പെൺകുട്ടികൾ / അച്ഛനമ്മമാർ കേൾക്കുന്ന ഡയലോഗുകളും അവയ്ക്കുള്ള മറുപടിയും 

0
681

പെൺകുട്ടികൾ / അച്ഛനമ്മമാർ കേൾക്കുന്ന ഡയലോഗുകളും അവയ്ക്കുള്ള മറുപടിയും

1
” പെണ്ണ് വേറൊരു വീട്ടിൽ ചെന്നു കയറാനുള്ളതാന്നുള്ള ഓർമ വേണം ”
– അതെന്താ, ആണുങ്ങളാരും സ്വന്തം വീട്ടീന്ന് പൊറത്തോട്ടെറങ്ങൂലേ?

2

” അവളെയിപ്പൊ അധികം പഠിപ്പിച്ചിട്ടെന്തിനാടാ ”
– തൃശൂർ ജില്ലാ കളക്ടറാക്കാൻ, ന്ത്യേ, കളക്ടറ് ടെ അച്ഛൻ ന്ന് കേട്ടാ പുളിക്ക്യോ?

3

“കല്യാണം കഴിഞ്ഞാലും പഠിക്കാടീ…”
– അതൊക്കെ ബുദ്ധിമുട്ടാവില്ലേ?
” ഓ, അവർക്ക് ബുദ്ധിമുട്ടൊണ്ടാവൂല്ല, ച്ചിരെ ഫോർവേഡായിട്ട് ചിന്തിക്കുന്നോരാ ”
– എനിക്ക് ബുദ്ധിമുട്ടാവൂന്നാ പറഞ്ഞേ

4

” നിൻ്റെ പ്രായത്തിൽ എനിക്ക് പിള്ളേര് രണ്ടാ ”
– അമ്മായീടെ പ്രായത്തിൽ എനിക്ക് ഡോക്ടറേറ്റാ അമ്മായീ

5

” പെണ്ണ് ജോലിക്ക് പോയി കുടുംബം നോക്കേണ്ട ഗതികേടൊന്നും ഈ തറവാട്ടിലില്ല ”
– തറവാടിൻ്റെ ഗതികേടിനല്ല… എനിക്ക് ഗതികേട് ഒണ്ടാവാതിരിക്കാനാ

6

” അവൾടെ മനസിൽ ആരേലും ഒണ്ടോടീ ”
– ഒണ്ടമ്മായീ
” അന്നേ ഞാൻ പറഞ്ഞതാ..പഠിപ്പിച്ച് വഷളാക്കണ്ടാന്ന് .. ”
– ശരിയാ പഠിപ്പിച്ചതുകൊണ്ട് തന്നാ..
” നമ്മടെ കൂട്ടക്കാരാണോ? ”
– നമ്മക്കാർക്കും ഇല്ലാത്തതാ.
” നീ ചോദിച്ചോ? ആരാടീ? ”
– ഒരു സ്വപ്നമാണമ്മായീ..

7

” നിൻ്റെ പ്രായത്തിലൊള്ളോരെല്ലാം കെട്ടി പിള്ളേരായില്ലേടീ ”
– ഉവ്വ്
” എന്നാ പിന്നെ ആരെയേലും നോക്കാൻ മേലേ? ”
– അമ്മാവൻ്റെ പ്രായത്തിലൊള്ള എല്ലാരും ഇപ്പൊ മണ്ണിനടീലല്ലേ?
” അതെ ”
– എന്നിട്ട് പോയി ചത്തൂടേന്ന് ഇവിടാരേലും ചോദിക്കാറുണ്ടോ?

====

കടപ്പാട് : നെൽസൺ ജോസഫ് (Nelson Joseph)