Entertainment
“അച്ഛന് അലോപ്പതിയില്‍ താല്പര്യമില്ല, അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്”

പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഏതാനും ആഴ്ചകളായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇപ്പോൾ ദേഹം വീട്ടിൽ വിശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന് വെളിപ്പെടുത്തുന്നു. ശ്രീനിവാസന് അലോപ്പതി മരുന്നുകളോടുള്ള വിയോജിപ്പും മറ്റും ഏവർക്കും അറിയുന്നതാണ്. അതെ കുറിച്ചുള്ള ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
“അച്ഛന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. സ്ട്രോക്ക് വന്നിരുന്നു. അതേ തുടര്‍ന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയില്‍ താല്പര്യമില്ല. ഞങ്ങള്‍ അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.’‘ചിലപ്പോള്‍ തുപ്പാന്‍ ശ്രമിക്കും. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാന്‍ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’ – ധ്യാന്‍ പറഞ്ഞു.
932 total views, 4 views today