ബിഗ് ബോസ് മത്സരാർത്ഥി ധന്യയുടെ ജീവിതം പ്രതിസന്ധികളും വിവാദങ്ങളും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
262 VIEWS

ബിഗ്‌ബോസ് സീസൺ ഫോറിൽ ഇടംനേടിയ അഭിനേത്രി ധന്യ മേരി വർഗ്ഗീസ് ഒരുപാട് പ്രതിസന്ധികൾ തരണം ചെയുന്ന കാലമാണ്. സെന്റ് തെരേസാസ് കോളേജിൽ പഠിക്കുമ്പോൾ മോഡലിംഗിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം മലയാളസിനിമയായ തലപ്പാവിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് . ധന്യ വിവാഹം അകഴിച്ചിരിക്കുന്നത് അഭിനേതാവ് കൂടിയായ ജോൺ വർഗ്ഗീസിനെയാണ്.

തിരുവനന്തപുരത്തു താമസമായ ധന്യയുടെ ജീവിതം ബിസിനസിന്റെ തകർച്ചയെ തുടർന്ന് പ്രതിസന്ധിയെ നേരിടുകയായിരുന്നു. ഭർത്താവിന്റെ കൺസ്ട്രക്ഷൻ ബിസിനസ് നല്ല നിലയിൽ ആയിരുന്നു എങ്കിലും പിന്നീട് തകർച്ചകൾ നേരിട്ടു. വരുമാനശ്രോതസുകൾ എല്ലാം നിലച്ച അവസ്ഥയായിരുന്നു. അങ്ങനെയാണ് ധന്യയും ഭർത്താവും വീണ്ടും അഭിനയത്തിന്‌ലേക്കു മടങ്ങിയത്. ഇപ്പോൾ ബിഗ്‌ബോസിൽ ഇടംനേടിയ മത്സരാര്ഥികളിൽ എന്തുകൊണ്ടും യോജിച്ച വ്യക്തിയാണ് ധന്യ .

ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ അറസ്റ്റും തുടര്‍ സംഭവവികാസങ്ങളും നല്‍കിയ ജീവിതപാഠം ധന്യക്കുണ്ട് .ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് താന്‍ പഠിച്ചെന്ന് നടി ധന്യ മേരി വര്‍ഗീസ് മുൻപൊരിക്കൽ പറഞ്ഞിരുന്നു. 100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും സിനിമാനടനുമായ ജോണും പ്രതിചേര്‍ക്കപ്പെടുന്നതും അറസ്റ്റിലാവുന്നതും 2016ലാണ്. ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി ഉപഭോക്താക്കളെ പറ്റിച്ചു എന്നായിരുന്നു കേസ്. ധന്യയുടെ വാക്കുകൾ ഇങ്ങനെ

‘ഒറ്റ രാത്രി കൊണ്ട് എല്ലാം എങ്ങനെ മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞ്, അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാന്‍ ശ്രമിക്കുന്നു.പക്ഷേ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ് കുടുംബവും. എനിക്ക് ബിസിനസിനെപ്പറ്റി ഒന്നും അറിയില്ല. ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു. ഈ സംഭവങ്ങള്‍ക്ക് ശേഷം ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് എന്നെപ്പോലെ എന്റെ ഭര്‍ത്താവും പഠിച്ചു’, ധന്യ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ