പ്രവീൺ കെ മോഹനൻ

ഇത് ഇന്ന് കാണുന്ന KGF, കാന്താരാ ഒക്കെ പോലൊരു തീയേറ്റർ മെറ്റീരിയൽ അല്ല.. എന്നാൽ നല്ല സിനിമകൾ വിജയിക്കേണ്ടത് അനിവാര്യമാണ്.. ഒരുപക്ഷേ, പ്രബുദ്ധ സിനിമാ പ്രേക്ഷകരെ കണ്ട് കൊണ്ടാവാം ഇങ്ങനെ ഒരു കഥ മലയാളത്തിൽ ചെയ്യാൻ ഹോംബാലെ ധൈര്യം കാണിച്ചത്. കന്നഡയിലോ തമിഴിലോ ചെയ്‌താൽ ഇത് എത്ര കണ്ട് വർക്ക് ആവും എന്ന് സംശയം ഉണ്ട്.. എങ്കിലും പാൻ ഇന്ത്യൻ തന്നെ ആക്കിയത് hombale, ഫഹദ് എന്നിവരെ കണ്ട് കൊണ്ടാവാം..

നല്ല കഥയും തിരക്കഥയും വ്യത്യസ്തമായ അവതരണവും ഉണ്ട്. എന്നാൽ പ്രശ്നം ഇങ്ങനെ ഒരു അവതരണം ആരും പ്രതീക്ഷിച്ചില്ല. പക്ഷെ അത് കൊണ്ട് ഇതിൽ ആരൊക്കെ നെഗറ്റിവ്‌ റോൾ ചെയ്തു എന്ന് മനസിലാക്കാൻ കഴിയുന്നുണ്ടായില്ല.. റോഷൻ മാത്യു ചിലപ്പോൾ ഒക്കെ നെഗറ്റിവ്‌ ആവും. പിന്നെ പോസിറ്റീവ് ആവും.. ഒരുപക്ഷെ സ്ഥിരം ക്ലിഷേ മോഡലിൽ പോയാൽ ഇത് പ്രെഡിക്ടബിളും ലാഗില്ലാതെയും ഇരുന്നേനെ..

ജിഗർതാണ്ട ഡബിൾ എക്സും ഇത് പോലെ ഈ സമയം ഇറങ്ങിയ നല്ല സ്ക്രിപ്റ്റ് ആണ്.. എന്നാൽ അതിൽ ഉള്ളത് തിയേറ്ററിന് വേണ്ടി കുറച്ച് മാസ്സ് മസാലയും.. ആനകളുടെ CG വർക്കും ഒക്കെ കൂട്ടിയുണ്ട്.. അത് കാർത്തിക് സുബ്ബാരാജിന്റെ വിജയ തന്ത്രം തന്നെയാണ്.. എന്നാൽ ധൂമത്തിൽ അങ്ങനെ ഉള്ള വർക്കുകൾ കഥ ഡിമാൻഡ് ചെയ്യുന്നില്ല.പിന്നീടുള്ള പ്രശ്നം ഫഹദ് ഒരു ഹീറോ സെൻട്രിക് ഇമേജ് ഉള്ള ക്യാരക്ടർ അല്ല എന്നുള്ളതാണ്.. മാത്രവുമല്ല, വലിയ പ്രകടനങ്ങൾ ഒന്നും ആർക്കും അവകാശപ്പെടാനുമില്ല.. അഭിനയിച്ചിരിക്കുന്ന എല്ലാവരും നെഗറ്റിവ്‌ റോളിൽ ആണ് വരുന്നത്.

ഈ സിനിമയിലെ നായകനെ കാണിക്കുന്നില്ല, അത് നമ്മളാണ്.. കാരണം, ജനങ്ങൾക്ക് വേണ്ടിയാണു ഈ സിനിമ.. ശ്രദ്ധിച്ചാൽ മനസിലാവും.. പണം കൊടുത്ത വീടുകളിൽ – മരിച്ച ആരെയും കാണിക്കുന്നില്ല.. പകരം മരിച്ചവരെ നോക്കുമ്പോൾ ആ ഫ്രെയിം നിങ്ങൾക്ക് നേരെയാണ്.. ആ ഫോട്ടോയിലേക്ക് നോക്കുമ്പോൾ അവർ കാണുന്നത് സിനിമ കാണുന്ന പ്രേക്ഷകനെയാണ്.

You May Also Like

കീർത്തിയുടെ വിഡിയോകൾ ഫിറ്റ്നസ് മാത്രമല്ല ആരാധകർക്ക് ചങ്കിടിപ്പും കൂട്ടുന്നതാണ്

സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഫിറ്റ്നസ് താരമാണ് കീർത്തി. സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്ന സെലിബ്രിറ്റി ആണ്.…

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

20 വർഷമായി പത്തരമാറ്റ് തിളക്കത്തോടെ തെന്നിന്ത്യയിൽ താരരാഞ്ജിയായി തൃഷ കൃഷ്ണൻ എന്ന ചെർപ്പുളശ്ശേരിക്കാരിയുണ്ട്. ജനിച്ചതും വളർന്നതുമെല്ലാം…

അതുവരെ മനുഷ്യനായി പോലും പരിഗണിക്കാതിരുന്ന വ്യക്തി ആ വോട്ടിൻ്റെ പേരിൽ നാട്ടിലെ താരമാകുന്നു

പ്രേക്ഷകനെ രണ്ട് മണിക്കൂർ പിടിച്ചിരുത്താൻ Bibin Joy വലിയ താരങ്ങളോ, മാസ് ഡയലോഗുകളോ, കാതുകൾ തകർക്കുന്ന…

നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് & കോയിലെ ഗാനരംഗങ്ങൾ; ജനശ്രദ്ധയാകർഷിച്ച് റിച്ച രവി സിൻഹ

നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് & കോയിലെ ഗാനരംഗങ്ങൾ; ജനശ്രദ്ധയാകർഷിച്ച് റിച്ച രവി സിൻഹ കാത്തിരിപ്പുകൾക്ക്…