ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാൻ’ ട്രെയ്ലര് പുറത്തിറങ്ങി .ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്മാരായ റൂസ്സോ ബ്രദേഴ്സാണ് (ആന്റണി & ജോ റുസ്സോ) ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ളിക്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, ധനുഷ്, ജെസീക്ക ഹെൻവിക്, അന ഡി അർമാസ്, വാഗ്നർ മൗറ, ജൂലിയ ബട്ടർസ് എന്നിവരാണ് പ്രധാന താരങ്ങൾ. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്ലര് നെറ്റ്ഫ്ലിക്സാണ് പുറത്ത് വിട്ടത്. 200 മില്ല്യണ്‍ ഡോളര്‍ (1549 കോടി 86 ലക്ഷം )ആണ് ചിത്രത്തിന്റെ മുതൽ മുടക്ക് .