ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ഷോലെ. ഇന്ത്യൻ സിനിമ തന്നെ ഷോലേയ്ക്ക് മുൻപും ശേഷവും എന്ന് പകുത്തെഴുതപ്പെട്ടു. അമിതാബച്ചനും ധർമ്മേന്ദ്രയും ഹേമമാലിനിയും അംജത് ഖാനും ഒക്കെ നിറഞ്ഞാടിയ ചിത്രത്തിലെ ചില ഉള്ളുകളികളെ കുറിച്ചാണ് ഈ പോസ്റ്റ്.
ഷോലെയിൽ അഭിനയിക്കുമ്പോൾ ധർമ്മേന്ദ്ര വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആയിരുന്നു. എന്നാലോ അദ്ദേഹത്തിന് ഹേമമാലിനിയോട് ഒരു പ്രത്യേക അടുപ്പവും തോന്നിയിരുന്നു. എന്നാൽ ധർമ്മേന്ദ്രയുടെ വിവാഹജീവിതത്തെ കുറിച്ച് അറിയാവുന്ന ഹേമമാലിനി പലപ്പോഴും ധർമ്മേന്ദ്രയുമായി ഒരു അകൽച്ച സൂക്ഷിച്ചിരുന്നു.
ഷോലെയിൽ ധമ്മേന്ദ്ര ഹേമമാലിനിയെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന സീനുണ്ട്. ആ സീനിൽ തന്നെ ധർമ്മേന്ദ്ര ഹേമമാലിനിയെ കെട്ടിപ്പിടിക്കുന്നുമുണ്ട്. തിയേറ്ററിൽ വലിയ തരംഗം തീർത്തിരുന്നു ആ രംഗം. പലതവണ ഷൂട്ട് ചെയ്തതാണ് ആ രംഗം ചിത്രീകരിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ അതിനുപിന്നിൽ ഒരു കള്ളക്കളി ഉണ്ടായിരുന്നു എന്നാണു അണിയറപ്രവർത്തകർ പറയുന്നത്.
ഹേമമാലിനിയോട് പ്രണയം ഉണ്ടായിരുന്ന ധർമ്മേന്ദ്ര ഹേമമാലിനിയെ പലതവണ കെട്ടിപ്പിടിക്കാൻ പിഴവുകൾ മനഃപൂർവ്വം വരുത്തി .അതിനുവേണ്ടി ധർമ്മേന്ദ്ര ഒരു ലൈറ്റ് ബോയിക്ക് 2000 രൂപ കൈക്കൂലി നൽകിയിരുന്നെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇക്കാര്യത്തിന് വേണ്ടി ഷൂട്ടിംഗ് ക്രൂവുമായി സംവദിക്കുന്നതിന് ധർമ്മേന്ദ്ര ചില പ്രത്യേക ആംഗ്യങ്ങളും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.എന്തായാലും ഷോലെ റിലീസ് ചെയ്ത് (1975- ൽ ) അഞ്ചുവര്ഷത്തിനു ശേഷം (1980 ) ധർമ്മേന്ദ്ര തന്റെ വിവാഹബന്ധം വേർപെടുത്തി ഹേമമാലിനിയെ വിവാഹം കഴിച്ചു.