കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
200 VIEWS

കെജിഎഫ് എന്ന ചിത്രത്തിലൂടെ പേരെടുത്ത നിർമ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. ഇപ്പോൾ അവരുടെ ഒരു പ്രഖ്യാപനം സിനിമാപ്രേമികൾ അക്ഷരാർത്ഥത്തിൽ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ നായികാനായകൻമാര്‍ ആകുന്നത് ഫഹദ് ഫാസിലും അപർണ്ണ ബാലമുരളിയും ആണ്. ‘ധൂമം’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയുന്നത് പവൻകുമാർ ആണ്. റോഷൻ മാത്യുവും ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നു. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം.

ഛായാഗ്രാഹണം – പ്രീത ജയരാമൻ , സംഗീത സംവിധാനം – പൂര്‍ണചന്ദ്ര തേജസ്വി. ധൂമത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. ഇതുകൂടാതെ , പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ