അയ്യപ്പനുംകോശിയും സിനിമയിലെ പൊലീസുകാരി, ഗ്ലാമർ ഫോട്ടോഷൂട്ടിന് നായിക തന്നെ ആകണമെന്നില്ല

343

പ്രേക്ഷകപ്രീതി പിടിച്ചുപറ്റാൻ ഒരു മുഴുനീളവേഷം ചെയ്യണമെന്നില്ല. പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുകുലുക്കുന്ന ചെറിയ കഥാപാത്രങ്ങൾ തന്നെ മതിയാകും എന്ന് തെളിയിച്ച ഒരുപാട് നടി നടന്മാർ മലയാള സിനിമയിൽ ഉണ്ട്. സിനിമയിലെ ഒരു ചെറിയ രംഗം മാത്രമായിരിക്കും അവർക്ക് ഉണ്ടാവുക. പക്ഷേ അതിന് 100% പ്രേക്ഷകരിലേക്ക് ഫലിപ്പിക്കാൻ അവർക്ക് സാധിക്കും.ഇത് പോലെ ഒരൊറ്റ സീണിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ധന്യ അനന്യ. സച്ചി സംവിധാനം ചെയ്ത് രഞ്ജിത്ത് നിർമിച്ച സൂപ്പർ ഹിറ്റ്‌ മലയാള സിനിമ അയ്യപ്പനും കോശിയിലെ പോലീസ് കഥാപത്രത്തെ അവതരിപ്പിച്ച താരമാണ് ധന്യ അനന്യ. അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജ് നെ ആട്ടുന്ന ഒരു രംഗം അതിന്റെ 100% പൂർണതയിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചു എന്നുള്ളത് തന്നെയാണ് താരത്തിന്റെ വിജയം.

നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ ആ സിനിമയിൽ താരത്തിന് നൽകിയത്.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കുറച്ചു ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മ്യൂസിക് വീഡിയോകളിലും, ഷോർട് ഫിലിംകളിലും താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. ഉത്തരപ്രദേശിലെ മീരത്തിലാണ് താരത്തിന്റെ ജനനം. സ്കൂൾ പഠന കാലത്ത് തന്നെ അഭിനയത്തോട് പ്രത്യേക താല്പര്യം ആയിരുന്നു താരത്തിന്. ആ സമയത്ത് തന്നെ നാടകങ്ങളിൽ വേഷമിട്ട് തിളങ്ങിയിരുന്നു.ഇപ്പോൾ വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ജാവ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നാൽപതിയൊന്നു എന്ന സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്.

**