നടൻ ജയം രവി നായകനാകുന്ന ‘അഗിലൻ ‘ എന്ന ചിത്രത്തിലെ ദ്രോഗം എന്ന ഗാനം പുറത്തിറങ്ങി
ജയം രവിയുടെതായി ഒടുവിലിറങ്ങിയ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആയിരുന്നു. അടുത്ത ചിത്രം അഗിലൻ മാർച്ച് 10 ന് റിലീസ് ചെയ്യും. ജയം രവിയെ നായകനാക്കി കടൽക്കൊള്ളക്കാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ബൂലോഗം’ സംവിധാനം ചെയ്ത കല്യാണാണ്.
ജയം രവി കടൽക്കൊള്ളക്കാരന്റെ വേഷത്തിലും പ്രിയ ഭവാനി ശങ്കർ പോലീസ് ഓഫീസറായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വൻ പ്രതീക്ഷകൾക്ക് ഇടയിൽ ഒരുങ്ങിയ ചിത്രത്തിൽ തന്യ രവിചന്ദ്രൻ, ഹരീഷ് ഉത്തമൻ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം പുറത്തിറങ്ങാനിരിക്കെ ചിത്രത്തിലെ ‘ദ്രോഗം’ എന്ന ലിറിക്കൽ ഗാനം പുറത്തിറങ്ങി.സാം സിഎസ് സംഗീതം പകർന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിവേക് ആനന്ദ സന്തോഷമാണ്. ഗണേഷ് കുമാറാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സ്‌ക്രീൻ സീൻ ബിഗ് ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.