Vani Jayate

ജന്മം കൊണ്ട് മലയാളി ആണെങ്കിലും വിക്രം കുമാർ ഇതുവരെ മലയാളത്തിൽ സിനിമകൾ എടുത്തിട്ടില്ല. പ്രിയദർശന്റെ അസിസ്റ്റന്റ് ആയി ചന്ദ്രലേഖയിൽ തുടങ്ങി, അദ്ദേഹത്തിന്റെ പല ഹിന്ദി സിനിമകളിലും വർക്ക് ചെയ്ത തുടക്കവുമായിട്ടാണ്, വിക്രം തമിഴിലും തെലുങ്കിലും പയറ്റിയിട്ടുള്ളത്. വ്യത്യാസ്തമായ പ്രമേയങ്ങൾ തേടിപ്പിടിച്ചു കൊണ്ട് സിനിമകൾ ചെയ്ത വിക്രമിനോടൊപ്പം മാധവനും (13 ബി) സൂര്യയും (24) നാനിയും (ഗാങ് ലീഡർ) അടക്കമുള്ള തെന്നിന്ത്യയിലെ പല സൂപ്പർ സ്റ്റാറുകളും സഹകരിച്ചിട്ടുണ്ട്. എന്നാലും അക്കിനേനി കുടുംബത്തിന്റെ കൂടെയാണ് അദ്ദേഹം കൂടുതൽ സഹകരിച്ചിട്ടുള്ളത്. തെസ്‌പിയൻ നാഗേശ്വര റാവുവും, നാഗാർജ്ജുനയും, നാഗ ചൈതന്യയും, അഖിൽ അക്കിനേനിയും അടക്കമുള്ള മൂന്ന് തലമുറകളെയും സംവിധാനം ചെയ്യാനുള്ള അവസരം വിക്രം കുമാറിന് ലഭിച്ചിട്ടുണ്ട്. അതെ വിക്രം കുമാർ ആദ്യമായി സംവിധാനം ചെയ്ത വെബ് സീരീസ് ആണ് ദൂത. അതിലൂടെ തന്നെയാണ് നാഗ ചൈതന്യയുടെ ഓറ്റിറ്റി അരങ്ങേറ്റവും.

എട്ട് എപ്പിസോഡുകൾ ഉള്ള ഈ സീരീസ് വിക്രം കുമാറിനോടൊപ്പം നിർമ്മിച്ചിരിക്കുന്നത് ശരത് മാരാരാണ്. മിസ്റ്ററി ഗണത്തിൽ ഉള്ള ഒരു സീരീസ് ആണ് ദൂത. എത്തിക്സ് പാലിക്കാതെ നടക്കുന്ന മാധ്യമ പ്രവർത്തനവും, അതുമൂലം സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളുമാണ് അടിസ്ഥാന വിഷയമെങ്കിലും, ഒരു സൂപ്പർ നാച്ചുറൽ മിസ്റ്ററി ആണ് ‘ദൂത’. നെഗറ്റിവ് ഷെയ്ഡുകളുള്ള കറപ്റ്റായ മാധ്യമ പ്രവർത്തക ദമ്പതികളാണ് സാഗർ വർമ്മയും പ്രിയയും. തങ്ങളുടെ കരിയറിൽ സക്സസ്ഫുൾ ആയ ഇരുവരും അവരുടെ മകളും, പിറക്കാൻ പോവുന്ന ഗർഭസ്ഥ ശിശുവും അടങ്ങുന്ന കൊച്ചു കുടുംബത്തിൽ വന്നെത്തുന്ന ദുരന്തങ്ങളിലൂടെയാണ് തുടക്കം. എന്നാൽ ആ ദുരന്തങ്ങൾ ഒക്കെ നടക്കുന്നതിന് മുമ്പ് അച്ചടിക്കപ്പെട്ട പത്രത്താളുകളിൽ നിന്നും ആ സംഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ സാഗറിന്റെ മുന്നിൽ എത്തപ്പെടുകയാണ്. അതിന്റെ തുടർന്ന് നടത്തുന്ന അന്വേഷണങ്ങളിൽ നിന്നും ഒത്തൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നും മറ്റു പലർക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും മനസിലാക്കുന്നു.

ആ സമയത്ത് തന്നെ നടക്കുന്ന രണ്ടു മരണങ്ങളുടെ ബന്ധപ്പെട്ടു പോവുകയാണ് സാഗർ. ആ മരണങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി എത്തുന്ന കാന്തി ഷേണായ് എന്ന പോലീസ് ഉദ്യോഗസ്ഥയും തുടക്കം മുതലേ സാഗറിലേക്ക് എത്തപെടുന്നു. തുടർന്ന് നടക്കുന്ന പല അവിശ്വസനീയമായ സംഭവങ്ങളും അതെങ്ങിനെ സാഗറിന്റെയും കാന്തിയുടെയും ഭൂതകാലങ്ങളുമായി ഇഴ പിരിഞ്ഞു കിടക്കുന്നു എന്നുള്ള വെളിപാടുമൊക്കെയാണ് സീരീസിന്റെ തുടർഭാഗങ്ങൾ. ഒട്ടനവധി ലോജിക്കില്ലാത്ത കാര്യങ്ങൾ അവിശ്വസനീയമായ വലിയ ലൂപ്പ്ഹോളുകളോടെ ദൂതയിൽ കാണാം. എന്നാലും ഗതിവേഗം ഒന്നുകൊണ്ട് അതിനെ മറികടക്കാനുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ നിന്നും മുന്നോട്ട് എന്താണ് നടക്കാൻ പോവുന്നത് എന്നൂഹിക്കാൻ കഴിയാവുന്ന വിധത്തിൽ തന്നെയാണ് വികാസം പ്രാപിക്കുന്നത്.

നാഗചൈതന്യ, പശുപതി, രോഹിണി, ജയപ്രകാശ്, തനികെല്ല ഭരണി, പ്രാചി ദേശായ്, പ്രിയ ഭവാനി ശങ്കർ, ഈശ്വരി റാവു എന്നിങ്ങനെ തെന്നിന്ത്യൻ ഇന്ഡസ്ട്രിയിലെ വിവിധ ഭാഷകളിൽ പ്രശസ്തരായ ഒരു പിടി അഭിനേതാക്കൾ ‘ദൂതയിൽ’ വേഷമിടുന്നുണ്ട്. അക്കൂട്ടത്തിൽ പാർവതി തിരുവോത്ത്, അനിൽ മുരളി, ശ്രുതി ജയൻ തുടങ്ങിയ മലയാളി താരങ്ങൾക്കും ശ്രദ്ധേയമായ വേഷങ്ങളുണ്ട്. അതിൽ പാർവതി തിരുവോത്തിന്റെ വേഷം തുടർന്നും വികാസം പ്രാപിക്കാവുന്ന തലത്തിലാണ് സീരീസ് അവസാനിക്കുന്നത്. തുറന്ന് പറയട്ടെ, നാഗചൈതന്യ ഒരു മിസ്കാസ്റ്റ് ആണ്. കഥാപാത്രം ആവശ്യപ്പെടുന്ന ഒരു പക്വതയും, വൈകാരികമായ പ്രകടനവും ഒന്നും കൊണ്ടുവരാൻ കഴിയുന്നില്ല. അതാണ് ഈ സീരീസിന്റെ ഏറ്റവും വലിയ ദൗർബല്യം. മുഖ്യ അഭിനേതാവിന്റെ പെർഫോമൻസിലെ ആഴക്കുറവ് ആണ് മൊത്തം സീരീസിന്റെ ക്രെഡിബിലിറ്റിയെ ബാധിച്ചിരിക്കുന്നത്. അതേസമയം പാർവതി തുടക്കത്തിലേ ഒന്ന് തപ്പിയെങ്കിലും പിന്നീട് കഥാപാത്രത്തിലേക്ക് ഇറങ്ങുന്നതിൽ വിജയിച്ചിട്ടുണ്ട്. പ്രാച്ചിക്കും, പ്രിയക്കുമൊന്നും അധികമൊന്നും ചെയ്യാനില്ല. രോഹിണിയുടെ റോളും വെറും ബാക്ക് ഗ്രൗണ്ട് റോളാണ്. പിന്നീടുള്ള കൊള്ളാവുന്ന പ്രകടനം, സി ഐ അജയ് ഘോഷായി വന്ന രവീന്ദ്ര വിജയുടേതാണ്.

പലപ്പോഴും ഒരു ഫൈനൽ ഡെസ്റ്റിനേഷൻ ആക്കാനുള്ള ശ്രമവും വിക്രം കുമാർ നടത്തുന്നത് കല്ലുകടി ആവുന്നുണ്ട്. അതേസമയം അന്വേഷണത്തിലെ വിവിധ കണ്ണികളെ സംയോജിപ്പിച്ചെടുക്കുമ്പോൾ അവിടെയും ഇവിടെയും നിരവധി പഴുതുകൾ ദൃശ്യമാകും. എന്നാൽ സാഗറിന്റെ അന്വേഷണം ഭൂതകാലത്തിൽ നടന്ന സംഭവങ്ങളിലേക്ക് ട്രാൻസിഷൻ ചെയ്യുമ്പോൾ സഹരചയിതാക്കളിൽ ഒരാൾ കൂടിയായ സംവിധായകൻ തിരികെ ട്രാക്കിൽ എത്തുന്നുണ്ട്. സീരീസിൽ ഉടനീളം കോരിച്ചൊരിയുന്ന മഴയുടെ തുടർച്ചയായ സാന്നിധ്യം ഒരു പരിധി വിടുമ്പോൾ അലോസരം നൽകിയേക്കാം. എല്ലാ കുറവുകൾക്കും ഇടയിൽ കണ്ടിരിക്കാവുന്ന ഒരു സീരീസ് ആയി പാക്ക് ചെയ്യുക കൂടി ചെയ്യുന്നുണ്ട് എന്ന പറഞ്ഞു നിർത്താം. ദൂത – ആമസോൺ പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നു.

You May Also Like

സ്വപിതാവിനോടുള്ള പ്രതികാര നിർവ്വഹണത്തിനായി ഒരു മകൻ നടത്തുന്ന പോരാട്ടത്തിന്റെ കഥ

Bineesh K Achuthan താനേതാ ……. ?? ഓർക്കാൻ മനസില്ലാത്തവർ എളുപ്പം മറക്കും ……. ഐ.വി.ശശിയുടെ…

‘മംഗൾവാരം’ ട്രെയിലർ, ബോൾഡ് ആയി നടി പായൽ രജ്പുത്

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ…

വിക്രാന്ത് ചിത്രം ‘സ്പാർക്ക് ലൈഫ്’; നവംബർ 17ന് റിലീസിനൊരുങ്ങുന്നു

വിക്രാന്ത് ചിത്രം ‘സ്പാർക്ക് ലൈഫ്’; നവംബർ 17ന് റിലീസിനൊരുങ്ങുന്നു വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ…

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Crash 1996/English ദമ്പതികളായ ജയിംസ് ബാലഡും ഭാര്യ കാതറിനും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. ഇഷ്ടമുള്ളവരുമായി…