വിനീത് ശ്രീനിവാസനന്റെ പാതയിൽ തന്നെ അഭിനയം, തിരക്കഥ, സംവിധാനം എന്നീ മേഖലകളിലെല്ലാം കൈവെച്ച താരമാണ് സഹോദരൻ ധ്യാന്‍ ശ്രീനിവാസനും. 2013ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തിര’യാണ് ധ്യാന്‍ ശ്രീനിവാസൻ നായകനായ ആദ്യ ചിത്രം. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു തിര. നിവിൻ പോളിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ തിരക്കഥയിലും സംവിധാനത്തിലും വിജയകരമായി കൈവച്ച ധ്യാന്‍ തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രകാശന്‍ പറക്കട്ടെ.

 

ധ്യാന്‍ ശ്രീനിവാസന്റെതായി അവസാനമായി തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം ‘ഉടല്‍’ ആയിരുന്നു. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ അമ്മയെ പറ്റിക്കാന്‍ നോക്കി പാളിപ്പോയ അനുഭവം ധ്യാൻ ശ്രീനിവാസൻ പങ്കുവച്ചു . സംഭവം ഇങ്ങനെ.

 

“വീടിന്റെ അടുത്ത് അച്ഛന്റെ പേരിലൊരു സ്ഥലം ഉണ്ടായിരുന്നു. അച്ഛന്‍ എന്തോ ആവശ്യം വന്നപ്പോള്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു. അത് അറിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. ഞാന്‍ അത് വാങ്ങിക്കാം എന്ന്. 2 ലക്ഷം ടോക്കന്‍ തരാം എന്റെ പേരിലേക്ക് വസ്തു മാറ്റി എഴുതിയിട്ട് പിന്നീട് കുറച്ച് കുറച്ചായി പൈസ തരാം എന്നും പറഞ്ഞു. ”

“അച്ഛനോട് ഇത് ഒന്ന് സൂചിപ്പിച്ച് നോക്ക് എന്നും പറഞ്ഞ് അമ്മയെ ഞാന്‍ പറഞ്ഞുവിട്ടു. അമ്മ പോയി ഒരു മിനിറ്റിനകം തന്നെ, അതിന് വെച്ച വെള്ളം അങ്ങു വാങ്ങി വെച്ചേക്ക് എന്ന് പറഞ്ഞു,’ .അപ്പോള്‍ തന്നെ മറുപടി കിട്ടി എന്നും. പറ്റിക്കാന്‍ നോക്കിയത് നടന്നില്ല എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വസ്തു മറിച്ച് വില്‍ക്കാന്‍ ആയിരുന്നു തന്റെ പ്ലാനെന്നും ധ്യാന്‍ പറയുന്നു.

Leave a Reply
You May Also Like

ന്യൂയോര്‍ക്ക് ടൈംസിന് കലക്കന്‍ മറുപടിയുമായി ഒരു മലയാളി – മാനുവല്‍ ടോം..

കോട്ടയം പൊന്‍കുന്നം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ മാനുവല്‍ ടോം വരച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു.

“ആരുടെയോ കൈ എന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി” ലൈംഗികാതിക്രമത്തെ കുറിച്ച് ആൻഡ്രിയ

തമിഴ് സിനിമയിലെ ജനപ്രിയ നടിയാണ് ആൻഡ്രിയ. ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിൽ നിന്നുള്ള നടി ആൻഡ്രിയ പിന്നണി ഗായികയായാണ്…

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Sanuj Suseelan സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിൽ അവയ്ക്ക് ഒന്നും ഒന്നരയും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന…

ആരാധകർക്ക് ആവേശവാർത്ത, പോക്കിരിയും ഗജിനിയും വീണ്ടും എത്തുന്നു

പ്രഭുദേവ സംവിധാനം ചെയ്ത് വിജയ് നായകനായ പോക്കിരി എന്ന ചിത്രം കേരളത്തിൽ വർണ്ണചിത്ര റിലീസ് വിതരണം ചെയ്യുന്നു. “ഗജനി” പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു