കശ്മീരിന്റെ പ്രത്യകപദവി റദ്ദ് ചെയ്തത്, അംബാനിക്കും അദാനിക്കും വേദാന്തയ്ക്കുമൊക്കെ കാശ്മീരിൻറെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനോ ?

206

Dharmaraj Wayanad

ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേക പദവി നിലനിന്നിരുന്നതിനാൽ ജമ്മു കശ്‍മീരിലെ പ്രകൃതി വിഭവങ്ങൾ ആരാലും കൊള്ളചെയ്യപ്പെടാതെ സംരക്ഷിക്കപ്പെട്ടു വരികയായിരുന്നു ഇതുവരെ.എന്നാൽ സ്പഷ്യൽ സ്റ്റാറ്റസ് മോദി റദ്ദാക്കപ്പെട്ടപ്പോൾ തന്നെ സംശയിച്ചതാണ് യഥേഷ്ടമവിടെയുള്ള ആ അസ്പൃശ്യ പ്രകൃതി വിഭവങ്ങളിൽ കണ്ണുവെച്ച് അദാനിയും അംബാനിയും വേദാന്തയുമൊക്കെയാണ് പ്രത്യേക പദവി റദ്ദ് ചെയ്തതതിനു പിന്നിലെന്ന്.

ആ സംശയം കൃത്യമായും ശരിയായി വന്നിരിക്കുന്നു. ലെഫ്റ്റന്റ് ഗർണറുടെ ഉപദേശകൻ K K ശർമ്മ അതു പ്രഖ്യാപിച്ചിരിക്കുന്നു. J&K യിൽ lime stone, ജിപ്സം തുടങ്ങിയവയുടെ വൻ പ്രകൃതി നിക്ഷേപങ്ങളുണ്ട്. അത്‌ ഇനി ആർക്കുവേണമെങ്കിലും വന്ന് കൊള്ളചെയ്തത് കൊണ്ടുപോകാവുന്നതാണ്.

വരുവിൻ കുഴിച്ചു കോരിക്കൊണ്ടുപോകുവിൻ, എന്ന് ! കൊള്ളക്കാർക്ക് വിഹരിക്കാൻ വിട്ടുകൊടുത്ത് ഭൂമിയിലെ ആ സ്വർഗ്ഗത്തെയും രണ്ട് ദിനോസറുകൾ നരകമാക്കും ! അപ്പോൾ ആരാണ് ഭീകരന്മാർ ? രാജ്യദ്രോഹികൾ ? കൊള്ളക്കാരുടെ ഈ ദല്ലാൾമരെയല്ലേ ശരിക്കും നമ്മൾ രാജ്യ ദ്രോഹികൾ എന്നു വിളിക്കേണ്ടത് ?