ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം.
തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ ചിത്രകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ താരങ്ങൾ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൻ്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ല. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ. എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.
Leave a Reply
You May Also Like

നരേൻ നായകനാകുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം “ആത്മ”

നരേൻ നായകനാകുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം “ആത്മ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി സുഗീതിന്റെ…

നിവിൻ പോളി- റോഷൻ ആൻഡ്രുസ് ചിത്രം സാറ്റർഡേ നൈറ്റ് ടീസർ പുറത്തിറങ്ങി

നിവിൻ പോളി- റോഷൻ ആൻഡ്രുസ് ചിത്രം സാറ്റർഡേ നൈറ്റ് ടീസർ പുറത്തിറങ്ങി. പുത്തൻ തലമുറയിലെ സൗഹൃദത്തിന്റെ…

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ എന്നിവർ ഒന്നിക്കുന്ന ഡാൻസ് പാർട്ടിയിലെ റാപ് സോങ് പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ എന്നിവർ ഒന്നിക്കുന്ന ഡാൻസ്…

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം…