‘വിവാഹമോചനം നേടുന്നതിലും ഭയാനകമാണ് ശേഷമുള്ള ജീവിതം’

281

Diana M Dominic എഴുതിയത്

“ഇരുപത്തി ഏഴാമത്തെ വയസ്സിൽ divorce എന്ന തീരുമാനം എടുത്തപ്പോൾ എതിർത്തവർ ആയിരുന്നു കൂടുതലും. U r going to regret, U can’t take such a big decision now എന്നാണ് മിക്കവരും പറഞ്ഞത്. ഇന്നലെ വരെ അനുവാദം ചോദിക്കാതെ കയറി ചെന്നിരുന്ന വീടുകൾ നീ ഇങ്ങോട്ട് വരുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്, ചോദിക്കുന്നവരോട് എന്ത് പറയും എന്നായി. വളരെ പെട്ടന്നു ഞാനൊരു bad luck ആയി മാറി. കുടുംബത്തിലെ വിശേഷങ്ങൾക്ക് ഒഴിവാക്കിതുടങ്ങി. വീട്ടിൽ പോവാതെ ദീർഘമായി ഹോസ്റ്റലിൽ നിന്നപ്പോൾ അവിടെയും ഒരു വശപ്പിശക് കണ്ടുപിടിച്ചു. അത് സ്വഭാ വദൂഷ്യത്തിൽ എത്തിച്ച് അവരും തൽക്കാലം സമാധാനപ്പെട്ടു.

Divorce കാരണം അറിയാൻ വരുന്നവരുടെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും ഏറിവന്നപ്പോൾ എനിക്കും താങ്ങാൻ പറ്റിയില്ല. Divorce decision ക്കാൾ challenging അത് കഴിഞ്ഞുള്ള ജീവിതമായിരുന്നു. ഒരു വർഷത്തോളം ഫോൺ കോളുകൾ ഒഴിവാക്കുകയും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കുകയും ചെയ്തു. Loneliness ഉം financial struggle ഉം കൂടി യായപ്പോൾ മുഴുനീളെ കരഞ്ഞുതീർത്ത രാത്രികളും , കണ്ണ് തുറന്നിരുന്നു നേരം വെളുപ്പിച്ച രാത്രികളും ഇടക്കിടെ വരാൻ തുടങ്ങി. പേടിയായിരുന്നു, സംസാരിക്കാൻ അടുത്തുകൂടുന്ന എല്ലാവരെയും. അവരുടെ ഉപദേശങ്ങളെ കേട്ടു നിൽക്കാനുള്ള ശേഷി പോലും ഇല്ലായിരുന്നു. Competitive exam field ലേക്ക് ഇറങ്ങിയപ്പോൾ , ഈ പ്രായത്തിൽ നിനക്ക് അതൊന്നും പറ്റില്ല, u r going to compete with fresh minds എന്നായിരുന്നു പൊതുവേയുള്ള അഭിപ്രായം.

ചിലപ്പോഴൊക്കെ തിരിച്ചു വരാൻ പറ്റാത്ത അത്ര താഴ്ചയിലേക്ക് വീണു പോയോയെന്ന് ഞാനും സംശയിച്ചിരുന്നു. അപ്പോഴൊക്കെ ആരൊക്കെയോ കൈ പിടിച്ചുയർത്തി. പിന്നെ, തോറ്റ് കൊടുക്കാൻ എനിക്കും മനസ്സില്ലായിരുന്നു.

ഇന്ന്, അഗ്രഹിച്ചിടത്ത് എത്തി നിൽക്കുമ്പോൾ എതിർത്തവരോടാണ് കൂടുതൽ നന്ദി. നിങ്ങളാണ് ജയിക്കാനുള്ള വാശി എന്നിൽ ഉണ്ടാക്കിയത്. നിങ്ങളുടെ അടക്കം പറച്ചിലുകളാണ് ഇവിടെ വരെ എത്തിച്ചത്.
Rejections made me stronger

എന്നെപ്പോലെ ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. Divorce ആയിട്ടും അല്ലാതെയും, സ്വന്തം ഇഷ്ടങ്ങൾക്ക്‌ അനുസരിച്ച്. അങ്ങനെയുള്ള ഓരോ സ്ത്രീയും എങ്ങനെയാണ് നിങ്ങളുടെ സ്വസ്ഥതയെ ബാധിക്കുന്നത് ?? സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നവര് അങ്ങനെ ജീവിക്കട്ടെ. …
അതിനെന്താണ് ഭായ്……”