അദ്ദേഹം ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്നതും അക്കാലത്തെ ഏറ്റവും വലിയ ചർച്ചകൾ ആയിരുന്നിരിക്കണം മലയാള സിനിമ മേഖലയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻ കുതിച്ചുകയറ്റം ഉണ്ടായിട്ടുള്ളത് 2010ന് ശേഷമാണ് എങ്കിലും അക്കാലത്തെ ബോക്സ്ഓഫീസിൽ വൻ പരാജയം ഏറ്റു വാങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ഉടയോൻ

Mohanlal birthday: Eight millennial Malayalam movies that show why he is  'The Complete Actor'- The New Indian Expressവ്യക്തിപരമായി എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നായി ശൂരനാട് കുഞ്ഞ് എന്നുമുണ്ടാവും അത്രക്കും മികവുറ്റ ശരീര ഭാഷയാണ് അദ്ദേഹം ആ കഥാപാത്രത്തിന് നൽകിയിട്ടുള്ളത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മംഗലശ്ശേരി നീലകണ്ഠന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിൽ അദ്ദേഹം ചെയ്തു വെച്ചതിനെക്കാൾ മികവുറ്റ വൃദ്ധനും അഭ്യാസിയുമായ അച്ഛൻ കഥാപാത്രമാണ് ശൂരനാട് കുഞ്ഞ്.

തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്ന കഥാപാത്രമാണ് കുഞ്ഞ് മണ്ണിനോടുള്ള ഈ ആവേശം മൂലം സ്വന്തം സഹോദരിക്ക് (ബിന്ദു പണിക്കർ) അവകാശപ്പെട്ട പിതൃസ്വത്ത് ചതിയിലൂടെ കൈക്കലാക്കാൻ പോലും മടിക്കാത്ത, മക്കളും തന്റെ പാത പിന്തുടരണമെന്ന് ശഠിക്കുന്ന തന്റെ മക്കളിൽ ഏറ്റവും ഇളയവനായ പൊന്നനോട് മനസ്സ് നിറയെ സ്നേഹം കൊണ്ടു നടക്കുന്ന, അവനോട് കുട്ടിക്കളികൾ കളിക്കുന്ന, മക്കളുടെ വെറുപ്പ്‌ ഏറ്റുവാങ്ങേണ്ടി വരുന്ന ഒടുക്കം ജീവിതാന്ധ്യത്തിൽ നേരിടുന്ന പരാജയങ്ങളും തിരിച്ചടികളും മൂലം പുനർവിചിന്തനത്തിന് വിധേയനാകുന്ന വീരനായ കുഞ്ഞ് ….

Udayonകഥാപാത്രങ്ങൾ കൊണ്ട് അതിസമ്പന്നമായ ഈ സിനിമയിൽ നാസറും സലിം ഘോഷും അടക്കം ഇൻഡ്യൻ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളാണ് അണി നിരന്നത് മോഹൻലാലിന്റെ പ്രകടനം പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ്. ബിന്ധു പണിക്കരുടെ ഇച്ഛമ്മ എന്ന കഥാപാത്രം രൂപത്തിലും ഭാവത്തിലും അവർ ശെരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. തേവർ എന്ന വില്ലനായി സലിം ഘോഷും കുഞ്ഞിന്റെ സുഹൃത്തായ ഉണ്ണി വൈദ്യനായി നാസറും പൊട്ടനായി മനോജ് കെ ജയൻ, മമ്മലിയായി സിദ്ധിഖ്, മാത്തനായി കലാഭവൻ മണി, ഇന്നസെന്റ്, ഭീമൻ രഘു, ഷമ്മി തിലകൻ, തുടങ്ങി അനേകം താരങ്ങൾ പിന്നെ എക്കാലത്തെയും മികച്ച കോംബോയായ ലാലേട്ടനും ജഗതിയും സുഹൃത്തുക്കളായ ശൂരനാട് പാപ്പിയും ശവപ്പെട്ടി തോമയുമായി നിറഞ്ഞാടിയ സീനുകൾ, അങ്ങിനെ എല്ലാം കൊണ്ടും മികച്ചു നിന്ന ഒരു സിനിമ അക്കാലത്തെ പ്രേക്ഷകരെ തൃപ്തിപെടുത്താനാവാതെ പോയ അനേകം മലയാള സിനിമകളുടെ ഗണത്തിലേക്ക് പെട്ടുപോയി എന്നതാണ് വാസ്തവം

പക്ഷെ പിന്നീടൊരിക്കലും ഇതുപോലെ സംഭവിച്ച പല സിനിമകളും കഥാപാത്രങ്ങളും ചർച്ചകൾക്കും വിശകലനങ്ങൾക്കും വിധേയമായപ്പോഴും ഉടയോനും കുഞ്ഞും എവിടെയും ചർച്ച ചെയ്യപ്പെട്ടു കണ്ടില്ല എന്നത് ഒരു വേദന നൽകുന്നു