അമേരിക്കയുടെ ചെറിയ വിരട്ടിന് പോലും മോദിയുടെ മുട്ടിടിക്കുമ്പോൾ ഇന്ദിരാഗാന്ധിയെ പോലൊരു നേതാവിന്റെ അഭാവമാണ് ഓർമ്മവരുന്നത്

223

Dhanya Varghese

അമേരിക്കയുടെ(trump) ചെറിയ വാക്കുപോരിന്‌പോലും മുട്ടുവളച്ചു കൽക്കൽവീണ് ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ നാണംകെടുത്തിയത് കാണുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇതെ അമേരിക്കയുടെ യുദ്ധഭീഷിണികളെപോലും വകവെക്കാതെ പാകിസ്താനെന്ന ശത്രുരാജ്യത്തെ വെട്ടിമുറിച്ചു രണ്ടാക്കിയ ഒരു സ്ത്രീയെ ഓർമ്മവരുന്നു…. അതെ ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധി.കുറച്ചു ചരിത്രം ഇവിടെ കുറിക്കട്ടെ

ജനറല് ഇലക്ഷനിലെ ആവാമി പാര്ട്ടിയുടെ ഉജ്ജ്വലമായ വിജയത്തോടെ കിഴക്കന് പാക്കിസ്ഥാന് കേന്ദ്രീകരിച്ച് ജനാധിപത്യ ഭരണഘൂടം അധികാരം കയ്യാളും എന്ന് ഭയപ്പെട്ടിരുന്ന യഹ്യാ ഖാന്, കിഴക്കന് പാക്കിസ്ഥാനെ അടിച്ചമര്ത്താന് സൈന്യത്തോട് ഉടനടി ഉത്തരവിട്ടു.പില്ക്കാലത്ത് ബംഗാളി വംശീയ കൂട്ടകൊല എന്ന് പേരുകേട്ട ആ അടിച്ചമര്ത്തലിന്റെ ഫലമായി അയല് രാജ്യമായ ഇന്ത്യയിലേക്ക് ബംഗാളികള് കൂട്ടത്തോടെ പലായനം ചെയ്തു. 1971 മാര്ച്ചില് ചെറുത്തു നിന്ന വിമത സൈന്യ വിഭാഗവും ബംഗാള് ഗ്രൂപ്പുകളും “ബംഗ്ലാദേശിനെ” സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. പാക്കിസ്ഥാന് സൈന്യത്തിലെ “ബോര്ഡര് ഗാര്ഡ്സ് ബംഗ്ലാദേശും”, “മുക്തി ബാഹിനി ഗ്രൂപ്പും” ആയിരുന്നു ഇതിനു പിന്നില്. ബംഗ്ലാദേശി പലായനം ഇന്ത്യയ്ക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നു. മാത്രവുമല്ല, ഇന്ത്യന് വിരുദ്ധ ഗ്രൂപ്പുകള് രാജ്യാതിര്ത്തിക്കുള്ളില് കയറിപറ്റിയാലോ എന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇത് ഇന്ത്യയുടെ ഇടപെടലിലേക്കു വഴി തുറന്നു.

പ്രശ്നത്തില് ഇന്ത്യന് ഇടപെടൽ

ഏതാണ്ട് ഒരുകോടിയിലധികംപേര് പലായനം ചെയ്തു ഇന്ത്യയിലെത്തി. മാര്ച്ചു ഇരുപത്തിയേഴിനു ബംഗാളി ലിബറേഷന് മൂവ്മെന്റുകള് സ്വയം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഇന്ത്യ കിഴക്കന് പാക്കിസ്ഥാന് ലിബറേഷന് ഗ്രൂപ്പുകള്ക്ക് പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രവാസി ക്യാമ്പുകള് പതുക്കെ മുക്തി ബാഹിനി ഗ്രൂപ്പിന്റെ ട്രെയിനിംഗ് ക്യാംബുകളായി മാറി. ഇന്ത്യന് സൈന്യം അവര്ക്ക് ആവശ്യമായ സഹായങ്ങള് ലഭ്യമാക്കി.

ഇന്ത്യയുടെ പ്രഖ്യാപനം നടന്നു തൊട്ടടുത്ത ദിവസം തന്നെ പാക്കിസ്ഥാന്റെ ഉറ്റ സുഹൃത്തായ അമേരിക്കയുടെ ഭീഷണി ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു. അമേരിക്കന് സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെന്രി കിസ്സിങ്ങര് ആയിരുന്നു ഇതിനു പിന്നില്. പ്രസിഡന്റ് റിച്ചാര്ഡ് നിക്സനുമായുള്ള സംഭാഷണത്തില് പ്രസിഡന്റ് നിക്സന് ശ്രീമതി ഇന്ദിരാ പ്രീയദര്ശിനിയെ “അഭിസാരിക” എന്നാണ് വിശേഷിപ്പിച്ചത്. ‘ആ “പിതൃശൂന്യര്” യുദ്ധത്തിനു കളമൊരുക്കുകയാണ്’! എന്ന് ഇന്ത്യാക്കാരെകുറിച്ച് കിസ്സിങ്ങര് പറഞ്ഞു.

യുദ്ധം ചെയ്യുവാനുറച്ച ഇന്ത്യ പടിഞ്ഞാറന് രാജ്യങ്ങളെ സ്വാധീനിക്കുവാന് ആരംഭിച്ചു. പാക്കിസ്ഥാന് പട്ടാളം ബംഗാളി ജനതയോട് കാണിക്കുന്ന ക്രൂരതകള് രാജ്യാന്തര വിഷയമാക്കി. എന്നാല് റിച്ചാര്ഡ് നിക്സന് തങ്ങളുടെ പ്രതിക്ഷേധം ഇന്ദിരാ ഗാന്ധിയെ നേരിട്ടറിയിച്ചു.അമേരിക്കയുടെ നേതൃത്വത്തില് ഇന്ത്യയ്ക്കെതിരെ രാജ്യാന്തര പടയൊരുക്കം ആരംഭിച്ചു. ചൈനയില് നിന്നും ഭീഷണി ഉണ്ടാകില്ല എന്ന് ഇന്ത്യ വിശ്വസിക്കുന്നു എന്ന റിപ്പോര്ട്ട് അനുസരിച്ച് കിസ്സിങ്ങര് 1971 ജൂലൈ മാസത്തില് ബീജിങ്ങിലേക്ക് പറന്നെത്തി. ബന്ധ ശത്രുക്കളായ ചൈനയുമായുള്ള അമേരിക്കയുടെ പുതിയ സഹകരണം ലോകത്തെ അമ്പരപ്പെടുത്തി! ഇന്ത്യയ്തിരെ നീങ്ങിയാല് റഷ്യന് ഇടപെടലുണ്ടാകും എന്ന് ഭയപ്പെട്ടിരുന്ന ചൈനയ്ക്കു അമേരിക്ക സര്വ്വ പിന്തുണയും വാഗ്ദാനം ചെയ്തു.
സംഗതിയുടെ കിടപ്പ് മനസിലാക്കിയ ശ്രീമതി ഇന്ദിരാ ഗാന്ധി ഉടനടി റഷ്യയുമായി (സോവിയറ്റ് യൂണിയന്) ഓഗസ്റ്റ് ഒന്പതാം തീയതി “സമാധാന സഹകരണ കരാര് ഒപ്പുവെച്ചു”, ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെയും ഇസ്രയേല് ഭരണഗൂഡത്തിന്റെയും പിന്തുണ ഉറപ്പിക്കുന്നതിലും വിജയിച്ചു!. അമേരിക്ക ബ്രിട്ടനേയും ഇന്ത്യയ്ക്കെതിരെ സൈനീക നടപടിക്ക് കളമൊരുക്കി. ശ്രീലങ്കയാകട്ടെ പാക്കിസ്ഥാനി വ്യോമസേനയ്ക്ക് ഇന്ധനം നിറയ്ക്കുവാനുള്ള സൌകര്യത്തിനു പുറമേ തങ്ങളുടെ അതിര്ത്തിക്കുള്ളില് പറക്കുവാനും സഹായം നല്കി. അമേരിക്കന് നേതൃത്വത്തില് പിന്തുണ ലഭ്യമായതോടെ പഞ്ചാബ്, കശ്മീര് മേഖലകളില് ഇന്ത്യന് സൈന്യത്തിന് നേരെയും വ്യോമസേനാ താവളങ്ങള്ക്ക് നേരെയും പാക്കിസ്ഥാന് അക്രമം അഴിച്ചുവിട്ടു.

1971 നവംബറോടെ അമേരിക്ക ബംഗാള് ഉള്ക്കടല് കേന്ദ്രീകരിച്ചു നാവികപ്രതിരോധത്തിന് തങ്ങളുടെ പടക്കപ്പലുകളും വിമാനവാഹിനികളും അയച്ചു. അറബിക്കടല് ലക്ഷ്യമാക്കി ബ്രിട്ടീഷ് നാവികസേനയും വിമാനവാഹിനികളും പടക്കപ്പലുകളും അയച്ചു. ചൈന ഇന്ത്യയുടെ വടക്കന് ഭാഗങ്ങള് ആക്രമിക്കുവാന് കോപ്പ് കൂട്ടി.
ഇതേ സമയം ഇന്ത്യ തന്ത്ര പ്രധാനമായ യുദ്ധത്തിനു തയാറെടുക്കുകയായിരുന്നു. റഷ്യന്-ഇന്ത്യന് പടക്കപ്പലുകളും വിമാന വാഹിനികളും മുങ്ങികപ്പലുകളും അമേരിക്കന് ഉപഗ്രഹങ്ങളുടെ കണ്ണ് വെട്ടിച്ച് നേരത്തെതന്നെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് എന്തിനും സജ്ജമായി നിലയുറപ്പിച്ചിരുന്നു. സോവിയറ്റ് യൂണിയന് ചൈനയുടെ വടക്കന് മേഖലകളില് ആണവവേധ മിസൈലുകളും, പട്ടാള ട്രൂപ്പുകളെയും അണിനിരത്തി. അതോടെ ചൈന പിന്വാങ്ങി!. അറബിക്കടലിലും ബംഗാള് ഉള്ക്കടലിലും എത്തിയ അമേരിക്കന് ബ്രിട്ടീഷ് നാവിക സേന റഷ്യന്-ഇന്ത്യന് നാവിക ശക്തികണ്ട് ഞെട്ടി പിന്വാങ്ങി. അതോടെ വന് ശക്തികളുടെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിയ പാക്കിസ്ഥാന് ഒറ്റയ്ക്കായി!. 1971 ഡിസംബര് മൂന്നിന് പാക്കിസ്ഥാന് കശ്മീരിലും പഞ്ചാബിലും പ്രകോപനത്തോടെ ആരംഭിച്ച യുദ്ധത്തില്, ഇന്ത്യന് നാവികസേനയുടെ മുന്പില് പാക്കിസ്ഥാന്റെ തീരദേശ നഗരങ്ങള് കത്തി ചാമ്പലായി. നാവികസേനയും വ്യോമ സേനയും ദിവസങ്ങള്ക്കുള്ളില് അടിയറവു പറഞ്ഞു. ഇസ്രായേല് ഇന്ത്യയ്ക്ക് ആയുധങ്ങളും ഇന്റലിജന്സ് വിവരങ്ങളും നല്കി സഹായിച്ചു.

പതിമൂന്നു ദിവസങ്ങള്ക്കു ശേഷം 1971 ഡിസംബര് പതിനാറാം തീയതി പാക്കിസ്ഥാന് പട്ടാളം ഇന്ത്യയ്ക്ക് മുന്പില് സറണ്ടറായി. ബംഗ്ലാദേശ് സ്വതന്ത്രമായി. ആധുനീക ഇന്ത്യയുടെ ചരിത്രത്തില് ഇന്ത്യന് സൈനീക ശക്തിയും അന്താരാഷ്ട്ര സ്വാധീനവും നയതന്ത്രവുമെല്ലാം ലോകത്തിനു മുന്പില് വെളിവാക്കിയ യുദ്ധമായിരുന്നു. 1971-ലെ ഇന്തോ-പാക് യുദ്ധം.
ഇന്ത്യയ്ക്ക് എതിരെ നീങ്ങിയ അമേരിക്കന് സഖ്യകക്ഷികള്ക്ക് ഇന്ത്യയുടെ സോവിയറ്റ് യൂണിയനുമായുള്ള (റഷ്യ) ഊര്ജ്ജസ്വലമായ ബന്ധം വമ്പന് തിരിച്ചടിയായത് മാത്രം മിച്ചം!. പിന്നീടുള്ള ചരിത്രത്തില് അമേരിക്കന് നേതൃത്വത്തില് ഇന്ത്യയുടെ പ്രതിരോധമേഖലയെ തളര്ത്തുവാന് പല ശ്രമങ്ങളും നടന്നിരുന്നു. അഗ്നി ഭൂഘണ്ഡാന്തര മിസൈല് പ്രോജക്റ്റിനെതിരെയുള്ള കരുനീക്കങ്ങള് മുതല് ആണവ ദാതാക്കളുടെ ഗ്രൂപ്പായ എന്.എസ്.ജി രൂപീകരിക്കുന്നത് വരെയുള്ള സമ്മര്ദ്ദതന്ത്രങ്ങള് അമേരിക്ക പയറ്റി.
ബംഗ്ലാദേശ് പോലെ ബലൂചി ജനതയ്ക്ക് പിന്തുണ നല്കി ബലൂചിസ്ഥാന് വേര്പ്പെടുത്തി
യാലോ എന്ന് പാക്കിസ്ഥാന് ഭയപ്പെടുന്നു. ബംഗ്ലാദേശ് രാജ്യത്തിന്റെ പിറവിയോടെ കിഴക്കുനിന്നുള്ള പാക്കിസ്ഥാന് ഭീഷണി ഇല്ലാതെയായി എന്നതാണ് ഇന്ത്യയ്ക്കുണ്ടായ ഏറ്റവും വലിയ നേട്ടം. വന്ശക്തികളെ വെല്ലുvilicha ഇന്ദിരാ ഗാന്ധി എന്ന ധീര വനിതയ്ക്ക് ‘ഇന്ത്യയുടെ ഉരുക്ക് വനിത’ എന്ന പേര് ലഭിക്കുന്നതിനു പ്രസിദ്ധമായ ഈ യുദ്ധവും കാരണമായി.
.
.
“1971ൽ
അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍; പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങളുടെ പേരുകേട്ട ഏഴാം കപ്പല്‍ പട നിങ്ങളെ ആക്രമിക്കും.
ഇന്ദിര ഗാന്ധി; എന്നാല്‍ പിന്നെ ആ പട തിരിച്ച് അങ്ങോട്ടൊരു വരവുണ്ടായിരിക്കില്ല.”